അബുദാബി : സായിദ് അന്താരാഷ്ട്ര വിമാന ത്താവള ത്തില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന പുതിയ ക്ലിനിക്ക് തുറന്ന് ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ്.
യാത്രക്കാര്‍ക്കും എയര്‍ പോര്‍ട്ട് ജീവനക്കാര്‍ക്കും മികച്ച വൈദ്യ സഹായം ഉടനടി ലഭ്യമാക്കുവാൻ കഴിയും വിധം അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയാണ് ബുര്‍ജീല്‍ എയര്‍ പോര്‍ട്ട് ക്ലിനിക്ക് പ്രവർത്തിക്കുന്നത്. യാത്രക്കാര്‍ക്ക് വിമാനത്താവളത്തിന് പുറത്തു പോകാതെ തന്നെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കും.
സായിദ് ഇന്റർ നാഷണൽ എയര്‍ പോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ബുര്‍ജീല്‍ ഹോൾഡിംഗ്‌സ് സ്ഥാപകനും ചെയര്‍ മാനുമായ ഡോ. ഷംഷീര്‍ വയലില്‍, എയര്‍ പോര്‍ട്ട്‌സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സി ക്യൂട്ടീവ് ഓഫീസറുമായ എലീന സോര്‍ലിനി എന്നിവര്‍ ചേർന്ന് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ബുര്‍ജീല്‍ സി. ഇ. ഒ. ജോണ്‍ സുനില്‍, ഗ്രൂപ്പ് സി. ഒ. ഒ. സഫീര്‍ അഹമ്മദ് എന്നിവർ സംബന്ധിച്ചു.
മികച്ച ഡോക്ടര്‍മാരും അനുബന്ധ മെഡിക്കല്‍ പ്രൊഫഷണലുകളും ഉള്‍പ്പെടുന്ന ക്ലിനിക്ക്, ബുര്‍ജീലിൻ്റെ വിപുലമായ ആരോഗ്യ ശൃംഖലയുടെ ഭാഗമായി പ്രവര്‍ത്തിക്കും.
യാത്രികർക്ക് ഉണ്ടായേക്കാവുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങളെ നേരിടാന്‍ സജ്ജമാണ് ക്ലിനിക്ക്. കൂടുതല്‍ സങ്കീർണ്ണമായ കേസുകള്‍, ലോകോത്തര സൗകര്യ ങ്ങളോടെ പ്രവര്‍ത്തിക്കുന്ന മറ്റു ബുര്‍ജീൽ ആശുപത്രി കളിലേക്ക് റഫര്‍ ചെയ്യും.
ഒക്യുപേഷനല്‍-പ്രിവന്റീവ് കെയര്‍, ഹെല്‍ത്ത് സ്‌ക്രീനിംഗുകള്‍, ഇ. സി. ജി. കുത്തി വെപ്പുകള്‍, ഇന്‍ഫ്യൂഷനുകള്‍, സ്ത്രീ പരിചരണം എന്നീ സൗകര്യങ്ങളും ക്ലിനിക്കില്‍ ലഭ്യമാണ്. കൂടുതല്‍ നിരീക്ഷണം ആവശ്യമായിട്ടുള്ള രോഗികള്‍ക്കായി ഒബ്‌സര്‍ വേഷന്‍ റൂമും ഉണ്ട്. പൊതു ആരോഗ്യ സേവങ്ങള്‍ക്ക് പുറമെ വാക്‌സിനേഷന്‍ സഹായവും ക്ലിനിക് ലഭ്യമാക്കും. എയര്‍ പോര്‍ട്ടിലൂടെ യാത്ര ചെയ്യുന്ന ലേ-ഓവര്‍ യാത്രക്കാര്‍ക്കും ക്ലിനിക്ക് സഹായകരമാകും.