സഹിഷ്ണുതാ വര്‍ഷം ലോഗോ ‘ഗാഫ് മരം’

February 11th, 2019

logo-year-of-tolerance-2019-uae-ghaf-tree-ePathram
അബുദാബി : യു. എ. ഇ. സഹിഷ്ണുതാ വര്‍ഷം ലോഗോ ആയി ദേശീയ വൃക്ഷം ‘ഗാഫ് മരം’ തെരഞ്ഞെടുത്തു. യു. എ. ഇ. വൈസ് പ്രസി ഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ആണ് ലോഗോക്ക് അംഗീ കാരം നൽകി യത്. ദേശീയ വൃക്ഷമായ ‘ഗാഫ് മരം’ മരു ഭൂമി യിലെ ജീവ സ്രോതസ്സും സുസ്ഥിരത യുടെ അട യാളവും ആണ് എന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചിട്ടു.

സർക്കാർ – അർദ്ധ സർക്കാർ – സ്വകാര്യ സ്ഥാപന ങ്ങൾ, മാധ്യമ ങ്ങൾ, സംഘടന കൾ എന്നി വർ ഒരു ക്കുന്ന സഹിഷ്ണുതാ വർഷ ആചരണ പരിപാടി കളിൽ ഈ ലോഗോയാണ് ഇനി മുതൽ ഉപയോഗി ക്കേണ്ടത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മാ​ന​വ സൗ​ഹാ​ർ​ദ്ദ രേ​ഖ : മാ​ർ​പാ​പ്പ​യും ഗ്രാ​ൻ​ഡ്​ ഇ​മാ​മും ഒ​പ്പു ​വെ​ച്ചു

February 5th, 2019

pope-francis-sign-human-fraternity-meet-abudhabi-ePathram

അബുദാബി : ലോക സമാധാനവും മാനവ സാഹോദ ര്യവും ശക്തി പ്പെടുത്തുക, പാവങ്ങളെ സഹായിക്കുക എന്നീ ലക്ഷ്യ ങ്ങ ളോടെ യുള്ള മാനവ സൗഹാർദ്ദ രേഖ (The Document on Human Fraternity) യിൽ  ഫ്രാൻസിസ് മാർ പാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബ് എന്നിവര്‍ ഒപ്പു വെച്ചു.

അബുദാബി ഫൗണ്ടേഴ്സ് മെമ്മോറി യലിൽ ഒരുക്കിയ മാനവ സൗഹാർദ്ദ ആഗോള സമ്മേളനത്തി ല്‍ വെച്ചാണ് ഇരുവരും രേഖ യിൽ ഒപ്പിട്ടത്.

ചടങ്ങില്‍ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മു ഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം, യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും അബു ദാബി കിരീട അവ കാശി യുമായ ജന റല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍,  മന്ത്രിമാര്‍, മത നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

ഭാവി തല മുറ ക്കുള്ള മാർഗ്ഗ നിർദ്ദേശം ആണ് ഈ മാനവ സൗഹാർദ്ദ രേഖ എന്ന് സ്വയം വിശേ ഷിപ്പി ക്കുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പ്രവാസി രജിസ്‌ട്രേഷൻ വീണ്ടും നടപ്പിലാക്കാനുള്ള തീരുമാനം അപലപനീയം : കെ. എം. സി. സി.

January 28th, 2019

abudhabi-kmcc-logo-ePathram അബുദാബി : പ്രവാസി രജിസ്‌ട്രേഷൻ വീണ്ടും നടപ്പി ലാക്കാ നുള്ള കേന്ദ്ര സർക്കാർ തീരുമാനം അപ ലപ നീയം എന്ന് സൗത്ത് സോൺ കെ. എം. സി. സി. വിദേശ മലയാളി കളുടെ കടുത്ത എതിർ പ്പിനെ തുടർന്ന് മര വി പ്പി ച്ചതാ യിരു ന്നു പ്രവാസി രജി സ്‌ട്രേഷൻ.

ഓൺലൈനിൽ രജിസ്റ്റർ ചെയ്യാതെ വിദേശത്തു പോകു ന്നവർക്ക് പതിനായിരം രൂപ പിഴയും പാസ്സ് പോർട്ട് റദ്ദാക്കൽ അടക്കമുള്ള ശിക്ഷ യാണ് പുതിയ എമി ഗ്രേ ഷൻ ബില്ലി ന്റെ കരടി ൽ ഉൾ പ്പെടു ത്തിയി രിക്കുന്നത്. ഏതൊക്കെ വിഭാഗക്കാർ ഈ രജിസ്‌ട്രേ ഷൻ പരിധി യിൽ വരും എന്ന തിൽ അവ്യക്തതയുണ്ട്.

വേണ്ടത്ര ചർച്ച കൂടാതെ നിയമം നടപ്പാക്കു വാ നുള്ള കേന്ദ്ര സർ ക്കാർ നീക്കം പാവപ്പെട്ട പ്രവാ സി കളോ ടുള്ള വെല്ലു വിളി യാണ് എന്ന് സൗത്ത് സോൺ കെ. എം. സി. സി. പ്രസിഡണ്ട് ഷാനവാസ് പുളിക്കൽ പറഞ്ഞു.

പ്രവാസി കളുടെ ഇടയിൽ കരട് ബിൽ വിശദമായ ചർച്ച ക്കു വിധേയ മാക്കി പിഴവു കൾ ദുരീ കരിച്ചു മാത്രമേ നിയമം നടപ്പിലാക്കാവൂ എന്ന് യോഗം ആവശ്യപ്പെട്ടു.

ബിലാൽ കൊല്ലം, അസീസ് പത്തനാപുരം, നൂറുദ്ധീൻ, ഷംസുദ്ധീൻ, മുഹമ്മദ് ഫാറൂഖ്, ഷാനവാസ് ഖാൻ, ദാവൂദ് ഷെയ്ഖ്, സജീർ മുഹമ്മദ്, ആസിഫലി, അബ്ദുൽ കരീം, ഷെഹിൻ ഷാജഹാൻ എന്നി വർ സംസാ രിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് അഫ്സൽ സ്വാഗതവും ട്രഷറർ മുഹ മ്മദ് ഇസ്ഹാഖ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദുബായ് കെയേഴ്സ് സ്റ്റെം പ്രോഗ്രാമിന് യു. എ. ഇ. എക്സ് ചേഞ്ച് 10 ലക്ഷം ദിർഹം നല്‍കി

January 22nd, 2019

uae-exchange-donates-one-million-to-dubai-cares-ePathram
അബുദാബി : മുഹമ്മദ് ബിൻ റാഷിദ് അല്‍ മഖ്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ് നേതൃത്വം നല്‍കുന്ന ദുബായ് കെയേഴ് സിന്റെ സ്റ്റെം പ്രോഗ്രാമിന് യു. എ. ഇ. എക്സ് ചേഞ്ച് പത്തു ലക്ഷം ദിര്‍ഹം സംഭാവന നൽകി.

ആഗോള തല ത്തിൽ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം നടത്തി വരുന്ന കാരുണ്യ പ്രവർ ത്തന ങ്ങളുടെ ഭാഗ മായാണ് ദുബായ് കെയേഴ്സ് പദ്ധതി നടപ്പാ ക്കു ന്നത്. വികസ്വര രാജ്യ ങ്ങളുടെ വിദ്യാ ഭ്യാസ ഉന്നമന ത്തി നായി യു. എ. ഇ. എക്സ് ചേഞ്ച് 2017 ൽ പ്രഖ്യാ പിച്ച ഒരു കോടി ദിർഹം പദ്ധതി യുടെ ഭാഗമായാണ് തുക കൈ മാറിയത്.

ഉഗാണ്ട യിലെ പെൺ കുട്ടികളിൽ ശാസ്ത്രം, സാങ്കേതിക വിദ്യ, എഞ്ചിനീയറിംഗ്, ഗണിതം (Science, Technology, Engineering, and Mathematics – STEM) എന്നീ വിദ്യാഭ്യാസ മേഖല കളുടെ ഉന്നമന ത്തിനായി പ്രവർത്തി ക്കുന്ന താണ് ‘സ്റ്റെം പ്രോഗ്രാം’.

സ്റ്റെം വിദ്യാഭ്യാസ പദ്ധതി യുമായി സഹകരിക്കു വാന്‍ സാധിച്ചതിൽ അഭിമാനം ഉണ്ട് എന്നും സാമൂഹി കമായി ഇനിയും ഉന്നതി യില്‍ എത്താത്ത സമൂഹ ങ്ങളിൽ ക്രിയാത്മക മാറ്റം സൃഷ്ടിക്കുക എന്ന യു. എ. ഇ. എക്സ് ചേഞ്ചി ന്റെ അജണ്ട യുമായി പാരസ്പര്യ മുള്ളതാണ് ഉഗാണ്ട യിലെ പദ്ധതി എന്നും ചെക്ക് കൈ മാറി ക്കൊണ്ട് ഗ്രൂപ്പ് സി. ഇ. ഒ. യും ഫിനാബ്ലർ എക്സി ക്യൂട്ടീ വ് ഡയറ ക്ടറും സി. ഇ. ഒ. യുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു.

ദുബായ് കെയേഴ്സ് സി. ഇ. ഒ. താരിഖ് മുഹമ്മദ് അൽ ഗുർഗ് ചെക്ക് ഏറ്റു വാങ്ങി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പൊതു മാപ്പ് ഡിസംബർ 31വരെ നീട്ടി

December 4th, 2018

federal-authority-for-identity-and-citizen-ship-uae-amnesty-with-name-of-protect-yourself-by-changing-yourself-ePathram
അബുദാബി : യു. എ. ഇ. സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു മാപ്പ് കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. പൊതു മാപ്പി ലൂടെ രാജ്യം വിടുന്ന വർക്ക് താമസ കുടിയേറ്റ വകുപ്പു മായി ബന്ധപ്പെട്ട എല്ലാ പിഴ കളും ഒഴിവാക്കും എന്നും അനധി കൃത താമസ വുമായി ബന്ധപ്പെട്ട എല്ലാ കേസു കളും മാനുഷിക പരിഗണന യില്‍ തീർപ്പാക്കും എന്നും ഫെഡറൽ അഥോ റിറ്റി ഫോർ എെഡൻ്റിറ്റി ആൻഡ് സിറ്റിസൺ ഷിപ്പ് അധി കൃതര്‍ അറിയിച്ചു.

ആഗസ്റ്റ് മാസത്തില്‍ മൂന്നു മാസത്തെ പൊതു മാപ്പ് പ്രഖ്യാ പിച്ചിരുന്നത് ഒക്ടോബർ 30 ന് അവ സാനി ക്കുവാ നി രിക്കെ നവംബർ 30 വരേ ക്കും കാലാവധി നീട്ടി നൽകി യിരുന്നു.

ദേശീയ ദിന ആഘോഷങ്ങളും സായിദ് വര്‍ഷ ആചര ണവും പ്രമാണിച്ച് വീണ്ടും ഒരു മാസ ത്തേക്ക് കൂടി പൊതു മാപ്പ് കാലാവധി നീട്ടി നൽകി യതോടെ ഇന്ത്യ ക്കാർ അടക്കമുള്ള വിദേശിക ളായ അന ധി കൃത താമസ ക്കാർക്ക് തങ്ങളുടെ താമസം നിയമ വിധേയ മാക്കു വാ നും പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനും ഉള്ള അവസരമാണ്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദേശീയ ദിന ത്തിലെ ജന്മ ദിന ആഘോഷം : ഇരട്ടി മധുരവു മായി പ്രവാസി മലയാളി
Next »Next Page » ഏ​കാ​ങ്ക നാ​ട​ക ര​ച​നാ മ​ത്സ​രം : സൃഷ്ടികൾ ക്ഷണിക്കുന്നു »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine