അബുദാബി : വടകര എന്‍. ആര്‍. ഐ. ഫോറം അബുദാബി ചാപ്ടര്‍ സംഘടിപ്പിച്ച വടകര മഹോത്സവം വിപുലമായ പരിപാടി കളോടെ ആഘോഷിച്ചു.
മുസ്സഫയിലെ മലയാളി സമാജ ത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദി യില്‍ കൊടിയേറിയ വടകര മഹോത്സവം 2015-ന്റെ ഒന്നാം ഘട്ടം വേറിട്ട അനുഭവമായി.
അബുദാബി പോലീസ് ആരോഗ്യ വിഭാഗം മേധാവി മേജർ ഡോക്ടർ സുആദ് അൽ ജാബിരി, യൂണിവേഴ്‌സല്‍ ആശുപത്രി സി. ഇ. ഒ. ഹമദ് അല്‍ ഹുസ്നി, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രസിഡന്റ് രമേശന്‍ പാലേരി എന്നിവരുടെ സാന്നിദ്ധ്യ ത്തില്‍ മലയാളി സമാജം പ്രസിഡന്റ് ബി. യേശു ശീലന്‍ വടകര മഹോത്സവ ത്തിന്റെ കൊടി യേറ്റം നടത്തി.
വടക്കൻ മലബാറിന്റെ തനതു ഭക്ഷ്യ വിഭവങ്ങളും പലഹാര ങ്ങളും അണി നിരത്തിയ സ്റ്റാളുകൾ വടകര മഹോത്സവം കൂടുതൽ ജനകീയ മാക്കി. വനിതാ വിഭാഗം കണ്‍ വീനർ സുഹറ കുഞ്ഞമ്മദി ന്റെ നേതൃത്വ ത്തില്‍ മലബാര്‍ വിഭവങ്ങള്‍ തയ്യാറാക്കി.
കേരളത്തിലെ കാർഷിക ഗാർഹിക ഉപകരണങ്ങളുടെ പ്രദർശനം ഏറെ ശ്രദ്ധേയ മായി. പഴയ കാലത്തെ പ്രൗഢിയുടെ അടയാള ങ്ങളായ ഓട്ടു പാത്രങ്ങള്‍, മണ്‍ പാത്രങ്ങള്‍, പാള ത്തൊപ്പി, കലപ്പ, തെങ്ങോല കൊണ്ടു ണ്ടാക്കിയ വിവിധ തരം കൊട്ടകള്‍, മുളനാഴി, ഇടങ്ങഴി, പാള വിശറി, ഇസ്തിരി പ്പെട്ടി, ഉറി, ചൂടി, കയര്‍, അമ്മിക്കല്ല് തുടങ്ങി നൂറോളം ഇന ങ്ങള്‍ പ്രദര്‍ശന ത്തിന് ഉണ്ടായിരുന്നു.
ഫോറം ദുബായ് യൂണിറ്റ് പ്രതിനിധി കളായ രാജന്‍ കൊളാവിപ്പാലം, പത്മ നാഭന്‍, സമാജം ജനറല്‍ സെക്രട്ടറി സതീശ് കുമാർ, കലാ വിഭാഗം സെക്രട്ടറി അബ്ദുള്‍ ഖാദര്‍ തിരുവത്ര തുടങ്ങിയവര്‍ ആശംസ കൾ അര്‍പ്പിച്ചു.
ഫോറം പ്രസിഡന്റ് പി. രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി. എം. മൊയ്തു വടകര, ട്രഷറര്‍ കെ. വാസു, ബാബു വടകര, കെ. സത്യ നാഥന്‍, എന്‍. കുഞ്ഞമ്മദ്, ഇബ്രാഹിം ബഷീര്‍, മനോജ് പറമ്പത്ത്, ജയകൃഷ്ണന്‍, മുകുന്ദന്‍, പി. കെ. വി. മുഹമ്മദ് സക്കീര്‍ പി. കെ. വി, ഹാരിസ് പൂക്കാട്, സി. കെ. സെമീര്‍ തുടങ്ങിയവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി. പരിപാടി യുടെ രണ്ടാം ഘട്ടം മേയ് 14 നു ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വെച്ച് ആഘോഷിക്കും.
ഈ പരിപാടി യില്‍ നിന്നും ലഭിക്കുന്ന വരുമാനം നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യന്‍ എംബസ്സി മുഖാന്തിരം നല്‍കും എന്ന് സംഘാടകര്‍ അറിയിച്ചു.