മാര്‍ത്തോമ്മാ ദേവാലയത്തില്‍ കൊയ്ത്തുല്‍സവം വെള്ളിയാഴ്ച

November 25th, 2015

press-meet-mar-thoma-church-harvest-fest-2015-ePathram
അബുദാബി : മാര്‍ത്തോമ്മാ ഇടവക ദേവാലയ ത്തിലെ ഈ വര്‍ഷ ത്തെ കൊയ്ത്തുല്‍സവം നവംബര്‍ 27 വെള്ളിയാഴ്ച 4 മണി മുതല്‍ മുസഫ യിലെ ദേവാലയ അങ്കണ ത്തില്‍ നടക്കും എന്ന് ഭാര വാഹി കള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

തനത് കേരളീയ വിഭവ ങ്ങള്‍ ലഭ്യമാകുന്ന മുപ്പതോളം ഭക്ഷണ സ്റ്റാളു കള്‍ കൊയ്ത്തു ല്‍സവ നഗരി യിലെ മുഖ്യ ആകര്‍ഷണം ആയി രിക്കും. പത്തു സ്റ്റാളുകളില്‍ ഭക്ഷണം തത്സമയം പാചകം ചെയ്തു നല്‍കുന്നതിനു ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നു എന്നതാണ് ഇപ്രാവശ്യത്തെ പ്രത്യേകത.

നാടൻ ഭക്ഷ്യ വിഭവ സ്റ്റാളു കള്‍ കൂടാതെ ഇലക്ട്രോണിക് ഉത്‌പന്ന ങ്ങളുടെ അടക്കം വിവിധ വ്യാപാര സ്ഥാപന ങ്ങള്‍, അലങ്കാര ചെടി കള്‍, ക്രിസ്മസ് അലങ്കാര ങ്ങള്‍, വിവിധ ഗെയിം ഷോ കള്‍, വിനോദ മത്സര ങ്ങള്‍ തുടങ്ങി 50 സ്റ്റാളു കളാണ് ഒരുക്കുക എന്ന് ഇടവക വികാരി റവറന്റ്. പ്രകാശ്‌ എബ്രഹാം അറിയിച്ചു.

ഇത് കൂടാതെ വിവിധ കലാ പരിപാടി കള്‍, മാജിക് ഷോ, ബേബി ഷോ, പെയിന്റിംഗ്, ഡ്രോയിംഗ്, ക്ലേ മോഡലിംഗ് എന്നിവയും സംഘടി പ്പിച്ചിട്ടുണ്ട്. എന്‍ട്രി കൂപ്പണു കളി ലൂടെ നടത്തുന്ന നറുക്കെടുപ്പിലെ വിജയി കള്‍ക്ക് 20 സ്വര്‍ണ്ണ നാണയങ്ങള്‍ അടക്കം വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും.

പതിനായിര ത്തോളം പേരെ പ്രതീക്ഷി ക്കുന്ന കൊയ്ത്തുല്‍സവ ത്തില്‍ നിന്നും ലഭി ക്കുന്ന വരുമാനം, ഇടവക ആവിഷ്കരിച്ച് നടപ്പി ലാക്കുന്ന ജീവ കാരുന്ന്യ പദ്ധതി കള്‍ക്കും വികസന പരിപാടി കള്‍ക്കുമായി ചെലവഴിക്കും. കാന്‍സര്‍ രോഗ ബാധി തര്‍ ക്കായി പ്രത്യേക നിധി രൂപീകരിക്കും. ഒറീസ്സയിലെ ഉത്കല്‍, കര്‍ണാടക യിലെ ദോഡാ ബെല്ലാപ്പൂര്‍, കേരള ത്തിലെ ഉപ്പു കുഴി തുടങ്ങിയ ഗ്രാമ ങ്ങളിലെ വികസന പ്രവര്‍ത്തന ങ്ങള്‍ക്ക് ഇടവക നേതൃത്വം നല്‍കുന്നു എന്നും സംഘാടകര്‍ അറിയിച്ചു.

സഹ വികാരി റവറന്റ്. ഐസ്സക് മാത്യു, ഇടവക ട്രസ്റ്റിമാരായ സി. ഒ. ചെറിയാന്‍, ബിനു ജോണ്‍, സെക്രട്ടറി ജിനു രാജന്‍, ജനറല്‍ കണ്‍ വീനര്‍ എബ്രഹാം മാത്യു, പബ്ലി സിറ്റി കണ്‍വീനര്‍ ബിജു ഫിലിപ്പ് എന്നിവരും വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , , ,

Comments Off on മാര്‍ത്തോമ്മാ ദേവാലയത്തില്‍ കൊയ്ത്തുല്‍സവം വെള്ളിയാഴ്ച

പ്രമേഹം നിയന്ത്രി ക്കുന്നതില്‍ ഭക്ഷണ ശീലം പ്രധാനം

November 24th, 2015

world-diabetes-day-ePathram
ദോഹ : പ്രമേഹം നിയന്ത്രി ക്കുന്നതില്‍ ശാരീരിക വ്യായാമ ങ്ങളെ പോലെ തന്നെ ഭക്ഷണ ശീല ങ്ങളും പ്രധാന മാണെന്ന് സ്പീഡ് ലൈന്‍ പ്രിന്റിംഗ് പ്രസ്സ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ മുഹമ്മദ്. പ്രമേഹ ദിനാ ചരണ ത്തോട് അനുബന്ധിച്ച് മീഡിയ പ്ലസ് സംഘടി പ്പിച്ച ബോധ വല്‍ക്കര ണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരി ക്കുക യായി രുന്നു അദ്ദേഹം.

പ്രമേഹ ത്തെ ക്കുറിച്ച് എല്ലാ വര്‍ക്കും അറിവ് കൂടുമ്പോഴും രോഗി കളുടെ എണ്ണം കൂടു ന്നത് പ്രായോഗിക നടപടി കള്‍ ഇല്ലാത്തതു കൊണ്ടാണ്. കാര്‍ബോ ഹൈഡ്രേറ്റു കള്‍ കുറഞ്ഞ ആഹാര ങ്ങള്‍ ശീല മാക്കു കയും ആവശ്യ ത്തിന് പ്രോട്ടീനു കള്‍ അടങ്ങിയ ഭക്ഷണ പദാര്‍ ത്ഥ ങ്ങള്‍ ശീലി ക്കുകയും ചെയ്താല്‍ പ്രമേഹം ഒരു പരിധി വരെ നിയന്ത്രി ക്കുവാന്‍ കഴിയും. അതോടൊപ്പം അത്യാവശ്യം ശാരീരിക വ്യായാമ ങ്ങളും മാനസിക സംഘര്‍ഷ ങ്ങള്‍ ലഘൂ കരിക്കുന്ന തിനുള്ള നടപടി കളും സ്വീകരിക്കണം. അവഗണി ച്ചാല്‍ അത്യന്തം ഗുരുതര മായ പ്രത്യാ ഘാത ങ്ങള്‍ സൃഷ്ടിക്കുന്ന പ്രമേഹം, മനസ്സു വെച്ചാല്‍ നിയന്ത്രി ക്കുവാന്‍ കഴിയും എന്നാണു തന്റെ അനുഭവം എന്നും അദ്ദേഹം പറഞ്ഞു.

ശാരീരി കവും മാനസിക വു മായ ആരോഗ്യ ത്തിന്റെ സന്തുലിതാ വസ്ഥ യാണ് പ്രമേഹം നിയന്ത്രി ക്കുന്ന തില്‍ മുഖ്യം എന്ന് കൗണ്‍സിലറും സാമൂഹ്യ പ്രവര്‍ത്ത കനു മായ ഡോ. യാസര്‍ പറഞ്ഞു.

മാനസിക സംഘര്‍ഷ ങ്ങളുടെ ആധിക്യം പ്രമേഹം വര്‍ദ്ധി ക്കുവാ നുള്ള മുഖ്യ കാരണ ങ്ങളില്‍ ഒന്നാണ് എന്ന് പല പഠന ങ്ങളും തെളിയിക്കുന്നു. കായിക അദ്ധ്വാനം ചെയ്യുന്ന തൊഴി ലാളി കളില്‍ പ്രമേഹം കൂടുന്ന തിനുള്ള മുഖ്യ കാരണം മാനസിക സംഘര്‍ഷ ങ്ങളാണ്.

സമൂഹ ത്തിലെ മേലേക്കിട യിലുള്ള പ്രായം ചെന്ന വരില്‍ കൂടുതലായും കണ്ടിരുന്ന പ്രമേഹം ഇന്ന് എല്ലാ വിഭാഗം ജന ങ്ങളിലും ഏത് പ്രായ ക്കാരിലും കണ്ടു വരുന്നു എന്നത് അപ കട കര മായ സൂചന യാണ് എന്ന് നസീം അല്‍ റബീഹ് മെഡി ക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ സന്ദീപ് ജി. നായര്‍ പറഞ്ഞു. സമൂഹ ത്തിന്റെ സമഗ്ര മായ ബോധ വല്‍ ക്കരണ ത്തി ലൂടെ മാത്രമേ ഈ അവസ്ഥ ക്ക് മാറ്റം വരുത്താന്‍ കഴിയുക യുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

മീഡിയ പ്ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര അദ്ധ്യ ക്ഷത വഹിച്ചു. സ്റ്റാര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പി. കെ. മുസ്തഫ, അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു.

പരിപാടി യില്‍ പങ്കെടുത്ത മുഴുവന്‍ ആളു കളുടെയും പ്രമേഹ – രക്ത സമ്മര്‍ദ്ധ പരിശോധനയും ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശ ങ്ങളും തുടര്‍ ചികിത്സക്കുള്ള സൌകര്യങ്ങളും നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിന്റെ നേതൃത്വ ത്തില്‍ ചെയ്തു കൊടുത്തു.

– കെ. വി. അബ്ദുല്‍ അസീസ്‌ ചാവക്കാട്, ദോഹ – ഖത്തര്‍

- pma

വായിക്കുക: , , ,

Comments Off on പ്രമേഹം നിയന്ത്രി ക്കുന്നതില്‍ ഭക്ഷണ ശീലം പ്രധാനം

കുട്ടികളുടെ ക്യാമ്പ് ഷാര്‍ജയില്‍

November 19th, 2015

thottavadi-prasakthi-environmental-camp-ePathram
ഷാര്‍ജ : ഭാഷ, സംസ്‌കാരം എന്നിവയെ ക്കുറിച്ച് ശാസ്ത്രീയ വീക്ഷണം കുട്ടി കളില്‍ രൂപ പ്പെടുത്തി എടുക്കുന്ന തിനായി ഷാര്‍ജ യില്‍ കുട്ടി കളുടെ ഏക ദിന ക്യാമ്പ് സംഘടിപ്പിക്കുന്നു.

പ്രസക്തിയും, കുണ്ടറ കള്‍ച്ചറല്‍ & എന്‍. ആര്‍. ഐ. വെല്‍ ഫെയര്‍ അസോസി യേഷനും (കെ. സി. എ) ചേര്‍ന്ന് ‘നന്മ യോടൊപ്പം ഒന്നായി മുന്നോട്ട്’ എന്ന ആശയം മുന്നോട്ടു വച്ച് കഴിഞ്ഞ ഒരു വര്‍ഷ മായി നടത്തി ക്കൊണ്ടി രിക്കുന്ന ‘തൊട്ടാവാടി’ എന്ന പരിപാടി യുടെ ഭാഗ മാണ് ക്യാമ്പ്.

നവംബര്‍ 20 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 6 മണി വരെ ഷാര്‍ജ പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളി ലാണ് കുട്ടി കളുടെ ക്യാമ്പ്.  കെ. സി. എ. പ്രസിഡന്റ് ഫിലിപ്പ് ജോണ്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്യാമ്പ് കോര്‍ഡി നേറ്റര്‍ ഡോ. ഷീജ ഇക്ബാല്‍ അദ്ധ്യക്ഷത വഹിക്കും.

ക്യാമ്പില്‍ സോണി വേളൂക്കാരന്‍, ദീപ ചിറയില്‍, റൂഷ് മെഹര്‍, പ്രസന്ന വേണു, രേഷ്മ സൈനുലബ്ദീന്‍, ബാബുരാജ്, ജാസിര്‍ ഇരമംഗലം, ഷേബ രഞ്ജന്‍, പ്രിയ പ്രസാദ്, വേണു ഗോപാല്‍ മാധവ്, വി. സി. അനില്‍, വി. അബ്ദുള്‍ നവാസ് എന്നിവര്‍ വിവിധ പഠന പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം കൊടുക്കും.

ക്യാമ്പില്‍ ഡോ. അനീറ്റ, ഡോ. നിഷ വര്‍ഗീസ് എന്നിവര്‍ മാതൃ ഭാഷാ പഠനം, കുട്ടി കളുടെ സ്വഭാവ രൂപ വത്കരണം എന്നീ വിഷയ ങ്ങളില്‍ രക്ഷാ കര്‍ത്താ ക്ക ളോട് സംവദിക്കും.

പങ്കെടുക്കുന്ന എല്ലാ കുട്ടി കള്‍ക്കും പുസ്തക ങ്ങളും സര്‍ട്ടിഫി ക്കറ്റും നല്‍കും. കൂടുതല്‍ വിവര ങ്ങള്‍ക്ക് : ജുബില്‍ ജിയോ മാത്യൂസ് 050 58 81 302, ഡോ. ഷീജ ഇക്ബാല്‍ 050 26 493 06

- pma

വായിക്കുക: , , , , ,

Comments Off on കുട്ടികളുടെ ക്യാമ്പ് ഷാര്‍ജയില്‍

വ്യാജ മെഡിക്കല്‍ ലീവ് ലെറ്റര്‍ നിര്‍മ്മാണം : ടൈപ്പിംഗ് സെന്റര്‍ അടച്ചു പൂട്ടി

November 10th, 2015

abudhabi-police-warning-misusing-social-media-ePathram
അബുദാബി : ബനിയാസില്‍ വ്യാജ മെഡിക്കല്‍ ലീവ് ലെറ്ററു കള്‍ നിര്‍മ്മിച്ചു വിതരണം ചെയ്തിരുന്ന ടൈപ്പിംഗ് സെന്റര്‍ പോലീസ് അടച്ചു പൂട്ടി. നൂതന സോഫ്‌റ്റ് വെയറുകള്‍ ഉപയോ ഗിച്ച്, ടൈപ്പിംഗ് സെന്റര്‍ നടത്തിപ്പുകാരായ രണ്ടു പേരാണ് 50 ദിര്‍ഹം നിരക്കില്‍ ലീവ് ലെറ്ററു കള്‍ തയ്യാറാക്കി നല്‍കി യത്.

പിടി യിലായ രണ്ടു പേരില്‍ ഒരാള്‍ ഇന്ത്യാക്കാരനും ഒരാള്‍ ബംഗാളി യുമാണ് എന്ന് സി. ഐ. ഡി. വകുപ്പ് തലവന്‍ കേണല്‍ റാഷിദ് മുഹമ്മദ് ബുര്‍ഷിദ് പറഞ്ഞു.

രഹസ്യ വിവരത്തെ ത്തുടര്‍ന്ന് നടത്തിയ പരിശോധന യിലാണ് പ്രതി കള്‍ വലയില്‍ ആയത് എന്ന് സി. ഐ. ഡി. വകുപ്പിലെ ‘ഓര്‍ഗനൈസ്ഡ് ക്രൈം’ വിഭാഗം തലവന്‍ ലെഫ്റ്റനന്റ് കേണല്‍ താഹിര്‍ അല്‍ ദാഹിരി വ്യക്തമാക്കി. ഇത്തരം വ്യാജന്മാരെ പ്രോത്സാഹി പ്പിക്കരുത് എന്നും അദ്ദേഹം പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , ,

Comments Off on വ്യാജ മെഡിക്കല്‍ ലീവ് ലെറ്റര്‍ നിര്‍മ്മാണം : ടൈപ്പിംഗ് സെന്റര്‍ അടച്ചു പൂട്ടി

സ്തനാര്‍ബുദ ബോധ വല്‍ക്കരണ ക്ലാസ്സ് നടത്തി

October 27th, 2015

ksc-logo-epathram
അബുദാബി : സ്തനാര്‍ബുദ ബോധ വല്‍ക്കരണ ത്തിന്റെ ഭാഗ മായി അബു ദാബി കേരള സോഷ്യല്‍ സെന്ററും അഹല്യ ആശുപത്രി യും സംയുക്ത മായി കെ. എസ്. സി. യില്‍ ബോധ വല്‍ക്കരണ ക്ലാസ്സും സൌജന്യ പരിശോധന യും ഒരുക്കി.

അഹല്യ ആശുപത്രി യിലെ സ്പെഷ്യലിസ്റ്റ് റേഡിയോളജിസ്റ്റ് ഡോക്ടര്‍ എല്‍സി ബിജു ഉമ്മന്‍, ഗൈന ക്കോളജിസ്റ്റ് ഡോക്ടര്‍ രചന എന്നിവര്‍ പരിശോധന കള്‍ക്കും ബോധ വല്‍കരണ ക്ലാസ്സി നും നേതൃത്വം നല്‍കി.

കെ. എസ്. സി. വനിതാ വിഭാഗം സംഘടിപ്പിച്ച പരിപാടി യില്‍ നൂറില്‍പരം വനിത കള്‍ സംബന്ധിച്ചു. ഷല്‍മ സുരേഷ് സ്വാഗതവും ജയന്തി ജയരാജ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on സ്തനാര്‍ബുദ ബോധ വല്‍ക്കരണ ക്ലാസ്സ് നടത്തി


« Previous Page« Previous « അബുദാബി – ദുബായ് പുതിയ റോഡ്‌ നിര്‍മ്മാണം പൂര്‍ത്തിയാവുന്നു
Next »Next Page » മധുര പദങ്ങള്‍ : കഥകളി പദക്കച്ചേരി »



  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine