അബുദാബി : പരിയാരം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് കെ. എം. സി. സി. യുടെ സഹകരണ ത്തോടെ പ്രവര്‍ത്തിക്കുന്ന സി. എച്ച്. സെന്റര്‍ സ്വന്തം കെട്ടിട ത്തില്‍ ആരംഭി ക്കുന്ന ഡയാലിസിസ് യൂണിറ്റും മൃതദേഹ പരിപാലന കേന്ദ്രവും മെയ് അവസാന വാര ത്തില്‍ ഉദ്ഘാടനം ചെയ്യും എന്ന് സി. എച്ച്. സെന്റർ ഭാര വാഹികൾ അബു ദാബി യിൽ അറിയിച്ചു.
ജനകീയ സ്വഭാവത്തോടുകൂടിയ ഉത്തര മലബാറിലെ വലിയ ജീവ കാരുണ്യ കൂട്ടായ്മ കളിലൊന്നാണ് പരിയാരം സി. എച്ച്. സെന്റര്‍. പരിയാരം മെഡിക്കല്‍ കോളജിലും തളിപ്പറമ്പ് ആശുപത്രി യിലും എത്തുന്ന നിര്‍ദ്ധനരായ രോഗികള്‍ക്ക് സാന്ത്വനം പകരാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തനം തുടങ്ങിയ സി. എച്ച്. സെന്റര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്ന തോടെ പ്രതിദിനം മുപ്പത് രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യാനുള്ള സൌകര്യം ലഭിക്കുന്ന തോടൊപ്പം മൃതദേഹ ശീതീകരണ സംവിധാനവും ഒരുക്കിയാണ് പ്രാരംഭ ഘട്ടത്തില്‍ സജ്ജമാകുന്നത്.
ദേശീയ പാതയില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് 700 മീറ്റര്‍ മാത്രം അകലെ യായി 96 സെന്റ് സ്ഥലത്ത് നാല് കോടി രൂപ ചെലവില്‍ 30000 ചതുരശ്രയടി സ്ഥല ത്താണ് കെട്ടിടം നിര്‍മിക്കുന്നത്.
അഞ്ച് കോടി രൂപ യുടെ സേവന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷ മായി പരിയാരം സി. എച്ച്. സെന്ററിന്‍െറ നേതൃത്വ ത്തില്‍ ചെയ്തു കഴിഞ്ഞു. 165 വൃക്ക രോഗി കള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്കുന്ന തിനൊപ്പം മാരക രോഗങ്ങള്‍ ബാധിച്ചവര്‍ക്കുള്ള സഹായ ങ്ങളും നല്കു ന്നുണ്ട്.
പരിയാരം സി. എച്ച്. സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. കരീം ചേലേരി, അബുദാബി ചാപ്റ്റര്‍ പ്രസിഡന്റ് മൊയ്തു ഹാജി കടന്നപ്പള്ളി, ജനറല്‍ സെക്രട്ടറി ഹംസ നടുവില്‍, ട്രഷറര്‍ കരപ്പാത്ത് ഉസ്മാന്, സംസ്ഥാന കെ. എം. സി. സി. ജനറല്‍ സെക്രട്ടറി നസീര്‍ ബി. മാട്ടൂല്‍, ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, കെ. എം. സി. സി. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ. വി. അശ്റഫ്, ട്രഷറര്‍ വി. കെ. ഷാഫി, എം. എ. അബൂബക്കര്‍, അമീറലി തയ്യില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.