കൃഷിയെ തൊട്ടറിഞ്ഞ് ‘തൊട്ടാവാടി’ ക്യാമ്പ്‌

January 22nd, 2015

thottavadi-prasakthi-environmental-camp-ePathram
ദുബായ്: കുട്ടികള്‍ക്ക് കൃഷിയില്‍ ആഭിമുഖ്യം വളര്‍ത്തുന്ന കൃഷി പാഠ ങ്ങളുമായി കുണ്ടറ കള്‍ച്ചറല്‍ ആന്‍ഡ് എന്‍.ആര്‍. ഐ. വെല്‍െഫയര്‍ അസോസിയേഷനും പ്രസക്തിയും ചേര്‍ന്ന് ദുബായില്‍ ‘തൊട്ടാവാടി’ ക്യാമ്പ് സംഘടിപ്പിച്ചു. നേഴ്‌സറി തലം മുതല്‍ പത്താം ക്ലാസ്സു വരെ യുള്ള കുട്ടികളാണ് പരിസ്ഥിതി ക്യാമ്പില്‍ പങ്കെടുത്തത്.

കുട്ടികളുടെ ക്യാമ്പ് കോര്‍ഡിനേറ്റര്‍ ഡോ. ഷീജ ഇക്ബാലിന്റെ അധ്യക്ഷത യില്‍ ചേര്‍ന്ന യോഗത്തില്‍ ഷേബ രഞ്ജന്റെ ഗാനാലാപന ത്തോടു കൂടിയാണ് ക്യാമ്പ് ആരംഭിച്ചത്.

തുടര്‍ന്ന് കുട്ടി കള്‍ക്കായി ചിത്ര രചന ശില്പ ശാലനടന്നു. ആര്‍ട്ടിസ്റ്റ് ആര്‍ട്ട് ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ ഇ. ജെ. റോയിച്ചന്‍, ഡോ. നിഷ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.

‘നന്മയോടൊപ്പം ഒന്നായി മുന്നോട്ട്’ എന്ന ആശയ വുമായി സംഘടി പ്പിച്ച ക്യാമ്പില്‍ എഴുപ തോളം കുട്ടികള്‍ പങ്കെടുത്തു. വിവിധ സ്‌കൂളു കളില്‍ നിന്നു മെത്തിയ കുട്ടി കള്‍ക്ക് വിത്തു വിതയ്ക്കല്‍, ചെടി നടീല്‍ തുടങ്ങിയ പ്രായോഗിക പ്രവര്‍ത്തന ങ്ങളും കൃഷി ശാസ്ത്രം വിശദീ കരി ക്കുന്ന ക്ലാസ്സും പൂമ്പാറ്റ നിര്‍മാണവും അക്ഷര മരവു മെല്ലാം നവ്യാനുഭവ മായി.

കുട്ടികളുടെ ക്യാമ്പ് ‘നെല്ലി’ എന്ന പേരില്‍ പത്രവും തയ്യാറാക്കി. റൂഷ് മെഹര്‍, ജാസിര്‍ ഇരമംഗലം, റഷീദ് അയിരൂര്‍, നജി ചന്ദ്രന്‍, മുഹമ്മദ് അസ്ലാം, വേണു ഗോപാല്‍ മാധവ് തുടങ്ങിയവർ നേതൃത്വം നല്‍കി. സമാപന സമ്മേളനം കെ. സി. എ. പ്രസിഡന്റ് ജുബില്‍ ജിയോ മാത്യൂസ് ഉദ്ഘാടനം ചെയ്തു. അജി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

കെ. സി. എ. ജനറല്‍സെക്രട്ടറി ജിബു ഐ. ജോണ്‍, പ്രസക്തി ജനറല്‍ സെക്രട്ടറി വി. അബ്ദുള്‍ നവാസ്, രഞ്ജന്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു.

പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റു കളും ചെടി കളും ജോണ്‍ പി. ചാണ്ടി, രേഷ്മ സൈനുലബ്ദീന്‍, ഷിബീജ ഇക്ബാല്‍, വിജി ജുബില്‍, ബാബു തോമസ്, മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ വിതരണം ചെയ്തു.

- pma

വായിക്കുക: , , ,

Comments Off on കൃഷിയെ തൊട്ടറിഞ്ഞ് ‘തൊട്ടാവാടി’ ക്യാമ്പ്‌

മൊയ്തു ഹാജി അനുസ്മരണം

January 20th, 2015

ch-jafer-thangal-in-nadapuram-town-kmcc-ePathram
അബുദാബി : ലീഗ് നേതാവും ഖത്തര്‍ കെ. എം. സി. സി. സ്ഥാപക നേതാവുമായ ആനാണ്ടി മൊയ്തു ഹാജിയെ അനുസ്മരിച്ചു കൊണ്ട് അബുദാബി കെ. എം. സി. സി. നാദാപുരം ടൗണ്‍ ഏരിയാ കമ്മിറ്റി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങ് ശ്രദ്ധേയമായി.

യൂണിവേഴ്‌സല്‍ ആശുപത്രി സംഘടിപ്പിക്കുന്ന ടച്ചിംഗ് എ മില്യണ്‍ ഹാര്‍ട്ട്‌ പദ്ധതി യുടെ ആനുകൂല്യ ങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തകരുടെ ഇടയിലേക്ക് കൂടി എത്തിച്ചു കൊണ്ടാണ് കെ. എം. സി. സി. നാദാപുരം ടൗണ്‍ ഏരിയാ കമ്മിറ്റി പരിപാടി ഒരുക്കിയത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃക കാണിച്ചു കൊടുത്ത ആനാണ്ടി മൊയ്തു ഹാജിയുടെ അനുസ്മരണാര്‍ത്ഥം സംഘടിപ്പിച്ച പരിപാടി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ മുസ്ലീം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് വി. വി. മുഹമ്മദാലി അനുസ്മരണ പ്രഭാഷണം നടത്തി.

അനുസ്മരണ യോഗത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് യൂണിവേഴ്‌സല്‍ ആശുപത്രി എം. ഡി. ഡോക്ടര്‍. ഷബീര്‍ നെല്ലിക്കോട് ഉദ്ഘാടനം ചെയ്തു.

വലിയാണ്ടി ഹമീദ് അധ്യക്ഷത വഹിച്ചു. ഡോ. പര്‍വേഷ് അഹമ്മദ്, വലിയാണ്ടി അബ്ദുല്ല, ഹാഷിം തങ്ങള്‍, പി. കെ. അബ്ദുള്ള ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. സി. എച്ച്. ജാഫര്‍ തങ്ങള്‍ സ്വാഗതവും നാസര്‍ കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on മൊയ്തു ഹാജി അനുസ്മരണം

ദയാബായിക്ക് സ്വീകരണം നല്‍കി

January 20th, 2015

social-worker-daya-bai-ePathram
അബുദാബി : സാമൂഹിക പ്രവര്‍ത്തക ദയാ ബായിക്ക് കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗം സ്വീകരണംനല്‍കി.

‘ദയാ ബായ് പറയുന്നു’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി യില്‍ കേരള ത്തിലെ സാമൂഹിക, പരിസ്ഥിതി വിഷയ ങ്ങളെക്കുറിച്ച് ദയാ ബായ് സംസാരിച്ചു. സമ്പൂര്‍ണ സാക്ഷരത നേടി എന്ന് അവകാശ പ്പെടുന്ന കേരള ത്തില്‍ ഇപ്പോഴും പ്രകൃതി ചൂഷണങ്ങള്‍ നടക്കുന്നത് ആശാസ്യമല്ല. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് കേരളത്തിലാണ്. ദിവസം ചെല്ലുന്തോറും പ്രകൃതി ദുരന്തം കൂടി വരുമ്പോഴും പ്രകൃതിയെ ചൂഷണം ചെയ്യുന്നതില്‍ കേരള ത്തില്‍ ഒരു കുറവുമില്ല.

കുന്നുകളും, പാടങ്ങളും, നദികളും വന്‍ കിട ക്കാര്‍ക്ക് തീറെഴുതി നല്‍കി. പ്രകൃതി ചൂഷണ ത്തിന് എതിരെ ശബ്ദിക്കുന്നവരെ കള്ള ക്കേസില്‍ കുടുക്കി പീഠിപ്പിക്കുന്നു. ഇവരെ തീവ്ര വാദികളും മറ്റുമായി മുദ്ര കുത്തി ജയിലില്‍ അടക്കുന്നു. സമ്പൂര്‍ണ സാക്ഷരത നേടിയ കേരള ത്തില്‍ എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവി ക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.

സാധാരണക്കാരെ ചൂഷണം ചെയ്യുന്നതിനാണ് സര്‍ക്കാറുകള്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും ഭരണ കൂട ങ്ങളും ബൂര്‍ഷ്വകളുടെ പിന്നാലെ യാണ്. ഭരിക്കുന്ന വരും ഭരിക്ക പ്പെടുന്ന വരും മുതലാളി മാരുടെ വക്താ ക്കളാണ്. വിദ്യാഭ്യാസം കൂടിയ കേരള ത്തിലാണ് ഇതെല്ലാം നടക്കുന്നത്. ന്യായമായ അവകാശ ങ്ങള്‍ക്കു വേണ്ടി യുള്ള സമര മുഖത്ത് എന്നും താന്‍ ഉണ്ടാവും എന്നും ദയാ ബായ് പറഞ്ഞു.

കെ. എസ്. സി. വനിതാ വിഭാഗം കണ്‍വീനര്‍ രമണി രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ദേവിക സുധീന്ദ്രന്‍ ദയാ ബായിയെ പരിചയപ്പെടുത്തി. പ്രിയ ശശീന്ദ്രന്‍ സ്വാഗതവും സിന്ധു ജി. നമ്പൂതിരി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on ദയാബായിക്ക് സ്വീകരണം നല്‍കി

ദയാബായിക്ക് സ്വീകരണം : കെ. എസ്. സി. യില്‍ ‘ദയാബായ് പറയുന്നു’

January 17th, 2015

social-worker-daya-bai-ePathram
അബുദാബി : അശരണര്‍ക്കായി ജീവിതം ഉഴിഞ്ഞു വെച്ച പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ദയാ ബായിക്ക് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ സ്വീകരണം നല്‍കുന്നു.

‘ദയാബായ് പറയുന്നു’ എന്ന പേരില്‍ ജനുവരി 17 ശനിയാഴ്ച രാത്രി 8.30നു സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ നിരവധി സംസ്ഥാന – ദേശീയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹ യായ ദയാ ബായിയെ കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ദയാബായിക്ക് സ്വീകരണം : കെ. എസ്. സി. യില്‍ ‘ദയാബായ് പറയുന്നു’

എല്ലാവര്‍ക്കും ഒരേ പോലെ ചികിത്സ ലഭ്യമാക്കും : ഡോ. ബി. ആര്‍. ഷെട്ടി

December 8th, 2014

br-shetty-epathram
അല്‍ഐന്‍ : യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ വാക്കു കള്‍ പ്രയോഗ ത്തില്‍ വരുത്തു വാനായി സമൂഹ ത്തിലെ ഉന്നത ര്‍ക്കും സാധാരണ ക്കാര്‍ക്കും ഒരു പോലെ എന്‍. എം. സി. മെഡിക്കല്‍ സെന്ററില്‍ ചികിത്സാ സൗകര്യം ലഭ്യക്കും എന്ന് എന്‍. എം. സി. ഗ്രൂപ്പി ന്റെ പുതിയ മെഡിക്കല്‍ സെന്റര്‍ അല്‍ ഐനില്‍ ഉത്ഘാടനം ചെയ്തു കൊണ്ട് എന്‍. എം. സി. ഗ്രൂപ്പ് സ്ഥാപകനും സി. ഇ. ഒ. യുമായ ഡോ. ബി. ആര്‍. ഷെട്ടി പറഞ്ഞു.

ചികിത്സാ ചെലവു കള്‍ ലഘൂ കരി ക്കുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡു കള്‍ പുതിയ മെഡിക്കല്‍ സെന്ററില്‍ സ്വീകരിക്കും. അല്‍ ഐന്‍ ഇൻഡസ്ട്രിയൽ ഏരിയക്ക് സമീപ മുള്ള ദമാൻ ഇൻഷ്വറൻസ് കെട്ടിട ത്തിനു അടുത്തുള്ള അല്‍ വാദി ട്രേഡിംഗ് സെന്ററി ലാണ് എന്‍. എം. സി. മെഡിക്കല്‍ സെന്ററും ഫാർമസി യും പ്രവർത്തി ക്കുന്നത്.

കാര്‍ഡിയോളജി, ഡെര്‍മെറ്റോളജി, ഗൈനക്കോളജി, ഒഫ്താല്‍ മോളജി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഓര്‍ത്തോ പീഡിക്‌സ്, പീഡിയാട്രിക്‌സ്, ഇന്റേണല്‍ മെഡിസിന്‍, റേഡിയോളജി, യൂറോളജി തുടങ്ങിയ വിഭാഗ ങ്ങളില്‍ അല്‍ഐന്‍ ന്യൂ മെഡിക്കല്‍ സെന്ററില്‍ ചികിത്സാ സൗകര്യം ലഭ്യമാണ്.

എന്‍. എം. സി. ഗ്രൂപ്പിന്റെ നാല്പതാം വാര്‍ഷികം പ്രമാണിച്ച് 2015 ല്‍ അബുദാബി യില്‍ 250 കിടക്കകള്‍ ഉള്ള മെഡിക്കല്‍ സിറ്റി ആരംഭി ക്കുവാന്‍ പദ്ധതി ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on എല്ലാവര്‍ക്കും ഒരേ പോലെ ചികിത്സ ലഭ്യമാക്കും : ഡോ. ബി. ആര്‍. ഷെട്ടി


« Previous Page« Previous « ജിമ്മി ജോര്‍ജ് വോളിബോള്‍ : കെ. എസ്. സി. കളിച്ചൂടില്‍
Next »Next Page » കെ. എം. സി. സി. ‘മാറ്റ് കലോത്സവം’ ഇസ്ലാമിക് സെന്ററില്‍ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine