സൌജന്യ ഹൃദയ പരിശോധന എന്‍. എം. സി. യില്‍

September 26th, 2014

blood-donation-save-a-life-give-blood-ePathram
അബുദാബി : ലോക ഹൃദയ ദിനാചരണ ത്തിന്റെ ഭാഗമായി എന്‍. എം. സി. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.

അബുദാബി യിലെ എന്‍. എം. സി. യില്‍ നടന്ന ഹൃദയ പരിശോധനാ ക്യാമ്പിന് വന്‍ ജന പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. യു. എ. ഇ. യിലെ വിവിധ എമിരേറ്റുകളിലെ എന്‍. എം. സി. ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും സെപ്തംബര്‍ 29 വരെ നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ ഹൃദയ സംബന്ധ മായ രോഗ പരിശോധന കളും ചികിത്സയും ലഭ്യമാണ്.

ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ വൈകിട്ട് ഒമ്പത് മണി വരെ യാണ് ഹൃദയ പരിശോധനകള്‍ നടക്കുക. കുറഞ്ഞത് പതിനയ്യായിരം ആളുക ളിലേക്കെങ്കിലും പരിശോധനാ ക്യാമ്പിന്റെ സേവന ങ്ങള്‍ എത്തിക്കാന്‍ സാധിക്കുമെന്ന് എന്‍.എം.സി. ഗ്രൂപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

- pma

വായിക്കുക: , ,

Comments Off on സൌജന്യ ഹൃദയ പരിശോധന എന്‍. എം. സി. യില്‍

ഡസ്റ്റിനി ക്ളബ്ബിനു തുടക്കമായി

September 25th, 2014

model-school-destiny-club-inauguration-ePathram
അബുദാബി : മുസ്സഫ മോഡല്‍ സ്കൂള്‍ വിദ്യാര്‍ത്ഥി കളുടെ നേതൃത്വ ത്തില്‍ തുടക്കം കുറിച്ച ഡസ്റ്റിനി ക്ളബ്ബിന്റെ ഉത്ഘാടനം യൂണി വേഴ്സല്‍ ആശുപത്രി എം. ഡി. ഡോക്ടര്‍ ഷബീര്‍ നെല്ലിക്കോട് നിര്‍വ്വഹിച്ചു.

സാമൂഹിക പ്രതിബദ്ധത യുള്ള വിഷയ ങ്ങള്‍ കുട്ടികളുടെ ശ്രദ്ധ യിലേക്ക് എത്തിക്കുന്ന തിനും പൊതു പ്രവര്‍ത്തന രംഗത്ത്‌ കൃത്യമായ ദിശാബോധം നല്‍കുവാനും അതിലൂടെ സാമൂഹിക ജീവ കാരുണ്യ മനോഭാവം വളര്‍ത്തുക യുമാണ് ഡസ്റ്റിനി ക്ളബ്ബിന്റെ ലക്ഷ്യം.

സാമൂഹിക പ്രവര്‍ത്ത കനായ എം. കെ. അബ്ദുള്ള, മോഡല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ വി. വി. അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദ്‌ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ടി. ഡി. റസ്സല്‍, ആഷിക് താജുദ്ധീന്‍, സലിം സുലൈമാന്‍ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി. ക്ലബ്ബിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും.

- pma

വായിക്കുക: , , , , ,

Comments Off on ഡസ്റ്റിനി ക്ളബ്ബിനു തുടക്കമായി

രക്ത ദാന ക്യാമ്പ്

September 25th, 2014

tp-anoop-in-baniyas-spike-blood-donation-ePathram
അബുദാബി : മുസ്സഫയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പ് ബനിയാസ് സ്പൈക്ക്ലെ ജീവനക്കാര്‍ അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ചു കൊണ്ട് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

അബുദാബി ഷെയ്ഖ്‌ ഖലീഫാ മെഡിക്കല്‍ സിറ്റി യിലെ ഡോക്ടര്‍ മരീന യുടെ നേതൃത്വത്തിലുള്ള പാരാ മെഡിക്കല്‍ സംഘമാണ് രക്തദാന ക്യാമ്പിനു സഹായ സഹകരണങ്ങള്‍ നല്‍കിയത്. നൂറോളം ജീവനക്കാരും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും ക്യാമ്പില്‍ എത്തി രക്തം ദാനം ചെയ്തു.

ഈ രക്ത ദാനം ഒരു തുടക്കം മാത്രമാണ് എന്നും തുടര്‍ന്നും പൊതു ജന ങ്ങളുടെ പങ്കാളിത്ത ത്തോടു കൂടി ഇത്തരം പരിപാടി കള്‍ നടത്തും എന്നും സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on രക്ത ദാന ക്യാമ്പ്

രക്തദാന ക്യാമ്പ് മോഡല്‍ സ്കൂളില്‍

September 20th, 2014

blood-donation-save-a-life-give-blood-ePathram
അബുദാബി : രക്തദാനം മഹാദാനം എന്ന മുദ്രാവാക്യ വുമായി മുസ്സഫ യിലെ മോഡല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, അബുദാബി ബ്ളഡ് ബാങ്കു മായി സഹകരിച്ചു കൊണ്ട് സെപ്തംബര്‍ 25ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് നാലു മണി വരെ സ്കൂളില്‍ വെച്ച് രക്തദാന ക്യാമ്പ് നടത്തും.

ഇതോട് അനുബന്ധിച്ച് സ്കൂളിലെ 11, 12 ക്ളാസു കളിലെ വിദ്യാര്‍ത്ഥി കള്‍ രൂപം നല്‍കിയ ‘ഡെസ്റ്റിനി ക്ലബ്ബി’ ന്റെ പ്രവര്‍ത്തന ഉദ്ഘാടനം 24 ന് ബുധനാഴ്ച വൈകിട്ട് മൂന്നു മണിക്ക് നടക്കും. ചടങ്ങില്‍ സാമൂഹ്യ സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

കുട്ടികളില്‍ സാമൂഹിക ജീവകാരുണ്യ മനോഭാവം വളര്‍ത്തുക യാണ് ക്ലബ്ബിന്റെ ലക്ഷ്യം. രക്തദാന ത്തില്‍ പങ്കെടു ക്കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്കും മറ്റു പൊതു ജനങ്ങള്‍ക്കും സ്കൂളുമായി ബന്ധപ്പെടാം.

വിവരങ്ങള്‍ക്ക് 050 541 42 09, 052 84 61 466.

- pma

വായിക്കുക: , , ,

Comments Off on രക്തദാന ക്യാമ്പ് മോഡല്‍ സ്കൂളില്‍

എസ്. വൈ. എസ്. ഗാസ ഫണ്ട് കൈമാറി

September 19th, 2014

sys-gazza-relief-fund-to-red-crescent-ePathram
അബുദാബി : ദുരിതം അനുഭവിക്കുന്ന ഫലസ്തീന്‍ ജനത ക്കായി സുന്നി യുവജന സംഘവും (S Y S) മര്‍കസ് റിലീഫ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും സംയുക്ത മായി സമാഹരിച്ച ഗാസ ഫണ്ട് എമിറേറ്റ് റെഡ്ക്രസന്റിന് കൈമാറി.

അബുദാബിയിലെ ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ റെഡ്ക്രസന്റ് ഡെപ്യൂട്ടി സെക്രട്ടറി ശൈഖ് മുഹമ്മദ് യൂസുഫ് അല്‍ ഫഹീമിന് ആര്‍ സി എഫ് ഐ ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഹകീം അസ്ഹരി യാണ് ഫണ്ട് കൈമാറി യത്.

മുഹമ്മദ് അഹമ്മദ് അബ്ദുല്ല, ഉസ്മാന്‍ സഖാഫി തിരുവത്ര എന്നിവര്‍ സംബന്ധിച്ചു. കേരള ത്തില്‍ മഹല്ലുകള്‍ കേന്ദ്രീ കരിച്ച് സമാഹരിച്ച സംഖ്യ യാണ് കൈമാറിയത്.

- pma

വായിക്കുക: , , ,

Comments Off on എസ്. വൈ. എസ്. ഗാസ ഫണ്ട് കൈമാറി


« Previous Page« Previous « രക്തദാന ക്യാമ്പ് അലൈനില്‍
Next »Next Page » സമാജം പുസ്തകോല്‍സവം »



  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine