അബുദാബി : സാമൂഹിക പ്രവര്‍ത്തക ദയാ ബായിക്ക് കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗം സ്വീകരണംനല്‍കി.
‘ദയാ ബായ് പറയുന്നു’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി യില്‍ കേരള ത്തിലെ സാമൂഹിക, പരിസ്ഥിതി വിഷയ ങ്ങളെക്കുറിച്ച് ദയാ ബായ് സംസാരിച്ചു. സമ്പൂര്‍ണ സാക്ഷരത നേടി എന്ന് അവകാശ പ്പെടുന്ന കേരള ത്തില്‍ ഇപ്പോഴും പ്രകൃതി ചൂഷണങ്ങള്‍ നടക്കുന്നത് ആശാസ്യമല്ല. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് കേരളത്തിലാണ്. ദിവസം ചെല്ലുന്തോറും പ്രകൃതി ദുരന്തം കൂടി വരുമ്പോഴും പ്രകൃതിയെ ചൂഷണം ചെയ്യുന്നതില്‍ കേരള ത്തില്‍ ഒരു കുറവുമില്ല.
കുന്നുകളും, പാടങ്ങളും, നദികളും വന്‍ കിട ക്കാര്‍ക്ക് തീറെഴുതി നല്‍കി. പ്രകൃതി ചൂഷണ ത്തിന് എതിരെ ശബ്ദിക്കുന്നവരെ കള്ള ക്കേസില്‍ കുടുക്കി പീഠിപ്പിക്കുന്നു. ഇവരെ തീവ്ര വാദികളും മറ്റുമായി മുദ്ര കുത്തി ജയിലില്‍ അടക്കുന്നു. സമ്പൂര്‍ണ സാക്ഷരത നേടിയ കേരള ത്തില്‍ എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവി ക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.
സാധാരണക്കാരെ ചൂഷണം ചെയ്യുന്നതിനാണ് സര്‍ക്കാറുകള്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും ഭരണ കൂട ങ്ങളും ബൂര്‍ഷ്വകളുടെ പിന്നാലെ യാണ്. ഭരിക്കുന്ന വരും ഭരിക്ക പ്പെടുന്ന വരും മുതലാളി മാരുടെ വക്താ ക്കളാണ്. വിദ്യാഭ്യാസം കൂടിയ കേരള ത്തിലാണ് ഇതെല്ലാം നടക്കുന്നത്. ന്യായമായ അവകാശ ങ്ങള്‍ക്കു വേണ്ടി യുള്ള സമര മുഖത്ത് എന്നും താന്‍ ഉണ്ടാവും എന്നും ദയാ ബായ് പറഞ്ഞു.
കെ. എസ്. സി. വനിതാ വിഭാഗം കണ്‍വീനര്‍ രമണി രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ദേവിക സുധീന്ദ്രന്‍ ദയാ ബായിയെ പരിചയപ്പെടുത്തി. പ്രിയ ശശീന്ദ്രന്‍ സ്വാഗതവും സിന്ധു ജി. നമ്പൂതിരി നന്ദിയും പറഞ്ഞു.