ഗ്രീന്‍ വോയ്സ് ‘സ്നേഹപുരം’ ഇസ്ലാമിക് സെന്ററില്‍

April 15th, 2015

sneha-puram-2015-press-meet-ePathram
അബുദാബി : ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നിരവധി സംഭാവന കള്‍ നല്‍കിയ ഗ്രീന്‍ വോയ്സ് അബുദാബി യുടെ പത്താം വാര്‍ഷിക ആഘോഷം ‘സ്നേഹ പുരം 2015’ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് സംഘടിപ്പിക്കും.

ഏപ്രില്‍ 16 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് ആരംഭിക്കുന്ന പൊതു സമ്മേളന ത്തില്‍ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. വിവിധ പരിപാടികളോടെ നടക്കുന്ന ‘സ്നേഹ പുരം 2015’ ല്‍ ഗ്രീന്‍ വോയ്സ് ഹരിതാക്ഷര പുരസ്കാരം പ്രമുഖ കവി പവിത്രന്‍ തീക്കുനി ക്ക്‌ സമ്മാനിക്കും.

മാധ്യമ പ്രവര്‍ത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി ഗ്രീന്‍ വോയ്സ് നല്‍കി വരുന്ന മാധ്യമശ്രീ പുരസ്കാരം അമൃതാ ന്യൂസ് അബുദാബി റിപ്പോര്‍ട്ടര്‍ ആഗിന്‍ കീപ്പുറം, ഗള്‍ഫ് മാധ്യമം ദിനപ്പത്രം അബുദാബി കറസ്പോണ്ടന്റ് മുഹമ്മദ്‌ റഫീഖ്, മനോരമ ഓണ്‍ ലൈന്‍ ദുബായ് കറസ്പോണ്ടന്റ് സാദിഖ് കാവില്‍, ഹിറ്റ് എഫ്. എം. റേഡിയോ അവതാരകന്‍ ഷാബു കിളിത്തട്ടില്‍ എന്നിവര്‍ക്ക് സമ്മാനിക്കും.

പൊതുപ്രവര്‍ത്തന രംഗത്തെ മികവിന് മലയാളി സമാജം വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ പട്ടാമ്പി യേയും ശ്രദ്ധേയമായ ന്യൂസ് റിപ്പോര്‍ട്ട് പരിഗണിച്ച് ഏഷ്യാനെറ്റ് ന്യൂസ് അബുദാബി ടീം സിബി കടവില്‍, മനു കല്ലറ എന്നിവരെയും മികച്ച തിരക്കഥക്കു ദേശീയ അവാര്‍ഡ് നേടിയ പ്രവാസി മലയാളി ജോഷി എസ്. മംഗലത്ത് എന്നിവരെയും ആദരിക്കും.

ഗ്രീന്‍ വോയ്സ് നടപ്പാക്കാന്‍ പോകുന്ന പുതിയ ജീവ കാരുണ്യ പദ്ധതി കള്‍ പ്രഖ്യാപി ക്കും. ഇതിനകം ഒന്‍പതു ഭവന രഹിതര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയ ഗ്രീന്‍ വോയ്സ്, പുതിയ അഞ്ചു വീടു കളുടെ നിര്‍മ്മാണ ത്തിലാണ്. നാല് നിര്‍ദ്ധന വിദ്യാര്‍ത്ഥി കളുടെ വിദ്യാഭ്യാസ ചെലവുകളും നിര്‍വ്വഹിച്ചു വരുന്നു.

സ്നേഹ പുരം ആഘോഷങ്ങളുടെ ഭാഗമായി ടെലിവിഷന്‍ റിയാലിറ്റി ഷോ കളിലൂടെ പ്രശസ്തരായ യുവ ഗായകര്‍ അണി നിരക്കുന്ന ഗാന മേളയും അരങ്ങേറും.

നിര്‍ദ്ധനരായവര്‍ക്കും അഗതി കള്‍ക്കും സൌജന്യ വൈദ്യ സഹായവും മരുന്നും പാവപ്പെട്ട രോഗി കള്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്നും നല്‍കു വാന്‍ ഗ്രീന്‍ വോയ്സി ന്റെ ഫാര്‍മസി നാട്ടില്‍ ഒരുങ്ങി ക്കൊണ്ടി രിക്കുക യാണ് എന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

*  ഗ്രീന്‍ വോയ്സ് ‘ഹരിതാക്ഷര പുരസ്‌കാരം’ കവി വീരാന്‍ കുട്ടിക്ക്

**  ഗ്രീന്‍ വോയ്‌സ് മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

***  ഗ്രീന്‍ വോയ്‌സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

- pma

വായിക്കുക: , , , , , , ,

Comments Off on ഗ്രീന്‍ വോയ്സ് ‘സ്നേഹപുരം’ ഇസ്ലാമിക് സെന്ററില്‍

ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡ് ഡോ. താഹയ്ക്ക്

April 15th, 2015

doctor-ps-thaha-pms-dental-collage-ePathram
അബുദാബി : പരിയാരം സി. എച്ച്. സെന്റര്‍ അബുദാബി ചാപ്ടര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡ് ഡോക്ടര്‍ പി. എസ്. താഹക്കു സമ്മാനിക്കും.

മൂന്നു പതിറ്റാണ്ടായി നാട്ടിലും വിദേശത്തും നല്‍കുന്ന ആരോഗ്യ സേവന പ്രവര്‍ത്തന ങ്ങള്‍ പരിഗണിച്ച് കൊണ്ടാണ് ഡോക്ടര്‍ പി. എസ്. താഹ യെ ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡിന് പരിഗണിച്ചത് എന്ന് സംഘാടകര്‍ അറിയിച്ചു.

തിരുവന്തപുരം പി. എം. എസ്. കോളജ് ഒാഫ് സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെയും അബുദാബി താഹ മെഡിക്കല്‍ ഗ്രൂപ്പി ന്റെയും ചെയര്‍മാനും എം. ഡി യുമായ ഡോ. പി.എസ്. താഹ. മന്ത്രി എം. കെ. മുനീര്‍, ഇ. ടി. മുഹമ്മദ് ബഷീര്‍, എം. എ. അബൂബക്കര്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

ജൂണ്‍ ആദ്യ വാരം അബുദാബി യില്‍ നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിക്കുക എന്ന് പരിയാരം സി. എച്ച്. സെന്റര്‍ അബുദാബി ചാപ്ടര്‍ പ്രസിഡന്റ് മൊയ്തു ഹാജി കടന്നപ്പള്ളി അറിയിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡ് ഡോ. താഹയ്ക്ക്

സി. എച്ച്. സെന്റര്‍ : ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം മെയ് മാസത്തില്‍

April 13th, 2015

അബുദാബി : പരിയാരം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് കെ. എം. സി. സി. യുടെ സഹകരണ ത്തോടെ പ്രവര്‍ത്തിക്കുന്ന സി. എച്ച്. സെന്റര്‍ സ്വന്തം കെട്ടിട ത്തില്‍ ആരംഭി ക്കുന്ന ഡയാലിസിസ് യൂണിറ്റും മൃതദേഹ പരിപാലന കേന്ദ്രവും മെയ് അവസാന വാര ത്തില്‍ ഉദ്ഘാടനം ചെയ്യും എന്ന് സി. എച്ച്. സെന്റർ ഭാര വാഹികൾ അബു ദാബി യിൽ അറിയിച്ചു.

ജനകീയ സ്വഭാവത്തോടുകൂടിയ ഉത്തര മലബാറിലെ വലിയ ജീവ കാരുണ്യ കൂട്ടായ്മ കളിലൊന്നാണ് പരിയാരം സി. എച്ച്. സെന്റര്‍. പരിയാരം മെഡിക്കല്‍ കോളജിലും തളിപ്പറമ്പ് ആശുപത്രി യിലും എത്തുന്ന നിര്‍ദ്ധനരായ രോഗികള്‍ക്ക് സാന്ത്വനം പകരാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തനം തുടങ്ങിയ സി. എച്ച്. സെന്റര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്ന തോടെ പ്രതിദിനം മുപ്പത് രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യാനുള്ള സൌകര്യം ലഭിക്കുന്ന തോടൊപ്പം മൃതദേഹ ശീതീകരണ സംവിധാനവും ഒരുക്കിയാണ് പ്രാരംഭ ഘട്ടത്തില്‍ സജ്ജമാകുന്നത്.

ദേശീയ പാതയില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് 700 മീറ്റര്‍ മാത്രം അകലെ യായി 96 സെന്‍റ് സ്ഥലത്ത് നാല് കോടി രൂപ ചെലവില്‍ 30000 ചതുരശ്രയടി സ്ഥല ത്താണ് കെട്ടിടം നിര്‍മിക്കുന്നത്.

അഞ്ച് കോടി രൂപ യുടെ സേവന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷ മായി പരിയാരം സി. എച്ച്. സെന്‍ററിന്‍െറ നേതൃത്വ ത്തില്‍ ചെയ്തു കഴിഞ്ഞു. 165 വൃക്ക രോഗി കള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന തിനൊപ്പം മാരക രോഗങ്ങള്‍ ബാധിച്ചവര്‍ക്കുള്ള സഹായ ങ്ങളും നല്‍കു ന്നുണ്ട്.

പരിയാരം സി. എച്ച്. സെന്‍റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. കരീം ചേലേരി, അബുദാബി ചാപ്റ്റര്‍ പ്രസിഡന്‍റ് മൊയ്തു ഹാജി കടന്നപ്പള്ളി, ജനറല്‍ സെക്രട്ടറി ഹംസ നടുവില്‍, ട്രഷറര്‍ കരപ്പാത്ത് ഉസ്മാന്‍, സംസ്ഥാന കെ. എം. സി. സി. ജനറല്‍ സെക്രട്ടറി നസീര്‍ ബി. മാട്ടൂല്‍, ഇസ്ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, കെ. എം. സി. സി. കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് എ. വി. അശ്റഫ്, ട്രഷറര്‍ വി. കെ. ഷാഫി, എം. എ. അബൂബക്കര്‍, അമീറലി തയ്യില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on സി. എച്ച്. സെന്റര്‍ : ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം മെയ് മാസത്തില്‍

ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

April 5th, 2015

vinod-nambiar-e-nest-family-campaign-ePathram
ദുബായ് : ഇ നെസ്റ്റിന്റെ ആഭിമുഖ്യ ത്തില്‍ ‘നവ സാമൂഹ്യ മാധ്യമ ങ്ങളും കുടുംബ ബന്ധ ങ്ങളും’ എന്ന വിഷയ ത്തില്‍ ബോധ വത്കരണ പരിപാടി സംഘടിപ്പിച്ചു.

വിനോദ് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ ഷാബു കിളിത്തട്ടില്‍ മുഖ്യ പ്രഭാഷണം നടത്തി.

ബന്ധങ്ങൾ ശിഥിലമാക്കുന്ന തിന് പകരം നവ സാമൂഹ്യ മാധ്യമ ങ്ങളെ സാമൂഹിക ബന്ധ ങ്ങളുടെ ശാക്തീകരണ ത്തിനും സാമൂഹ്യ സേവന ത്തിനു മുള്ള മാധ്യമം ആക്കി മാറ്റുക യാണ് വേണ്ടത് എന്ന് ചടങ്ങിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു.

അഡ്വ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. മുജീബ് റഹ്മാന്‍, യു. സി. ശംസുദ്ധീന്‍, നജീബ്, രാജന്‍ കൊളവിപാലം, മുഹമ്മദ് അലി, ഹംസ പയ്യോളി, അഫ്‌സല്‍ ശ്യാം എന്നിവര്‍ സംസാരിച്ചു.

ഇ നെസ്റ്റ് ട്രഷറര്‍ അബൂബക്കര്‍ സിദ്ധീഖ് ഉപഹാരം നല്കി. ഹാരിസ് കോസ്‌മോസ് സ്വാഗതവും ഹാഷിം പുന്നക്കല്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

മഹര്‍ 2015 : നിര്‍ധന യുവതികള്‍ക്കു വിവാഹ സഹായം

March 31st, 2015

അബുദാബി : മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് യു. എ. ഇ. ഘടക ത്തിന്റെ സഹകരണ ത്തോടെ നീലേശ്വരം പടന്നക്കാടുള്ള അഞ്ചു നിര്‍ധന യുവതികളുടെ വിവാഹം സൌജന്യമായി നടത്തും. വിവാഹ വസ്ത്രം ഉള്‍പ്പെടെ എല്ലാ ചെലവിനു മായി 25 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്. വിവാഹിതരാകുന്ന വര്‍ക്കു ജീവിതോപാധി കണ്ടെത്താനും ട്രസ്റ്റ് സഹായിക്കും.

ഏപ്രില്‍ 30 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഇതില്‍ നിന്നും അര്‍ഹ രായ വരെ കണ്ടെത്തും.

ട്രസ്റ്റ് ചെയര്‍മാന്‍ ജലീലിന്റെ നേതൃത്വ ത്തില്‍ ചേര്‍ന്ന യോഗം ഐ. എം. സി. സി. സെക്രട്ടറി ഖാന്‍ പാറയില്‍ ഉദ്ഘാടനം ചെയ്തു.

നിര്‍ധനരായ കുടുംബ ങ്ങളിലെ പെണ്‍കുട്ടി കളുടെ വിവാഹ സഹായ പദ്ധതി യായ ‘മഹര്‍ 2015’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി, പടന്നക്കാട് മെഹബൂബെ മില്ലത്ത് ചരിറ്റബിള്‍ ട്രസ്റ്റിന്റെ യു. എ. ഇ. ഘടക ത്തിന്റെ സഹകരണ ത്തോടെ സംഘടി പ്പിക്കുന്ന ആദ്യ സംരംഭമാണ്.

യുനുസ് പടന്നക്കാട്, മുഹമ്മദ് മുസ്ല്യാര്‍ എന്നിവര്‍ സംസാരിച്ചു. സി. എം. സിദ്ധീഖ് സ്വാഗതവും ജമാല്‍ നന്ദിയും പറഞ്ഞു.

വിലാസം : സെക്രട്ടറി, മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റ്, പി. ഒ. പടന്നക്കാട്, നീലേശ്വരം. 67 13 14.

- pma

വായിക്കുക: , , ,

Comments Off on മഹര്‍ 2015 : നിര്‍ധന യുവതികള്‍ക്കു വിവാഹ സഹായം


« Previous Page« Previous « ചലച്ചിത്ര പ്രവര്‍ത്തകരുടെ വിവരങ്ങള്‍ അടങ്ങിയ ഡയരക്ടറി പ്രസിദ്ധീകരിക്കുന്നു
Next »Next Page » കേര വസന്തോത്സവം 2015 ന് തുടക്കം കുറിച്ചു »



  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine