അബുദാബി : കാസർകോട് ജില്ലാ പ്രവാസി കൂട്ടായ്മ പയസ്വിനി അബുദാബി സംഘടിപ്പിക്കുന്ന കബഡി ചാമ്പ്യന്‍ ഷിപ്പ് മല്‍സരങ്ങള്‍ അബുദാബി അൽ നഹ്ദ നാഷണൽ സ്കൂൾ ഫോർ ഗേൾസിൽ നടക്കും എന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
2023 മെയ് 21 ഞായറാഴ്ച രാവിലെ 11 മണിക്ക് തുടക്കം കുറിക്കുന്ന കബഡി മത്സരങ്ങളിൽ കേരളം, കർണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ ന്യൂസ്റ്റാർ മംഗളൂരു, ഒ-2 പൊന്നാനി, ഫ്രണ്ട്സ് ആറാട്ട് കടവ്, ന്യൂമാർക്ക് മംഗളൂരു, കൂടല്ലൂർ സ്പോർട്സ് ക്ലബ്ബ് തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട പത്തിൽ അധികം ടീമുകൾ മാറ്റുരക്കും.
ബംഗളൂരു ബുൾസിന്‍റെ ഹർമൻജിത്ത് സിംഗ്, പുനേരി പൾട്ടിന്‍റെ ബാബു, തെലുങ്ക് ടൈറ്റൻസിന്‍റെ ആദർശ്, ഷിയാസ്, പാറ്റ്ന പൈറേറ്റസിന്‍റെ രഞ്ജിത്ത് നായിക്ക്, ബാങ്ക് ഓഫ് ബറോഡയുടെ വിശ്വരാജ്, കർണാടക സ്റ്റേറ്റ് ജൂനിയർ താരങ്ങളായ കലന്തറ് ഷാ, നസീർ ഉള്ളാൾ, ഇന്ത്യൻ കസ്റ്റംസ് താരം അനൂപ് ആറാട്ട് കടവ്, ദേശീയ കബഡി താരവും യു. പി. യോദ്ധാസ് ടീമിലെ അംഗ വുമായ സാഗർ ബി. കൃഷ്ണ അച്ചേരി, കാസർ ഗോഡൻ കളിയഴകിന്‍റെ സുൽത്താൻ സമർ കൃഷ്ണ, തമിഴ് തലൈവാസിന്‍റെ അതുൽ മാടി, തമിഴ്നാട് സ്റ്റേറ്റ് ജൂനിയർ താരം രാജ, ആൽവാസ് മംഗളൂരു യൂണി വേഴ്സിറ്റി താരങ്ങളായ ധീക്ഷിത്, ഭാരത് ഷെട്ടി, ശ്രാവൺ ഇറ തുടങ്ങിയ പേരു കൊണ്ടും പെരുമ കൊണ്ടും കളിക്കളം അടക്കി വാഴുന്ന ദേശീയ, അന്തർ ദേശീയ തലങ്ങളിൽ ശ്രദ്ധേയരായ നിരവധി താരങ്ങൾ വിവിധ ടീമുകൾക്കായി കളത്തിൽ ഇറങ്ങും.
കാസർ ഗോഡ് ജില്ലയിലെ പ്രധാനപ്പെട്ട കായിക വിനോദ ങ്ങളിൽ ഒന്നായ കബഡി യെ അബുദാബി എമിറേറ്റ്സിൽ കൂടുതൽ ജനകീയമാക്കുക എന്നതാണ് ടൂർണ്ണ മെന്‍റ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഭാരവാഹി കൾ അറിയിച്ചു. അബുദാബി യിലെ വിവിധ സംഘടന കളുടെ ഭാരവാഹികൾ ഉൾപ്പെടുന്ന വിപുലമായ സംഘാടക സമിതിയാണ് കബഡി ചാമ്പ്യൻ ഷിപ്പിന് നേതൃത്വം നൽകുന്നത്.
സംഘാടക സമിതി മുഖ്യ രക്ഷാധികാരി എ. കെ. ബീരാൻ കുട്ടി, പയസ്വിനി പ്രസിഡന്‍റ് ശ്രീജിത്ത് കുറ്റിക്കോൽ, ജനറൽ കൺവീനർ ടി. വി. സുരേഷ് കുമാർ, രക്ഷാധികാരി പി. പദ്മനാഭൻ, വൈസ് ചെയർമാൻ മാരായ സലിം ചിറക്കൽ, ജയകുമാർ പെരിയ, സെക്രട്ടറി ദീപ ജയകുമാര്‍ എന്നിവർ വാർത്താ സമ്മേളത്തിൽ പങ്കെടുത്തു.