അബുദാബി : കേരള സോക്കർ ലീഗ് സെവൻസ് ഫുട് ബോള്‍ ചാമ്പ്യന്‍ ഷിപ്പ് എന്ന പേരില്‍ മലപ്പുറം ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന മെഗാ സെവൻസ് ഫുട് ബോള്‍ ടൂര്‍ണ്ണമെന്‍റ്, 2023 നവംബര്‍ 25 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഹുദരിയാത്ത് 321 സ്പോർട്സ് ഗ്രൗണ്ടിൽ വെച്ച് നടക്കും.
ടൂര്‍ണ്ണമെന്‍റിന്‍റെ ലോഗോ പ്രകാശനം ഇസ്ലാമിക് സെന്‍റര്‍ ട്രഷറര്‍ എം. ഹിദായത്തുള്ള, മലപ്പുറം ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് അസീസ് കാളിയാടൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
ഭാരവാഹികളായ ഷാഹിദ് ചെമ്മുക്കൻ, അഷ്‌റഫ് പുതുക്കൂടി, ഹുസൈൻ സി. കെ., സമീർ പുറത്തൂർ, ഷാഹിർ പൊന്നാനി, നാസർ വൈലത്തൂർ, ഹസ്സൻ അരീക്കൻ, സിറാജ് ആതവനാട്, സാൽമി പരപ്പനങ്ങാടി, ഷംസു എ. കെ., മുനീർ എടയൂർ, അബ്ദുറഹിമാൻ എന്നിവരും വിവിധ മണ്ഡലം-പഞ്ചായത്ത് ഭാരവാഹികളും സംബന്ധിച്ചു.