ദുബായ് : പ്രവചനങ്ങള്‍ക്കും കണക്കു കൂട്ടലുകള്‍ക്കും അവകാശ വാദങ്ങള്‍ക്കും വിരാമം ഇട്ടു കൊണ്ട് കേര രണ്ടാം സീസണ്‍ ഫുട്ബോള്‍ മത്സരത്തിന്റെ ഫൈനലില്‍ കണ്ണൂര്‍ എഞ്ചിനിയറിംഗ് കോളേജിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മറി കടന്ന് പാലക്കാട് എന്‍. എസ്. എസ്. എഞ്ചിനിയറിംഗ് കോളേജിന്റെ എന്‍. എസ്. എസ്. സ്ട്രൈക്കേഴ്സ് ടീം കേര ഫുട്ബോള്‍ കിരീടം ചൂടി.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക് ചെയ്യുക
സാങ്കേതികമായി മാത്രമുള്ള ഒരു കളി എന്നതിനപ്പുറം വീറും വാശിയും ദര്‍ശിച്ച ഒരു ഏറ്റുമുട്ടല്‍ തന്നെയായിരുന്നു ഇന്നലത്തെ ‘ലൂസേഴ്സ് ഫൈനല്‍’. പാലക്കാടന്‍ ഫുട്ബോള്‍ ശൈലിയുടെ സുന്ദര മുഹൂര്‍ത്തങ്ങള്‍ കളിയില്‍ ഉടനീളം പുറത്തെടുത്ത എന്‍. എസ്. എസ്. എഞ്ചിനിയറിംഗ് കോളേജിന്റെ രണ്ടാമത്തെ ടീമായ എന്‍. എസ്. എസ്. ബുള്‍സിന്, തങ്ങളെ സെമിയില്‍ വരെ എത്തിച്ച ഭാഗ്യത്തിന്റെ കടാക്ഷം കൂടി ഉണ്ടായിരുന്നു എങ്കില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കാന്‍ കഴിയുമായിരുന്നുവെങ്കിലും നാലാം സ്ഥാന ക്കാരായി മാറാന്‍ ആയിരുന്നു നിയോഗം.
കേര ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായി ഒന്നാം സ്ഥാനവും നാലാം സ്ഥാനവും ഒരേ കോളേജിന്റെ ടീം തന്നെ കരസ്ഥമാക്കുക എന്ന അപൂര്‍വ ബഹുമതിയും ഇനി പാലക്കാട് എന്‍. എസ്. എസ്. കോളേജിനു സ്വന്തം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് സഫാ പാര്‍ക്ക് ഫുട്ബോള്‍ കളിക്കളത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ പത്തൊന്‍പതാം മിനുട്ടില്‍ ദിനേശ് കെ. ജി. നേടിയ അത്യുജ്ജ്വല ഗോളാണ് മത്സരത്തിന് വഴിത്തിരിവായത്. മിന്നല്‍ വേഗത്തില്‍ പാഞ്ഞു കയറി എതിരാളികളുടെ പേടി സ്വപ്നമായ ദിനുവിന്റെ നീക്കങ്ങള്‍ തികച്ചും പ്രവചനാതീതമായിരുന്നു.
കാപ്റ്റന്‍ അബ്ദു റഹിമാന്റെ നേതൃത്വ ത്തില്‍ ഒത്തൊരുമ യോടെ കളിച്ച തിനുള്ള പ്രതിഫലം ആയിരുന്നു കളിക്കളത്തിലെ പയ്യന്‍സ് പ്രശാന്ത് അയ്യപ്പന്‍ രണ്ടാം പകുതിയുടെ മുപ്പത്തി ഒന്‍പതാം മിനുട്ടില്‍ നേടിയ ചരിത്ര മുഹൂര്‍ത്തമായ നിര്‍ണ്ണായക ഗോള്‍.