ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിക്ക് അംഗീകാരം നല്കി

November 27th, 2023

dubai-metro-blue-line-ePathram

ദുബായ് : മെട്രോ ബ്ലൂലൈൻ പദ്ധതിക്ക് യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അംഗീകാരം നൽകി. 1800 കോടി ദിർഹം ചെലവിൽ 30 കിലോ മീറ്റർ നീളത്തിലാണ് പുതിയ ബ്ലൂ ലൈൻ റെയിൽപ്പാത ഒരുക്കുന്നത്.

നിലവിലെ റെഡ്, ഗ്രീൻ ലൈനുകളുമായി ബന്ധിപ്പിച്ച് നിർമ്മിക്കുന്ന ഇതിന്‍റെ 15.5 കിലോമീറ്റർ പാത ഭൂമിക്ക് അടിയിലും 14.5 കിലോ മീറ്റർ ഉപരി തലത്തിലും ആയിരിക്കും.

ബ്ലൂ ലൈനിലെ മൊത്തം14 സ്റ്റേഷനുകളിൽ അഞ്ചു സ്റ്റേഷനുകൾ ഭൂഗർഭ പാതകളിലൂടെ ബന്ധിപ്പിക്കും. കൂടാതെ ഒരു ഇന്‍റർ ചേഞ്ച് സ്റ്റേഷനും സെന്‍റർ പോയൻര് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന രണ്ട് എലിവേറ്റഡ് ട്രാൻസ്ഫർ സ്റ്റേഷനുകളും ഉണ്ടാവും.

പുതിയ പാതയിലൂടെ മിർദിഫ്, ഇന്‍റർ നാഷണൽ സിറ്റി, ദുബായ് ക്രീക്ക്, അൽ വർഖ, ദുബായ് ഫെസ്റ്റിവൽ സിറ്റി, അക്കാദമിക് സിറ്റി, സിലിക്കൺ ഒയാസിസ് എന്നിവിടങ്ങളിലായി പ്രതിദിനം 3,20,000 യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാ സേവനങ്ങൾ ലഭ്യമാക്കും. 2009 ൽ 10 സ്റ്റേഷനുകളോടെ ആരംഭിച്ച ദുബായ് മെട്രോ 200 കോടി യാത്രക്കാർ ഉപയോഗിച്ചു.  HHShkMohdRTA

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇത്തിഹാദ് വിമാന യാത്രക്കാര്‍ക്ക് സൗജന്യ സിറ്റി ചെക്ക്-ഇന്‍ സൗകര്യം

November 15th, 2023

etihad-airways-ePathram

അബുദാബി : ഇത്തിഹാദ് എയര്‍ വേയ്സ് യാത്രക്കാര്‍ക്ക് ഒരു മാസത്തേക്ക് സൗജന്യ സിറ്റി ചെക്ക്-ഇന്‍ സൗകര്യം ഏര്‍പ്പെടുത്തി. 2023 നവംബര്‍ 14 മുതല്‍ ഇത്തിഹാദ് വിമാനക്കമ്പനിയുടെ മുഴുവന്‍ സര്‍വ്വീസുകളും പുതിയ ടെര്‍മിനല്‍ -A യിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനോട് അനുബന്ധിച്ചാണ് ഇത്തിഹാദ് യാത്രക്കാര്‍ക്ക് സൗജന്യ സിറ്റി ചെക്ക്-ഇന്‍ സൗകര്യം നല്‍കിയിരിക്കുന്നത്.

abudhabi-air-port-city-terminal-by-morafik-aviation-ePathram

മൊറാഫിക് ഏവിയേഷന്‍റെ കീഴില്‍ അബുദാബി സീ പോര്‍ട്ട് (24 മണിക്കൂറും), അബുദാബി നാഷണൽ എക്സിബിഷൻ സെൻറർ (ADNEC – രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചെക്ക്-ഇന്‍ കേന്ദ്രങ്ങളിലാണ് അടുത്ത ഒരു മാസത്തേക്ക് സൗജന്യ ചെക്ക് ഇന്‍ സേവനം ലഭിക്കുക.

യാത്രയ്ക്കു 24 മണിക്കൂർ മുതൽ 4 മണിക്കൂർ മുൻപ് വരെ സിറ്റി ടെർമിനലിൽ ചെക്ക്-ഇൻ ചെയ്യാം.

നിലവിൽ ഇത്തിഹാദ് എയർവേയ്സ് കൂടാതെ എയര്‍ അറേബ്യ, വിസ് എയർ, ഈജിപ്ത് എയർ എന്നിവയുടെ യാത്രക്കാര്‍ക്കും ഇവിടങ്ങളില്‍ നിന്നും കുറഞ്ഞ നിരക്കില്‍ സിറ്റി ചെക്ക്ഇന്‍ സൗകര്യം പ്രയോജന പ്പെടുത്താം. സമീപ ഭാവിയിൽ തന്നെ മറ്റു വിമാന യാത്രക്കാർക്കും സിറ്റി ചെക്ക്-ഇന്‍ സേവനം ലഭ്യമാക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : അബുദാബി വിമാനത്താവളത്തിനു രാഷ്ട്ര പിതാവിന്‍റെ പേര്

November 6th, 2023

shaikh-zayed-merit-award-epathram
അബുദാബി : അബുദാബി ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ടിന്‍റെ പേര്, സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് എന്നു പുനര്‍ നാമകരണം ചെയ്യുന്നു. യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ ഉത്തരവ് പ്രകാരം, 2024 ഫെബ്രുവരി 9 മുതൽ പുതിയ പേരില്‍ ആയിരിക്കും അബുദാബി എയർ പോർട്ട് അറിയപ്പെടുക എന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ബേപ്പൂർ തുറമുഖവും വികസിപ്പിക്കണം : മലബാർ പ്രവാസി

October 30th, 2023

malabar-pravasi-uae-committee-ePathram

ദുബായ് : വിഴിഞ്ഞം തുറമുഖത്തോടൊപ്പം തന്നെ മലബാറിലെ കടൽ ഗതാഗതത്തിന്‍റെ കവാടമായ ബേപ്പൂര്‍ തുറമുഖം കൂടി വികസിപ്പിച്ചു സഞ്ചാര യോഗ്യം ആക്കി മാറ്റണം എന്നു മലബാർ പ്രവാസി (യു. എ. ഇ.) കൺവെൻഷൻ കേന്ദ്ര – കേരള സർക്കാരു കളോട് ആവശ്യപ്പെട്ടു.

കേരളത്തിലെ ചിര പുരാതനമായ തുറമുഖങ്ങളിൽ ഒന്നാണ് ബേപ്പൂർ തുറമുഖം. മുന്‍ കാലങ്ങളില്‍ മധ്യ പൂർവ്വ ദേശങ്ങളു മായി ബേപ്പൂർ തുറമുഖത്തു നിന്നും വളരെക്കാലം ചരക്കു ഗതാഗതവും യാത്രാ  സൗകര്യ ങ്ങളും ഉണ്ടായിരുന്നു. അധികൃതരുടെ അനാസ്ഥയും അവഗണനയും മൂലം വളരെ കാലമായി ഈ തുറമുഖം നിശ്ചലമായ അവസ്ഥയിലാണ്.

ഉരു, പായ കപ്പലുകള്‍ എന്നിവയുടെ നിർമ്മാണത്തിൽ ഏറെ പേരു കേട്ട സ്ഥലം ആയിരുന്നു ബേപ്പൂർ. അറബികളും പാശ്ചാത്യരും വ്യാപാരത്തിനും മൽസ്യ ബന്ധനത്തിനുമായി ഉരുകളും പായ് കപ്പലുകളും വാങ്ങിയിരുന്നു. തുറമുഖ ത്തിന്‍റെ നിശ്ചലാവസ്ഥ കാരണം ഇങ്ങിനെയൊരു വിദേശ വ്യാപാര ബന്ധം ഇല്ലാതെയായി. വിനോദ സഞ്ചാരത്തിനും ഏറെ കേളി കേട്ടിരുന്ന ബേപ്പൂർ തുറമുഖത്തിലെ ഇത്തരം സുദൃഡവും മനോഹരവുമായ ഉരുക്കൾ ഇപ്പോൾ പ്രാദേശിക വിനോദ സഞ്ചാര നൗകകളായി മാത്രം ഉപയോഗിച്ച് വരികയാണ്.

ലക്ഷദ്വീപ്, മിനിക്കോയ് തുടങ്ങിയ ദ്വീപു നിവാസി കളുടെ കേരളത്തിലേക്കുള്ള യാത്രാ കവാടം ഏറെ കാലം ബേപ്പൂര്‍ ആയിരുന്നു. തുറമുഖത്തിന്‍റെ പ്രവർത്തനം നിലച്ചതോടെ ഇവർ കൊച്ചിയെയും തമിഴ്നാട്ടിലെ തുറമുഖങ്ങളെയുമാണ് ഇപ്പോൾ ആശ്രയിച്ചു വരുന്നത്. ഇത് മലബാറിലെ വിശേഷിച്ചു കോഴിക്കോട്, കണ്ണൂർ പട്ടണങ്ങളുടെ വാണിജ്യ മേഖലക്ക് തെല്ലൊന്നുമല്ല ക്ഷയം വരുത്തിയത്. ലക്ഷ ദ്വീപിലെ മൽസ്യ വ്യവസായ ത്തെയും ഇത്ഏറെ ബാധിച്ചു.

ബേപ്പൂർ തുറമുഖത്തിൻെറ പ്രവർത്തനം നിലച്ചതോടെ ഗൾഫ് രാജ്യങ്ങളിലേക്കും മറ്റും കോഴിക്കോട്ടു നിന്നുള്ള ചരക്കു ഗതാഗതവും നാളികേരം, ഭക്ഷ്യ – ധാന്യ, സുഗന്ധ ദ്രവ്യങ്ങളുടെ കയറ്റുമതിയും പാതിയോളം നിലച്ച നിലയില്‍ തന്നെയാണ്. ഇതര സംസ്ഥാനങ്ങളിലേക്കും തിരിച്ചും ഇവിടെ നിന്നും പഴം പച്ചക്കറികളും കയറ്റിറക്കുമതി നടത്തിയിരുന്നു.

വിദേശ യാത്രാക്കപ്പലുകൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പച്ചക്കൊടി കാട്ടിയിരിക്കെ, ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ പ്രവാസികൾ മലബാറിൽ നിന്നും ആണെന്നതിനാൽ ബേപ്പൂർ തുറമുഖം കൂടി വികസിപ്പിച്ചു അനിയന്ത്രിതമായ വിമാന യാത്രാക്കൂലി താങ്ങാനാവാത്ത ഈ മേഖല യിലെ സാധാരണ തുച്ഛ വരുമാനക്കാരായ പ്രവാസി യാത്രക്കാർക്ക് കൂടി കപ്പൽയാത്രാ സൗകര്യത്തിനു വഴിയൊരുക്കണം എന്നും മലബാർ പ്രവാസി (യു. എ. ഇ.) യോഗം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.

മലബാർ പ്രവാസി (യു. എ. ഇ.) ചെയർമാൻ ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. സി. പി. മൊയ്തീന്‍ കോയ മാസ്റ്റർ ഉത്ഘാടനം ചെയ്തു. കൺവീനർ അഡ്വ. മുഹമ്മദ് സാജിദ് പ്രമേയം അവതരിപ്പിച്ചു. രാജൻ കൊളാവിപ്പാലം സ്വാഗതവും ബഷീർ മേപ്പയൂർ നന്ദിയും പറഞ്ഞു. മലബാർ ഡെവലപ്പ്മെന്‍റ് ഫോറം

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ബുറൈമിയും അൽ ഐനും ബന്ധപ്പെടുത്തി പ്രതിദിന ബസ്സ് സര്‍വ്വീസ്

August 23rd, 2023

al-ain-buraimi-daily-bus-service-with-oman-muwasalat-and-uae-capital-express-ePathram
മസ്കത്ത് : ഒമാനിലെ ബുറൈമിയില്‍ നിന്നും യു. എ. ഇ. യിലെ ഹരിത നഗരമായ അൽ ഐനിലേക്കും തിരിച്ചും പ്രതി ദിന യാത്രാ ബസ്സ് സര്‍വ്വീസ് തുടക്കം കുറിക്കുന്നു. ഒമാൻ പൊതു ഗതാഗത കമ്പനി മുവാസലാത്തും അബുദാബിയിലെ ഗതാഗത സേവന കമ്പനി ക്യാപിറ്റൽ എക്സ് പ്രസ്സും ഇതിനുള്ള കരാർ ഒപ്പു വെച്ചു.

ഇതു പ്രകാരം ഒമാനിലെ ബുറൈമി ബസ്സ് സ്റ്റേഷനിൽ നിന്നും അൽ ഐൻ സിറ്റി ബസ്സ് സ്റ്റേഷനിലേക്കും തിരിച്ചും പ്രതിദിന സർവ്വീസ് ഉണ്ടാകും. ബുറൈമി ഗവര്‍ണേറ്റും അൽ ഐൻ സിറ്റിയും തമ്മില്‍ ബന്ധിപ്പിക്കുവാനും കൂടിയാണ് ഈ സേവനം.

യു. എ. ഇ. യും ഒമാനും തമ്മിലുള്ള അന്താരാഷ്‌ട്ര ബസ്സ് ഗതാഗത ശൃംഖല കൂടുതല്‍ വിപുലീകരിക്കാനും ശക്തി പ്പെടുത്താനും ഇതു വഴി സാധിക്കും എന്നും അധികൃതര്‍ പറഞ്ഞു.

ഒമാനില്‍ നിന്നുള്ള യാത്രക്കാർക്ക് അലൈന്‍ വഴി യു. എ. ഇ. യിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചേരാന്‍ പുതിയ ബസ്സ് സര്‍വ്വീസ് ഏറെ സഹയാകമാവും. യു. എ. ഇ. യിൽ നിന്നും മസ്കറ്റ്, സലാല എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അൽ ഐന്‍-ബുറൈമി റൂട്ട് ഉപയോഗപ്പെടുത്താം. Image Credit : Twitter

– വാർത്ത അയച്ചത് : ആര്‍. കെ. ഇല്യാസ്, മസ്കറ്റ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഏക ദിന പഠന ക്യാമ്പ് ‘RECAP’ ശ്രദ്ധേയമായി
Next »Next Page » 1000 പേര്‍ ചേര്‍ന്ന് ഒരുക്കിയ പൂക്കളവും 31 രാജ്യക്കാര്‍ അണി നിരന്ന് ഓണ ക്കളിയും »



  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine