ഡ്രൈവർ മാർക്ക് മുന്നറി യിപ്പു മായി ആഭ്യന്തര മന്ത്രാലയം

September 1st, 2017

abudhabi-police-new-logo-2017-ePathram
അബുദാബി : ഈദ് ആഘോഷ വേള യിൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പുലർത്തണം എന്നും ഗതാഗത നിയമ ങ്ങൾ കൃത്യ മായി പാലി ക്കണം എന്നും ആഭ്യന്തര മന്ത്രാ ലയം മുന്നറിയിപ്പ്.

ഡ്രൈവിംഗിനിടെ ഫോണിലൂടെ ഈദ് ആശംസകള്‍ അയ ക്കരുത്. മാത്രമല്ല വാഹനം ഓടിക്കു മ്പോൾ ഫോട്ടോ എടു ക്കുന്നതും സെല്‍ഫി എടുക്കലും റോഡ് സുരക്ഷക്ക് എതിരാണ് എന്നും സോഷ്യൽ മീഡിയ കളിൽ ഇട പെട രുത് എന്നും ഇത് അപകടം ഉണ്ടാകു വാ നുള്ള സാദ്ധ്യത കൾ വർദ്ധി പ്പിക്കും എന്നും ആഭ്യന്തര മന്ത്രാലയം മുന്നറി യിപ്പ് നല്‍കി.

വാഹനം ഓടിക്കുമ്പോൾ സെൽ ഫോണ്‍ ഉപയോഗി ക്കുകയോ മേൽപ്പറഞ്ഞ ഏതെങ്കിലും പ്രവൃത്തി കളില്‍ ഏര്‍ പ്പെടു കയോ ചെയ്താല്‍ 800 ദിര്‍ഹം പിഴയും ഡ്രൈവിംഗ് ലൈസൻസിൽ നാലു ബ്ലാക്ക് പോയിന്റു കളും നൽകും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വാഹന പരിശോധനാ കേന്ദ്രം ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും

September 1st, 2017

new-logo-abudhabi-2013-ePathram
അബുദാബി : ബലി പെരുന്നാള്‍ പ്രമാണിച്ച് പൊതു മേഖലാ സ്ഥാപന ങ്ങള്‍ക്ക് സെപ്റ്റംബര്‍ 3 ഞായറാഴ്ച അവധി ആണെ ങ്കിലും അബുദാബി എമിറേറ്റിലെ വിവിധ മേഖല കളി ലായി മൂന്ന് വാഹന പരിശോധനാ കേന്ദ്ര ങ്ങള്‍ ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകു ന്നേരം 5 മണി വരെ തുറന്നു പ്രവര്‍ത്തിക്കും.

അബുദാബി മുറൂര്‍ (ട്രാഫിക് ഡിപ്പാര്‍ട്ട് മെന്റ്) ഓഫീ സിനു സമീപത്തെ വെഹിക്കിള്‍ ഇന്‍സ്‌പെക്ഷന്‍ സെന്റര്‍, അല്‍ ഐന്‍ ഫലാജ് ഹസ്സ ഏരിയ യിലെ വെഹിക്കിള്‍ ഇന്‍സ്‌പെക്ഷന്‍ സെന്റര്‍, അല്‍ ദഫറ മേഖല യില്‍ സായിദ് സിറ്റി വെഹിക്കിള്‍ ഇന്‍സ്‌ പെക്ഷന്‍ സെന്റര്‍ എന്നിവ യാണ് ഞായറാഴ്ച പ്രവര്‍ ത്തിക്കുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പെരുന്നാള്‍ അവധി : പാര്‍ക്കിംഗ് സൗജന്യം

September 1st, 2017

logo-mawaqif-abudhabi-ePathram അബുദാബി : ബലി പെരുന്നാള്‍ അവധി ദിവസ ങ്ങളില്‍ മവാ ഖിഫ് പാര്‍ക്കിംഗ് സൗജന്യം ആയി രിക്കും എന്ന് അബു ദാബി യിലെ ഇന്റ ഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ഐ. ടി. സി.) അറിയിച്ചു.

ആഗസ്റ്റ് 31 വ്യാഴാഴ്ച രാത്രി 12.01 മുതല്‍ സെപ്റ്റം ബര്‍ 4 തിങ്കളാഴ്ച രാവിലെ 7.30 വരെ മവാഖിഫ് പാര്‍ക്കിംഗ് ഫീസ് അടക്കേ ണ്ടതില്ല.

എന്നാല്‍ പാര്‍ക്കിംഗ് നിരോധിച്ച സ്ഥല ങ്ങളില്‍ വാഹന ങ്ങള്‍ ഇടരുത് എന്നും മറ്റു വാഹന ങ്ങള്‍ക്കോ ഗതാഗത ത്തിനോ തടസ്സം വരുന്ന വിധ ത്തിലും വാഹനം പാര്‍ക്ക് ചെയ്യരുത് എന്നും ഐ. ടി. സി. അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഏഴു മാസത്തിനിടെ അബുദാബി പോലീസിന് ലഭിച്ചത് 15 ലക്ഷത്തോളം ഫോണ്‍ വിളികള്‍

August 13th, 2017

abudhabi-police-new-logo-2017-ePathram
അബുദാബി: 2017 ജൂലായ് വരെയുള്ള ഏഴു മാസ ക്കാല യളവിൽ അബു ദാബി പോലീസിന് ലഭിച്ചത് 15 ലക്ഷ ത്തോളം ഫോണ്‍ വിളികള്‍ എന്ന് അധി കൃതർ. വിവിധ സേവനങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടാണ് കോൾ സെന്റ റുകളിലേക്ക് വിവിധ രാജ്യ ക്കാരായ ആളുകൾ വിളിച്ചത്.

നിയമ പാല കരുടെ സഹായം ആവശ്യ പ്പെട്ടു കൊണ്ടും ക്രിമിനല്‍ കേസു കളുമായി ബന്ധപ്പെട്ടവയും ഗതാ ഗത സംബന്ധ മായും ട്രാഫിക് ബ്ലോക്ക് അറി യിക്കു വാനും അടക്കം വിവിധ സേവന ങ്ങള്‍ ആവശ്യ പ്പെട്ടു കൊണ്ടു മാണ് അബു ദാബി പോലീസി ലേക്കു 15 ലക്ഷ ത്തോളം ഫോണ്‍ വിളികള്‍ ഏഴു മാസ ത്തിനിടെ എത്തിയത്.

ഓരോ മിനിറ്റിലും ശരാശരി അഞ്ച് കോളു കൾ വീത മാണ് പോലീ സിന് ലഭിക്കുന്നത്. അബുദാബി യില്‍ നിന്ന് 980, 066 കോളു കളും അല്‍ ഐനില്‍ നിന്ന് 4, 15, 330 കോളുകളും അല്‍ ദഫ്‌റയില്‍ നിന്ന് 80, 986 കോളു കളു മാണ് പോലീസിന് ലഭിച്ചത്.

സേവനങ്ങള്‍ ആവശ്യപ്പെ ട്ടു കൊണ്ട് ലഭിക്കുന്ന കോളു കള്‍ തത്സമയം എമിറേറ്റിന്റെ വിവിധ ഭാഗ ങ്ങളില്‍ റോന്തു ചുറ്റുന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറു കയും തുടര്‍ന്ന് നടപടി കള്‍ കൈ ക്കൊള്ളു കയും ചെയ്യുന്ന രീതി യാണ് പോലീസ് അവലംബി ക്കുന്നത്.

സേവനങ്ങള്‍ക്ക് വിളി ക്കുന്നവര്‍ സാഹചര്യ ത്തിന്റെ ഗുരുതരാവസ്ഥ പോലീസിന് വ്യക്ത മാക്കി ക്കൊടു ക്കണം. അബുദാബി പോലീസിന്റെ 24 മണി ക്കൂർ സേവനവും ഏറ്റവും നവീനമായ ഇലക്ട്രോണിക് സംവി ധാനവു മാണ് പരാതി കള്‍ കാര്യക്ഷമ മായി പരിഹരി ക്കുവാൻ പോലീസിനെ സഹായിക്കുന്നത് എന്നും അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അപകട കരമായി വാഹനം ഓടിച്ച 5150 ഡ്രൈവര്‍ മാര്‍ക്ക് പിഴ

August 9th, 2017

abudhabi-police-new-logo-2017-ePathram
അബുദാബി: അപകടകര മായ വിധം വാഹനം ഓടിച്ച 5150 ഡ്രൈവര്‍ മാര്‍ക്ക് അബുദാബി പോലീസ് പിഴയിട്ടു. വാഹന ങ്ങള്‍ക്ക് ഇടയില്‍ ആവശ്യമായ അകലം പാലി ക്കാതെ യാണ് ഇവര്‍ ഡ്രൈവ് ചെയ്തി രുന്നത്.

2017 ആദ്യ മൂന്ന് മാസ ത്തിൽ ഉണ്ടായ 73 റോഡ്  അപകട ങ്ങളില്‍ എട്ട് മരണവും മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അബുദാബി യിലെ റോഡ് അപകട ങ്ങളില്‍ കൂടു തലും വാഹന ങ്ങള്‍ക്ക് ഇടയില്‍ ആവശ്യ മായ അകലം പാലി ക്കാത്തത് കൊണ്ടാണ് ഉണ്ടാ വുന്നത് എന്ന് ഗതാഗത വകുപ്പിന്റെ മുന്നറി യിപ്പ് ഉണ്ടായിരുന്നു.

അപകട ങ്ങളെ ക്കുറിച്ച് അധികൃതര്‍ മുന്നറി യിപ്പ് നല്‍കി യിട്ടും മുന്‍ കരുതലുകള്‍ സീകരി ക്കാത്ത താണ് അപകട ങ്ങള്‍ക്ക് കാരണം എന്ന് പോലീസ് വ്യക്ത മാക്കി.

വണ്ടി കള്‍ക്ക് ഇടയില്‍ ആവശ്യ മായ അകലം പാലി ക്കാത്തത് അപകട ങ്ങളെ ക്ഷണിച്ചു വരുത്ത ലാണ് എന്നും അത്തരം സാഹ ചര്യ ങ്ങളില്‍ ഡ്രൈവര്‍ മാര്‍ക്ക് ഉചിത മായ തീരു മാനങ്ങള്‍ എടുക്കു വാന്‍ പോലും പറ്റാത്ത സാഹ ചര്യ മാണ് ഉണ്ടാ വുന്നത് എന്നതു കൊണ്ട് ഇത്തരം കാര്യ ങ്ങള്‍ ഡ്രൈവര്‍ മാര്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും അബു ദാബി പോലീസ് ഗതാ ഗത വകുപ്പ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് അല്‍ സുവൈദി പറഞ്ഞു.

 

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഖത്തര്‍ സന്ദര്‍ശി ക്കുവാന്‍ 80 രാജ്യ ക്കാർക്ക് ഇനി വിസ വേണ്ട
Next »Next Page » വേള്‍ഡ് മലയാളി ഫെഡ റേഷന്‍ ദുബായ് ചാപ്റ്റർ രൂപീകരിച്ചു »



  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine