റമദാനില്‍ റോഡ് അപകട ങ്ങള്‍ ഉണ്ടാക്കുന്ന വരില്‍ ഇന്ത്യക്കാര്‍ മുന്നില്‍

May 16th, 2018

accident-epathram
അബുദാബി : കഴിഞ്ഞ വര്‍ഷം റമദാന്‍ സമയ ത്തുണ്ടായ റോഡ് അപകട ങ്ങളെക്കുറിച്ച് അധികൃതര്‍ നടത്തിയ പഠന ത്തില്‍ അപകട ങ്ങളിൽ ഉൾ പ്പെടുന്ന വാഹന ങ്ങളിൽ മുന്നില്‍ നില്‍ ക്കുന്നത് ഇന്ത്യൻ ഡ്രൈവർ മാർ ഒാടി ക്കുന്ന വയാണ് എന്ന് കണ്ടെത്തി.

47 ശതമാനം ആണ് ഇവര്‍ ഉണ്ടാക്കിയ അപകട ങ്ങള്‍. അതേ സമയം പാകിസ്ഥാനികള്‍ 12 ശത മാനവും ഈജി പ്തു കാര്‍ 6 ശത മാനവു മാണ് അപകടം ഉണ്ടാ ക്കിയത്.

2017 ലെ റമദാനില്‍ ലഭിച്ച 1651 ഇന്‍ഷ്വറന്‍സ് ക്ലെയി മുകള്‍ പരിശോധിച്ചു കൊണ്ട് ‘റോഡ് സേഫ്റ്റി യു. എ. ഇ.‘ നടത്തിയ സർവ്വേ യിലാണ് ഇതു വ്യക്ത മാക്കിയത്.

റമദാനിൽ നടന്ന മൊത്തം വാഹന അപകട ങ്ങളില്‍ 77 ശത മാനവും വരുത്തിയത് പുരുഷ ന്മാര്‍ ആണെ ന്നും ചെറുപ്പ ക്കാരെ അപേക്ഷിച്ച് 40 വയസ്സിനു മുകളിലുള്ള ഡ്രൈവര്‍ മാരാണ് അപകട ങ്ങള്‍ ഉണ്ടാ ക്കുന്ന വരില്‍ ഭൂരി ഭാഗവും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാവിലെ പത്തു മണിക്കും പതിനൊ ന്നിനും ഇടയിലാണ് കൂടുതല്‍ അപകട ങ്ങളും ഉണ്ടാ യിരി ക്കു ന്നത്. ചൊവ്വാഴ്ച കളിലാണ് ഏറ്റവും കൂടുതൽ അപകടം നടന്നത്. അപകട നിരക്ക് കുറവ് ശനി യാഴ്ച കളി ലുമാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യില്‍ പൊടിക്കാറ്റ് : ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

May 13th, 2018

sand-storm-2014-in-abudhabi-ePathram
അബുദാബി : ഇന്നു പുലർച്ചെ മുതൽ യു. എ. ഇ. യില്‍ ശക്ത മായ പൊടിക്കാറ്റ് വീശിത്തുടങ്ങി. ദൂര ക്കാഴ്ച കുറ യുന്ന തിനാല്‍ വാഹനം ഓടി ക്കു ന്നവര്‍ ജാഗ്രത പാലി ക്കണം എന്ന് ദേശീയ കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറി യിപ്പ് നൽകി യിട്ടുണ്ട്.

പല സ്ഥല ങ്ങളിലും വാഹന അപ കടങ്ങളും ചെറിയ നാശ നഷ്ട ങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തീര മേഖല കളിൽ കാറ്റ് കൂടുതൽ ശക്തമാണ്. കടൽ പ്രക്ഷുബ്ധ മായ തിനാൽ കടലിൽ ഇറങ്ങരുത് എന്നും അധി കൃതര്‍ നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട്.

മൂടിക്കെട്ടിയ കാലാവസ്ഥ ആണെങ്കിലും അന്തരീക്ഷ താപ നില ഉയരുവാന്‍ സാദ്ധ്യതയുണ്ട്. പൊടിക്കാറ്റ് ആരോഗ്യ പ്രശ്ന ങ്ങൾക്ക് കാരണ മാകും എന്നതിനാല്‍ അലർജി യു ള്ളവർ പുറത്തിറ ങ്ങുമ്പോള്‍ മുന്‍ കരുതലു കള്‍ എടു ക്കണം എന്നും ആരോഗ്യ വിദഗ്ധ രുടെ പ്രത്യേക നിഷ്കർഷയുണ്ട്.

*  W A M 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മലയാളി ദമ്പതി കൾക്ക്​ അബു ദാബി പൊലീസിന്റെ ആദരം

May 12th, 2018

abudhabi-police-award-to-sufiyan-shanavas-ePathram
അബുദാബി : സമയോചിത മായ ഇട പെടൽ മൂലം വൻ വാഹന അപകടം ഒഴിവാക്കിയ മലയാളി ദമ്പതി കൾ ക്ക് അബുദാബി പോലീസി ന്റെ ആദരം. തങ്ങളുടെ ജീവൻ പോലും അപകട ത്തിൽ പെടാവുന്ന സാഹ ചര്യ ത്തിലും ഹൈവേ യിൽ സംഭവി ക്കാവുന്ന വൻ ദുരന്തം ഒഴി വാക്കിയ തിരു വനന്ത പുരം പാച്ചല്ലൂർ സ്വദേശി യും ഇത്തി സലാത്ത് ഉദ്യോ ഗസ്ഥ നു മായ സൂഫിയാൻ ഷാനവാസ്, ഭാര്യ ആലിയ സൂഫിയാൻ എന്നിവ രെ യാണ് മുറൂർ പൊലീസ് സ്റ്റേഷനി ലേക്ക് ക്ഷണിച്ച് സര്‍ട്ടി ഫിക്കറ്റും ഉപ ഹാര ങ്ങളും നൽകി ആദരിക്കുകയും ചെയ്തത്.

കഴിഞ്ഞയാഴ്ച അൽ ഐനിലേക്ക് സുഫിയാനും ആലിയയും പോകു മ്പോഴാണ് ഹൈവേയിൽ മഫ്റഖ് ഭാഗ ത്തു അപകട ത്തിൽ പ്പെട്ടി രുന്ന ഒരു പിക്കപ്പ് വാൻ കാണു ന്നത്. ഈജി പ്തു കാര നായ പിക്കപ്പ് ഡ്രൈവറെ മറ്റൊരിട ത്തേക്ക് മാറ്റി യിരു ത്തിയ ശേഷം സൂഫിയാൻ അപായ സിഗ്നലുകൾ പ്രവർത്തിപ്പിച്ചു.

തങ്ങൾ വന്ന കാർ സുരക്ഷിത സ്ഥാന ത്തേക്ക് മാറ്റിയ ആലിയ പൊലീസിനെ ഫോണിൽ വിവരം അറിയിച്ചു.

140 കിലോമീറ്റർ വേഗ പരിധി യുള്ള റോഡിൽ മറ്റു വാഹ ന ങ്ങൾ ഈ പിക്കപ്പിൽ വന്നിടിച്ച് വൻ ദുരന്തം ഉണ്ടാ യേക്കാം എന്നു മനസ്സി ലാക്കി കാറിൽ ഉണ്ടായി രുന്ന ‘ട്രയാംഗിൾ’ അപായ മുന്നറിയിപ്പ് സംവിധാനം ഇരു വരും അപകട സ്ഥലത്ത് സ്ഥാപിച്ചു.

പൊലീസ് എത്തി ഗതാഗതം നിയന്ത്രിക്കുകയും അവ രുടെ പേരു വിവര ങ്ങളും ഫോൺ നമ്പറും വാങ്ങു കയും ചെയ്തു.

അപകട സ്ഥലത്ത് അതിവേഗം സമയോചിതമായി പ്രവർ ത്തിച്ച തിനും ജീവ കാരുണ്യ പ്രവർത്തനം നടത്തി യതി നും കൂടി യാണ് ഈ ദമ്പതി മാരെ ക്ഷണിച്ചു വരുത്തിയത്.

അബുദാബി പോലീസ് ട്രാഫിക് – പട്രോൾ ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ മുഹമ്മദ് ആൽ ഖെയ്ലി സർട്ടി ഫിക്കറ്റും ഉപ ഹാര ങ്ങളും സമ്മാനിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യിൽ ചാറ്റല്‍ മഴ – കൂടുതൽ മഴക്ക് സാദ്ധ്യത

April 16th, 2018

rain-in-dubai-ePathram

അബുദാബി : രാജ്യത്തിന്റെ വിവിധ ഭാഗ ങ്ങളില്‍ നേരിയ മഴ പെയ്തു. ഞായറാഴ്ച വൈകുന്നേരം തുട ങ്ങി യ ചാറ്റല്‍ മഴ ഇന്നും തുടരു ന്നതായും ചാറ്റല്‍ മഴ കൂടുതല്‍ ശക്ത മായേക്കും എന്നും ദേശീയ കാലാ വസ്ഥാ നിരീ ക്ഷണ കേന്ദ്രം (എൻ. സി. എം.) അറിയിച്ചു.

പൊടിക്കാറ്റിന്നു സാദ്ധ്യത ഉള്ള തിനാല്‍ വാഹനം ഓടി ക്കുന്നവര്‍ ജാഗ്രത പാലിക്കണം.

ദൂരക്കാഴ്ച കുറയുന്ന തിനാല്‍ അപകട ങ്ങള്‍ വരാതെ ശ്രദ്ധിക്കണം എന്നും മുന്നറിയിപ്പില്‍ പറയുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹാഫിലാത്​ കാർഡുകൾ ഇനി മുതല്‍ ബസ്സു കളിൽ

April 11th, 2018

new-card-system-in-abudhabi-bus-for-payment-ePathram
അബുദാബി : തലസ്ഥാനത്തെ ബസ്സ് യാത്ര ക്കാര്‍ക്ക് ഏറെ സൌകര്യ പ്രദമായ രീതി യില്‍ ഇനി മുതല്‍ ‘ഹാഫി ലാത്ത്’ റീച്ചാര്‍ജബിള്‍ ഇലക്ട്രോ ണിക് കാർഡു കൾ ബസ്സു കളില്‍ തന്നെ ലഭിക്കും.

ഇതു വരെ ബസ്സ് സ്റ്റേഷനു കളിലും വെയി റ്റിംഗ് ഷെഡ്ഡു കളിലും മാത്ര മായി രുന്നു കാർഡു കൾ കിട്ടിയി രുന്നത്.

നില വിൽ 50 ബസ്സു കളി ലാണ് അബുദാബി ഗതാഗത വകുപ്പ് ഈ സംവിധാനം ഒരുക്കി യിരി ക്കുന്നത്. ഇതിലൂ ടെ ബസ്സില്‍ വെച്ചു തന്നെ കാർഡു കൾ റീചാർജ്ജ് ചെയ്യു വാന്‍ സാധിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സിഗ്നല്‍ നൽകാതെ ലൈൻ മാറ്റിയാൽ ഡ്രൈവർക്ക് 400 ദിർഹം പിഴ
Next »Next Page » ഇസ്‌റാഅ് മിഅ്‌റാജ് – ശനി യാഴ്ച സ്വകാര്യ മേഖലക്കും അവധി »



  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine