ജിദ്ദ : സൗദിയില്‍ രേഖകളില്ലാതെ കഴിയുന്ന വിദേശികള്‍ക്കായി നടപ്പാക്കിയ പൊതുമാപ്പ് കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി. പൊതുമാപ്പ് പ്രയോജനപ്പെടുത്തി എത്രയും പെട്ടെന്ന് രാജ്യം വിടാന്‍ സൗദി ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് ആവശ്യപ്പെട്ടു.
നേരത്തെ നല്‍കിയ പൊതുമാപ്പ് കാലാവധി ജൂണ്‍ 24 ന് അവസാനിച്ചിരുന്നു. ഇനിയും ധാരാളം ആളുകള്‍ ആവശ്യമായ രേഖകള്‍ ഇല്ലാതെ സൗദിയില്‍ താമസിക്കുന്നതായി വിവരം ലഭിച്ച സാഹചര്യത്തിലാണ് കാലാവധി നീട്ടി നല്‍കിയത്. നിശ്ചിത സമയ പരിധിക്കുള്ളില്‍ രാജ്യം വിടാത്തവര്‍ക്ക് കടുത്ത ശിക്ഷയായിരിക്കും അനുഭവിക്കേണ്ടി വരികയെന്നും സൗദി ഭരണ മന്ത്രാലയം അറിയിച്ചു.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പൊതുമാപ്പ്, സൗദി