അബുദാബി : ആല്‍ക്കഹോള്‍, നാര്‍ക്കോട്ടിക്ക് ഘടകങ്ങൾ അടങ്ങിയ പാനീയങ്ങളും മരുന്നുകളും ലഹരി വസ്തുക്കളും ഉപയോഗിച്ച് വാഹനം ഓടിച്ചാൽ 20,000 ദിർഹം പിഴയും തടവു ശിക്ഷയും എന്ന് യു. എ. ഇ. പബ്ലിക്ക് പ്രോസിക്യൂഷന്‍.
ലഹരി പദാർത്ഥങ്ങളുടെ സ്വാധീനത്തില്‍ വാഹനം ഓടിക്കുമ്പോൾ വാഹനത്തിന്മേല്‍ ഉള്ള നിയന്ത്രണം നഷ്ടപ്പെടും എന്നും അപകട സാദ്ധ്യത വർദ്ധിക്കും എന്നും പബ്ലിക്ക് പ്രോസിക്യൂഷൻ ഓര്‍മ്മിപ്പിച്ചു.
Driving a vehicle on a public road under the influence of drugs with a prescription does not exempt from criminal responsibility for the crime of driving under its influence.#law #legal_culture #PublicProsecution #SafeSociety #UAE #ppuae pic.twitter.com/HBH0FztrM7
— النيابة العامة (@UAE_PP) October 4, 2022
ഇത്തരം നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പില്‍ വരുത്തുന്നത് ഗതാഗത സുരക്ഷ മുൻ നിർത്തിയാണ് എന്നും പബ്ലിക്ക് പ്രോസിക്യൂഷൻ അറിയിച്ചു.