റമദാനില്‍ ഭക്ഷണം വിതരണം ചെയ്യും : യു. എ. ഇ. ഫുഡ് ബാങ്ക്‌

May 17th, 2017

logo-uae-food-bank-ePathram
ദുബായ് : പരിശുദ്ധ റമദാനില്‍ അധികം വരുന്ന ഭക്ഷണം സന്നദ്ധ പ്രവര്‍ത്തകര്‍ വഴി എമിറേ റ്റിലെ പള്ളി കളില്‍ വിതരണം ചെയ്യു വാനുള്ള പദ്ധതി ഒരുക്കും എന്ന് യു. എ. ഇ. ഫുഡ് ബാങ്കി ന്റെ ആദ്യ ബോര്‍ഡ് യോഗം.

ഭക്ഷണ ശേഖരണം, ഭക്ഷണം സൂക്ഷി ക്കേണ്ട തായ രീതി കള്‍, അതിന്റെ സുരക്ഷാ വശങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്തു.

സ്ഥാപന ങ്ങളില്‍ നിന്നും വ്യക്തി കളില്‍ നിന്നും ഫുഡ് ബാങ്കി ന്റെ പ്രവര്‍ത്തന ങ്ങള്‍ക്കു മികച്ച പിന്തുണയും വലിയ സഹകരണവും ലഭിക്കു ന്നുണ്ട് എന്ന് ദുബായ് മുനി സിപ്പാലിറ്റി ചെയര്‍ മാനും ബോര്‍ഡിന്റെ വൈസ് ചെയര്‍മാനു മായ നാസ്സര്‍ ഹുസൈന്‍ ലൂത പറഞ്ഞു.

ഫുഡ് ബാങ്കിന്റെ പ്രവ ര്‍ത്തന ങ്ങളെ ക്കുറിച്ച് പൊതു ജനത്തിന് അവബോധം നല്‍ കുവാനും അധികം വരുന്ന ഭക്ഷണം വിത രണം ചെയ്യു ന്നതു സംബന്ധിച്ച് പഠന ങ്ങള്‍ നട ത്തുവാനും യോഗം തീരുമാനിച്ചു.

 * -wam 

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹയർ സെക്കൻഡറി പരീക്ഷ : 93.79 ശതമാനം വിജയ വുമായി യു. എ. ഇ. യിലെ സ്‌കൂളുകൾ

May 16th, 2017

kerala-students-epathram
അബുദാബി : ഹയർ സെക്കൻഡറി പരീക്ഷ യിൽ യു. എ. ഇ. യിൽ 93.79 ശതമാനം വിജയം. ഇത്തവണ യു. എ. ഇ. യിൽ എട്ട് സ്‌കൂളു കളിൽ നിന്നായി പരീക്ഷ എഴുതിയ 612 വിദ്യാർത്ഥിക ളിൽ 574 പേർ വിജയിച്ചു. 20 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി.

അബുദാബി മോഡൽ സ്‌കൂൾ 100 ശതമാനം വിജയം നേടി ഈ വർഷവും മുന്നിൽ നിൽക്കുന്നു. എല്ലാ വിഷയ ങ്ങൾക്കും എ പ്ലസ് ലഭിച്ച 20 കുട്ടികളിൽ 9 പേരും മോഡൽ സ്കൂളിൽ നിന്നുള്ള വരാണ്. 94 വിദ്യാർത്ഥി കളാണ് ഈ വർഷം ഇവിടെ നിന്നും പരീക്ഷ എഴുതി യത്. സയൻസ് സ്ട്രീമിൽ 49 പേരും കോമേഴ്സിൽ 45 പേരും.എട്ട് വിദ്യാർഥികൾ ആറിൽ അഞ്ച് വിഷയ ങ്ങൾക്കും എ പ്ലസ് നേടി.

ബിസ്‌ന ഹുമയൂൺ, ദേവി മനോഹരൻ, സംറിൻ ഫാത്തിമ, ഷഹ്‌ന തസ്‌നി, മുഹമ്മദ് കാമിൽ, അഞ്‍ജു നന്ദകുമാർ, ആയിഷ ഇഫ്ര, ലിയാന മുഹമ്മദ് കുട്ടി, സമ നിസാർ എന്നിവർക്കാണ് മുഴുവൻ വിഷയ ങ്ങൾക്കും എ പ്ലസ്. ബിസ്‌ന ഹുമയൂൺ 1200 ൽ 1193 മാർക്ക് നേടി 99.42 ശതമാന ത്തോടെ ഗൾഫിൽ ഒന്നാം സ്ഥാനം നേടി. 1170 മാർക്കോടെ ആയിഷ ഇഫ്‌ന കൊമേഴ്‌സിൽ യു. എ. ഇ. യിൽ ഒന്നമത്തെത്തി.

പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി കളെ മോഡൽ സ്കൂൾ അങ്കണ ത്തിൽ പുരസ്‌കാരം നൽകി ആദരിച്ചു. മുസ്സഫയിലെ സ്‌കൂൾ അങ്കണത്തിൽ സംഘടി പ്പിച്ച ചടങ്ങിൽ വിദ്യാർത്ഥി കൾക്ക് ട്രോഫി കൾ സമ്മാനിച്ചു. യൂണിവേഴ്സൽ ഹോസ്പിറ്റൽ എം. ഡി. ഡോക്ടർ. ഷബീർ നെല്ലിക്കോട്, സ്‌കൂൾ എം. ഡി. മഹമൂദ് ഹാജി എന്നിവർ പങ്കെടുത്തു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി. വി. അബ്ദുല്‍ ഖാദര്‍, ഹെഡ്മാസ്റ്റർ നസാരി മറ്റ് അദ്ധ്യാപകരും വിജയികളെ അനുമോദിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കിഴക്കന്‍ മേഖല കളില്‍ ശക്ത മായ മഴ പെയ്തു

May 14th, 2017

rain-in-abudhabi-2013-march-25-by-hafsal-ahmed-ima-ePathram
ഖോര്‍ഫക്കാന്‍ : യു. എ. ഇ. യുടെ കിഴക്കന്‍ മേഖല കളില്‍ ശനി യാഴ്ച ശക്ത മായ മഴ പെയ്തു. വ്യാഴാഴ്ച വൈകുന്നേരം ഫുജൈറ യിലും റാസല്‍ ഖൈമ യിലും ശക്ത മായ മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായി. 40 ഡിഗ്രിക്ക് മുകളി ലുണ്ടായിരുന്ന താപനില ഇതോടെ പകുതി യായി. വരണ്ടു ണങ്ങി കിടന്നി രുന്ന വാദി കളിലും നീരൊഴുക്ക് ഉണ്ടായി.

ഖോര്‍ഫക്കാന്‍, കല്‍ബ, മസാഫി, ഹത്ത എന്നിവിട ങ്ങളി ലും ശനി യാഴ്ച വൈകു ന്നേരം കനത്ത മഴ പെയ്തു.

റോഡുകളും റൗണ്ട് എബൗട്ടു കളും വെള്ളം നിറഞ്ഞു. പല സ്ഥലങ്ങളിലും ഗതാ ഗത തടസ്സം അനുഭവ പ്പെട്ടു. വെള്ളക്കെട്ടുള്ള റോഡു കളില്‍ ഗതാ ഗതം നിയന്ത്രി ക്കുവാ നായി കൂടുതല്‍ ഉദ്യോഗസ്ഥരും രംഗത്ത് എത്തി. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറി യിപ്പ് നല്‍കി യിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാചക വാതക നിരക്ക് കുറച്ചു

May 11th, 2017

അബുദാബി : മെയ് മാസത്തില്‍ പാചക വാതക നിരക്കില്‍ കുറവു വന്നതായി അഡ്നോക് ഡിസ്ട്രിബ്യൂഷന്‍ കമ്പനി അറിയിച്ചു. എല്ലാ മാസവും പത്താം തിയ്യതി യോടെ യാണ്‍ അതതു മാസങ്ങളിലെ പുതുക്കിയ നിരക്കു പ്രസിദ്ധീ കരി ക്കുന്നത്.

52 ദിര്‍ഹം വിലയുണ്ടായിരുന്ന 11 കിലോഗ്രാം സിലിണ്ടറിനു ഈ മാസത്തെ നിരക്ക് 45 ദിര്‍ഹ മാണ് 104 ദിര്‍ഹം വില യുണ്ടാ യിരുന്ന 22 കിലോ ഗ്രാം സിലിണ്ടറിന് 90 ദിര്‍ഹവും 208 ദിര്‍ഹം വില യുണ്ടായിരുന്ന 45 കിലോ ഗ്രാം സിലിണ്ടറിനു 180 ദിര്‍ഹവും ആണ് പുതു ക്കിയ വില.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. എക്സ് ചേഞ്ചും ന്യൂയോർക്ക് യൂണി വേഴ്‌സിറ്റി യും തമ്മിൽ സഹകരണത്തിന് കരാർ

May 8th, 2017

logo-uae-exchange-ePathram
അബു ദാബി : ധന വിനിമയ രംഗത്ത് നൂതന സാങ്കേതിക സംവിധാന ങ്ങൾ ലഭ്യമാ ക്കുവാ നായി യു. എ. ഇ. എക്സ് ചേഞ്ചും അബുദാബി ന്യൂ യോർക്ക് യൂണി വേഴ്‌ സിറ്റി യും തമ്മിൽ ധാരണാ പത്രം ഒപ്പു വച്ചു.

ഫിനാൻഷ്യൽ ടെക്നോളജി എന്ന പേരിൽ വികസിച്ചു വരുന്ന അത്യാ ധുനിക സാങ്കേതിക സംവി ധാന ങ്ങൾ യു. എ. ഇ. യിൽ വ്യാപി പ്പിക്കുന്ന തിനും പ്രവർ ത്തന ങ്ങൾ നവീ കരി ക്കുന്നതിനും വേണ്ടി യു. എ. ഇ. എക്സ് ചേഞ്ചും അബു ദാബി ന്യൂയോർക്ക് യൂണി വേഴ്‌ സിറ്റി യും തമ്മിൽ കരാ റായി.

അബുദാബി യിൽ നടന്ന ചടങ്ങിൽ യു. എ. ഇ. എക്സ് ചേഞ്ച് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ പ്രമോദ് മങ്ങാടും ന്യൂയോർക്ക് യൂണി വേഴ്‌സിറ്റി അബു ദാബി സംരംഭകത്വ വിഭാഗം പ്രോവോസ്‌റ്റും ‘സ്‌റ്റാർട്ട് ആഡ്’ മാനേജിങ് ഡയറക്‌ട റുമായ രമേശ് ജഗന്നാഥനും കരാറിൽ ഒപ്പു വെച്ചു.

ന്യൂ യോർക്ക് യൂണി വേഴ്‌സിറ്റി വികസി പ്പിച്ചെടുത്ത ‘സ്‌റ്റാർട്ട് ആഡ്’ എന്ന സംവിധാനം ഉപ യോഗിച്ച് തങ്ങളുടെ മേഖല യിൽ പ്രവർത്തന ക്ഷമ തയും ആവർത്തിച്ചുള്ള ഉപയോഗ സാദ്ധ്യതകളും വർദ്ധി പ്പിക്കു വാനാ യിട്ടാണ് ഈ സംവിധാനം കൊണ്ട് വരുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രവാസികൾ ഏപ്രില്‍ വരെ നാട്ടിലേക്ക്​ അയച്ചത്​ 65,00 കോടി രൂപ
Next »Next Page » കെ. എസ്‌. സി. പുതിയ കമ്മിറ്റി യുടെ പ്രവർത്തന ഉദ്ഘാടനം‍ ടി. ഡി. രാമകൃ ഷ്‌ണൻ നിർവ്വ ഹിച്ചു »



  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine