ദുബായ് : മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മർറിയെ ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് ആയി യു. എ. ഇ. വൈസ് പ്രസി ഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാ ധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു.
ബ്രിഗേഡിയർ ആയി രുന്ന അൽ മർറി ക്ക് മേജർ ജനറൽ ആയി സ്‌ഥാന ക്കയറ്റം നൽകി യതിനു പിന്നാലെ യാണ് ഈ സുപ്രധാന പ്രഖ്യാ പനം.
ലഫ്. ജനറൽ ഖാമിസ് മത്തർ അൽ മസീന യുടെ നിര്യാണ ത്തെ തുടർ ന്നുള്ള ഒഴിവി ലാണ് നിയമനം. അസാമാന്യ നേതൃ പാടവ വും സുരക്ഷാ മേഖല യില്‍ മികച്ച അനു ഭവ ജ്ഞാനവു മുള്ള വ്യക്തിത്വ മാണ് അല്‍ മർറി യുടെത് എന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.
അർപ്പണ ബോധ മുള്ള ഉദ്യോ ഗസ്‌ഥ നായ അൽ മർറി യുടെ നിയ മനം രാജ്യ ത്തിനും ജന ങ്ങൾക്കും നേട്ട മാകും എന്ന് പൊലീസ്, ജനറൽ സെക്യൂരിറ്റി ഡപ്യൂട്ടി ചെയർമാൻ ലഫ്. ജനറൽ ദാഹി ഖൽഫാൻ തമിം പറഞ്ഞു.