അബുദാബി പോലീസിന് പുതിയ ലോഗോ

July 25th, 2017

abudhabi-police-new-logo-2017-ePathram
അബുദാബി : സേവന പാത യിൽ ആറു പതിറ്റാണ്ട് പൂർത്തി യാക്കിയ അബു ദാബി പോലിസിന് പുതിയ ലോഗോയും ബാഡ്ജും.

പോലീസ് സേന യുടെ അറുപത് വർഷത്തെ നേട്ടങ്ങളും ചരിത്രവും പാരമ്പര്യവും സംസ്കാരവും വ്യക്ത മാക്കും വിധം തയ്യാ റാക്കിയ പുതിയ ലോഗോ യിൽ ദേശീയ ചിഹ്ന മായ വേട്ടപ്പരുന്തിനാണ് മുഖ്യ സ്ഥാനം.

യു. എ. ഇ. ആഭ്യന്തര മന്ത്രാലയ ത്തിന്റെ നേതൃത്വ ത്തിൽ അബു ദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്‌സ് ക്ലബ്ബിൽ സംഘ ടിപ്പിച്ച പരി പാടി യിൽ വെച്ച് അബു ദാബി പോലീസ് ജനറല്‍ കമാന്‍ഡര്‍ മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ അൽ റുമൈതി പ്രകാശനം ചെയ്തു.

ചുവന്ന വൃത്ത ത്തിന് അകത്ത് വെള്ള നിറ ത്തില്‍ ഈന്തപ്പന യോല യുടെ മാതൃക യും ഈന്ത പ്പന യില്‍ രണ്ട് കാലു കളിലും പരമ്പരാ ഗത രീതി യിലുള്ള വളഞ്ഞ കത്തി കള്‍ ചേര്‍ത്ത് നില്‍ക്കുന്ന വേട്ട പ്പരുന്തു മാണ് പുതിയ ലോഗോ യിൽ.

police-logo-moi-uae-ministry-of-interior-ePathram.jpg

അബുദാബി പോലീസിന്റെ പഴയ ലോഗോ

(പച്ച നിറത്തിലെ വൃത്താകൃതി യിലുള്ള പനയോല കള്‍ക്ക് ചേര്‍ന്ന് ചിറക് വിരിച്ചു നിൽ ക്കുന്ന സ്വര്‍ണ്ണ നിറ ത്തിലുള്ള വേട്ടപ്പരുന്തും യു. എ. ഇ. യുടെ പതാകയും ആയി രുന്നു അബുദാബി പോലീസിന്റെ പഴയ ലോഗോ).

abudhabi-police-new-id-card-release-ePathram

പോലീസ് സേനയുടെ ബാഡ്ജും മാറ്റം വരുത്തി. ഉദ്യോഗ സ്ഥരുടെ ചിത്രവും വിവരങ്ങളും ഉള്‍ക്കൊള്ളുന്ന കാര്‍ഡും പ്രത്യേകം തയ്യാ റാക്കിയ പോലീസ് ബാഡ്ജും രണ്ട് ഭാഗ ങ്ങളി ലായി വരുന്ന വിധ ത്തില്‍ മടക്കി വെക്കാ വുന്ന രീതി യിലാണ് പുതിയത് രൂപ കല്പന ചെയ്തിരിക്കുന്നത്.

മാതൃ രാജ്യത്തിന്റെ സംരക്ഷണ ത്തിനായി പോലീസ് സേന ചെയ്ത സേവന ങ്ങളെ പ്രകീർത്തിച്ച മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ അൽ റുമൈതി, അബു ദാബി പോലീ സിന്റെ ചരിത്രം വിശദീ കരിച്ചു കൊണ്ടാണ് പുതിയ ലോഗോ പ്രകാശന കർമ്മം നിർവ്വഹിച്ചത്.

moi-uae-ministry-of-interior-abudhabi-police-new-logo-release-ePathram

അബുദാബി എക്സിക്യൂട്ടിവ് കൗൺസിൽ സെക്രട്ടറി ജനറൽ ഡോക്ടർ അഹമ്മദ് മുബാറക് അൽ മസ്‌റൂയി, എക്സികുട്ടീവ് കമ്മിറ്റി ബ്യുറോ ചെയർ മാൻ ജാസിം മുഹമ്മദ് ബു അതാബാ അൽ സഅബി, മേജർ ജനറൽ മഖ്‌തൂം അലി അൽ ഷെറീഫി, ആരോഗ്യ വകുപ്പ് ചെയര്‍ മാന്‍ ഡോ. മുഗീറ ഖാമിസ് അല്‍ ഖൈലി, അബുദാബി ഹൗസിങ് അതോറിറ്റി ചെയര്‍മാന്‍ സായിദ് ഈദ് അല്‍ ഖാഫിലി തുടങ്ങി യവരും മറ്റു ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മ​രുന്നുകളുടെ​ ദോ​ഷ​ ഫലങ്ങള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യാ​ൻ ആ​ശു​പ​ത്രി ​ക​ള്‍ക്ക് നിര്‍ദ്ദേശം

July 23rd, 2017

logo-uae-ministry-of-health-ePathram.jpg
അബുദാബി : രോഗികളിൽ മരുന്നുകള്‍ ഉണ്ടാക്കുന്ന ദോഷ ഫല ങ്ങൾ സംബന്ധിച്ച് അധികൃ തർക്ക് റിപ്പോര്‍ട്ട് സമര്‍പ്പി ക്കുവാന്‍ അബു ദാബി ഹെല്‍ത്ത് അഥോറിറ്റി ആശുപത്രി കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വിവിധ തരം മരുന്നു കള്‍ രോഗി കളിൽ സൃഷ്ടിക്കുന്ന പാർശ്വ ഫല ങ്ങളും ദോഷ ങ്ങളും നിരീക്ഷി ക്കുവാനും മരുന്ന് ഉപയോഗ ത്തിലൂടെ ഉണ്ടാ കുന്ന പ്രശ്ന ങ്ങള്‍ കുറക്കു വാനു മാണ് അബു ദാബി ഹെല്‍ത്ത് അഥോ റിറ്റി  (ഹാദ്) യുടെ കീഴി ലുള്ള ഫാര്‍മകോ വിജിലന്‍സ് പദ്ധതി യുടെ ഭാഗ മാ യിട്ടാണ് ഈ  നിര്‍ദ്ദേശം.

അമിത അളവിലെ മരുന്ന് ഉപയോഗം, രണ്ടു തരം മരു ന്നുകള്‍ സൃഷ്ടി ക്കുന്ന റിയാക്ഷനു കള്‍, മരുന്നു കള്‍ക്ക് പ്രതീക്ഷിച്ച ഫലം ലഭിക്കാതിരിക്കുക, രോഗി കളിൽ മരുന്നു കള്‍ ഉണ്ടാക്കുന്ന അപ്രതീക്ഷിത പാർശ്വ ഫലം‍, മരുന്നു കളുടെ ദുരുപയോഗം തുടങ്ങിയ എല്ലാ കേസുകളും ആശുപത്രി കൾ ഹാദിന് റിപ്പോര്‍ട്ട് ചെയ്തി രിക്കണം.

മരുന്നു കളുടെ ദോഷ ഫലം സംബ ന്ധിച്ച് 616 കേസു കള്‍ കഴിഞ്ഞ വര്‍ഷം അബു ദാബി യില്‍ റിപ്പോര്‍ട്ട് ചെയ്തി രുന്നു. ഡോക്ടര്‍ മാര്‍, ഫാര്‍മസി സ്റ്റുകള്‍, നഴ്സു മാര്‍ എന്നിവരാണ് മരുന്നുകള്‍ സംബന്ധിച്ച സംബന്ധിച്ച റിപ്പോര്‍ട്ടു കള്‍ കൈ മാറിയത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബറാഖയുടെ നിര്‍മ്മാണ പ്രവര്‍ത്ത നങ്ങള്‍ 81 ശത മാനം പൂര്‍ത്തി യായി

July 20th, 2017

uae's-barakah-nuclear-energy-plant-ePathram
അബുദാബി : യു. എ. ഇ. യുടെ ആദ്യ ആണവ നിലയ മായ ബറാഖയുടെ നിര്‍മ്മാണ പ്രവര്‍ ത്തന ങ്ങള്‍ 81 ശതമാനം പൂര്‍ത്തിയായി.

രാജ്യ ത്തിന്റെ മൊത്തം ആവശ്യ ത്തിന്റെ നാലിൽ ഒന്ന് വൈദ്യുതി ഉത്പാദി പ്പിക്കു വാന്‍ ശേഷി യുള്ള താണ് ബറാഖ ആണവ റിയാക്ടർ. 5600 മെഗാവാട്ട് വൈദ്യുതി യാണ് ഇവിടെ ഉത്പാദി പ്പിക്കുക. ഊര്‍ജ്ജ ഉത്പാദന ത്തിൽ സ്വാധീനം ചെലുത്തുക വഴി രാഷ്ട്ര പുരോഗതി യില്‍ വലിയ പങ്ക് വഹി ക്കുവാൻ ബറാഖ ആണവ നിലയ ത്തിന്റെ പ്രവര്‍ത്തന ങ്ങള്‍ക്ക് സാധിക്കും.

സ്വദേശികൾക്കു ഏറെ തൊഴിൽ സാദ്ധ്യത കൾ ഉള്ള ഒരു മേഖല യായിരിക്കും ഇത് എന്ന് കണക്കാ ക്കുന്നു. എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പ്പറേഷന്റെ കീഴില്‍ ജോലി ചെയ്യുന്ന രണ്ടായിര ത്തോളം പേരിൽ 20 ശത മാനം വനിത കൾ ഉൾപ്പെടെ 60 ശതമാനവും യു. എ. ഇ. സ്വദേശി കളാണ്.

യു. എ. ഇ. യുടെ ആണവോര്‍ജ്ജ മേഖല കളിലെ സാദ്ധ്യത കള്‍ മുന്നിൽ കണ്ടു കൊണ്ട് എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പ്പ റേഷന്റെ സ്‌കോളര്‍ ഷിപ്പില്‍ 63 വനിത കൾ അടക്കം മുന്നൂ റോളം സ്വദേശി വിദ്യാർത്ഥി കൾ വിദേശ രാജ്യ ങ്ങളിൽ പഠിക്കുന്നുണ്ട്.

ഇതിനു പുറമേ 226 ബിരുദ ധാരികള്‍ പഠനം പൂര്‍ത്തി യാക്കി പുറത്തിറങ്ങി എന്നും അവർ ഈ പ്രവർ ത്തന ങ്ങളിൽ പങ്കാളികൾ ആവുകയും ചെയ്യും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അല്‍ ഐനില്‍ കനത്ത മഴ

July 18th, 2017

rain-in-alain-on-august-ePathram
അല്‍ ഐന്‍ : ശക്തമായ ചൂടില്‍ കുളിരായി ഹരിത നഗരി യില്‍ ഇന്നലെ മഴ പെയ്തു. തിങ്കളാഴ്ച വൈകു ന്നേരം നാലു മണി യോടെ ആരംഭിച്ച മഴ രണ്ടു മണി ക്കൂറോളം നീണ്ടു നിന്നു. ശക്ത മായ മഴയില്‍ റോഡു കളിലും റൗണ്ട് എബൗട്ടു കളിലും പാര്‍ക്കിംഗു കളിലും വെള്ള ക്കെട്ടു നിറഞ്ഞു. അല്‍ ഐന്‍ നഗര ത്തിലും അല്‍ ഹിലി, അല്‍ മുവൈജി തുടങ്ങിയ ഇടങ്ങ ളിലാണ് കൂടുതല്‍ മഴ ലഭിച്ചത്.

തിങ്കളാഴ്ച രാവിലെ മുതല്‍ ശക്തമായ പൊടിക്കാറ്റും മൂടിക്കെട്ടിയ കാലാവസ്ഥ യുമായിരുന്നു.

വരും ദിവസ ങ്ങളിൽ മഴ ലഭിച്ചേക്കും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖത്തർ എയർവേയ്​സ്​ ഒാഫീസു കൾ അടച്ചു പൂട്ടി

June 8th, 2017

അബുദാബി : ഖത്തറിന്റെ ഒൗദ്യോഗിക വിമാന ക്കമ്പനി യായ ഖത്തർ എയർ വേയ്സി ന്റെ യു. എ. ഇ. യിലെ ഒാഫീസു കൾ അടച്ചു പൂട്ടി യതായി യു. എ. ഇ. ജനറൽ സിവിൽ ഏവി യേഷൻ അഥോറിറ്റി അറി യിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഡോ. അബ്‌ദുൽ ഹക്കിം അസ്‌ഹരി യുടെ റമദാൻ പ്രഭാഷണം വ്യാഴാഴ്ച
Next »Next Page » ഇഫ്താർ സംഗമവും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine