റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ യു. എ. ഇ. സന്ദര്‍ശനം സമാപിച്ചു

March 8th, 2017

abudhabi-indian-embassy-logo-ePathram
അബുദാബി : ഇന്ത്യന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ യു. എ. ഇ. സന്ദര്‍ശനം സമാപിച്ചു. ഉപ പ്രധാന മന്ത്രിയും പ്രസി ഡ ന്‍ഷ്യല്‍ കാര്യ മന്ത്രി യുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനു മായി റെയില്‍വേ മന്ത്രി ചര്‍ച്ച നടത്തി. റെയില്‍വേ ഉള്‍പ്പെടെയുള്ള അടി സ്ഥാന വികസന മേഖല കളില്‍ യു. എ. ഇ. നിക്ഷേപം നടത്തുന്ന തിനെ കുറിച്ചും ചര്‍ച്ച ചെയ്തു.

സാംസ്‌കാരിക വിജ്ഞാന വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, അടിസ്ഥാന സൗകര്യ വികസന വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹ മ്മദ് ബെല്‍ഹൈഫ് അല്‍ നുഐമി, അബുദാബി കീരീട അവകാശി യുടെ കാര്യാലയ ചെയര്‍ മാനും സുപ്രീം പെട്രോളിയം കൗണ്‍സില്‍ അംഗവും അബു ദാബി ഇന്‍വെസ്റ്റ് മെന്റ് അഥോറിറ്റി ഡയറക്ട റുമായ ശൈഖ് ഹാമിദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങി യവരു മായും മന്ത്രി ചര്‍ച്ച നടത്തി.

അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാ ന്റെ ക്ഷണ പ്രകാരം എത്തിയ മന്ത്രി സുരേഷ് പ്രഭു മാര്‍ച്ച് അഞ്ച് മുതല്‍ ഏഴ് വരെ യാണ് സുരേഷ് പ്രഭു യു. എ. ഇ. യില്‍ ഉണ്ടായിരുന്നത്.

Tag : embassy  , consulate  

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇയർ ഓഫ് ഗിവിംഗ് 2017 : ആയിരം കർമ്മ പരിപാടി കളു മായി യു. എ. ഇ.

March 6th, 2017

uae-president-and-vice-president-sheikh-khalifa-and-muhammed-ePathram
അബുദാബി : ദാന ധര്‍മ്മ ങ്ങളുടേ യും നന്മ യുടെ വര്‍ഷമായി പ്രഖ്യാപിച്ച ഇയർ ഓഫ് ഗിവിംഗ് 2017 ന്റെ ഭാഗ മായുള്ള ദേശീയ കർമ്മ പരി പാടിക്ക് അബു ദാബി യിൽ തുടക്ക മായി. ആയിരം പരി പാടികൾ ഉൾക്കൊ ള്ളുന്ന നയ പരി പാടി കള്‍ക്ക് മന്ത്രി സഭാ യോഗ ത്തിന്റെ അംഗീകാരം ലഭിച്ചു.

വിവിധ കാരുണ്യ പദ്ധതികൾ ഏകോ പിപ്പിച്ചു നടപ്പാക്കു വാന്‍ വിഭാവനം ചെയ്യുന്ന പദ്ധതിക്ക് അബു ദാബി യിലെ രക്ത സാക്ഷി സ്മാരക മായ ‘വാഹത് അൽ കറാമ’ യിൽ ചേർന്ന പ്രത്യേക മന്ത്രി സഭാ യോഗ മാണ് അംഗീ കാരം നൽകി യത്.

പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യു. എ. ഇ. യിലെ ധീര രക്ത സാക്ഷി കളുടെ ഓർമ്മ ക്കായി സമർ പ്പിച്ച പദ്ധതി യുടെ വിശ ദാംശ ങ്ങൾ അബു ദാബി കിരീട അവകാശി ജനറൽ ശൈഖ് മുഹ മ്മദ് ബിൻ സായിദ് അൽ നഹ്‌യാ ന്റെ സാന്നി ദ്ധ്യത്തിൽ ചേർന്ന മന്ത്രി സഭാ യോഗ ത്തിൽ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിശദീ കരിച്ചു.

സഹിഷ്‌ണുത, ആദരവ്, സാമൂഹിക ബോധം എന്നിവ വളർത്തി എടുത്ത് കുട്ടികളെ മികച്ച പൗരന്മാ രാക്കു വാനും വ്യക്‌തിത്വ വികസനം, മനുഷ്യ അവകാ ശങ്ങളെ ക്കുറിച്ച് അവ ബോധം സൃഷ്ടിക്കൽ, സമൂഹ ത്തോടുള്ള ഉത്തര വാദി ത്വ ങ്ങൾ മനസ്സി ലാക്കുക എന്നിവ യും പദ്ധതി യുടെ ലക്ഷ്യ ങ്ങളാണ്.

Tag : u a e 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പുതിയ പുസ്തകം പ്രസിദ്ധീകരിച്ചു

March 5th, 2017

reflections-on-happiness-and-positivity-book-of-sheikh-muhammed-ePathram
ദുബായ് : യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ അൽ മക്തൂം രചിച്ച പുതിയ അറബിക് പുസ്തകം ‘താ മുലാത് ഫി അസആദ വൽ ഇജാബിയ’ (Reflections on Happiness and Positivity – സന്തോഷ ത്തി ന്റെയും ശുഭാപ്തി വിശ്വാസ ത്തിന്‍റെയും ചിന്ത കൾ) പ്രസിദ്ധീ കരിച്ചു.

‘അറബ് ജനതയിൽ ശുഭ പ്രതീക്ഷ കൾ നില നിർത്തു വാനുള്ള സൂത്ര വാക്യ ങ്ങ ളാണ് ഇൗ പുസ്തകം. ഉയർന്ന കാഴ്ച പ്പാടുള്ള ഒരു നേതാവ് തന്റെ കണ്ണുകൾ അടച്ച് ഭാവി യെക്കുറിച്ച് സങ്കൽപ്പി ക്കുകയും നേട്ട ങ്ങൾ മുന്നിൽക്കാണുകയും ചെയ്യുന്ന വരാണ്…’ ഭരണ ത്തിലും വികസന പ്രവർത്തന ങ്ങളിലും സാംസ്കാ രിക മേഖല യിലും സന്തോഷവും ശുഭാപ്തി വിശ്വാസവും എത്ര മാത്രം പ്രാധാന്യം ഉള്ളതാണ് എന്ന് ഈ പുസ്തകം വിശദീ കരി ക്കുന്നു.

2013ലെ ബെസ്റ്റ് സെല്ലര്‍ പുസ്തക ങ്ങളുടെ പട്ടിക യില്‍ ഇടം പിടിച്ച ‘ഫ്ലാഷസ് ഓഫ് തോട്ട് ‘എന്ന പുസ്തകം ‘എന്റെ ദര്‍ശനം: മികവി നായുള്ള മത്സര ത്തിലെ വെല്ലു വിളികള്‍’ എന്ന പേരിൽ മലയാള ത്തിലേക്ക് വിവർ ത്തനം ചെയ്തു പ്രസിദ്ധീ കരിച്ചിരുന്നു. കൂടാതെ മൈ വിഷൻ എന്ന പുസ്തക വും ഇംഗ്ലീഷ്, മലയാളം ഭാഷ കളി ലേക്ക് വിവർ ത്തനം ചെയ്തി രുന്നു.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാമൂഹ്യ ക്ഷേമ ത്തിന് മുൻ‌ തൂക്കം : വൈ. സുധീർ കുമാർ ഷെട്ടി

March 4th, 2017

sudhir-kumar-shetty-epathram
അബുദാബി : അടിസ്ഥാന സൗകര്യ വികസന ത്തിനും സാമൂഹ്യ സുരക്ഷക്കും മുൻ‌ തൂക്കം നൽകുന്ന പുതിയ കേരളാ ബജറ്റ്, അവശ വിഭാഗ ങ്ങൾക്കു വേണ്ടി മുന്നോട്ടു വെച്ച ക്ഷേമ പരി പാടി കൾ അഭികാമ്യം ആണെന്ന് യു. എ. ഇ. എക്സ്ചേഞ്ച് ഗ്രൂപ്പ് പ്രസിഡന്റ് വൈ. സുധീർ കുമാർ ഷെട്ടി സൂചി പ്പിച്ചു.

സർക്കാർ വിദ്യാലയ ങ്ങളുടെ സൗകര്യ ങ്ങൾ വർദ്ധി പ്പിക്കുന്ന തിനും, ഹരിത കേരളം പോലു ള്ള പദ്ധതി കളി ലൂടെ സംസ്ഥാന ത്തിന്റെ കാർഷിക രംഗം മെച്ച പ്പെടു ത്തുന്ന തിനും ധനമന്ത്രി തോമസ് ഐസക് പ്രാധാന്യം നൽകി യിട്ടുണ്ട്.

എൻഡോ സൾഫാൻ ഇര കളു ടെയും ഭിന്ന ലിംഗ ക്കാരു ടെയും വൃദ്ധ രുടെ യും ക്ഷേമ ത്തിന് തുക വക യിരുത്തി യതും പ്രവാസി കളുടെ പെൻഷൻ തുക വർദ്ധി പ്പിച്ചതും ബജറ്റിന്റെ സാമൂഹ്യ മുഖം വ്യക്ത മാക്കുന്നു.

കെ. എസ്. എഫ്. ഇ. മുഖേന പ്രവാസി കൾക്കു വേണ്ടി ചിട്ടി തുടങ്ങു വാനും ബോണ്ടു കൾ ഇറക്കു വാനുമുള്ള നിർദ്ദേശം ആശാ വഹമാണ് എന്നും വൈ. സുധീർ കുമാർ ഷെട്ടി പ്രതി കരിച്ചു. പൊതു വരുമാനം കൂട്ടാനുള്ള കിഫ്‌ബി പോലുള്ള സംവി ധാന ങ്ങളെ ആശ്ര യി ച്ചായി രിക്കും പ്രഖ്യാ പന ങ്ങളുടെ വിജയ സാദ്ധ്യത എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആരോഗ്യ രംഗത്തെ ഊന്നൽ സ്വാഗതാർഹം : പ്രശാന്ത് മങ്ങാട്

March 4th, 2017

prasanth-mangat-epathram
അബുദാബി : കേരള ത്തിലെ പൊതു ജന വിഭാഗ ങ്ങൾക്ക് ആശ്വസി ക്കുവാൻ വക നല്കുന്ന സ്വപ്ന സദൃശ മായ പല പ്രഖ്യാപന ങ്ങളും നിറഞ്ഞ കേരള ബഡ്‌ജറ്റ്‌ പ്രവാസീ മലയാളി കളെയും ഉൾ ക്കൊള്ളുന്നു എന്നത് ആശാ വഹമാണ് എന്ന് എൻ. എം. സി. ഹെൽത്ത് കെയർ ഡെപ്യൂട്ടി സി. ഇ. ഒ. യും എക്സി ക്യൂട്ടീവ് ഡയറക്ട റുമായ പ്രശാന്ത് മങ്ങാട് അഭി പ്രായ പ്പെട്ടു.

പൊതു ജന ആരോഗ്യ നിലവാര ത്തിൽ ഇന്ത്യ യിലെ തന്നെ മാതൃക യായ കേരള ത്തിൽ, ആരോഗ്യ രംഗത്തെ പുതിയ ആവശ്യ ങ്ങളും സാഹ ചര്യ ങ്ങളും കണ്ടറിഞ്ഞ് പല പദ്ധതി കളും പരി പാടി കളും ഈ ബഡ്ജറ്റിൽ ഉൾ ക്കൊണ്ടി ട്ടുണ്ട്.

മെഡിക്കൽ കോളേജ് ആശു പത്രി കൾ മുതൽ ഗ്രാമങ്ങ ളിലെ പ്രാഥമിക ആരോഗ്യ കേന്ദ്ര ങ്ങൾ വരെ സാധാ രണ ക്കാർ കൂടുതൽ ആശ്രയി ക്കുന്ന ചികിത്സാ സംവിധാന ങ്ങളെ നവീ കരി ക്കുവാനും ശക്തി പ്പെടു ത്തു വാനും ഉള്ള നിർദ്ദേശ ങ്ങൾ സ്വാഗതാർഹം.

ചികിത്സ എന്നതിനൊപ്പം തന്നെ പ്രതിരോധ ത്തിനും ഊന്നൽ നല്കുന്നത് നല്ല സമീപനം തന്നെ. പെരുകി വരുന്ന ജീവിത ശൈലീ രോഗ ങ്ങളായ ഹൃദ്രോഗം, കരൾ – വൃക്ക രോഗം, പ്രമേഹം, അർബുദം, പക്ഷാ ഘാതം എന്നിവ യുടെ ഭാരിച്ച ചിലവു കൾ താങ്ങാൻ കഴി യാത്ത സാധാരണ ക്കാർക്ക് ഇത്തരം ചികിത്സ കളും മരുന്നും ലഭ്യ മാക്കുന്ന തിനും ഈ ബഡ്ജറ്റ് ലക്ഷ്യ മിടുന്നു. എല്ലാ വിഭാഗ ങ്ങൾക്കും അനുയോജ്യ മായ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ ഉൾപ്പെടെ പലതും ജനോപ കാര പ്രദമാണ് എന്നും പ്രശാന്ത് മങ്ങാട് പറഞ്ഞു.

കൃഷി, വിദ്യാഭ്യാസം, വ്യവസായം, അടിസ്ഥാന സൗകര്യ വികാസം, ശിശു ക്ഷേമം, സ്ത്രീ സുരക്ഷ, ഭിന്ന ലിംഗ ക്കാരുടെ ക്ഷേമം തുടങ്ങി പലതിലും ധന മന്ത്രി യുടെ നല്ല ഊന്നലുണ്ട്. ധന ക്കമ്മി പരിഹരി ക്കുന്ന തിനും വിഭവ സമാഹ രണം ത്വരിത പ്പെടു ത്തുന്ന തിനും സാധി ച്ചാൽ പ്രഖ്യാ പിക്ക പ്പെട്ട പദ്ധതി കൾ പലതും സാദ്ധ്യമാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ അവതരണ പൂർത്തിക്കു മുമ്പ് ബഡ്‌ജറ്റ്‌ വിവര ങ്ങൾ ചോർന്നത് അഭികാമ്യമല്ല എന്നും അദ്ദേഹം സൂചിപ്പിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജനകീയം കേരള ബഡ്‌ജറ്റ്‌ : പ്രമോദ് മങ്ങാട്
Next »Next Page » സാമൂഹ്യ ക്ഷേമ ത്തിന് മുൻ‌ തൂക്കം : വൈ. സുധീർ കുമാർ ഷെട്ടി »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine