റിപ്പബ്ലിക് ദിന പരേഡില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മുഖ്യാതിഥി

October 3rd, 2016

uae-president-sheikh-khalifa-with-sheikh-muhammed-epathram
അബുദാബി : ന്യൂദല്‍ഹി യില്‍ 2017 ജനുവരി 26 ന് നട ക്കുന്ന ഇന്ത്യന്‍ റിപ്പബ്ലിക് ദിന ആഘോഷ പരിപാടി കളില്‍ അബു ദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറു മായ ജനറല്‍ ശൈഖ് മുഹ മ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മുഖ്യാതിഥി ആയി സംബന്ധിക്കും.

ചടങ്ങു കളില്‍ മുഖ്യാതിഥി ആകുവാനുള്ള ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി യുടെ ക്ഷണ ത്തിന് നന്ദി അറി യിച്ച് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ കത്ത് അയച്ചതായി ഞായറാഴ്ച അദ്ദേഹ ത്തിന്‍െറ ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അറിയിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ ക്ഷണിച്ച വിവരം വിദേശ കാര്യ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു.

ശൈഖ് മുഹമ്മദ് ബിന്‍ സായിദി ന്‍െറ ഇന്ത്യാ സന്ദര്‍ശനം ഇരു രാജ്യ ങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം കൂടു തല്‍ ശക്ത മാക്കും എന്നും യു. എ. ഇ. യും ഇന്ത്യയും തമ്മിലുള്ള വ്യാപാര ത്തില്‍ വര്‍ദ്ധനവ് ഉണ്ടാകു വാനും ഈ സന്ദര്‍ശനം സഹായക മാകും എന്നും പ്രതീക്ഷി ക്കുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹിജ്‌റ പുതു വര്‍ഷ ദിനത്തില്‍ പൊതു അവധി

September 26th, 2016

crescent-moon-ePathram
അബുദാബി : ഹിജ്‌റ പുതു വര്‍ഷം ആരംഭി ക്കുന്ന തിന്റെ ഭാഗ മായി ഒക്ടോബര്‍ 2 ഞായറാഴ്ച യു. എ. ഇ. യില്‍ പൊതു അവധി പ്രഖ്യാപിച്ചു.

സര്‍ക്കാര്‍ മേഖല യോടൊപ്പം സ്വകാര്യ മേഖല ക്കും മുഹറം അവധി ലഭിക്കും എന്നും മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.

വെള്ളി, ശനി എന്നീ രണ്ട് വാരാന്ത്യ അവധി ദിന ങ്ങള്‍ ക്കു തുടര്‍ച്ച യായി ഞായ റാഴ്ച യും അവധി ആയ തോടെ മൂന്ന് ദിവസം യു. എ. ഇ. സര്‍ക്കാര്‍ സ്ഥാപന ങ്ങള്‍ അടഞ്ഞു കിടക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉച്ച വിശ്രമ നിയമം അവസാനിച്ചു

September 18th, 2016

noon-break-of-labours-in-uae-ePathram

അബുദാബി : തുറസ്സായ ഇടങ്ങളില്‍ ജോലിചെയ്യുന്ന തൊഴി ലാളി കളെ കൊടും ചൂടില്‍ നിന്ന് സംരക്ഷി ക്കുന്ന തിന്നു വേണ്ടി യു. എ. ഇ. തൊഴില്‍ മന്ത്രാലയം പ്രഖ്യാപി ച്ചിരുന്ന ഉച്ച വിശ്രമ നിയമം അവസാനിച്ചു.

ജൂണ്‍ 15 ന് പ്രാബല്യത്തില്‍ വന്ന ഉത്തരവ് പ്രകാരം ഉച്ചക്കു  12. 30 മുതല്‍ മൂന്നു മണി വരെ തൊഴി ലാളി കള്‍ക്ക് വിശ്രമം അനു വദി ച്ചിരുന്നു.

തുടര്‍ച്ച യായ പന്ത്രണ്ടാം വര്‍ഷ മാണ് ഈ നിയമം നടപ്പി ലാക്കുന്നത്. നിയമ ലംഘനം ആവര്‍ ത്തി ക്കുന്ന കമ്പനി കള്‍ക്ക് എതിരെ ഭീമ മായ തുക പിഴയും അടച്ചു പൂട്ടല്‍ അടക്കമുള്ള നടപടി കളും സ്വീകരി ക്കാറുണ്ട്. നിയമം കര്‍ശന മായി നടപ്പാക്കാന്‍ തുടങ്ങിയ തോടെ കഴിഞ്ഞ വര്‍ഷ ങ്ങളില്‍ 99 ശതമാന ത്തോളം കമ്പനി കളും തൊഴി ലാളി കള്‍ക്ക് ഉച്ച വിശ്രമം നല്‍കി യിരുന്നു.

നിയമം ലംഘിച്ചു തൊഴില്‍ എടുപ്പിക്കാന്‍ ഏതെങ്കിലും സ്ഥാപന മോ വ്യക്തി കളോ ശ്രമിച്ചാല്‍ അവര്‍ക്ക് എതിരെ പരാതി നല്‍കാ വുന്ന താണെന്നും സര്‍ക്കാര്‍ വൃത്ത ങ്ങള്‍ നേരത്തെ വ്യക്ത മാക്കി യിരുന്നു. മന്ത്രാല യ ത്തിലെ ഉദ്യോഗസ്ഥര്‍ നിര്‍മ്മാണ സ്ഥല ങ്ങളിലും മറ്റു തൊഴില്‍ ഇട ങ്ങളിലും പരിശോധന ശക്തമാക്കുകയും നിയമ ലംഘ കരായ സ്ഥാപന ങ്ങള്‍ക്ക് ഒരു തൊഴിലാളി ക്ക് 5,000 ദിര്‍ഹം വീതം പിഴ ചുമത്തി യി രുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് വത്തിക്കാനിൽ പോപ്പിനെ സന്ദർശിച്ചു

September 18th, 2016

sheikh-mohamed-bin-zayed-meet-pope-francis-ePathram

അബുദാബി : കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡ റുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വത്തി ക്കാന്‍ സന്ദര്‍ശിച്ച് മാർ പ്പാപ്പ യുമായി കൂടി ക്കാഴ്ച നടത്തി.

ലോകത്ത് സമാധാനവും സുരക്ഷയും സുസ്ഥിര തയും വികസനവും പ്രോത്സാഹി പ്പിക്കുവാ ന്‍ യു. എ. ഇ. ദൃഢ നിശ്ചയ ത്തോടെ നില കൊള്ളും എന്നും പോപ്പ് ഫ്രാന്‍സിസു മായി നടത്തിയ കൂടി ക്കാഴ്ച യിൽ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അൽ നഹ്യാന്‍ അറിയിച്ചു.

സുരക്ഷ, സുസ്ഥിരത, വികസനം എന്നിവ ഉറപ്പാക്കു വാനും ലോക ത്തിന്റെ വിവിധ ഭാഗ ങ്ങളിൽ സമാ ധാനം, സഹ വർത്തിത്വം, നീതി തുടങ്ങി യവ പ്രോൽ സാഹി പ്പി ക്കുവാ നും രാജ്യാന്തര സമൂഹ വുമായി ചേർന്നു പ്രവർ ത്തി ക്കുവാനും യു. എ. ഇ. സന്നദ്ധ മാണ് എന്നും ശൈഖ് മുഹമ്മദ് അറിയിച്ചു.

ലോകം നേരിടുന്ന പ്രശ്ന ങ്ങ ളായ ദാരിദ്ര്യം, അജ്ഞത, അക്രമം, വിദ്വേഷ സംസ്കാരം എന്നിവ നേരിടാൻ മാർ പാപ്പ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. ജീവ കാരുണ്യ പ്രവർത്തന ങ്ങളി ലൂടെ യു. എ. ഇ. യും ഈ വഴി യിലൂടെ യാണു നീങ്ങുന്നത്.

ഇസ്‌ലാം സഹിഷ്ണുത യുടെയും മിതത്വ ത്തി ന്റെയും മത മാണ്. സമാധാനം, ചർച്ച, സഹ കരണം എന്നിവ യാണ് ഇസ്‌ലാം ആവശ്യ പ്പെടു ന്നത്. അക്രമം നടത്തു ന്നവരെ ഇസ്‌ലാം, അറബ് മേൽ വിലാസ ങ്ങളില്‍ കാണു ന്നത് അനീതി യാണ് എന്നും ഇത്തര ക്കാരെ ക്രിമിനൽ സംഘ ങ്ങളായി കാണുക യാണു വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭരണാധി കാരികൾ ബലി പെരുന്നാൾ ആശംസകൾ നേർന്നു ​

September 11th, 2016

uae-president-and-vice-president-sheikh-khalifa-and-muhammed-ePathram
അബുദാബി : യു. എ. ഇ. യിലെ വിവിധ എമി റേറ്റു കളുടെ ഭരണാധി കാരികൾ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനും മറ്റു രാജ കുടും ബാംഗ ങ്ങൾക്കും രാജ്യത്തെ ജന ങ്ങൾക്കും ബലി പെരു ന്നാൾ ആശംസ കൾ നേർന്നു.

യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീട അവ കാശിയും സായുധ സേന യുടെ ഉപ സർവ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നി വർ വിവിധ അറബ്, മുസ്‌ലിം രാജ്യ ങ്ങളിലെ നേതാ ക്കന്മാ ർക്കും പെരുന്നാൾ ആശംസ കൾ നേർന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗാലക്സി നോട്ട് 7 സ്മാര്‍ട്ട് ഫോണുകള്‍ വിമാന ങ്ങളില്‍ ഉപയോഗി ക്കുന്നതില്‍ വിലക്ക്
Next »Next Page » തിരുവോണ വള്ളം തീർത്ത് ലുലുവിലെ ജീവനക്കാർ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine