കടൽ പ്പശു ക്കളുടെ സംരക്ഷണത്തി നായി കൂട്ടായ്‌മ

March 19th, 2017

sea-cow-dugong-ePathram
അബുദാബി : വംശ നാശ ഭീഷണി നേരിടുന്ന കടല്‍ പ്പശു ക്കളുടെ സംര ക്ഷണ ത്തിനായി യു. എ. ഇ. അടക്ക മുള്ള 23 രാജ്യങ്ങളുടെ അന്താ രാഷ്ട്ര തല ത്തില്‍ കൂട്ടായ്മ രൂപീ കരിച്ചു. അബു ദാബി യില്‍ നടന്ന സമ്മേളന ത്തിൽ ഇതു സംബന്ധിച്ച ധാരണാ പത്രം ഒപ്പു വച്ചു.

ഈ കൂട്ടായ്മ യുടെ പ്രവർ ത്തന ങ്ങളി ലൂടെ കടൽ പ്പശു ക്കളുടെ ആവാസ കേന്ദ്ര ങ്ങൾ സംരക്ഷി ക്കുകയും സമുദ്ര മലിനീ കരണം തടയു വാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്‌തു നടപ്പിലാ ക്കുകയും ചെയ്യും.

ബോട്ടുകളും കപ്പലുകളും പുറന്തള്ളുന്ന മാലിന്യങ്ങള്‍, കടലിലെ ഇന്ധന ച്ചോർച്ച, ആഴ ക്കടലിലെ മൽസ്യ ബന്ധന ത്തി നായി ഉപ യോ ഗിക്കുന്ന വല കള്‍ തുടങ്ങി യവ യാണു കടല്‍ പ്പശു ക്കളുടെ മുഖ്യ ഭീഷണികൾ.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജല – വൈദ്യുതി ബില്ലുകള്‍ മേയ് മാസം മുതൽ ഓൺലൈൻ വഴി

March 19th, 2017

addc-logo-abudhabi-distribution-adwea-ePathram
അബുദാബി : ജല – വൈദ്യുതി ബില്ലുകള്‍ 2017 മേയ് മാസം മുതൽ ഓൺ ലൈൻ വഴി മാത്ര മാക്കും എന്നും എല്ലാ ഉപ ഭോക്താ ക്കളെയും ഇല ക്ട്രോ ണിക് ബില്ലിംഗ് സംവി ധാന ത്തിന് കീഴിൽ കൊണ്ടു വരും എന്നും അബു ദാബി ഡിസ്ട്രി ബ്യൂഷന്‍ കമ്പനി അറി യിച്ചു.

പുതിയ സംവി ധാനം അനു സരിച്ച് കമ്പനി യുടെ മൊബൈൽ ആപ്ലി ക്കേഷ നിൽ നിന്നും വെബ് സൈറ്റിൽ നിന്നും ജല – വൈദ്യുതി ബില്ലു കള്‍ ലഭിക്കും.  ഇ – മെയിൽ ആയും എസ്. എം. എസ്. ആയും ഉപ ഭോക്താ ക്കൾക്ക് ബില്ലു കൾ അയക്കും.

അബു ദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി യുടെ വെബ് സൈറ്റ് സന്ദര്‍ ശിച്ച് മൊബൈൽ ഫോൺ നമ്പറും ഇ – മെയിൽ വിലാസവും കമ്പനിയെ അറി യിക്കു വാനുള്ള സംവി ധാനം ഒരുക്കി യിട്ടുണ്ട്.

മാത്രമല്ല കമ്പനി യുടെ ടോൾ ഫ്രീ നമ്പറായ 800 2332 യില്‍ വിളിച്ച് ഇ – മെയിൽ വിലാസവും ഫോണ്‍ നമ്പരും നല്‍കു വാനും സാധിക്കും.

ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യ പ്രദവും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവു മായിരിക്കും ഈ ഇലക്ട്രോ ണിക് ബില്ലുകൾ. നിലവിൽ 80 ലക്ഷം ബില്ലു കൾ കടലാസി ലൂടെ ഓരോ വർഷ വും അബു ദാബി വിതരണ കമ്പനി നൽകി വരുന്നുണ്ട്.

പ്രായം കൂടിയവര്‍ക്കും ഭിന്ന ശേഷി ക്കാര്‍ക്കും ആവശ്യ മെങ്കിൽ പഴയ രീതി യിലു ള്ള ബില്ലിംഗ് സംവിധാനം തുടരു വാൻ അധി കൃതരുടെ പ്രത്യേക അനു വാദ ത്തോ ടെ സാധിക്കും.

ഏകദേശം 53 ശതമാനം ഉപ ഭോക്താ ക്കളാണ് നില വിൽ ഇലക്ട്രോ ണിക് ബില്ലു കൾ സ്വീക രിച്ചു വരുന്നത്. ബാക്കി 47 ശതമാനം ഉപ ഭോക്താ ക്കളെ കൂടി ഓൺ ലൈൻ ബില്ലിംഗ് സംവി ധാന ത്തിലേക്ക് എത്തി ക്കുവാ നുള്ള പരിശ്രമ മാണ് അബു ദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി നടത്തുന്നത്.

കടലാസിൽ ബില്ലുകള്‍ നൽകു ന്നതു നേരത്തേ തന്നെ കുറച്ചു കൊണ്ട് വന്നിരുന്നു. ഈ വർഷം മേയ് മാസം മുതൽ പൂർണ്ണ മായും ഓൺ ലൈനി ലാകും ബിൽ നൽകുക. പരിസ്ഥിതി സംര ക്ഷണം ലക്ഷ്യം വെച്ചു കൊണ്ടുള്ള ഈ പദ്ധതി, രാഷ്ട്ര നേതാക്ക ളുടെ നിർദ്ദേശ അനുസരണ മാണ് രൂപ കല്പന ചെയ്തിരിക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കിഴക്ക് – പടിഞ്ഞാറ് പ്രവിശ്യ കളുടെ പേരുക ളിൽ മാറ്റം

March 18th, 2017

uae-map-ePathram
അബുദാബി : എമിറേറ്റിലെ കിഴക്കന്‍ പ്രവിശ്യ യുടേ യും പടി ഞ്ഞാറന്‍ പ്രവിശ്യ യുടേയും (Eastern and Western Regions) പേരു കൾ ഭേദ ഗതി ചെയ്‌തു കൊണ്ടുള്ള നിയമം യു. എ. ഇ. പ്രസിഡണ്ടും അബു ദാബി ഭരണാധി കാരിയു മായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാ പിച്ചു.

കിഴക്കന്‍ പ്രവിശ്യ യുടെ പേര് ഇനി മുതൽ  ‘അൽ ഐൻ’ റീജൻ (Al ain Region) എന്നും പടിഞ്ഞാറൻ പ്രവിശ്യ യുടെ പേര് ‘അൽ ദഫ്‌റ റീജൻ’ (Al Dhafra Region) എന്നും ആയി രിക്കും എന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ മടങ്ങി എത്തി

March 16th, 2017

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : വിദേശ യാത്ര യിലാ യിരുന്നു യു. എ. ഇ. പ്രസി ഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ മടങ്ങി എത്തി.

സ്വകാര്യ സന്ദർശന ത്തിനായി വിദേശ ത്തേക്കു പോയി രുന്ന അദ്ദേഹം ബുധനാഴ്ച യാണ് തിരികെ എത്തിയത് എന്ന് ഔദ്യോഗിക വാർത്താ ഏജൻസി യായ വാം റിപ്പോർട്ട് ചെയ്തു.

 

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹജ്ജ് രജിസ്ട്രേഷന്‍ ഇനി മുതൽ ഒൗഖാഫ് കേന്ദ്ര ങ്ങളിലും തസ്ഹീല്‍ ശാഖ കളി ലും

March 15th, 2017

hajj-epathram
അബുദാബി : ഈ വര്‍ഷത്തെ ഹജ്ജ് തീർത്ഥാടനത്തി നായി യു. എ. ഇ. യിൽ നിന്നുള്ള വർക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു.

ഒൗഖാഫ് കേന്ദ്ര ങ്ങളിലും തസ്ഹീല്‍ ശാഖ കളി ലും വെള്ളി യാഴ്ച ഒഴികെ എല്ലാ ദിവസ ങ്ങളിലും രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ പേരുകൾ രജിസ്റ്റർ ചെയാം. കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച രജിസ്ട്രേഷന്‍ ഏപ്രില്‍ 13 വരെ തുടരും. ഒറിജിനൽ പാസ്സ് പോർട്ട്, എമിറേറ്റ്സ് ഐ. ഡി. എന്നിവ ഹാജരാക്കണം.

അബു ദാബിക്ക് പുറമെ മറ്റു എമി റേറ്റു കളിലുള്ള ഒൗഖാഫ് കേന്ദ്ര ങ്ങളിലും തസ്ഹീല്‍ സെന്റ റു കളിലും സ്വദേശി കൾക്കും വിദേശി കൾക്കും രജിസ്ട്രേഷന് സൗകര്യം ഒരുക്കി യിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഫ്‌ളു മോക്‌സ് എന്ന മരുന്നിന് യു. എ. ഇ. യിൽ വിലക്ക്
Next »Next Page » കെ. എസ്. സി. കാരംസ്‌ ടൂർണ്ണ മെന്റ് സമാപിച്ചു »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine