അബുദാബി : ദക്ഷിണേന്ത്യ യിലെ ആദ്യ യു. എ. ഇ. കോണ്‍സു ലേറ്റ് തിരു വനന്ത പുരത്ത് മണക്കാട് ഫോര്‍ട്ട് പോലീസ് സ്റ്റേഷന് സമീപം തുറന്നു പ്രവര്‍ ത്തനം ആരം ഭിച്ചു. ഇന്ത്യ യിലെ യു. എ. ഇ. യുടെ രണ്ടാ മത്തെ നയ തന്ത്ര കാര്യാ ല യമാണ് ഇത്.
കോണ്‍സു ലേറ്റ് വരുന്ന തോടെ ഇരു രാജ്യ ങ്ങളും തമ്മി ലുള്ള ബന്ധം കൂടുതല്‍ ദൃഢ മാകും എന്നും ഇതിന്റെ പ്രവര്‍ത്ത നങ്ങള്‍ ഏറ്റവും അധികം പ്രയോജനം ലഭി ക്കുക കേരള ത്തില്‍ നിന്നു ള്ള വര്‍ക്ക് ആയി രിക്കും എന്നും യു. എ. ഇ. വിദേശ കാര്യ മന്ത്രാ ലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മേര്‍ അല്‍ റൈസി പറഞ്ഞു.
സംസ്ഥാന ഗവർണ്ണർ പി. സദാശിവം, മുഖ്യ മന്ത്രി പിണ റായി വിജയന്‍, ഇന്ത്യ യിലെ യു. എ. ഇ. സ്ഥാന പതി ഡോ. അഹമ്മദ് അബ്ദുല്‍ റഹി മാന്‍ അല്‍ ബന്ന, കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, അഹ്മദ് എല്‍ഹാം അല്‍ ദാഹെരി, ഡോ. ശശി തരൂര്‍ എം. പി., അബുദാബി ചേംബര്‍ ഒാഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗ വും ലുലു ഗ്രൂപ്പ് എം. ഡി. യുമായ പത്മശ്രീ എം. എ. യൂസഫലി തുടങ്ങി യവര്‍ ചട ങ്ങില്‍ സംബന്ധിച്ചു.
യു. എ. ഇ. യിലെ ഇന്ത്യ ക്കാരില്‍ 70 ശത മാനവും മല യാളി കളാ ണ്. പ്രവാ സി മല യാളി കളില്‍ 35.5 ശതമാ നവും യു. എ. ഇ. യിലാണ് ഉള്ളത് എന്നും വിനോദ സഞ്ചാരം, ഉന്നത വിദ്യാ ഭ്യാസം എന്നീ മേഖല കളില്‍ യു. എ. ഇ. യും കേരള വും തമ്മിലുള്ള സഹകരണം വര്‍ദ്ധി പ്പിക്കണം എന്നും സംസ്ഥാന ഗവർണ്ണർ പി. സദാശിവം പറഞ്ഞു.