ടൂറിസം കോടതിയും പ്രോസിക്യൂഷനും സ്ഥാപിക്കുന്നു

January 12th, 2017

logo-abudhabi-judicial-department-ePathram.jpg
അബുദാബി : തലസ്ഥാന നഗരിയിൽ ടൂറിസം കോടതി യും പ്രോസി ക്യൂഷനും സ്ഥാപിക്കു വാൻ യു. എ. ഇ. ഉപ പ്രധാന മന്ത്രി യും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയും അബു ദാബി ജുഡീഷ്യൽ ഡിപ്പാർട്ട് മെന്റ് ചെയർ മാനു മായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.

വിനോദ സഞ്ചാര മേഖല യിൽ ലോക ഭൂപട ത്തിൽ മുന്നേറിയ രാജ്യ മാണ് യു. എ. ഇ. എണ്ണ ഇതര വരുമാന ങ്ങളിൽ രാജ്യ ത്തിന് നേട്ടം കൊയ്യാവുന്ന മേഖല യായ ടൂറിസം ഡിപ്പാർട്ടു മെന്റിനെ കൂടുതൽ കാര്യ ക്ഷമ മാക്കു കയും കുറ്റ മറ്റ താക്കു കയും വിനോദ സഞ്ചാരി കൾക്ക് തങ്ങളുടെ അവകാശ ങ്ങൾ ഉറപ്പു വരുത്തു ന്നതിനും വേണ്ടി യാണ് ടൂറിസം കോടതി യും പ്രോസി ക്യൂഷനും സ്ഥാപി ക്കുന്നത് എന്നും ഇതു വഴി വിനോദ സഞ്ചാരി കൾക്കു എല്ലാ അർത്ഥ ത്തിലു മുള്ള സുരക്ഷ ഉറപ്പു വരുത്തു കയും ചെയ്യും എന്നും അബു ദാബി ജുഡീഷ്യറി അണ്ടർ സെക്ര ട്ടറി യൂസുഫ് സഈദ് അൽ അബ്രി വ്യക്തമാക്കി.

ചെറിയ കാല യളവിൽ രാജ്യത്ത് എത്തുന്ന സഞ്ചാ രിക ളു മായി ബന്ധ പ്പെട്ട് ഉണ്ടാവുന്ന കേസു കൾ, അവരുടെ വിസാ കാലാവധി തീരു ന്നതിനു മുൻപേ തീർപ്പു കൽപ്പി ക്കുക എന്നതാ യിരിക്കും ടൂറിസം കോടതി യുടെ ലക്‌ഷ്യം എന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്ത് എത്തുന്ന വിനോദ സഞ്ചാരി കൾക്കു ഏറ്റവും മെച്ച പ്പെട്ട അടി സ്ഥാന സൗകര്യ ങ്ങൾ ഒരുക്കുക വഴി ഈ മേഖല യെ കൂടുതൽ ജനകീയ മാക്കു വാനും ഇത്തരം നട പടി കളി ലൂടെ സാധിക്കും എന്നും അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മഴക്കു വേണ്ടി രാജ്യം പ്രാര്‍ത്ഥനയില്‍

January 11th, 2017

rain-in-abudhabi-2013-march-25-by-hafsal-ahmed-ima-ePathram
അബുദാബി : രാജ്യമെങ്ങും മഴക്കു വേണ്ടിയുള്ള പ്രത്യേക നിസ്കാരവും പ്രാര്‍ത്ഥന കളും നടന്നു.

യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍െറ ആഹ്വാന പ്രകാര മാണ് ചൊവ്വാഴ്ച രാവി ലെ 7.30ന് രാജ്യ ത്തെ 300 പള്ളി കളിലും ഈദ് ഗാഹു കളി ലും പ്രത്യേക നിസ്കാരവും പ്രാര്‍ത്ഥന കളും സംഘടി പ്പിച്ചത്.

അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജി ദില്‍ നടന്ന നിസ്കാര ത്തിന് ഇസ്‌ലാമിക് എൻ ഡോവ്‌ മെന്റ് ജനറൽ അതോറിറ്റി ചെയർ മാൻ ഡോ. മുഹമ്മദ് മതാർ അൽ കഅബി നേതൃത്വം നല്‍കി.

പ്രവാചകനായ മുഹമ്മദ് നബി തിരുമേനി യുടെ ആചാര ങ്ങളും പാരമ്പര്യ ങ്ങളും നില നിർ ത്തു ന്നതി ന്റെ ഭാഗ മായാണ് ‘സ്വലാത്ത് അൽ ഇസ്‌തിസ്‌ഖ’ എന്ന പ്രത്യേക നിസ്കാരം നടന്നത്.

മഴ കൊണ്ട് രാജ്യത്തെ അനുഗ്രഹി ക്കുവാ നും സര്‍വ്വ ശക്ത നായ അല്ലാഹു വിനോട് പാപ മോചനം തേടു വാനും നിസ്കാര ത്തിന് എത്തിയ വരോട് ഇമാം ആഹ്വാനം ചെയ്തു. പ്രസിഡന്‍റിന് ക്ഷേമവും രാജ്യ ത്തിന് സുരക്ഷ യും അദ്ദേഹം ആശംസിച്ചു.

* wam  

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മഴക്കു വേണ്ടി പ്രാര്‍ത്ഥിക്കുക : ശൈഖ് ഖലീഫ ബിന്‍ സായിദ്

January 9th, 2017

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : മഴക്കു വേണ്ടി പ്രാര്‍ത്ഥി ക്കുവാന്‍ യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആഹ്വാനം ചെയ്തു.

ഡിസംബര്‍ 10 ചൊവ്വാഴ്ച രാവിലെ 7.30ന് രാജ്യത്തെ എല്ലാ മസ്ജിദു കളിലും മഴക്ക് വേണ്ടി യുള്ള നിസ്കാരം (സലാത്ത് അൽ ഇസ്‌തിസ്‌ഖ) നടത്തണം എന്നാണ് ആഹ്വാനം ചെയ്തി രിക്കുന്നത്.

പ്രവാചകൻ മുഹമ്മദ് നബി യുടെ ആചാര ങ്ങളും പാരമ്പര്യ ങ്ങളും പിന്തുട രുന്ന തിന്റെ ഭാഗ മായാണ് മഴ തേടി യുള്ള നിസ്കാരം അഥവാ സലാത്ത് അൽ ഇസ്‌തിസ്‌ഖ നിർവ്വ ഹിക്കുന്നത്.

രാജ്യത്തെ മഴ കൊണ്ടും കാരുണ്യം കൊണ്ടും അനുഗ്രഹി ക്കുവാന്‍ എല്ലാ വിശ്വാസി കളും പ്രത്യേകം പ്രാര്‍ത്ഥി ക്കണം എന്നും അദ്ദേഹം ആവശ്യ പ്പെട്ടു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പുതിയ സേവന ങ്ങളു മായി അബു ദാബി പോലീസി ന്റെ പുതിയ ആപ്പ്

January 7th, 2017

police-logo-moi-uae-ministry-of-interior-ePathram.jpg
അബുദാബി : മുപ്പത്തി അഞ്ച് സൗജന്യ സേവനങ്ങള്‍ ലഭ്യ മാവുന്ന മൊബൈല്‍ ഫോണ്‍ ആപ്ലി ക്കേഷന്‍ അബു ദാബി പോലീസ് പുറത്തിറക്കി.

ആന്‍ഡ്രോയിഡ്, i O S സംവിധാന ങ്ങളില്‍ ഉപയോഗി ക്കാവുന്ന രീതി യിലാണ് ആപ്ലിക്കേഷന്‍ തയ്യാ റാക്കി യിരി ക്കുന്നത്.

വാഹന രജിസ്ട്രേഷന്‍ പുതുക്കല്‍, ഡ്രൈവിംഗ് ലൈസന്‍സ് എടുക്കല്‍, ഡ്രൈവിംഗ് ടെസ്റ്റ് ഷെഡ്യൂളു കളും ഗതാ ഗത പിഴ കളും പരി ശോധി ക്കല്‍, ഗതാഗത പിഴ അടക്കല്‍, മവാഖിഫ് ഫീസ് അടക്കല്‍ തുടങ്ങിയ സേവന ങ്ങള്‍ അടങ്ങിയ ആപ്ലി ക്കേഷനാണ് പുറത്തിറ ക്കിയത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രസിഡന്റ് ശൈഖ് ഖലീഫ വിദേശ യാത്രയില്‍

January 6th, 2017

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ സ്വകാര്യ സന്ദർശന ത്തിനായി വിദേശ ത്തേക്ക് പുറപ്പെട്ടു. ഔദ്യോഗിക വാർത്താ ഏജൻസി യായ വാം റിപ്പോർട്ട് ചെയ്ത താണ് ഇക്കാര്യം.

ശൈഖ് ഖലീഫയെ യാത്ര അയയ്ക്കാൻ അബുദാബി കിരീട അവ കാശി യും യു. എ. ഇ. സായുധ സേനാ ഉപ സർവ്വ സൈന്യാ ധിപനു മായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ, മറ്റു പ്രമുഖരും വിമാന ത്താവ ളത്തിൽ എത്തി യിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഷണ്ഠീകരിക്കപ്പെട്ട വർത്ത മാന യാഥാർത്ഥ്യത്തെ തുറന്നു കാട്ടി ലൈറ്റ്‌സ് ഔട്ട്
Next »Next Page » സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ ഇടവക യിൽ ദനഹാ പെരുന്നാള്‍ »



  • ബാഫഖി തങ്ങളുടെ സംഭാവന പുതു തലമുറ പഠന വിഷയം ആക്കണം : എം. എ. റസാഖ് മാസ്റ്റർ
  • ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി
  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine