ഹെറിറ്റേജ് ഫെസ്‌റ്റിവൽ മൂന്നാഴ്‌ച കൂടി ഉണ്ടാവും

December 12th, 2015

logo-sheikh-zayed-heritage-festival-2015-ePathram
അബുദാബി : ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റി വൽ ഗ്രാമ ത്തി ലേക്കു ള്ള സന്ദർശ കരുടെ എണ്ണം വർദ്ധി ച്ചതി നാൽ ആഘോഷ ങ്ങ ളുടെ കാലാ വധി മൂന്നാഴ്‌ച കൂടി നീട്ടിയ തായി സംഘാട കർ അറിയിച്ചു.

രാഷ്ട്ര പിതാവി നോടുള്ള ആദര സൂചക മായി അബു ദാബി അല്‍ വത്ബ യില്‍ നവംബർ 19 ന് ആരംഭിച്ച ശൈഖ് സായിദ് പൈതൃകോൽ സവം, മുൻ നിശ്ചയ പ്രകാരം ഡിസംബര്‍ 12 നു സമാപി ക്കേണ്ട തായി രുന്നു.

എന്നാൽ അബുദാബി കിരീട ആവകാശിയും യു. എ. ഇ. സായുധ സേനാ ഡപ്യൂട്ടി സുപ്രീം കമാൻഡറു മായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാ ന്റെ നിർദ്ദേശ പ്രകാരം ഇവിടെ നടക്കുന്ന ആഘോ ഷങ്ങ ളുടെ കാലാ വധി മൂന്നാഴ്‌ച കൂടി നീട്ടിയ തായി  ഉപ പ്രധാന മന്ത്രിയും പ്രസി ഡൻ ഷ്യൽ കാര്യ മന്ത്രി യു മായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവ് ഇറക്കി.

കുതിര യുടെയും ഒട്ടക ത്തി ന്റെയും പ്രദര്‍ശനവും നായാട്ടു രീതി കളും വേട്ട പ്പരുന്തു കളുടെയും വേട്ട പ്പട്ടി കളുടേയും പ്രദര്‍ശന വും പരമ്പരാ ഗത മധുര പലഹാര ങ്ങളുടെ നിര്‍മ്മാണ രീതി കളും ചരിത്ര ത്തിന്റെ ഭാഗ മായി മാറിയ നിരവധി സംഭവ പരമ്പര കളുടെ പ്രദര്‍ശ നവും ഇവിടെ നടക്കു ന്നുണ്ട്.

അറബിക് ഗായക സംഘ ങ്ങളുടെ സംഗീത പരിപാടി കളും അബു ദാബി പോലീസി ന്റെയും സൈന്യ ത്തി ന്റെയും ബാന്‍ഡ് മേളവും പരമ്പരാ ഗത നൃത്തവും ഇവിടെ അരങ്ങേ റുന്നു. ഉത്സവ ഗ്രാമ ത്തിലേക്കുള്ള സന്ദർശ കരുടെ പ്രവാഹം അധികരി ച്ചതി നാൽ മൂന്നാഴ്ച ക്കാലം കൂടി ഈ ഉത്സവ ഗ്രാമ ത്തിന്റെ പ്രവർത്തന ങ്ങൾ തുടരും എന്ന് ഫെസ്‌റ്റിവൽ സംഘാടക സമിതി ചെയർമാൻ ഹുമൈദ് അൽ നിയാദി അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ഹെറിറ്റേജ് ഫെസ്‌റ്റിവൽ മൂന്നാഴ്‌ച കൂടി ഉണ്ടാവും

ശൈഖ് സൈഫ് ബിന്‍ സായിദിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

December 10th, 2015

sheikh-saif-bin-zayed-with-lifetime-achievement-award-2015-ePathram
അബുദാബി : യു. എ. ഇ. വൈസ് പ്രസിഡന്റും ആഭ്യന്തര മന്ത്രി യുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്, കെയ്‌റോ കേന്ദ്ര മായി പ്രവര്‍ ത്തിക്കുന്ന അറബ് തോട്ട് ഫൗണ്ടേഷന്‍ ‘ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്’ അവാര്‍ഡ് നല്‍കി ആദരിച്ചു.

യു. എ. ഇ. യില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിശിഷ്‌ട മായ നേതൃ മികവും ആശയ ങ്ങളും നല്‍കി യതിനുള്ള ബഹുമതി യായിട്ടാണ്, മക്ക ഗവര്‍ണറും അറബ് തോട്ട് ഫൗണ്ടേഷന്‍ ചെയര്‍ മാനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജ കുമാരന്‍ ഈ പുരസ്കാരം സമ്മാനിച്ചത്.

കെയ്‌റോയില്‍ നടന്ന ഫികര്‍ കെയ്‌റോ 2015 അറബ് തോട്ട് ഫൗണ്ടേഷന്‍ പതിനാലാം വാര്‍ഷിക സമ്മേളന ത്തിലാ യിരുന്നു അവാര്‍ഡ് ദാനം.

-Photo : Abudhabi  Police Security Media

- pma

വായിക്കുക: , , ,

Comments Off on ശൈഖ് സൈഫ് ബിന്‍ സായിദിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

പത്തിന ദേശീയ പരിപാടി പ്രഖ്യാപിച്ചു

December 3rd, 2015

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദേശീയ ദിന ത്തില്‍ പത്തിന വികസന പരിപാടി പ്രഖ്യാപിച്ചു.

സ്വദേശി കളുടെ ജീവിത നിലവാരം ഉയര്‍ത്തു വാനും സാമ്പത്തിക വികേന്ദ്രീ കരണവും ലക്ഷ്യ മിട്ടുള്ള ദേശീയ പരിപാടികള്‍ ആണിവ.

പൗരന്മാ രുടെ സന്തോഷവും ക്ഷേമ വും ഉറപ്പാ ക്കുക, ഫെഡറല്‍ ഗവണ്‍മെന്റിന്റെ വരുമാനം വര്‍ദ്ധി പ്പിക്കുക, സന്തുലിത മായ സാമ്പത്തിക സംവിധാനം, എണ്ണയിതര സമ്പദ് വ്യവസ്ഥ വികസി പ്പിച്ച് എടുക്കല്‍, ദേശീയ തിരിച്ചറിയല്‍ നയ ങ്ങളുടെ ഏകീകരണം, വിദ്യാ ഭ്യാസ രംഗത്തെ വികസനം, സോഷ്യല്‍ റെസ്‌പോണ്‍ സിബി ലിറ്റി (സി. എസ്. ആര്‍.) പ്രവര്‍ത്തന ങ്ങളുടെ വ്യാപനം, ദേശീയ തല ത്തില്‍ മാധ്യമ രംഗം ശക്തി പ്പെടുത്തുക, യുവാ ക്കള്‍ ക്കായി കൂടുതല്‍ പദ്ധതി കള്‍ ആവിഷ്‌ കരി ക്കല്‍, ദേശീയ സുരക്ഷ ക്കായുള്ള നിയമ നിര്‍മ്മാണം എന്നിവ യാണ് പത്തിന ദേശീയ പരിപാടി.

- pma

വായിക്കുക: , ,

Comments Off on പത്തിന ദേശീയ പരിപാടി പ്രഖ്യാപിച്ചു

രക്ത സാക്ഷികള്‍ക്ക് ആദരം

December 1st, 2015

logo-uae-commemoration-day-ePathram
അബുദാബി : യു. എ. ഇ. യുടെ പ്രഥമ രക്ത സാക്ഷി ദിനം രാജ്യ ത്തി ന്‍െറ വിവിധ ഭാഗ ങ്ങളില്‍ വികാര നിര്‍ഭര മായ ചടങ്ങു കളോടെ ആചരിച്ചു. വിവിധ എമിറേറ്റു കളിലെ ഭരണാധി കാരികള്‍ ചേര്‍ന്ന് അബു ദാബി യില്‍ ശൈഖ് സായിദ് മസ്ജിദിന് സമീപം രക്ത സാക്ഷി സ്മൃതി മന്ദിരം ഉദ്ഘാടനം ചെയ്തു.

യു. എ. ഇ. വൈസ് പ്രസി ഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാ ധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബു ദാബി കിരീട അവ കാശിയും യു. എ. ഇ. സായുധ സേനാ ഉപ മേധാവി യുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ദുബായ് കിരീട അവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടങ്ങിയവര്‍ സന്നി ഹിത രായിരുന്ന ചടങ്ങിൽ, രാജ്യത്തിന്‍െറ സുരക്ഷ ഉറപ്പു വരുത്താനും അഭിമാനം ഉയര്‍ത്തി പ്പിടി ക്കാനു മായി സ്വന്തം ജീവന്‍ ബലി കഴിച്ചും പോരാടിയ ധീര ദേശാഭി മാനി കള്‍ക്ക് പ്രണാമം അർപ്പിച്ചു.

- pma

വായിക്കുക: ,

Comments Off on രക്ത സാക്ഷികള്‍ക്ക് ആദരം

ഇസ്ലാമിക് സെന്റർ ദേശീയ ദിനാഘോഷം ഡിസംബർ നാലിന്

December 1st, 2015

അബുദാബി : വൈവിധ്യമാര്‍ന്ന പരിപാടി കളോടെ ഇന്ത്യൻ ഇസ്‌ലാമിക് സെന്ററും കെ. എം. സി. സി.യും സംയുക്ത മായി ദേശീയ ദിന ആഘോഷം സംഘ ടിപ്പിക്കും എന്ന് ഭാര വാഹികൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

ഡിസംബര്‍ 4 വെള്ളിയാഴ്ച രാത്രി 8 മണിക്ക് സെന്റർ ഓഡിറ്റോറിയ ത്തിൽ നടക്കുന്ന ഇന്ത്യാ അറബ് സാംസ്‌കാരിക സമ്മേളനം യു. എ. ഇ. പ്രസിഡ ന്റിന്റെ മത കാര്യ നിയമോപ ദേഷ്‌ടാവ് ശൈഖ് അലി അൽ ഹാഷിമി ഉദ്‌ഘാടനം ചെയ്യും. മുൻ ക്രിക്കറ്റ് ക്യാപ്‌റ്റൻ മുഹമ്മദ് അസ്ഹറുദ്ധീന്‍ മുഖ്യാതിഥി യായി പങ്കെടുക്കും.

ഇന്ത്യൻ അംബാസ്സിഡർ ടി. പി. സീതാറാം, യു. എ. ഇ. തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി മുബാറക് അൽ ദാഹിരി, അബുദാബി യിലെ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ അടക്കം നിരവധി പേര്‍ വേദി യില്‍ എത്തും.

സമ്മേളനാ നന്തരം പ്രശസ്ത മാപ്പിള പ്പാട്ടു ഗായിക രഹനയും സംഘവും അവതരി പ്പിക്കുന്ന സംഗീത വിരുന്നും ഇസ്‌ലാമിക് സെന്റർ ബാല വേദി യുടെ കലാ പരിപാടി കളും അരങ്ങേറും.

വാർത്താ സമ്മേളന ത്തിൽ ഇസ്‌ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവ ഹാജി, ജനറൽ സെക്രട്ടറി കെ. വി. മുഹമ്മദ് കുഞ്ഞി, ട്രഷറർ ഷുക്കൂറലി കല്ലിങ്ങൽ, കെ. എം. സി. സി. നേതാക്ക ളായ യു. അബ്‌ദുല്ല ഫാറൂഖി, നസീര്‍ ബി. മാട്ടൂല്‍, വി. കെ. ഷാഫി, തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഇസ്ലാമിക് സെന്റർ ദേശീയ ദിനാഘോഷം ഡിസംബർ നാലിന്


« Previous Page« Previous « ദേശീയ ദിന ആഘോഷം : ‘സ്നേഹ സംഗമം 2015′
Next »Next Page » യൂണിവേഴ്‌സൽ ആശുപത്രി ദേശീയ ദിനാഘോഷം »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine