ദുബൈയില്‍ പഴയ കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചു മാറ്റും

December 24th, 2011

dilapidated-buildings-dubai-epathram

ദുബൈ: എമിറേറ്റിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കാലാവധി കഴിഞ്ഞതും പഴകിപ്പൊളിഞ്ഞതുമായ 160 കെട്ടിടങ്ങള്‍ രണ്ടാഴ്ചക്കകം പൊളിച്ചു മാറ്റുമെന്ന് ദുബൈ നഗര സഭാ കെട്ടിട പരിശോധന വിഭാഗം മേധാവി എന്‍ജിനീയര്‍ ജാബിര്‍ അല്‍ അലി അറിയിച്ചു. പൊതുജനങ്ങളുടെ ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്ന വിവിധ കെട്ടിടങ്ങള്‍ ദേരയിലെയും ബര്‍ദുബൈയിലെയും വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് കെട്ടിടം ഉടമകള്‍ക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. പൊളിച്ചു നീക്കലുമായി ബന്ധപ്പെട്ട് പരാതിയുള്ള കെട്ടിടമുടമകള്‍ നഗര സഭയെ സമീപിക്കണമെന്നും എന്‍ജിനീയര്‍ ജാബിര്‍ അല്‍ അലി വ്യക്തമാക്കി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോക ഭക്ഷ്യ സുരക്ഷാ സമ്മേളനം ദുബൈയില്‍

December 11th, 2011

Food Safety 2011 Press Conf-epathram

ദുബൈ: ‘ഭക്ഷ്യ സുരക്ഷയുടെ ഭാവി’ എന്ന ശീര്‍ഷകത്തിലുള്ള ഏഴാമത് ലോക ഭക്ഷ്യ സുരക്ഷാ സമ്മേളനം ഫെബ്രുവരി 21മുതല്‍ 23 വരെ ദുബൈയില്‍ വെച്ച് നടക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. വിവിധ ദേശീയ, അന്തര്‍ദേശീയ സംഘടനകള്‍ മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പങ്കാളികളാകും. ഭക്ഷ്യ സുരക്ഷയുമായി ബന്പ്പെട്ട കനത്ത വെല്ലുവിളികള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സമ്മേളനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ദുബൈ നഗരസഭാ ഫൂഡ് കണ്‍ട്രോള്‍ വകുപ്പ് ഡയറക്ടര്‍ ഖാലിദ് മുഹമ്മദ് ശരീഫ് അല്‍ അവാദി വ്യക്തമാക്കി.

-

വായിക്കുക: , ,

Comments Off on ലോക ഭക്ഷ്യ സുരക്ഷാ സമ്മേളനം ദുബൈയില്‍

യു.എ.ഇ. അവധി ദിനങ്ങള്‍ ഒരുമിച്ചാക്കി

November 26th, 2011

uae-national-day-epathram

അബുദാബി : ഇസ്ലാമിക പുതു വര്‍ഷ ദിനത്തിന്റെ അവധി ഡിസംബര്‍ 1 ലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 3 നാണ് ദേശീയ ദിനത്തിന്റെ അവധി. പുതുവത്സര അവധി അടുത്ത ആഴ്ചയിലേക്ക് മാറ്റിയതോടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, സ്ക്കൂളുകള്‍ക്കും മാത്രമല്ല സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 1 വ്യാഴാഴ്ച, ഡിസംബര്‍ 2 വെള്ളിയാഴ്ച, ഡിസംബര്‍ 3 ശനിയാഴ്ച എന്നിങ്ങനെ 3 ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി ഭാരതീയ ദിവസ് അടുത്ത വര്‍ഷം ദുബൈയില്‍

November 24th, 2011

mk-lokesh-ePathram
അബുദാബി : ഗള്‍ഫ് മേഖലക്കു വേണ്ടി മാത്രം ദുബായില്‍ പ്രവാസി ഭാരതീയ ദിവസ് സംഘടിപ്പിക്കാന്‍ തീരുമാനമായി എന്ന്‍ ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് പറഞ്ഞു. കേന്ദ്ര പ്രവാസി കാര്യ മന്ത്രാ ലയം വര്‍ഷം തോറും സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫ് മേഖല അവഗണിക്ക പ്പെടുന്നു എന്ന പരാതി ഇതോടെ തീരും.

2012 ഒക്ടോബര്‍ – നവംബര്‍ മാസത്തോടെ സമ്മേളനം നടത്താനാണ് സാധ്യത. ഇന്ത്യന്‍ എംബസ്സിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തിലാണ് അംബാസിഡര്‍ ഇക്കാര്യം അറിയിച്ചത്‌.

യു. എ. ഇ., സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസിഡര്‍ മാരും പ്രവാസി കളില്‍ നിന്നുള്ള പ്രതിനിധികളും ദുബൈ സമ്മേളന ത്തില്‍ പങ്കെടുക്കും. ഇതിലൂടെ ഗള്‍ഫ് മേഖല യിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ട് കേന്ദ്ര സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍ പ്പെടുത്താന്‍ കഴിയും.

തൊഴില്‍ മേഖല യില്‍ ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ നേരിടുമ്പോഴും ഇന്ത്യയുടെ വിദേശ നാണ്യ ത്തിന്‍റെ ബഹു ഭൂരിഭാഗവും ഗള്‍ഫ് മേഖല യില്‍ നിന്നാണ്. എന്നാല്‍ ഇതിന് അനുസരിച്ച് പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫ് മേഖല യില്‍ നിന്നുള്ളവര്‍ക്ക്‌ പരിഗണന ലഭിക്കുന്നില്ല എന്ന് തുടര്‍ച്ചയായി പരാതി ഉയരുന്ന സാഹചര്യ ത്തിലാണ് ദുബായില്‍ സമ്മേളനം സംഘടിപ്പിക്കാന്‍ പ്രവാസികാര്യ വകുപ്പ് ശ്രമം തുടങ്ങിയത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സുരക്ഷക്കും സമാധാന ത്തിനും ജി. സി. സി. സഹകരണം ശക്തമാക്കണം : യു. എ. ഇ. പ്രസിഡന്‍റ്

November 24th, 2011

sheikh-khalifa-gcc-meet-ePathram
അബുദാബി : ഗള്‍ഫ്‌ മേഖല യില്‍ സുരക്ഷയും സമാധാനവും നിലനിര്‍ത്താനും കൂടുതല്‍ പുരോഗതി കൈവരിക്കാനും ജി. സി. സി. രാജ്യങ്ങള്‍ തമ്മിലെ സഹകരണം ശക്തമാക്കണം എന്ന് യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആഹ്വാനം ചെയ്തു.

ജി. സി. സി. പ്രതിരോധ മന്ത്രിമാരുമായി സംസാരിക്കുക യായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉള്‍പ്പെടെ യുള്ളവര്‍ സന്നിഹിത രായിരുന്നു.

രാജ്യത്തിന്‍റെ മുന്നോട്ടുള്ള പ്രയാണ ത്തിനും പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും മേഖല യില്‍ സുരക്ഷയും സമാധാനവും നിലനില്‍ക്കണം എന്നാണ് ജി. സി. സി. ആഗ്രഹിക്കുന്നത് എന്ന് പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു. അടുത്ത മാസം റിയാദില്‍ നടക്കുന്ന ജി. സി. സി. ഉച്ചകോടിക്ക് മുന്നോടിയായി യോഗം ചേരുന്നതിനാണ് പ്രതിരോധ മന്ത്രിമാര്‍ അബുദാബിയില്‍ എത്തിയത്. ഉച്ചകോടിയിലെ അജണ്ട ഉള്‍പ്പെടെ യുള്ള കാര്യങ്ങള്‍ ഇവര്‍ ചര്‍ച്ച ചെയ്യും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശക്തി പ്രവര്‍ത്തനോദ്ഘാടനം
Next »Next Page » പ്രവാസി ഭാരതീയ ദിവസ് അടുത്ത വര്‍ഷം ദുബൈയില്‍ »



  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine