കൊവിഡ്​ പ്രതിരോധം : യു. എ. ഇ. ഒന്നാം സ്ഥാനത്ത്

January 29th, 2022

corona-virus-first-case-confirmed-in-uae-ePathram
ദുബായ് : കൊവിഡ് പ്രതിരോധത്തിൽ ആഗോള തലത്തിൽ യു. എ. ഇ. ഒന്നാം റാങ്ക് നേടി. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ കൺസ്യൂമർ ചോയ്സ് സെന്‍റർ തയ്യാറാക്കിയ ആഗോള ഇൻഡെക്സിലാണ് യു. എ. ഇ. ഒന്നാം സ്ഥാനത്ത് എത്തിയത്. കൊവിഡ് പരിശോധന, വാക്സിനേഷൻ, ബൂസ്റ്റർ ഡോസ് എന്നിവയിലെ മുന്നേറ്റമാണ് യു. എ. ഇ. ക്ക് ഒന്നാം റാങ്ക് നേടിക്കൊടുത്തത്.

സൈപ്രസ്, ബഹ്റൈൻ, ഇസ്രായേൽ എന്നീ രാജ്യങ്ങള്‍ കൊവിഡ് പ്രതിരോധത്തില്‍ യു. എ. ഇ. യുടെ തൊട്ടു പിന്നിൽ തന്നെ ഉണ്ട്. എന്നാല്‍ ഇന്ത്യ 38-ാം സ്ഥാനത്തു നില്‍ക്കുന്നു.

പാൻഡമിക് റിസൈലൻസ് ഇന്‍ഡക്സിൽ പത്തിൽ 9.5 യു. എ. ഇ. കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തുള്ള സൈപ്രസ് 9.4 ഇൻഡക്സ് പോയന്‍റുകള്‍ നേടി. ബഹ്റൈൻ 6.6 ഇൻഡക്സ് പോയന്‍റുകളും ഇസ്രായേല്‍ 6.3 ഇൻഡക്സ് പോയന്‍റുകളും നേടി. 2021 മാർച്ചില്‍ ഇൻഡക്സിൽ യു. എ. ഇ. രണ്ടാം സ്ഥാനത്ത് ആയിരുന്നു.

എന്നാല്‍ നവംബറിൽ യു. എ. ഇ. ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി. കൃത്യമായ ഇടവേളയിലെ ബൂസ്റ്റര്‍ ഡോസ് വിതരണം രാജ്യത്തെ ഒന്നമത് എത്തിച്ചു എന്നാണ് വിലയിരുത്തല്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിസ സ്റ്റാമ്പ് ചെയ്യാന്‍ മെഡിക്കല്‍ ടെസ്റ്റിനായി സേഹ ആപ്പിലൂടെ ബുക്കിംഗ്

January 13th, 2022

seha-app-medical-for-visa-screening-appoinment-ePathram
അബുദാബി : വിസ സ്റ്റാമ്പ് ചെയ്യുന്നതിനു വേണ്ടിയുള്ള മെഡിക്കല്‍ പരിശോധനക്ക് ഇനി നേരിട്ട് ഹെല്‍ത്ത് സെന്‍ററില്‍ പോകുന്നതിനു മുന്‍പായി സേഹയുടെ ആപ്പ് വഴി ബുക്കിംഗ് നടത്തി അപ്പോയിന്മെന്‍റ് എടുക്കണം.

പഴയ വിസ പുതുക്കുവാനും പുതിയ റെസിഡന്‍സ് വിസ സ്റ്റാമ്പ് ചെയ്യുവാനും മെഡിക്കല്‍ എടുക്കുവാന്‍ സ്‌ക്രീനിംഗ് സെന്‍ററുകളില്‍ പോകുന്നവര്‍ സേഹ ആപ്പ് വഴി ബുക്ക് ചെയ്ത്, 72 മണിക്കൂറിന്ന് ഉള്ളില്‍ എടുത്ത കൊവിഡ് പി. സി. ആര്‍. നെഗറ്റീവ് റിസള്‍ട്ട്, കൂടെ അല്‍ ഹൊസന്‍ ആപ്പിലെ ഗ്രീന്‍ പാസ്സ് അപ്ഡേറ്റ് ചെയ്യുകയും വേണം.

നിലവിൽ അബുദാബി സിറ്റി, മുസ്സഫ, ഷഹാമ, ബനിയാസ്, ഇത്തിഹാദ് വിസ സ്ക്രീനിംഗ് സെന്‍റർ എന്നിവിടങ്ങളിലായി സേഹ യുടെ 12 ഡിസീസ് പ്രിവൻഷൻ ആൻഡ് സ്ക്രീനിംഗ് സെന്‍ററുകള്‍ പ്രവര്‍ത്തി ക്കുന്നുണ്ട്. കൂടാതെ സ്വെയ്ഹാൻ, മദീനത്ത് സായിദ്, ഡെൽമ, സില, ഗായത്തി, അൽ മർഫ എന്നിവിട ങ്ങളിലും മെഡിക്കല്‍ ടെസ്റ്റിനുള്ള സ്ക്രീനിംഗ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് ശമ്പളം നല്‍കണം : സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

January 11th, 2022

wps-in-uae-wages-protection-system-ePathram
അബുദാബി : സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓരോ മാസവും കൃത്യ സമയത്തു തന്നെ മുഴുവൻ ശമ്പളവും നൽകണം എന്ന് യു. എ. ഇ. മാനവ വിഭവ ശേഷി മന്ത്രാലയം. നിശ്ചിത ദിവസത്തിന് ഉള്ളിൽ തന്നെ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യു. പി. എസ്.) വഴി ശമ്പളം ജീവനക്കാരുടെ ബാങ്ക് എക്കൗണ്ടില്‍ നൽകണം. അല്ലാത്ത പക്ഷം കമ്പനികള്‍ പിഴ ഒടുക്കേണ്ടി വരും എന്നും മന്ത്രാലയം മുന്നറിയിപ്പു നല്‍കി. നിശ്ചിത തീയ്യതി കഴിഞ്ഞ് 10 ദിവസത്തിനകം വേതനം കൈമാറ്റം ചെയ്യപ്പെട്ടില്ല എങ്കിൽ അത് നിയമ ലംഘനമാണ്.

ഡബ്ല്യു. പി. എസ്. സംവിധാനത്തിലൂടെ നിശ്ചിത സമയത്തു തന്നെ ശമ്പളം നൽകിയില്ല എങ്കിൽ ഒരു തൊഴിലാളിക്ക് 1000 ദിർഹം എന്ന രീതിയില്‍ പിഴ ചുമത്തും. കൃത്യസമയത്ത് കൃത്യമായ ശമ്പളം നൽകിയാൽ തൊഴിലാളിയുടെ ഉത്പാദന ക്ഷമത വർദ്ധിക്കും എന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.  (MOHRE_UAE)

 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

അ​ഭ്യൂ​ഹ​ങ്ങ​ളും വ്യാ​ജ വാ​ർ​ത്തകളും ​പ്രചരിപ്പിക്കരുത്

January 3rd, 2022

logo-uae-public-prosecution-ePathram
അബുദാബി : അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയും വ്യാജ വാർത്തകൾ പ്രസിദ്ധീകരി ക്കുകയും ചെയ്യുന്നവർക്ക് യു. എ. ഇ. ഫെഡറൽ നിയമം പ്രകാരം തടവു ശിക്ഷയും കനത്ത പിഴയും എന്ന് ഓര്‍മ്മി പ്പിച്ചു കൊണ്ട് പബ്ലിക് പ്രോസിക്യൂട്ടർ. 2021-ലെ ഫെഡറൽ നിയമം നമ്പർ 34 അനുസരിച്ച്, പ്രസ്തുത കുറ്റ കൃത്യങ്ങൾക്കുള്ള ശിക്ഷ വിവരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രസിദ്ധീകരിച്ചു.

നിയമത്തിലെ ആർട്ടിക്കിൾ 52 പ്രകാരം, ഔദ്യോഗിക സ്രോതസ്സുകൾ പ്രസിദ്ധീകരിക്കുന്ന വാർത്തകൾക്ക് വിരുദ്ധമായി തെറ്റായ വാർത്തകളും അഭ്യൂങ്ങളും കിംവദന്തികളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രസിദ്ധീകരിക്കുവാനും പ്രചരിപ്പിക്കാനും വേണ്ടി സോഷ്യല്‍ മീഡിയ അടക്കമുള്ള ഇന്റർനെറ്റ് തലങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു വർഷം തടവ് ശിക്ഷയും 100,000 ദിർഹം പിഴയും ലഭിക്കും എന്നും പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അവബോധവും നിയമങ്ങളെ കുറിച്ചുള്ള ഓര്‍മ്മ പ്പെടുത്തലും പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടന്നു വരുന്ന ബോധ വൽക്കരണ കാമ്പയിന്റെ ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷൻ ഈ വിവരങ്ങൾ സാമൂഹിക മാധ്യമ ങ്ങളിലൂടെ പ്രസിദ്ധീകരിച്ചത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊവിഡ് വ്യാപനം : ഡിസംബര്‍ 30 മുതല്‍ പുതിയ മാനദണ്ഡങ്ങൾ

December 28th, 2021

covid-19-al-hosn-green-app-ePathram
അബുദാബി : കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി അബുദാബി എമിറേറ്റില്‍ കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കുന്നു. ഡിസംബര്‍ 30 വ്യാഴാഴ്ച മുതല്‍ ഇതര എമിറേറ്റുകളില്‍ നിന്നും അബുദാബി യിലേക്കു വരുന്നവര്‍ അല്‍ ഹൊസന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവര്‍ ആയിരിക്കണം. കൊവിഡ് വാക്സിന്‍ എടുക്കാത്ത യാത്രക്കാര്‍ എങ്കില്‍ 96 മണിക്കൂറിനുള്ളില്‍ എടുത്ത പി. സി. ആര്‍. നെഗറ്റീവ് ഫലം ഹാജരാക്കണം.

പൊതുജന സുരക്ഷ ഉറപ്പു വരുത്തുക, പ്രതി ദിന കൊവിഡ് കേസുകളിലെ വർദ്ധന നിയന്ത്രിക്കുക എന്നീ ലക്ഷ്യങ്ങളോടെ നിലവില്‍ അബുദാബി അതിര്‍ത്തി കളില്‍ യാത്ര ക്കാര്‍ക്ക് ഇ. ഡി. ഇ. സ്‌കാനര്‍ പരിശോധന നടത്തി വരുന്നുണ്ട്.

തലസ്ഥാന എമിറേറ്റിലെ പൊതു സ്ഥലങ്ങളിലേക്കുള്ള പ്രവേശനം, സര്‍ക്കാര്‍ സ്ഥാപന ങ്ങളിലേക്കുള്ള പ്രവേശനം എന്നിവക്ക് ഗ്രീന്‍ പാസ്സ് നിര്‍ബ്ബന്ധം ആക്കിയിട്ടുണ്ട്. മാത്രമല്ല അബുദാബി യിലെ പൊതു പരിപാടി കളിൽ പങ്കെടുക്കുവാന്‍ ഗ്രീൻ പാസ്സും 48 മണിക്കൂറിന് ഉള്ളില്‍ എടുത്ത പി. സി. ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റും മാനദണ്ഡമാക്കിയിട്ടുണ്ട്.

കുടുംബ കൂട്ടായ്മ കളുടെ ഒത്തു കൂടല്‍, വിവാഹ – മരണാനന്തര ചടങ്ങുകള്‍, പാർട്ടികൾ, പൊതു പരി പാടികൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 60 ശതമാനം ആക്കി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പുതുവത്സര ദിനം : സ്വകാര്യ സ്ഥാപന ങ്ങളിലെ ജീവന ക്കാര്‍ക്ക് ശമ്പളത്തോടെ അവധി
Next »Next Page » കൊവിഡ് പരിശോധനയിലും തട്ടിപ്പ് : അനുഭവം വ്യക്തമാക്കി ഒരു വൈറല്‍ പോസ്റ്റ് »



  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും
  • കെ. എസ്. സി. ഒപ്പന മത്സരം സംഘടിപ്പിച്ചു
  • ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
  • മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.
  • മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു
  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine