ദുബായ് : നീണ്ട അവധിക്കു ശേഷം യു. എ. ഇ. യിൽ സ്കൂളുകൾ തുറന്നു. കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് 2020 മാർച്ച് മാസത്തിൽ അടച്ചിട്ട വിദ്യാഭ്യസ സ്ഥാപന ങ്ങൾ, കൊവിഡ് ബോധ വല്‍ക്കരണ ത്തിന്റെ ഭാഗ മായി നടത്തിയ മുന്നൊരുക്ക ങ്ങൾക്കു ശേഷം രക്ഷിതാക്കളുടെ അഭിപ്രായം അറിഞ്ഞും നിരവധി തവണ അധികൃതർ നടത്തിയ കൂടി ആലോചന കൾക്കും ശേഷമാണ് ആഗസ്റ്റ് 30 മുതല്‍ വീണ്ടും തുറന്നത്.
രാവിലെ മുതൽ രക്ഷിതാക്കൾ കുട്ടികളുമായി സ്‌കൂൾ ഗേറ്റുകളിൽ എത്തി യിരുന്നു. ശരീര താപ നില പരി ശോധിച്ചും സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും സാനിറ്റൈസർ ഉപയോഗം ശീലി പ്പിച്ചും കൊണ്ടാണ് വിദ്യാർത്ഥികളെ സ്കൂളിലേക്ക് പ്രവേശി പ്പിച്ചത്.
കൊവിഡ് ആശങ്കകള്‍ പരിഹരി ക്കുവാനും സ്വകാര്യ സ്കൂളു കൾക്ക് ആവശ്യമായ സഹായ ങ്ങൾ നൽകു വാനും വിദ്യാഭ്യാസ സ്ഥാപന ങ്ങളിലെ പുതിയ സംവി ധാന ങ്ങളെ കുറിച്ച് അറിയുവാനും ദുബായ് ഹെല്‍ത്ത് അഥോറിറ്റി യുടെ ഹെല്‍പ്പ് ലൈന്‍ (800 588) നമ്പറിൽ 24 മണിക്കൂറും സേവനം ലഭ്യമാവും വിധം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥി കളുടേയും അദ്ധ്യാ പകരു ടേയും സ്കൂള്‍ ജീവനക്കാരു ടേയും സംശയ നിവാരണ ത്തിനായും 800 588 എന്ന ഈ നമ്പരില്‍ ബന്ധപ്പെടാം.