അബുദാബി – റാസ് അല്‍ ഖൈമ ബസ്സ് സർവ്വീസ് പുന:രാരംഭിച്ചു

September 21st, 2021

അബുദാബി : താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്ന അബുദാബി – റാസ് അല്‍ ഖൈമ ബസ്സ് സര്‍വ്വീസ് വീണ്ടും ആരംഭിച്ചു. വ്യാഴം, വെള്ളി, ശനി ദിവസ ങ്ങളിൽ രണ്ടു സർവ്വീസുകള്‍ നിലവിലുണ്ട്. അബു ദാബി – റാസൽ ഖൈമ ടിക്കറ്റ് നിരക്ക് 35 ദിർഹവും തിരിച്ച് അബുദാബി യിലേക്ക് 45 ദിർഹവുമാണ്. ടിക്കറ്റ് ഓണ്‍ ലൈനായി ബുക്ക് ചെയ്യാം.

അബുദാബിയില്‍ നിന്നും ബസ്സ് പുറപ്പെടുന്ന സമയം ഉച്ചക്ക് 2 : 30, വൈകുന്നേരം 7 : 30. റാസൽ ഖൈമ യില്‍ നിന്നുള്ള ബസ്സ് സമയം രാവിലെ 10 മണിക്കും ഉച്ചക്കു ശേഷം 3 മണിക്കും.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടു മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബൂസ്റ്റര്‍ ഡോസ് എടുത്ത് ഗ്രീന്‍ സ്റ്റാറ്റസ് നില നിര്‍ത്തുക

September 19th, 2021

corona-virus-first-case-confirmed-in-uae-ePathram
അബുദാബി : കൊവിഡ് പ്രതിരോധ വാക്സിന്‍ സിനോഫാം രണ്ടാമത്തെ ഡോസ് എടുത്ത് ആറു മാസം പൂർത്തിയാക്കിയവര്‍ ഉടനെ ബൂസ്റ്റര്‍ ഡോസ് എടുക്കണം എന്ന്‍ അധികൃതര്‍. സിനോഫാം ബൂസ്റ്റര്‍ ഡോസ് കൂടി എടുത്താല്‍ മാത്രമേ അൽ ഹൊസ്ൻ ആപ്പ് ഗ്രീൻ സ്റ്റാറ്റസ് നില നില്‍ക്കുകയുള്ളൂ.

അൽ ഹൊസ്ൻ ഗ്രീൻ സ്റ്റാറ്റസ് നില നിർത്തുന്നതിനായി 2021 സെപ്റ്റംബർ 20 ന് മുന്‍പു തന്നെ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം എന്ന് അബുദാബി ദേശീയ ദുരന്ത നിവാരണ അഥോറിറ്റി യുടെ  മുന്നറിയിപ്പും വന്നിട്ടുണ്ട്.

ബൂസ്റ്റര്‍ വാക്സിൻ ലഭിക്കുന്ന ആരോഗ്യ കേന്ദ്ര ങ്ങളുടെ പട്ടിക സേഹ (SEHA) യുടെ വെബ്‌ സൈറ്റിൽ നൽകി യിട്ടുണ്ട്. ബൂസ്റ്റർ ഡോസ് എടുത്ത ശേഷം 30 ദിവസങ്ങള്‍ പൂര്‍ത്തിയാവും മുന്‍പേ ആര്‍. ടി. പി. സി. ആര്‍. പരിശോധന നടത്തി അൽ ഹൊസ്ൻ ഗ്രീൻ സ്റ്റാറ്റസ് നില നിർത്തുകയും വേണം.

അബുദാബി എമിറേറ്റിലെ പൊതു സ്ഥലങ്ങളിൽ പ്രവേശിക്കുവാന്‍ അൽ ഹൊസ്ൻ ഗ്രീന്‍ സ്റ്റാറ്റസ് വേണം എന്നുള്ള നിബന്ധന നില നില്‍ക്കുന്നുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി പ്രവേശനം : നിലവിലെ വിലക്കുകള്‍ നീക്കി

September 18th, 2021

traffic-awareness-of-abudhabi-police-in-al-ghuwaifat-road-ePathram
അബുദാബി : യു. എ. ഇ. യുടെ ഇതര എമിറേറ്റുകളില്‍ നിന്നും അബുദാബിയില്‍ പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം എന്നുള്ള നിബന്ധന നീക്കി. 2021 സെപ്റ്റംബര്‍ 19 ഞായറാഴ്ച മുതല്‍ ഇത് നിലവിൽ വരും. കൊവിഡ് വ്യാപനം കുറഞ്ഞു വന്ന സാഹചര്യ ത്തിലാണ് ഈ തീരുമാനം എന്ന് അബുദാബി ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. ഇപ്പോള്‍ കൊവിഡ് വ്യാപന നിരക്ക് ദശാംശം രണ്ടു ശതമാനം ആയി കുറഞ്ഞിട്ടുണ്ട്.

al-hosn-app-green-pass-for-entry-to-public-places-ePathram

എന്നാല്‍ എമിറേറ്റിലെ പൊതു സ്ഥലങ്ങളിൽ പ്രവേശി ക്കുവാന്‍ അൽ ഹുസ്ൻ ഗ്രീന്‍ സിഗ്നല്‍ കാണിക്കണം എന്നുള്ള നിബന്ധന നിലവിലുണ്ട്. മാത്രമല്ല രാജ്യത്തിനു പുറത്തു നിന്നും അബു ദാബിയില്‍ എത്തുന്ന യാത്ര ക്കാര്‍ക്ക് ആര്‍. ടി. പി. സി. ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബ്ബന്ധം തന്നെയാണ് എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

വാഹനങ്ങളുടെ മുൻ സീറ്റിൽ കുട്ടികളെ ഇരുത്തിയാൽ പിടി വീഴും

September 18th, 2021

back-seat-safest-place-for-children-to-sit-dubai-police-ePathram
അബുദാബി : വാഹന യാത്രയില്‍ പത്തു വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ പിൻ സീറ്റു കളിൽ ഇരുത്തുകയും സീറ്റ് ബെല്‍റ്റ് ധരിക്കുകയും വേണം എന്ന് അബുദാബി പോലീസ്.

കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തിയാല്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് 400 ദിർഹം പിഴ നൽകും. മാത്രമല്ല, വാഹനം കണ്ടു കെട്ടുകയും ചെയ്യും. സാമൂഹ്യ മാധ്യമ ങ്ങളിലൂടെ മലയാളം അടക്കം വിവിധ ഭാഷ കളില്‍ അബുദാബി പോലീസ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പിടിച്ചെടുത്ത വാഹനം തിരിച്ച് എടുക്കണം എങ്കില്‍ 5000 ദിർഹം പിഴയും നല്‍കണം.

മൂന്നു മാസമാണ് കാലാവധി. അതുകഴിഞ്ഞാല്‍ പിഴ അടക്കാത്ത വാഹനം ലേലം ചെയ്യും.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് യാത്രാ അനുമതി

September 11th, 2021

logo-national-emergency-crisis-disaster-management-authority-ePathram
അബുദാബി : ലോക ആരോഗ്യ സംഘടന അംഗീ കരിച്ച കൊവിഡ് വാക്സിന്‍ രണ്ട് ഡോസും എടുത്ത താമസ വിസക്കാര്‍ക്ക് 2021 സെപ്റ്റംബര്‍ 12 ഞായറാഴ്ച മുതല്‍ യു. എ. ഇ. യിലേക്ക് തിരിച്ചു വരാന്‍ കഴിയും എന്ന് അധികൃതര്‍.

വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഐ.സി. എ. വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്താല്‍ യാത്ര അനുമതി ലഭിക്കും. യു. എ. ഇ. യില്‍ എത്തി നാലാം ദിനവസവും ആറാം ദിവസ വും ആർ. ടി.പി. സി. ആർ. ടെസ്റ്റ് നടത്തി ഹൊസൻ ആപ്പ് അപ്‌ഡേറ്റ് ചെയ്യണം എന്നും അറിയിപ്പില്‍ പറയുന്നു.

ആറു മാസത്തില്‍ കൂടുതല്‍ യു. എ. ഇ. ക്കു പുറത്തു നില്‍ക്കുന്നവരും സാധുത യുള്ള താമസ വിസക്കാരു മായ വാക്‌സിന്‍ കുത്തി വെച്ച എല്ലാവര്‍ക്കും രാജ്യ ത്തേക്ക് എത്താം എന്നു ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നവ്യാനുഭവമായി ‘നീർമാതള ത്തോപ്പ്’
Next »Next Page » ദുബായ് – അബുദാബി ബസ്സ് സര്‍വ്വീസ് വീണ്ടും ആരംഭിച്ചു »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine