രക്ത ദാനം മഹാ ദാനം

February 20th, 2022

blood-donation-save-a-life-give-blood-ePathram
ദുബായ് : യു. എ. ഇ. യിലെ രക്തദാന മേഖലയിൽ സജീവ സാന്നിദ്ധ്യമായ ടീം BD4U വിന്‍റെ അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

2022 ഫെബ്രുവരി 20 ഞായറാഴ്ച രാവിലെ 10 മണി മുതൽ ദുബായ് ഖിസൈസിലെ റാല്‍സ് ക്ലിനിക്കില്‍ വെച്ച് നടക്കുന്ന രക്തദാന ക്യാമ്പില്‍ ഫ്രീ മെഡിക്കൽ ചെക്കപ്പും ഒരുക്കിയിട്ടുണ്ട് എന്നു സംഘാടകര്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 050 4647 525, 052 9459 277

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യിലെ തൊഴില്‍ നിയമങ്ങള്‍ മലയാളത്തില്‍ വായിക്കാം

February 13th, 2022

india-uae-flags-epathramഅബുദാബി : യു. എ. ഇ. യിലെ സാധാരണക്കാരായ പ്രവാസി കള്‍ക്കും കൂടെ വളരെ എളുപ്പ ത്തില്‍ മനസ്സിലാക്കുവാന്‍ കഴിയും വിധം യു. എ. ഇ. യിലെ പരിഷ്‌കരിച്ച തൊഴില്‍ നിയമങ്ങള്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തി നോര്‍ക്ക റൂട്ട്സ് പ്രസിദ്ധീകരിച്ചു.

പുതിയ നിയമ പ്രകാരം, തൊഴിലുടമകള്‍ക്ക് ജീവന ക്കാരുടെ ഔദ്യോഗിക രേഖകള്‍ കണ്ടു കെട്ടാനോ, ജോലി കാലാവധി അവസാനിച്ച തിന് ശേഷം തൊഴിലാളികളെ രാജ്യം വിടാന്‍ നിര്‍ബ്ബന്ധിക്കു വാനോ പാടില്ല എന്ന് പുതിയ വ്യവസ്ഥയില്‍ നിഷ്‌കര്‍ഷിക്കുന്നു. റിക്രൂട്ട്‌ മെന്‍റിന്‍റെ ഫീസും മറ്റു ചെലവു കളും തൊഴില്‍ ഉടമ തന്നെ വഹിക്കുകയും വേണം.

സ്വകാര്യ മേഖലയില്‍ പ്രസവ അവധി ഉള്‍പ്പെടെയുള്ള അവധികളിലും നിരവധി മാറ്റങ്ങളും വന്നിട്ടുണ്ട്. തൊഴിലിടങ്ങളില്‍ നില നില്‍ക്കുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതിന് ആവശ്യമായ നിയന്ത്രണ ങ്ങളും പുതിയ തൊഴില്‍ നിയമങ്ങളില്‍ ഉള്‍ക്കൊള്ളി ച്ചിട്ടുണ്ട്. യു. എ. ഇ. തൊഴിൽ നിയമങ്ങളുടെ മലയാള പരിഭാഷ ഇവിടെ  വായിക്കാം.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എക്സ്പോ-2020 ടിക്കറ്റ്​ നിരക്ക് : എല്ലാ ദിവസവും 45 ദിർഹം മാത്രം

February 13th, 2022

dubai-expo-2020-al-wasl-plaza-dome-ePathram
ദുബായ് : വാരാന്ത്യ അവധി ദിനങ്ങളില്‍ അടക്കം ഇനി എല്ലാ ദിവസങ്ങളിലും എക്സ്പോ യിലേക്കുള്ള പ്രവേശന ടിക്കറ്റ് നിരക്ക് 45 ദിർഹം ആയിരിക്കും. പ്രവൃത്തി ദിനങ്ങളിൽ 45 ദിർഹം, വാരാന്ത്യ അവധി ദിനങ്ങളിൽ 95 ദിര്‍ഹം എന്നിങ്ങനെ ആയിരുന്നു ടിക്കറ്റ് നിരക്കുകള്‍.

സീസൺ ടിക്കറ്റിന്‍റെ നിരക്ക് 495 ദിര്‍ഹം ആയിരുന്നത് 195 ദിർഹമായി കുറച്ചിരുന്നു. 18 വയസ്സിനു താഴെ ഉള്ളവർക്കും 59 വയസ്സിനു മുകളില്‍ ഉള്ളവർക്കും പ്രവേശനം സൗജന്യം ആയിരിക്കും. എക്സ്പോ പാസ്സിനുള്ള നിരക്കിൽ അമ്പതു ശതമാനം ഇളവു വരുത്തിയതായി അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അന്താരാഷ്‌ട്ര തലത്തിൽ അൽ ഹൊസ്ൻ ആപ്പിന് അംഗീകാരം

February 12th, 2022

covid-19-al-hosn-green-app-ePathram

അബുദാബി : കൊവിഡ് വ്യാപനം തടയുവാന്‍ ഏറ്റവും പുതിയ സംവിധാനങ്ങള്‍ ഏറ്റവും വിജയകരമായി നടപ്പിലാക്കി ശ്രദ്ധേയമായ യു. എ. ഇ. യുടെ അൽ ഹൊസ്ൻ ആപ്പിന് യു. എസ്. ആസ്ഥാനമായുള്ള ഗ്ലോബൽ എക്സലൻസ് അവാർഡിന്‍റെ ‘ആപ്പ് ഓഫ് ദി ഇയർ -2021’ അംഗീകാരം ലഭിച്ചു.

യു. എ. ഇ. സര്‍ക്കാറിന്‍റെ ആരോഗ്യ രംഗത്തെ മേന്മയും ഗ്രീന്‍ പാസ്സ് തയ്യാറാക്കിയത് അടക്കം ഡിജിറ്റൽ സാങ്കേതിക സംവിധാനത്തിന്‍റെ മികവും ഇതിലൂടെ പ്രതിഫലിക്കുന്നു.

വാക്സിനേഷൻ, പി. സി. ആർ. പരിശോധന തുടങ്ങി എല്ലാ വിവരങ്ങളും അറബി, ഇംഗ്ലീഷ്, ഹിന്ദി ഭാഷ കളിൽ ആപ്പിലൂടെ അറിയാന്‍ സാധിക്കുന്നു. മാത്രമല്ല കൊവിഡ് വ്യാപനം കുറക്കുന്നതിൽ അല്‍ ഹൊസ്ന്‍ ആപ്പിന്‍റെ ഉപയോഗം നിർണ്ണായക ഘടകമായി എന്നും അവാർഡ് കമ്മിറ്റി സൂചിപ്പിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൊവിഡ്​ പ്രതിരോധം : യു. എ. ഇ. ഒന്നാം സ്ഥാനത്ത്

January 29th, 2022

corona-virus-first-case-confirmed-in-uae-ePathram
ദുബായ് : കൊവിഡ് പ്രതിരോധത്തിൽ ആഗോള തലത്തിൽ യു. എ. ഇ. ഒന്നാം റാങ്ക് നേടി. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ കൺസ്യൂമർ ചോയ്സ് സെന്‍റർ തയ്യാറാക്കിയ ആഗോള ഇൻഡെക്സിലാണ് യു. എ. ഇ. ഒന്നാം സ്ഥാനത്ത് എത്തിയത്. കൊവിഡ് പരിശോധന, വാക്സിനേഷൻ, ബൂസ്റ്റർ ഡോസ് എന്നിവയിലെ മുന്നേറ്റമാണ് യു. എ. ഇ. ക്ക് ഒന്നാം റാങ്ക് നേടിക്കൊടുത്തത്.

സൈപ്രസ്, ബഹ്റൈൻ, ഇസ്രായേൽ എന്നീ രാജ്യങ്ങള്‍ കൊവിഡ് പ്രതിരോധത്തില്‍ യു. എ. ഇ. യുടെ തൊട്ടു പിന്നിൽ തന്നെ ഉണ്ട്. എന്നാല്‍ ഇന്ത്യ 38-ാം സ്ഥാനത്തു നില്‍ക്കുന്നു.

പാൻഡമിക് റിസൈലൻസ് ഇന്‍ഡക്സിൽ പത്തിൽ 9.5 യു. എ. ഇ. കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തുള്ള സൈപ്രസ് 9.4 ഇൻഡക്സ് പോയന്‍റുകള്‍ നേടി. ബഹ്റൈൻ 6.6 ഇൻഡക്സ് പോയന്‍റുകളും ഇസ്രായേല്‍ 6.3 ഇൻഡക്സ് പോയന്‍റുകളും നേടി. 2021 മാർച്ചില്‍ ഇൻഡക്സിൽ യു. എ. ഇ. രണ്ടാം സ്ഥാനത്ത് ആയിരുന്നു.

എന്നാല്‍ നവംബറിൽ യു. എ. ഇ. ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി. കൃത്യമായ ഇടവേളയിലെ ബൂസ്റ്റര്‍ ഡോസ് വിതരണം രാജ്യത്തെ ഒന്നമത് എത്തിച്ചു എന്നാണ് വിലയിരുത്തല്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഐ. എസ്. സി. അജ്മാന്‍ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു.
Next »Next Page » വിസാ അപേക്ഷകർ വ്യക്തമായ വിവരങ്ങൾ നൽകണം »



  • കെ. എസ്. സി. ഒപ്പന മത്സരം സംഘടിപ്പിച്ചു
  • ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
  • മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.
  • മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു
  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine