യു. എ. ഇ. യിൽ വാട്സാപ്പ് കോൾ അനുവദിച്ചിട്ടില്ല : ടി. ആർ. എ

September 16th, 2018

logo-whats-app-ePathram
അബുദാബി : രാജ്യത്ത് വാട്സാപ്പ് കോൾ അനുവദി ച്ചിട്ടില്ല എന്ന് ടെലി ക്കമ്യൂ ണി ക്കേഷൻ റഗു ലേറ്ററി അഥോറിറ്റി ( ടി. ആർ. എ.) വ്യക്ത മാക്കി.

ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന അഭ്യൂഹ ങ്ങൾ തെറ്റാണെന്ന് അധി കൃതർ അറിയിച്ചു. വൈഫൈ ഉപ യോഗിച്ച് വാട്‌സാപ്പ് കോളു കൾ ചെയ്യാൻ സാധിച്ചു എന്ന് സമൂഹ മാധ്യമ ങ്ങളിൽ പോസ്റ്റു കൾ പ്രചരി ച്ചി രുന്നു. ഈ സാഹചര്യ ത്തി ലാണ് ടി. ആർ. എ. വിശ ദീക രണം നൽകിയത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. പാസ്സ് പോര്‍ട്ട് മുൻ നിര യിലേക്ക് ; വിസ ഇല്ലാതെ 157 രാ​ജ്യ ​ങ്ങ​ൾ സന്ദർശിക്കാം

September 14th, 2018

uae-passport-ePathram
അബുദാബി : ലോകത്തെ പ്രബലമായ പാസ്സ് പോര്‍ട്ടു കളില്‍ യു. എ. ഇ. പാസ്സ് പോര്‍ട്ട് ഒമ്പതാം സ്ഥാനം കര സ്ഥ മാക്കി. മുൻ കൂട്ടി യുള്ള വിസാ സ്റ്റാമ്പിംഗ് ഇല്ലാതെ യു. എ. ഇ. പൗരന്മാർക്ക് ഇപ്പോൾ 157 രാജ്യങ്ങൾ സന്ദർ ശിക്കു വാന്‍ സാധി ക്കും എന്നും വിദേശ കാര്യ സഹ മന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ് അറി യിച്ചു.

യു. എ. ഇ. പൗര ന്മാർക്ക് നിലവിൽ 112 രാജ്യ ങ്ങളി ലേക്ക് വിസ ഇല്ലാതെയും 45 രാജ്യ ങ്ങളി ലേക്ക് ‘ഒാൺ അറൈവൽ വിസ’ യിലും പ്രവേശിക്കാം. ലോകത്തെ 41 രാജ്യ ങ്ങളിലേക്ക് മാത്രമാണ് യു. എ. ഇ. പൗരന്മാർക്ക് മുൻ കുട്ടിയുള്ള വിസ ആവശ്യമുള്ളത്.

157 രാജ്യങ്ങ ളുടെ ആഗോള പാസ്സ് പോര്‍ട്ട് ഇൻഡക്‌സി ൽ ലോക റാങ്കിംഗില്‍ ഒമ്പതാം സ്ഥാനം നേടിയ യു. എ. ഇ. പാസ്സ് പോര്‍ട്ട്, ഇതോടെ അറബ് ലോകത്ത് ഒന്നാം സ്ഥാന ത്ത് എത്തി. യു. എ. ഇ. വിദേശ കാര്യ – അന്താ രാഷ്ട്ര സഹ കരണ മന്ത്രാ ലയ ത്തിന്റെ നേതൃത്വ ത്തി ലുള്ള നയ തന്ത്ര രാഷ്ട്രീയ നേട്ട ങ്ങളുടെ ഉന്നതി യി ലാണ് ഈ നേട്ടം ലഭിച്ചത് എന്നും ഡോ. അൻ വർ ഗർഗാഷ് അറി യിച്ചു.

Image Credit : emirates diplomatic academy 

 രേഖകള്‍ പുതുക്കാന്‍ ഓര്‍മ്മപ്പെടുത്തലുമായി ‘റിമംബര്‍’

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

‘യൂണി മണി’ ക്ക് മുഖ്യ പ്രായോജക പദവി ലഭിച്ചതില്‍ അഭിമാനം : ഡോ. ബി. ആർ. ഷെട്ടി

September 6th, 2018

logo-unimoni-uae-exchange-ePathram
അബുദാബി : ലോകത്തുടനീളമുള്ള കായിക പ്രേമി കളെ അങ്ങേയറ്റം ആകർഷി ക്കുന്ന ക്രിക്കറ്റിലെ വൻ ശക്തി കൾ പലരും ഉൾ ക്കൊള്ളു ന്ന ‘ഏഷ്യാ കപ്പ് 2018’ കായിക മാമാങ്ക ത്തിന്റെ മുഖ്യ പ്രായോ ജക പദവി ‘യൂണി മണി’ക്ക് ലഭിച്ചതിലും ഈ മേള യുടെ പ്രധാന സ്ഥാനത്ത് സഹ കരി ക്കു വാൻ ലഭിച്ച ഈ സന്ദർഭം ഏറെ അഭി മാന കരം എന്ന് യൂണി മണി – യു. എ. ഇ. എക്സ് ചേഞ്ച് ശൃംഖല കൾ ഉൾപ്പെടുന്ന ഫിനാബ്ലർ ഹോൾ ഡിംഗ് കമ്പനി സ്ഥാപകനും ചെയർ മാനു മായ ഡോ. ബി. ആർ. ഷെട്ടി പറഞ്ഞു.

br-shetty-epathram

യു. എ. ഇ. യിൽ ഒഴികെ തങ്ങൾ പ്രവർത്തിക്കുന്ന എല്ലാ രാജ്യ ങ്ങളിലും യു. എ. ഇ. എക്സ് ചേഞ്ച് ഇപ്പോൾ ‘യൂണി മണി’ എന്ന പൊതു നാമ ത്തി ലേക്ക് മാറി ക്കൊ ണ്ടി രിക്കുക യാണ്.

അന്താ രാഷ്ട്രീയ സൗഹൃദ ത്തിന്റെ ഏറ്റവും നല്ല ഉത്തേ ജക മാവുന്ന കായിക മത്സര ങ്ങളും കളി ക്കള ങ്ങളും ജനത കളെ തമ്മിൽ ഇണക്കുന്നതു പോലെ യൂണി വേഴ്‌സൽ മണി എന്ന സങ്കല്പ ത്തോടെ ആഗോള വളർച്ച നേടുന്ന യൂണി മണി, ഏഷ്യാ കപ്പ് 2018 ന്റെ പ്രായോ ജകർ ആവു മ്പോൾ പരസ്പര ബന്ധ ത്തിന്റെ പുതിയ ഒരു അദ്ധ്യായം തുറക്കുക യാണ് എന്ന് ഫിനാബ്ലർ എക്സി ക്യൂട്ടീവ് ഡയറക്ടറും ഗ്രൂപ്പ് സി. ഇ. ഒ. യുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു.

promoth-manghat-global-ceo-uae-exchange-ePathram

ഇന്ത്യ യിലെ ധന കാര്യ ബ്രാൻഡു കളിൽ പ്രമുഖ സ്ഥാനം വഹി ക്കുന്ന യൂണി മണി, ക്രെഡിറ്റ് സൊല്യൂ ഷൻസ്, വിദേശ നാണയ വിനിമയം, പെയ്മെൻറ്‌സ്, വെൽത്ത് മാനേജ്‌ മെന്റ് തുടങ്ങിയ ബഹു മുഖ സേവന ങ്ങൾ ജന ങ്ങൾക്ക് എത്തി ക്കുന്ന തോടൊപ്പം ഏഷ്യൻ ക്രിക്കറ്റ് മഹോ ത്സവ ത്തിന്റെ തിലക ക്കുറി ആകു വാൻ കഴി ഞ്ഞത് എക്കാലവും ജന മനസ്സു കൾക്ക് ഒപ്പം ചേർന്നു നിൽ ക്കുന്ന തങ്ങളുടെ സേവന സംസ്കാര ത്തിന്റെ ഉത്തമ ദൃഷ്ടാന്തം ആണെന്ന് യൂണി മണി ഇന്ത്യ യുടെ എം. ഡി. യും സി. ഇ. ഒ. യുമായ അമിത് സക്‌ സേന അഭി പ്രായ പ്പെട്ടു.

 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഏഷ്യാ കപ്പ് 2018 : മുഖ്യ പ്രായോജക പദവി ‘യൂണി മണി’ക്ക്

September 6th, 2018

logo-uni-moni-asia-cup-uae-2018-ePathram
ദുബായ് : സെപ്റ്റംബർ 15 മുതൽ യു. എ. ഇ. യിലെ ദുബായ്, അബു ദാബി നഗര ങ്ങളി ലായി നട ക്കുന്ന ‘ഏഷ്യാ കപ്പ് 2018’ ക്രിക്കറ്റ് മാമാങ്ക ത്തിന്റെ മുഖ്യ പ്രയോജക സ്ഥാനം ആഗോള സാമ്പ ത്തിക സേവന സ്ഥാപന മായ ‘യൂണി മണി’ നേടി.

ഇന്ത്യാ ഉപ ഭൂഖണ്ഡ ത്തിലെയും മദ്ധ്യ പൂർവ്വേഷ്യ യിലെ യും ക്രിക്കറ്റ് രാജാ ക്കന്മാരെ കണ്ടെ ത്തുന്ന തിനായി രണ്ടാഴ്ച ക്കാലം നീണ്ടു നിൽക്കുന്ന ഈ കളി യുത്സവ ത്തിന് ആദ്യ മാ യാണ് ഒരു ആഗോള ധന കാര്യ ബ്രാൻഡ് മുഖ്യ പ്രായോ ജകർ ആവു ന്നത്.

sheikh-nahyan-bin-mubarak-unvieling-unimoni-trophy-ePathram

അബുദാബി യിൽ നടന്ന ചടങ്ങിൽ ‘യൂണി മണി ഏഷ്യാ കപ്പ് 2018’ ന്റെ കപ്പ് അനാ ച്ഛാദനം യു. എ. ഇ. സഹി ഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാ റക്ക് അൽ നഹ്‌യാൻ നിർവ്വഹിച്ചു. ഫിനാബ്ലർ ആൻഡ് യൂണി മണി സ്ഥാപകനും ചെയർ മാനു മായ ഡോ. ബി. ആർ. ഷെട്ടി, ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയറക്ടറും ഗ്രൂപ്പ് സി. ഇ. ഒ. യുമായ പ്രമോദ് മങ്ങാട്ട് മറ്റു പൗര പ്രമുഖരും ചടങ്ങിൽ സംബ ന്ധിച്ചു.

ദുബായ് ക്രിക്കറ്റ് സ്റ്റേഡിയ ത്തിൽ സെപ്റ്റംബർ 15 ശനി യാഴ്ച ശ്രീലങ്കയും ബംഗ്‌ളാ ദേശും തമ്മി ലാണ് ‘യൂണി മണി ഏഷ്യാ കപ്പ് 2018’ ഉദ്‌ഘാടന മത്സരം.

ജന ങ്ങൾ ഏറ്റവും ആകാംക്ഷ യോടെ കാത്തി രിക്കുന്ന ഇന്ത്യ – പാക്കി സ്ഥാൻ കളി പ്പോരാട്ടം സെപ്റ്റംബർ 19 ബുധ നാഴ്ച യാണ് നടക്കുക.

രണ്ട് വർഷ ത്തില്‍ ഒരി ക്കൽ എന്ന കണക്കിൽ കളി ക്കമ്പ ക്കാരുടെ പ്രിയങ്കര മായ ഏക ദിന ശൈലി തിരിച്ചു വരുന്നു എന്ന പ്രത്യേ കതയും യൂണി മണി ഏഷ്യാ കപ്പ് 2018 നുണ്ട്. സെപ്റ്റംബർ 28 വെള്ളി യാഴ്ച ദുബായ് ക്രിക്കറ്റ് സ്റ്റേഡിയ ത്തിൽ തന്നെ ഫൈനൽ മത്സരവും നടക്കും.

ഇത് മൂന്നാ മത്തെ തവണ യാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് യു. എ. ഇ. യിൽ നടക്കുന്നത്. കഴിഞ്ഞ തവണ 300 ദശ ലക്ഷം ക്രിക്കറ്റ് പ്രേമി കൾ വീക്ഷിച്ച ഏഷ്യാ കപ്പ് ഇപ്രാ വശ്യം ചരിത്രം തിരുത്തും എന്നാണ് സംഘാട കരുടെ കണക്കു കൂട്ടൽ.

ഗ്രൗണ്ടിലെ ഭീമന്മാ രായ ഇന്ത്യ, ശ്രീലങ്ക, പാക്കി സ്ഥാൻ, ബംഗ്ളാ ദേശ് എന്നീ രാജ്യ ങ്ങൾക്ക് കൂടെ ഈ രംഗ ത്തെ ഉദയ താര മായ അഫ്‌ഗാനി സ്ഥാനും യൂണി മണി ഏഷ്യാ കപ്പിൽ മത്സരിക്കും. ഇതോ ടൊപ്പം യു. എ. ഇ. – ഹോങ്കോംഗ് യോഗ്യതാ ഫൈനലിൽ വിജ യിക്കുന്ന ടീമും മാറ്റുരക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബഹിരാകാശ ത്തേക്ക് യു. എ. ഇ. യും

September 6th, 2018

sultan-al-neyadi-and-hazza-al-mansouri-uae-s-first-astronauts-ePathram
അബുദാബി : യു. എ. ഇ. യുടെ ബഹിരാ കാശ പദ്ധതി കള്‍ക്കു കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു നല്‍കി ക്കൊണ്ട് രാജ്യ ത്തിന്റെ ആദ്യബഹിരാ കാശ യാത്രി കരുടെ പേരു വിവര ങ്ങള്‍ പ്രഖ്യാപിച്ചു. സുൽ ത്താൻ സെയ്ഫ് അൽ നിയാദി, ഹസ്സ അലി അൽ മൻസൂരി എന്നി വരുടെ പേരു കളാണ് യു. എ. ഇ. വൈസ് പ്രസി ഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം പ്രഖ്യാ പിച്ചത്.

4022 അപേക്ഷ കരിൽ നിന്നു മാണ് ഇവരെ തെരഞ്ഞെ ടുത്തത്. റഷ്യൻ ബഹിരാകാശ ഏജൻസി റോസ് കോ മോസ് സ്റ്റേറ്റ് കോർ പ്പറേഷൻ ഫോർ സ്പേസ് ആക്ടി വിറ്റീ സി ന്റെ സഹ കര ണ ത്തോ ടെ യാണ് പദ്ധതി നട പ്പിലാ ക്കുക. ബഹി രാകാശ യാത്ര ക്കുള്ള പരിശീലന ങ്ങള്‍ ക്കായി ഇവരെ റഷ്യ യിലേക്ക് അയക്കും. റഷ്യ യുടെ സോയുസ് എന്ന പേടക ത്തിലാണ് ബഹി രാകാ ശ നിലയ ത്തിൽ എത്തുക. അവിടെ പത്തു ദിവസം നീളുന്ന പ്രത്യേക ദൗത്യ ത്തി ന്റെ ഭാഗമാവും.

ഓസ്ട്രേലിയ യിലെ ഗ്രിഫിത്ത് സർവ്വ കലാ ശാല യിൽ നിന്നു വിവര സാങ്കേതിക വിദ്യ യിൽ ഡോക്ട റേറ്റു നേടി യിട്ടുണ്ട് സുൽത്താൻ അൽ നിയാദി. ഖലീഫ ബിൻ സായിദ് എയർ കോള ജിൽ നിന്നു വ്യോമ ശാസ്ത്ര ത്തി ലും സൈനിക വ്യോമ പഠന ത്തിലും ബിരുദം കരസ്ഥ മാക്കി യ ഹസ്സ അല്‍ മന്‍സൂരി ഈ മേഖല യിൽ 14 വർഷ ത്തെ പരിചയ വും രാജ്യാന്തര പരി ശീല നവും നേടി യിട്ടുണ്ട്.

*  W A M 

Tag : ശാസ്ത്രം,  സാങ്കേതികം  

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രളയ ദുരിതാശ്വാസം : ബോസ്‌കോ ഗ്രൂപ്പ് ഒരു കോടി രൂപ നൽകി
Next »Next Page » ഖത്തറില്‍ തൊഴില്‍ ഉടമ യുടെ അനുമതി ഇല്ലാതെ വിദേശി കള്‍ക്ക് രാജ്യം വിട്ടു പോകാം »



  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine