ഡോ. ബി. ആർ. ഷെട്ടിയുടെ നേതൃത്വ ത്തിൽ ‘ഫിനേബ്ലർ’ ഫിനാൻഷ്യൽ ഹോൾഡിംഗ് കമ്പനി

April 24th, 2018

dr-br-shetty-launched-finablr-uae-exchange-ePathram
ദുബായ് : യു. എ. ഇ. ആസ്ഥാ നമായി പ്രവർ ത്തി ക്കുന്ന ആഗോള പ്രശസ്ത സംരംഭകനും മനുഷ്യ സ്നേഹി യു മായ ഡോ. ബി. ആർ. ഷെട്ടി, തന്റെ ഉടമസ്ഥത യിലുള്ള എല്ലാ ധന വിനിമയ സ്ഥാപന ങ്ങളെയും ഒരു കുടക്കീ ഴിൽ കൊണ്ടു വരുന്നതിന് ‘ഫിനേബ്ലർ’ എന്ന പേരിൽ ഒരു ഹോൾഡിംഗ് കമ്പനി രൂപീ കരി ക്കുന്ന തായി പ്രഖ്യാ പിച്ചു.

ഉപ യോക്താ ക്കൾക്ക് ഏറ്റവും മികച്ച സേവന ങ്ങളും ആനു കൂല്യ ങ്ങളും നൽകുവാൻ പാക ത്തിൽ നൂതന മായ സാങ്കേതിക സൗകര്യ ങ്ങളും ഉത്പന്ന ങ്ങളും ഉപ യോഗ പ്പെടു ത്തുവാനും ധന വിനി മയ വ്യവ സായ ത്തിൽ ക്രിയാ ത്മക മായ സംഭാവന കൾ അവ തരി പ്പി ക്കുവാനും ഈ മേഖല യിൽ മികച്ച നിക്ഷേപവും ഏറ്റെ ടുക്കൽ നടപടി കളും വർദ്ധി പ്പിക്കു വാനും ‘ഫിനേബ്ലർ’ ശ്രദ്ധ ചെലുത്തും.ഇതിനായി പ്രത്യേക ഗവേ ഷണ വിക സന പ്രക്രിയ കൾ തന്നെ ഏർപ്പെടുത്തും.

പല ദശക ങ്ങൾ കൊണ്ട് വിവിധ ബ്രാൻഡു കളിലൂടെ നേടിയ സത്‌ കീർത്തി യും വൈദഗ്ധ്യവും പ്രശംസാർഹ മായ പരി ചയ സമ്പത്തും ‘ഫിനേബ്ലർ’ വഴി തങ്ങളുടെ ബ്രാൻഡു കൾക്ക് ഇടയിൽ പകർത്തു കയും പങ്കിടു കയും ചെയ്യു ന്നതോ ടൊപ്പം വ്യക്തി തല ത്തിലും സ്ഥാപനം എന്ന നില യിലും ഇതിന്റെ ഗുണ ഫലങ്ങൾ സന്നി വേശിപ്പി ക്കു വാനും ലക്ഷ്യമിടുന്നു.

നാലു പതിറ്റാണ്ട് പിന്നിട്ട വ്യവസായ പരി ചയവും പതി നെട്ടായിര ത്തില്‍ പ്പരം ജീവന ക്കാരും പ്രതി വർഷം 150 ദശ ലക്ഷം ഇട പാടു കളും ഉള്ള ഘടക സ്ഥാപന ങ്ങൾ മുഖേന ‘ഫിനേ ബ്ലർ’ ഹോൾ ഡിംഗ് കമ്പനിക്ക് തുടക്ക ത്തിൽ തന്നെ ആകർഷക മായ ആഗോള മുഖം കൈ വന്നി രിക്കുന്നു. ശാഖാ  ശൃംഖല യിലൂടെയും ഏജന്റു മാരി ലൂടെ യും ഡിജിറ്റൽ ചാനലു കളി ലൂടെയും മൊത്ത ത്തിൽ ഏകദേശം ഒരു ബില്യൺ ജീവിത ങ്ങളെ യാണ് ‘ഫിനേബ്ലർ’ ബ്രാൻഡു കൾ സഹായി ക്കുന്നത്.

45 രാജ്യ ങ്ങളിൽ നേരിട്ടും 165 രാജ്യ ങ്ങളിൽ ശൃംഖല കള്‍ വഴിയും യു. എ. ഇ. എക്സ് ചേഞ്ച്, ട്രാവ ലക്സ്, എക്സ്സ് പ്രസ്സ് മണി തുടങ്ങിയ ഘടക സ്ഥാപന ങ്ങൾ സേവനം നൽകി വരുന്നു.

യു. കെ. യിൽ റജിസ്റ്റർ ചെയ്ത് യു. എ. ഇ. ആസ്ഥാന മായി നില വിൽ വരുന്ന ‘ഫിനേബ്ലർ’ ഹോൾഡിം ഗ്സിനു കീഴി ലാണ് ഇപ്പോൾ നില വിലുള്ള യു. എ. ഇ. എക്സ് ചേഞ്ച്, ട്രാവ ലക്സ്, എക്സ്സ് പ്രസ്സ് മണി തുട ങ്ങിയ തങ്ങ ളുടെ സാമ്പ ത്തിക വിനിമയ ബ്രാൻഡു കൾക്ക് ഇടയിൽ കൂടുതൽ ദിശാ ബോധ വും ഏകോപനവും രൂപ പ്പെടു ത്തുക യാണ് ലക്‌ഷ്യം.

നാളെ യിലേക്കു നോക്കുന്ന ഉപ യോക്താ ക്കൾക്ക് ധന വിനി മയ വ്യവ സായ ത്തിൽ അവരുടെ പ്രതീക്ഷകൾക്ക് അനു സരി ച്ചുള്ള സേവന ങ്ങള്‍ അതാതു സമയ ങ്ങളില്‍ നല്കു ന്നതുന്നു വേണ്ടി യാണ് ‘ഫിനേബ്ലർ’ ലക്ഷ്യ മാ ക്കു ന്നത് എന്നും നാലു പതിറ്റാണ്ടു കളി ലൂടെ തങ്ങൾ ആർ ജ്ജിച്ച ജന വിശ്വാസവും സ്വീകാര വു മാണ് നിരന്തര മായ നവീ കരണ ത്തിന്റെ ഊർജ്ജം എന്നും ‘ഫിനേബ്ലർ’ സ്ഥാപകനും ചെയർ മാനു മായ ഡോ. ബി. ആർ. ഷെട്ടി പറഞ്ഞു.

ഗവേഷണ ത്തിനും സാങ്കേ തിക വത്കരണ ത്തിനും വലിയ നിക്ഷേപം നടത്തി ക്കൊണ്ട് തങ്ങളുടെ ബ്രാൻഡു കളിൽ വിപ്ലവ കര മായ സേവന സൗകര്യ ങ്ങൾ ആവി ഷ്കരി ക്കു വാനും സദാ നിരത മാകുന്ന ഒരു ഉപ ഭോ ക്തൃ സമൂ ഹത്തെ സൃഷ്ടി ക്കു വാനും തങ്ങൾ ബദ്ധ ശ്രദ്ധരാണ് എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കോർണീഷിലെ ‘ദി ഫൗണ്ടേഴ്‌സ് മെമ്മോ റിയൽ’ പൊതു ജന ങ്ങള്‍ ക്കായി തുറന്നു കൊടുത്തു

April 24th, 2018

sheikh-zayed-the-founder-s-memorial-ePathram
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ജീവിത വും സന്ദേശവും കുറിച്ചിട്ട അബു ദാബി കോര്‍ണീഷില്‍ ഒരുക്കിയ ‘ദി ഫൗണ്ടേഴ്‌സ് മെമ്മോറിയൽ’ പൊതു ജന ങ്ങള്‍ ക്കായി തുറന്നു കൊടുത്തു.

എല്ലാ ദിവസവും രാവിലെ ഒമ്പതു മണി മുതൽ രാത്രി പത്തു മണി വരെ യാണ് സ്മാരകം പ്രവർ ത്തിക്കുക. സ്മാരക ത്തിലേക്ക് പൊതു ജന ങ്ങള്‍ക്ക് സൗജന്യമായി പ്രവേശിക്കാം.

ശൈഖ് സായിദിന്റെ ജീവിത ത്തിലെ അപൂർവ്വ നിമിഷ ങ്ങള്‍ വരച്ചു കാണിക്കുന്ന ഒട്ടനവധി ചിത്രങ്ങളും വീഡിയോ, ഒാഡിയോ ക്ലിപ്പിം ഗുകൾ എന്നിവ യിലൂടെ രാജ്യത്തിന്റെ പൈതൃകം, സാംസ്കാ രിക മൂല്യ ങ്ങൾ തുടങ്ങി യവ യും രാഷ്ട്ര പിതാ വി ന്റെ ജീവിത സന്ദേശ വും ജനങ്ങളി ലേക്ക് എത്തി ക്കുവാൻ സാധി ക്കുന്ന വിധ ത്തിലാണ് സ്മാരകം ഒരുക്കി യിരി ക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൂര്യാ ഫെസ്റ്റ് 2018 അരങ്ങേറി

April 19th, 2018

rama-vaidyanathan-dakshina-vaidyanathan-soorya-fest-2018-ePathram
അബുദാബി : യു. എ. ഇ. എക്സ് ചേഞ്ചും സൂര്യ ഇന്റര്‍ നാഷണലും സംയുക്തമായി അബു ദാബി ഇന്ത്യ സോഷ്യൽ സെന്റ റിൽ സംഘടി പ്പിച്ച ‘സൂര്യ ഫെസ്റ്റി വൽ’ ശ്രദ്ധേയ മായി.

പ്രമുഖ നടിയും നര്‍ത്തകി യുമായ ദിവ്യാ ഉണ്ണിയും പ്രശസ്ത നർത്തകി മാരായ രമാ വൈദ്യനാഥനും പുത്രി ദക്ഷിണാ വൈദ്യ നാഥനും അവതരിപ്പിച്ച നൃത്തം ആസ്വാ ദകർക്ക് അവി സ്മരണീയ മായ അനു ഭവ മായി. ഒരു ഇട വേള ക്കു ശേഷമാന് ദിവ്യ ഉണ്ണി യു. എ. ഇ.യിലെ വേദി യില്‍ എത്തുന്നത്.

കഴിഞ്ഞ കുറെ വർഷ ങ്ങളായി നിരവധി പ്രതിഭ കളുടെ കലാ പ്രകടനങ്ങൾ അവ തരി പ്പിക്കു വാന്‍ സൂര്യ ഫെസ്റ്റി വലി ലൂടെ കഴിഞ്ഞിട്ടുണ്ട് എന്നും ഇത്തരം കല കളെ തുടർന്നും പ്രോല്‍സാഹിപ്പിക്കും എന്നും യു. എ. ഇ. എക്സ് ചേഞ്ച് പ്രസിഡണ്ട് വൈ. സുധീർ കുമാർ ഷെട്ടി പറഞ്ഞു. തുടർച്ചയായി 21 ആമതു വർഷമാണ് സൂര്യ ഫെസ്റ്റിവൽ യു. എ. ഇ. യിൽ നടക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഭിക്ഷാടന നിരോധനം : യു. എ. ഇ. യില്‍ കരട് നിയമ ത്തിന് അംഗീകാരം

April 19th, 2018

anti-begging-campaign-launched-in-abu-dhabi-ePathram
അബുദാബി : രാജ്യത്ത് യാചന നടത്തിയാല്‍ മൂന്നു മാസം ജയില്‍ ശിക്ഷയും 5,000 ദിര്‍ഹം പിഴയും വിധി ക്കുന്ന ‘ഭിക്ഷാടന നിരോധന’ നിയമ ത്തിന് ഫെഡറല്‍ നാഷണല്‍ കൗണ്‍ സി ലിന്റെ (എഫ്. എന്‍. സി.) അംഗീ കാരം.

ഔദ്യോഗിക ഗസറ്റില്‍ പ്രഖ്യാപിച്ച് ഒരു മാസ ത്തിനു ശേഷം നിയമം പ്രാബല്യത്തില്‍ വരും.

യാചന വരുമാനം ആക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ വിധി ക്കുന്ന നിയമം അനുസരിച്ച് ഭിക്ഷ ക്കാര്‍ക്കും ഇട നില ക്കാ ര്‍ക്കും ശിക്ഷ നല്‍കുന്ന തോ ടൊപ്പം യാചകരെ സംഘ ടിപ്പി ക്കുന്ന മാഫിയ പോലുള്ള ക്രിമി നല്‍ ഗ്രൂപ്പു കള്‍ക്ക് ആറു മാസം തടവ് ശിക്ഷ യും ഒരു ലക്ഷം ദിര്‍ഹ ത്തില്‍ കുറ യാ ത്ത പിഴയും ലഭിക്കും. ഭിക്ഷാടകരുടെ പണവും മറ്റു വസ്തുക്കളും കണ്ടു കെട്ടുകയും ചെയ്യും.

ഭിക്ഷാടനം നടത്തുന്ന തിന് ജനങ്ങളെ കൊണ്ടു വരുന്ന വര്‍ക്ക് ഒരേ ശിക്ഷ തന്നെ ബാധക മായി രിക്കും എന്ന് കരട് നിയമം അനുശാസി ക്കുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യിൽ ചാറ്റല്‍ മഴ – കൂടുതൽ മഴക്ക് സാദ്ധ്യത

April 16th, 2018

rain-in-dubai-ePathram

അബുദാബി : രാജ്യത്തിന്റെ വിവിധ ഭാഗ ങ്ങളില്‍ നേരിയ മഴ പെയ്തു. ഞായറാഴ്ച വൈകുന്നേരം തുട ങ്ങി യ ചാറ്റല്‍ മഴ ഇന്നും തുടരു ന്നതായും ചാറ്റല്‍ മഴ കൂടുതല്‍ ശക്ത മായേക്കും എന്നും ദേശീയ കാലാ വസ്ഥാ നിരീ ക്ഷണ കേന്ദ്രം (എൻ. സി. എം.) അറിയിച്ചു.

പൊടിക്കാറ്റിന്നു സാദ്ധ്യത ഉള്ള തിനാല്‍ വാഹനം ഓടി ക്കുന്നവര്‍ ജാഗ്രത പാലിക്കണം.

ദൂരക്കാഴ്ച കുറയുന്ന തിനാല്‍ അപകട ങ്ങള്‍ വരാതെ ശ്രദ്ധിക്കണം എന്നും മുന്നറിയിപ്പില്‍ പറയുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സിന്ധുവിനും ഹരിക്കും യു. എഫ്. കെ – അസ്‌മോ കഥ – കവിത പുരസ്കാരം
Next »Next Page » സുവീരന്റെ ‘മഴയത്ത്’ ട്രെയിലറും ഗാന ങ്ങളും റിലീസ് ചെയ്തു »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine