1000 പേര്‍ ചേര്‍ന്ന് ഒരുക്കിയ പൂക്കളവും 31 രാജ്യക്കാര്‍ അണി നിരന്ന് ഓണ ക്കളിയും

August 28th, 2023

1000-health-workers-create-pookkalam-for-onam-celebrate-in-burjeel-ePathram

അബുദാബി : സുസ്ഥിര സന്ദേശവുമായി അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ സംഘടിപ്പിച്ച വേറിട്ട ഓണാഘോഷം ആരോഗ്യ പ്രവർത്തകരായ 31 രാജ്യക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീർ, പത്നി വന്ദന സുധീർ എന്നിവര്‍ മുഖ്യ അതിഥികളായി എത്തി ഓണാശംസകള്‍ നേര്‍ന്നു.

യു. എ. ഇ. യുടെ സുസ്ഥിരത വര്‍ഷാചരണവും രാജ്യം ആഥിത്യം അരുളുന്ന കാലാവസ്ഥാ ഉച്ച കോടിയും (കോപ്-28) പ്രമേയമാക്കി 250 ചതുരശ്ര മീറ്ററിൽ തീര്‍ത്ത മെഗാ പൂക്കളം ഏറെ ശ്രദ്ധേയമായി.

1000 ആരോഗ്യ പ്രവര്‍ത്തകര്‍ 15 മണിക്കൂര്‍ കൊണ്ട് ഒരുക്കിയ പൂക്കളം, ആഗോള തലത്തില്‍ നേരിടുന്ന കാലാവസ്ഥ വെല്ലുവിളികളെ ക്കുറിച്ചും അവയെ നേരിടാനുള്ള കൂട്ടുത്തരവാദിത്വം എന്നിവയെയും ഓര്‍മ്മപ്പെടുത്തലായി.

വിവിധ രാജ്യക്കാര്‍ പങ്കാളികളായ ഒപ്പന, മാർഗ്ഗംകളി, ദഫ്മുട്ട്, പുലിക്കളി, കൂടാതെ കഥകളി, ഓട്ടന്‍തുള്ളൽ, തിരുവാതിരക്കളി, വള്ളം കളിപ്പാട്ട്, ചെണ്ടമേളം മാവേലി എഴുന്നെള്ളത്ത്, കളരിപ്പയറ്റ് തുടങ്ങി കേരള ത്തിന്‍റെ തനതു കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി.

അറബ് പാര്‍ലിമെന്‍റ് ഡെപ്യൂട്ടി പ്രസിഡണ്ടും യു. എ. ഇ. ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍, ഇന്‍റര്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ടോളറന്‍സ് അംഗവുമായ മുഹമ്മദ് അഹമ്മദ് അല്‍ യമാഹി, ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗം നെയ്മ അല്‍ ഷര്‍ഹാന്‍ എന്നിവര്‍ ഉള്‍പ്പെടെ വിശിഷ്ട അതിഥികളും പങ്കെടുത്തു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്കൊപ്പം ഓണാഘോഷത്തിൽ പങ്കെടുക്കാന്‍ കഴിഞ്ഞത് പുതിയ അനുഭവം എന്നും സുസ്ഥിരതക്കു വേണ്ടി കൈ കോർക്കാനുള്ള മികച്ച അവസരം എന്നും അൽ യമാഹി പറഞ്ഞു.

ആഘോഷങ്ങൾ സുസ്ഥിരതക്കു വേണ്ടിയുള്ള ഓർമ്മപ്പെടുത്തൽ ആകുന്നതിലൂടെ കൂട്ടായ പ്രവർത്തനങ്ങൾക്ക് വഴിയൊരുങ്ങും എന്ന് ബുർജീൽ ഹോൾഡിംഗ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സഫീർ അഹമ്മദ് പറഞ്ഞു.

ആരോഗ്യ പ്രവർത്തകർക്കൊപ്പം കുടുംബാംഗങ്ങൾ, രോഗികൾ, ബുർജീൽ മാനേജ്‌ മെന്‍റ് പ്രതിനിധികൾ തുടങ്ങിയവരും ആഘോഷങ്ങളിൽ പങ്കെടുത്തു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അഡ്നോക് അല്‍ ദന്ന ആശുപത്രി യുടെ പ്രവര്‍ത്തന നടത്തിപ്പ് ചുമതല ബുര്‍ജീലിന്

July 25th, 2023

adnoc-s-al-dannah-hospital-operation-to-burjeel-holdings-ePathram
അബുദാബി : അഡ്നോക് ഉടമസ്ഥതയിലുള്ള അല്‍ ദഫ്ര മേഖലയിലെ ഏറ്റവും വലിയ ആശുപത്രിയുടെ പ്രവര്‍ത്തന ത്തിനും നടത്തിപ്പിനും ഉളള ചുമതല മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളില്‍ ഒന്നായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് കരസ്ഥമാക്കി. ആരോഗ്യ സ്ഥാപനങ്ങളുടെ ഓപ്പറേഷന്‍ & മാനേജ്മെന്‍റ് രംഗത്തെ മികവിനുള്ള അംഗീകാരം ആയിട്ടാണ് പടിഞ്ഞാറന്‍ മേഖലയിലെ സുപ്രധാന ആശു പത്രി യുടെ പൂര്‍ണ്ണ ചുമതല ബുര്‍ജീല്‍ ഗ്രൂപ്പിന് കൈ വരുന്നത്.

അഡ്‌നോക് ജീവനക്കാർക്കും കുടുംബങ്ങൾക്കും അൽ ദഫ്ര മേഖലയിലെ ജനങ്ങൾക്കും മികച്ച ആരോഗ്യ സേവനങ്ങൾ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ യാണ് ആശുപത്രിയുടെ ചുമതല ബുർജീൽ ഹോൾഡിംഗ്സിനു നൽകിയത്.

ഡോ. ഷംഷീർ വയലിൽ ചെയർമാനായ ബുർജീൽ ഹോള്‍ഡിംഗ്സ് വിവിധ രാജ്യങ്ങളിൽ പ്രവർത്തന വിപുലീകരണ പദ്ധതികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് അഡ്‌നോക് നിർണ്ണായക ചുമതല ബുര്‍ജീല്‍ ഗ്രൂപ്പിനെ ഏൽപ്പിക്കുന്നത്. സംയോജിത ക്ലിനിക്കൽ പ്രവർത്തനങ്ങൾ, ഏകോപിത നടപടികൾ, രോഗീ കേന്ദ്രീ കൃതമായ പരിചരണം എന്നിവയിലൂടെ ആഗോള നിലവാരത്തില്‍ ഉള്ള സേവനങ്ങൾ മേഖല യിൽ ലഭ്യമാക്കുവാൻ ഈ നിയമനം ഗ്രൂപ്പിനെ പ്രാപ്തമാക്കും.

ആരോഗ്യ സേവന രംഗത്തെ അനുഭവ സമ്പത്ത് മുതൽക്കൂട്ടാക്കി ക്കൊണ്ട് അൽ ദന്ന ആശു പത്രി യിൽ കൂടുതല്‍ മികച്ച സേവന ങ്ങൾ ലഭ്യമാക്കും എന്ന് ബുർജീൽ ഹോൾഡിംഗ്സ് സി. ഇ. ഒ. ജോൺ സുനിൽ അറിയിച്ചു.

വിദഗ്ദ്ധരും പരിചയ സമ്പന്നരുമായ മെഡിക്കൽ സംഘത്തെ ആശുപത്രിയുടെ കാര്യക്ഷമത ഉറപ്പാക്കുവാനായി വിന്യസിക്കും. മികച്ച രോഗീ പരിചരണം നൽകുന്നതിനുള്ള വിപുലമായ സാങ്കേതിക സംവിധാനങ്ങൾ ഗ്രൂപ്പിനുണ്ട്. ട്രോമ, സ്ത്രീകളുടെ പരിചരണം, പീഡിയാട്രിക്സ്, ഓർത്തോ പീഡിക്സ്, നട്ടെല്ല്, ന്യൂറോ കെയർ, അവയവം മാറ്റി വെക്കൽ എന്നിവ ഉൾപ്പെടെ സങ്കീർണ്ണ ചികിത്സ പ്രദാനം ചെയ്യുന്നതിലെ വൈദഗ്ദ്യമാണ് ബുർജീൽ ഹോൾഡിംഗ്സിന്‍റെ മറ്റൊരു സവിശേഷത.

ഒക്യുപേഷണൽ മെഡിസിൻ, ഓർത്തോ പീഡിക്‌സ്, പീഡിയാട്രിക്‌സ്, അത്യാഹിത വിഭാഗം എന്നിവ യടക്കമുള്ള മൾട്ടി-സ്പെഷ്യാലിറ്റി സേവനങ്ങളാണ് ജോയിന്‍റ് കമ്മീഷൻ ഇന്‍റർ നാഷണലിന്‍റെ (ജെ. സി.ഐ.) അംഗീകാരം ഉള്ള അൽ ദന്ന ഹോസ്പിറ്റൽ പ്രദാനം ചെയ്യുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

2 of 212

« Previous Page « ഉമ്മൻ ചാണ്ടി : ദൈവത്തിൻ്റെ പച്ച മുഖം കാണിച്ചു തന്ന മനുഷ്യൻ
Next » ശൈഖ് സഈദ് ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു »



  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്
  • ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും
  • ഇമ ഓണാഘോഷവും കുടുംബ സംഗമവും
  • എട്ടാമത് യു. എഫ്. കെ. – അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine