അബുദാബി : ചാവക്കാട്ടുകാരുടെ സൗഹൃദക്കൂട്ടായ്മ ‘നമ്മൾ ചാവക്കാട്ടുകാർ – ഒരാഗോള സൗഹൃദക്കൂട്ട്’ യു. എ. ഇ. ചാപ്റ്റർ സംഘടിപ്പിച്ച കുടുംബ സംഗമം ’നമ്മൾസ് സ്നേഹോത്സവം’ എന്ന പേരിൽ ഷാർജ മദാമ്മിലുള്ള ഫാം ഹൗസ്സിൽ നടന്നു. കൂട്ടായ്മയുടെ രക്ഷാധികാരികൾ ആയിരുന്ന ഇ. പി. മൂസ ഹാജി, അഷ്‌റഫ് കാനാമ്പുള്ളി, കെ. എച്ച്. താഹിർ എന്നിവ ർ മുഖ്യഅതിഥികളായി സംബന്ധിച്ചു.
ആക്ടിംഗ് പ്രസിഡണ്ട് ഇ. പി. അബ്ദു റഹ്‌മാൻ കൂട്ടായ്മ യുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. ജനറൽ സെക്രട്ടറി അലാവുദ്ധീൻ സ്വാഗതം പറഞ്ഞു.
ഗ്ലോബൽ കൺവീനർ അബൂബക്കർ ഗ്ലോബൽ തല പ്രവർത്തനങ്ങൾ വിശദീകരിച്ചു. പ്രോഗ്രാം കൺവീനർ ഷാജഹാൻ സിംഗം, ട്രഷറർ ടി. വി. ഫിറോസ്, സെക്രട്ടറിമാരായ അൻവർ ഹുസൈൻ, ശറഫുദ്ധീൻ മങ്ങാട്ട്, തുടങ്ങിയവർ സംസാരിച്ചു.
അംഗങ്ങളും കുടുംബാംഗങ്ങളും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു ആവേശകരമായ രീതിയിൽ കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. കമ്പ വലി, സുന്ദരിക്ക് പൊട്ടുകുത്തൽ തുടങ്ങിവ ഏറെ ശ്രദ്ധേയമായി. തരംഗ് ഓർക്കസ്ട്ര അവതരിപ്പിച്ച സംഗീത നിശയും അരങ്ങേറി.
എക്സിക്യൂട്ടീവ് അംഗങ്ങളായ മുബാറക്ക് ഇമ്പാറക്ക്, സാദിഖ് അലി, മുസ്തഫ കണ്ണാട്ട്, ഷുക്കൂർ ചാവക്കാട്, കമറുദ്ധീൻ, അഷ്‌റഫ് കാസിം, സക്കരിയ, അസ്ഗർ അലി, അബ്ദുൽ സലാം, അബ്ദുൽ നാസർ, ഷാഹു മോൻ, മുജീബ് റഹ്മാൻ, ഷാജി എം. അലി, ഫിറോസ് അലി, മുഹമ്മദ് അക്ബർ, ഹാറൂൺ, അഭിലാഷ്, മുഹാദ്, നൗഷാദ് ടി. വി., ഉണ്ണി പുന്നാര, ആഷിഫ് റഹ്‌മാൻ, ആഷിക്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. FB PAGE : ePathram TAG
- നമ്മള് ചാവക്കാട്ടുകാര്‍ ‘ഒരു അഡാറ് പിക്നിക് ‘
- കൺസോൾ അബുദാബിയിൽ രൂപവത്കരിച്ചു
- ചാവക്കാട് മഹല്ല് യു. എ. ഇ. കൂട്ടായ്മ
- ചാവക്കാട് പ്രവാസി ഫോറം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: chavakkad, ആഘോഷം, കുട്ടികള്‍, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന, സ്ത്രീ