പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വജ്ര മുത്തുകൾ കണ്ടെത്തി

September 16th, 2017

sree-padmanabha-swamy-temple_epathram

തിരുവനന്തപുരം : പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണാതായ വജ്ര മുത്തുകൾ കണ്ടെത്തി. മുത്തുകൾ മോഷ്ടിക്കപ്പെട്ടതല്ലെന്നും അടർന്നു പോയതാണെന്നുമാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. വിഗ്രഹത്തിൽ ചാർത്തുന്ന മാലയിലെയും ചൂടുന്ന മുത്തു കുടയിലെയും മുത്തുകൾ കാണാതായെന്നായിരുന്നു പരാതി.

കണ്ടെടുത്ത വജ്രങ്ങളും ആഭരണങ്ങളിലെ വജ്രങ്ങളും ഒത്തു നോക്കിയാണ് ഇവ നഷ്ടപ്പെട്ടവ തന്നെയെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിച്ചത്. അന്വേഷണ റിപ്പോർട്ട് ഡി ജി പി ക്ക് കൈമാറിയിട്ടുണ്ടെന്ന് ഐ ജി എസ് ശ്രീജിത്ത് പറഞ്ഞു. മുത്തുകൾ ചെറുതെങ്കിലും കോടികൾ വിലമതിക്കുന്നതാണ്.

- അവ്നി

വായിക്കുക: , ,

Comments Off on പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വജ്ര മുത്തുകൾ കണ്ടെത്തി


« പ്രവാസി കളുടെ വിവാഹ രജിസ്​ട്രേഷന്​ ആധാർ നിർബന്ധമാക്കും
കൊറിയൻ ഓപ്പൺ സൂപ്പർ സീരീസിൽ സിന്ധുവിന് സ്വർണ്ണം »



മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha