ലുലുവിൽ മാംഗോ മാനിയ

May 16th, 2014

അബുദാബി : ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ 15 ദിവസം നീണ്ടു നില്ക്കുന്ന മാംഗോ മാനിയക്ക് തുടക്കമായി. അബുദാബി അൽ വഹ്ദ മാളിൽ ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം മാംഗോ മാനിയ ഉല്‍ഘാടനം ചെയ്തു.

ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിൽ നിന്നുമായി നൂറ്റി അമ്പതോളം തരം മാമ്പഴ ങ്ങളുടെ പ്രദര്‍ശനവും വിപണനവും ലക്ഷ്യമിട്ടു കൊണ്ടു ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സംഘടിപ്പിച്ച മാംഗോ മാനിയ യിൽ മാമ്പഴ ങ്ങൾ കൊണ്ടുള്ള വിവിധ ഭക്ഷ്യ വിഭവ ങ്ങളും പാകം ചെയ്യുകയും സന്ദർശ കർക്ക് രുചിച്ചു നോക്കാനുള്ള അവസരവും ഉണ്ടാവും.

ഇന്ത്യയില്‍ നിന്നുള്ള സുന്ദരി, നെട്ടൂരാന്‍, സിന്കൂരം, തുടങ്ങീ നല്ല രുചിയും ഏറ്റവും കൂടുതല്‍ വിലയുമുള്ള അല്ഫോണ്‍സ് മാങ്ങയും ലഭ്യമാണ്.

ഇന്ത്യ കൂടാതെ ബ്രസീല്‍, യമന്‍, യു. എ. ഇ. തുടങ്ങിയ രാജ്യങ്ങളുടെ മാമ്പഴങ്ങള്‍ ഇവിടെ ഏറ്റവും അധികം സന്ദർശ കരെ ആകർഷിക്കുന്നു.

- pma

വായിക്കുക: , ,

Comments Off on ലുലുവിൽ മാംഗോ മാനിയ

അറബ് ലോകത്തെ പ്രമുഖ ഇന്ത്യക്കാരില്‍ ഒന്നാം സ്ഥാനത്ത് എം. എ. യൂസഫലി

May 15th, 2014

ma-yousufali-epathram
ദുബായ് : അറബ് ലോകത്തെ ഏറ്റവും പ്രമുഖ രായ ഇന്ത്യ ക്കാരുടെ പട്ടിക യില്‍ മലയാളി വ്യവസായ പ്രമുഖനായ എം. എ. യൂസഫലി ഒന്നാം സ്ഥാനത്ത്.

ഫോബ്‌സ് മാസിക പുറത്തിറക്കിയ പട്ടിക യില്‍ ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മിക്കി ജഗതിയാനി യാണ് രണ്ടാം സ്ഥാനത്ത്.

എന്‍. എം. സി. ഗ്രൂപ്പ് സ്ഥാപന ങ്ങളുടെ മേധാവി ഡോ. ബി. ആര്‍. ഷെട്ടി മൂന്നാം സ്ഥാനത്തും ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി നാലാം സ്ഥാനവും ലഭിച്ചു കൊണ്ട് പട്ടികയില്‍ ഇടം നേടി.

ദുബായ് എമിറേറ്റ്‌സ് ടവര്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on അറബ് ലോകത്തെ പ്രമുഖ ഇന്ത്യക്കാരില്‍ ഒന്നാം സ്ഥാനത്ത് എം. എ. യൂസഫലി

ഫോബ്‌സ് മാഗസിന്റെ കവര്‍ ചിത്രമായി മലയാളി വ്യവസായി

May 15th, 2014


ദുബായ് : പ്രശസ്ത ബിസിനസ് മാഗസിനായ ഫോബ്‌സിന്റെ 2014 പതിപ്പില്‍, കവര്‍ ചിത്രമായി മലയാളി യായ യുവ വ്യവസായി ഡോ. ഷംസീര്‍ വയലില്‍ സ്ഥാനം നേടി.

‘മെഡിസിന്‍ മാന്‍’ എന്ന തലക്കെട്ടോടെയാണ് മാഗസി ന്റെ കവര്‍ പുറത്തിറ ക്കിയത്. അറബ് ലോകത്തെ പ്രമുഖ ഇന്ത്യ ക്കാരുടെ പട്ടിക ഫോബ്‌സ് മാഗസിന്‍ പുറത്തിറ ക്കിയ ചടങ്ങില്‍ വെച്ചാ യിരുന്നു ഡോ. ഷംസീറിന്റെ മുഖചിത്ര മുള്ള ഫോബ്‌സ്  മാഗസിന്‍ കവര്‍ യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം പ്രകാശനം ചെയ്തത്.

യു. എ. ഇ. കേന്ദ്ര മായുള്ള പ്രമുഖ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ വി. പി. എസ്. ഹെല്‍ത്ത് കെയറിന്റെ മാനേജിംഗ് ഡയറക്ട റാണ് പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവു കൂടി യായ ഡോ. ഷംസീര്‍ വയലില്‍.

- pma

വായിക്കുക: , , , , ,

Comments Off on ഫോബ്‌സ് മാഗസിന്റെ കവര്‍ ചിത്രമായി മലയാളി വ്യവസായി

ലുലു ബ്രിട്ടീഷ് ഫെസ്റ്റ് തുടക്കമായി

May 9th, 2014

അബുദാബി : ഖാലിദിയ മാളിൽ ലുലു ബ്രിട്ടീഷ് ഫെസ്റ്റിന് തുടക്ക മായി. ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം. എ. യൂസുഫലിയുടെ സന്നിധ്യ ത്തില്‍ ബ്രിട്ടീഷ് അംബാസഡര്‍ ഡൊമിനിക് ജെറേമി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.

തുടർച്ച യായി ഏഴാമത് വർഷ മാണ്‌ ലുലു ബ്രിട്ടീഷ് ഫെസ്റ്റ് സംഘടിപ്പി ക്കുന്നത്. വിവിധ രാജ്യങ്ങളുടെ ഉല്‍പന്ന ങ്ങള്‍ ലോക ജനതയ്ക്ക് പരിചയ പ്പെടുത്തുന്നതിനും പ്രോത്സാ ഹിപ്പിക്കുന്നതിനു മുള്ള യത്ന ത്തിന്‍െറ ഭാഗ മായാണ് ഫെസ്റ്റിവൽ ഒരുക്കുന്നത് എന്നും രാജ്യത്തെ സ്വദേശി കള്‍ക്കും വിദേശി കള്‍ക്കും ബ്രിട്ടീഷ് ഉല്‍പന്നങ്ങള്‍ പ്രിയങ്കര മാണെന്നും എം. എ. യൂസുഫലി പറഞ്ഞു.

ബ്രിട്ടനിലെ ബര്‍മിങ്ഹാമില്‍ കഴിഞ്ഞ വര്‍ഷം ലുലു സോഴ്സിങ് ഓഫിസ് തുറന്നിട്ടുണ്ട്. ഇതു വഴി ഇരുനൂ റിലധികം ഫ്രഷ് – ഫ്രോസന്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍, മധുര പലഹാരങ്ങള്‍, കടല്‍ വിഭവങ്ങള്‍, മാംസം എന്നിവ ഈ ഫെസ്റ്റിൽ എത്തിച്ചിട്ടുണ്ട്.

യു. എ. ഇ. യിലെ ലുലു ഗ്രൂപ്പിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും ബ്രിട്ടീഷ് ഫെസ്റ്റ് നടക്കുന്നുണ്ട്. പത്തു ദിവസം നീണ്ടു നില്ക്കുന്ന ഫെസ്റ്റി വലിൽ വിവിധ കലാ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

- pma

വായിക്കുക: , ,

Comments Off on ലുലു ബ്രിട്ടീഷ് ഫെസ്റ്റ് തുടക്കമായി

ഫ്രഞ്ച് ഫ്രൈഡ് ചിക്കന്‍ മുസ്സഫയില്‍ ആരംഭിച്ചു

April 25th, 2014

അബുദാബി : പ്രമുഖ ഫാസ്റ്റ് ഫുഡ് ഗ്രൂപ്പായ എഫ്. എഫ്. സി. യുടെ രണ്ടാമത് ശാഖ അബുദാബി മുസ്സഫ യില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

മുസ്സഫ പന്ത്രണ്ടില്‍ ഫ്രഞ്ച് ഫ്രൈഡ് ചിക്കന്‍ പുതിയ ഔട്ട്ലെറ്റ് എന്‍. ടി. എസ്. ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ ഫ്രാന്‍സിസ്  ക്ളീറ്റസ്  ഉല്‍ഘാടനം ചെയ്തു.

ഫാത്തിമ ഗ്രൂപ്പ് എം. ഡി. മൂസ്സ ഹാജി, രഘു പിള്ള, തുടങ്ങിയവരും സാമൂഹ്യ രംഗത്തെപ്രമുഖരും ഉല്‍ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

ആഗോള വ്യാപകമായി ശാഖകള്‍ ആരംഭിക്കുന്നതിന്റെ മുന്നോടി യായിട്ടാണ് അബുദാബി യില്‍ തന്നെ പുതിയ ഔട്ട്ലെറ്റ് തുറക്കുന്നത് എന്നും കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രവര്‍ത്തനം ആരംഭിക്കുന്ന ഔട്ട്ലെറ്റു കളിലൂടെ ആയിരത്തോളം പേര്‍ക്ക് ജോലി നല്‍കാന്‍ കഴിയുമെന്നും എഫ്. എഫ്. സി. ചെയര്‍മാന്‍ കൂടിയായ ഫ്രാന്‍സിസ് ക്ളീറ്റസ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം അരംഭിച്ച അബുദാബി ബ്രാഞ്ചില്‍ എഫ്. എഫ്. സി. യുടെ പോപ്കോണ്‍ കുട്ടികള്‍ ഏറെ ഇഷ്ട പ്പെടുന്നുണ്ട്. പുതിയ ബ്രാഞ്ചുകളില്‍ പോപ്കോണ്‍ കിയോസ്കുകള്‍ ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നുണ്ട്.

ഫാമിലി ഡൈന്‍ – ഇന്‍, ഫുഡ് കോര്‍ട്ട്, കിയോസ്ക് എന്നീ മൂന്ന് പ്ളാറ്റ്ഫോമു കളിലായാണ് റെസ്റ്റോറന്‍റ് വി കസി പ്പിക്കുക എന്നും ഇന്ത്യയില്‍ കൂടാതെ ജി. സി. സി. രാജ്യങ്ങളിലും മലേഷ്യ, യൂറോപ്പ്, എന്നിവിട ങ്ങളിലും ഇതിനുള്ള കരാറുകള്‍ ഒപ്പു വെച്ചിട്ടുണ്ട് എന്നും ചെയര്‍മാന്‍ അറിയിച്ചു.

സി. ഇ. ഒ. അശോകന്‍, പീറ്റര്‍ കോണ്‍സ്റ്റാന്യൂ, അരുണ്‍ വില്യം തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക:

Comments Off on ഫ്രഞ്ച് ഫ്രൈഡ് ചിക്കന്‍ മുസ്സഫയില്‍ ആരംഭിച്ചു

Page 61 of 63« First...102030...5960616263

« Previous Page« Previous « ഈസ്റ്റര്‍ കരോള്‍ ഈവനിംഗ് ശ്രദ്ധേയമായി
Next »Next Page » ഗ്രീന്‍ വോയ്സ് പുരസ്‌കാരം മെയ് രണ്ടിനു സമ്മാനിക്കും »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha