ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി

July 28th, 2025

special-driving-test-for-differently-specially-abled-persons-ePathramതിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂളു കളിലെ അദ്ധ്യാപക / അനദ്ധ്യാപക നിയമനങ്ങളിൽ പരിഗണിക്കുന്നതിന് വേണ്ടി നാളിതു വരെ പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഭിന്ന ശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ മതിയായ യോഗ്യത തെളിയിക്കുന്ന രേഖകളുടെ ഒറിജിനലുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഹാജരായി രജിസ്ട്രേഷൻ നടത്തണം. PRD

- pma

വായിക്കുക: , , , , ,

Comments Off on ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി

എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌

June 26th, 2025

medicine-doxycycline-tablet-for-leptospirosis-ePathram
തിരുവനന്തപുരം : എലിപ്പനി ബാധിച്ചാല്‍ പെട്ടെന്ന് തീവ്രമാകും എന്നതിനാൽ കൂടുതൽ ജാഗ്രത വേണം എന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്‌.

ശുചീകരണ തൊഴിലാളികള്‍, തൊഴിലുറപ്പ് പ്രവർത്തകർ, ചെടികള്‍ നടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി നിരന്തരം മണ്ണുമായും മലിന ജലവുമായും ഇട പെടുന്നവര്‍ നിര്‍ബ്ബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ച് എലിപ്പനി പ്രതിരോധ ഗുളിക ഡോക്‌സി സൈക്ലിന്‍ കഴിക്കണം. ഈ മരുന്ന് എല്ലാ സർക്കാർ ആശുപത്രി കളിലും ലഭ്യമാണ്.

എലിപ്പനി ഒരു മാരക രോഗമാണ് എങ്കിലും കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം തടയാന്‍ സാധിക്കും. എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം എന്നിവ കലര്‍ന്ന വെള്ളവുമായോ മണ്ണുമായോ സമ്പര്‍ക്കം വഴിയാണ് എലിപ്പനി ഉണ്ടാകുന്നത്.

തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. മലിന ജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ രോഗത്തെ പ്രതിരോധിക്കുവാൻ സുരക്ഷാ ഉപാധി കളായ കയ്യുറ, മുട്ട് വരെയുള്ള കാലുറ, മാസ്‌ക് എന്നിവ ഉപയോഗിക്കുക.

കൈ കാലുകളില്‍ മുറിവുകൾ ഉണ്ടായാൽ മലിന ജലത്തിൽ ഇറങ്ങരുത്. കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.

കാലവർഷം ശക്തമാവുകയും മഴ തുടരുന്നതിനാലും പകര്‍ച്ച വ്യാധികള്‍ക്ക് എതിരെ കടുത്ത ജാഗ്രത വേണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കരുത്. കുഞ്ഞുങ്ങളെ മണ്ണിലും മലിന ജലത്തിലും കളിക്കുവാൻ വിടരുത്.

പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തല വേദന, പേശീ വേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കാല്‍ വണ്ണയിലുള്ള വേദന, നടു വേദന, കണ്ണിന് ചുവപ്പു നിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞ നിറം, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നിവയും രോഗ ലക്ഷണങ്ങളിൽ പെടുന്നു.

എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ആവശ്യമായ ചികിത്സ തേടുക.

- pma

വായിക്കുക: , , , , ,

Comments Off on എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌

ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി

June 3rd, 2025

mathruyanam-mother-and-baby-journey-ePathram
കൊച്ചി : ട്രാന്‍സ്‌ ജെന്‍ഡര്‍ ദമ്പതികൾക്ക് ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നതിനു പകരം രക്ഷിതാക്കള്‍ എന്നു മാത്രം രേഖപ്പെടുത്തുക എന്ന് കേരള ഹൈക്കോടതി.

രക്ഷിതാവ് എന്ന് രേഖപ്പെടുത്താന്‍ പുതിയ കോളം ഉൾപ്പെടുത്തണം എന്നും കോടതി ഉത്തരവ്. രക്ഷിതാക്കളുടെ ലിംഗ സ്വത്വം സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തരുത് എന്നും ഹൈക്കോടതി ഉത്തരവ്.

കോഴിക്കോട് സ്വദേശികളായ ട്രാന്‍സ്‌ ജെന്‍ഡര്‍ ദമ്പതികളുടെ ഹരജിയിലാണ് ഉത്തരവ്. ഈ ആവശ്യം ഉന്നയിച്ച് ദമ്പതികള്‍ നേരത്തെ കോർപ്പറേഷന് പരാതി നല്‍കിയിരുന്നു.

എന്നാല്‍ നിലവിലെ നിയമം അനുസരിച്ച് ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛനും അമ്മയും എന്ന് മാത്രമേ രേഖപ്പെടുത്താന്‍ സാധിക്കുകയുള്ളൂ എന്ന് അറിയിപ്പുണ്ടായി. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

 ഉഭയ ലിംഗത്തിന് സുപ്രീം കോടതിയുടെ അംഗീകാരം 

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധികസീറ്റ് അനുവദിച്ചു 

ലിംഗ മാറ്റ ശസ്ത്ര ക്രിയക്ക് രണ്ടു ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകും

- pma

വായിക്കുക: , , , , ,

Comments Off on ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി

ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം

May 19th, 2025

rain-in-kerala-monsoon-ePathram
തൃശൂർ : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റോട് കൂടിയ മഴ തുടരുന്നു. തിങ്കളാഴ്ച രാവിലെ ദേശീയ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇടിമിന്നലോട് കൂടിയ അതിശക്ത മഴ ചില പ്രദേശങ്ങളിൽ ജന ജീവിതത്തെ ബാധിച്ചിട്ടുണ്ട് എന്നാണു റിപ്പോർട്ടുകൾ.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പു നൽകി യിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മല വെള്ള പ്പാച്ചില്‍, ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാവാന്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ഉള്ളവരും നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ് ഭാഗങ്ങളില്‍ ഉള്ളവരും അപകട സാദ്ധ്യത മുന്നിൽ കണ്ടു കൊണ്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വരും ദിവസങ്ങളിലും കേരളത്തിലെ എല്ലാ ജില്ല കളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴ പെയ്യാൻ സാദ്ധ്യത ഉണ്ട് എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി

May 7th, 2025

minister-k-b-ganesh-kumar-ePathram
തിരുവനന്തപുരം : ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടിയുമായി സംസ്ഥാന ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യ ബസ്സുകൾക്ക് പത്ത് മിനുട്ട് ഇടവേളയില്‍ മാത്രമേ പെര്‍മിറ്റ് നൽകുകയുള്ളൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ അറിയിച്ചു.

ഗതാഗത -റോഡ്‌ സുരക്ഷാ കമ്മീഷണർമാരുടെ യോഗ തീരുമാന പ്രകാരമാണ് 10 മിനിറ്റ്‌ ഇടവേളയിലുള്ള പെർമിറ്റ് നൽകുക. മത്സരയോട്ടം തടയാൻ ഇത്രയും സമയ വ്യത്യാസം വേണം.

മനുഷ്യ ജീവൻ രക്ഷിക്കുക എന്നതാണ് പ്രധാനം. ജനങ്ങളുടെ ജീവനാണ് മുന്‍ഗണന. ബസ്സുടമകൾ എതിർത്താൽ നിയമ നടപടികളുടെ കോടതിയെ സമീപിക്കും എന്നും മന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി

Page 5 of 134« First...34567...102030...Last »

« Previous Page« Previous « അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
Next »Next Page » കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha