ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം : സംസ്ഥാനത്ത് മഴ തുടരും

September 20th, 2023

heavy-rain-effect-kerala-low-pressure-in-bay-of-bengal-ocean-ePathram
കൊച്ചി : അടുത്ത അഞ്ചു ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട മഴക്കു സാദ്ധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂന മർദ്ദം കൊണ്ടാണിത്.

കേരള, ലക്ഷ ദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോ മീറ്റർ വരെയും ചിലപ്പോള്‍ 65 കിലോ മീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റു വീശാനും സാദ്ധ്യതയുണ്ട്. നിലവിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത് ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്തിന് സമീപമാണ്.

വരും ദിവസങ്ങളിൽ ഇത് വടക്കൻ ഒഡീഷ, തെക്കൻ ജാർഖണ്ഡ് തീരങ്ങളിലേക്ക് നീങ്ങാനും സാദ്ധ്യതയുണ്ട് എന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.

കേരള തീരത്തും ലക്ഷ ദ്വീപ് പ്രദേശത്തും മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ല എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം : സംസ്ഥാനത്ത് മഴ തുടരും

എസ്. എസ്. എൽ. സി. പരീക്ഷ മാർച്ച് നാലു മുതൽ

September 19th, 2023

sslc-plus-two-students-ePathram

തിരുവനന്തപുരം : 2024 ലെ എസ്. എസ്. എൽ. സി. പരീക്ഷ മാർച്ച് 4 മുതൽ 25 വരെ നടക്കും എന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി അറിയിച്ചു. എസ്. എസ്. എൽ. സി. മോഡൽ പരീക്ഷ 2024 ഫെബ്രുവരി 19 മുതൽ ഫെബ്രു വരി 23 വരെയും നടക്കും. എസ്. എസ്. എൽ. സി. ഐ. റ്റി. മോഡൽ പരീക്ഷ 2024 ജനുവരി 17 മുതൽ ജനുവരി 29 വരെയും ഐ. റ്റി. പരീക്ഷ 2024 ഫെബ്രുവരി 1 മുതൽ 14 വരെയും നടക്കും.

ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പൊതു പരീക്ഷകൾ 2024 മാർച്ച് 1 മുതൽ 26 വരെ നടക്കും.

എസ്. എസ്. എൽ. സി. പരീക്ഷയുടെ ടൈംടേബിൾ 

- pma

വായിക്കുക: , , , ,

Comments Off on എസ്. എസ്. എൽ. സി. പരീക്ഷ മാർച്ച് നാലു മുതൽ

ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനവും കായിക അഭ്യാസവും അനുവദിക്കില്ല : ഹൈക്കോടതി

September 12th, 2023

kerala-high-court-verdict-no-hartal-without-7-days-notice-ePathram

കൊച്ചി : ക്ഷേത്ര പരിസരത്ത് ഒരു വിധത്തിലും ഉള്ള കായിക അഭ്യാസവും ആയുധ പരിശീലനവും അനുവദിക്കാന്‍ കഴിയില്ല എന്ന് ഹൈക്കോടതി. തിരുവനന്തപുരം ചിറയിന്‍കീഴ് ശാര്‍ക്കര ദേവി ക്ഷേത്രത്തില്‍ ആര്‍. എസ്. എസ്. ആയുധ പരിശീലനം നടത്തുന്നു എന്നു ചൂണ്ടിക്കാട്ടി ഭക്തര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ക്ഷേത്ര പരിസരത്ത് കായിക അഭ്യാസം തടഞ്ഞ് അധികൃതര്‍ ഇറക്കിയ ഉത്തരവ് കൃത്യമായി പാലിക്കുന്നില്ല എന്നു കാണിച്ചു കൊണ്ടാണ് ഭക്തര്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഉത്തരവ് പാലിക്കുന്നു എന്ന് ദേവസ്വം കമ്മീഷണര്‍ ഉറപ്പാക്കണം എന്നും കോടതി നിര്‍ദേശിച്ചു.

ഇതിനു വേണ്ടതായ സഹായം നല്‍കാന്‍ ചിറയിന്‍കീഴ് പോലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ക്ഷേത്ര പരിസരത്ത് കായിക അഭ്യാസം നടക്കുന്നുണ്ട് എന്നും ഇത് നിര്‍ത്തണം എന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട് എന്നും പോലീസ് ഹൈക്കോടതിയില്‍ പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലാണ് ഈ ക്ഷേത്രം. ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കേണ്ടത് ദേവസ്വം ബോര്‍ഡ് ആണെന്ന് കോടതി പറഞ്ഞു. Twitter 

- pma

വായിക്കുക: , , , , , , , ,

Comments Off on ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനവും കായിക അഭ്യാസവും അനുവദിക്കില്ല : ഹൈക്കോടതി

റെക്കോര്‍ഡ് ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മന്‍ നിയമ സഭയിലേക്ക്

September 8th, 2023

puthuppally-by-election-chandi-oomman-jaik-c-thomas-ePathram
കോട്ടയം : അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യുടെ പിൻഗാമിയായി ചാണ്ടി ഉമ്മൻ ഇനി നിയമ സഭയില്‍ എത്തും. ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷമായ 33,255 മറി കടന്ന ചാണ്ടി ഉമ്മന്‍, 37,719 എന്ന റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രധാന എതിരാളി ഇടതു പക്ഷത്തിന്‍റെ ജെയ്ക് സി. തോമസിനെ തോല്‍പ്പിച്ച് ചരിത്ര വിജയം നേടിയത്.

ഉപതെരഞ്ഞെടുപ്പിലെ പോളിംഗ് നിലവാരം :
അഡ്വ. ചാണ്ടി ഉമ്മൻ (കോണ്‍ഗ്രസ്സ്) 80144 വോട്ടുകൾ.
ജെയ്ക് സി. തോമസ് (സി. പി. ഐ. എം.) 42425.
ലിജിൻ ലാൽ (ബി. ജെ. പി.) 6558.
ലൂക്ക് തോമസ് (എ. എ. പി.) 835.
സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ) 78.
പി. കെ. ദേവദാസ് (സ്വതന്ത്രൻ) 60.
ഷാജി (സ്വതന്ത്രൻ) 63.
അസാധു 473.
നോട്ട 400.

- pma

വായിക്കുക: , , , , ,

Comments Off on റെക്കോര്‍ഡ് ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മന്‍ നിയമ സഭയിലേക്ക്

ജനകീയ ഹോട്ടലുകളിൽ ഉച്ച ഭക്ഷണ നിരക്ക് 30 രൂപയായി നിശ്ചയിച്ചു

August 23rd, 2023

kerala-s-popular-hotels-lunch-rate-fixed-as-30-rupees-ePathram
കൊച്ചി : ജനകീയ ഹോട്ടലുകളിൽ നിന്നും വിതരണം ചെയ്യുന്ന ഉച്ച ഭക്ഷണ നിരക്ക് 30 രൂപയാക്കി പുനർ നിർണ്ണയിക്കുവാനുള്ള തീരുമാനത്തിന് ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അംഗീകാരം നൽകി. ചെയർമാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ജനകീയ ഹോട്ടലുകൾ വഴി നൽകുന്ന ഉച്ച ഭക്ഷണ സബ്സിഡി ആഗസ്റ്റ് ഒന്ന് മുതൽ ഒഴിവാക്കി ക്കൊണ്ടുള്ള സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ 30 ൽ കുറയാത്ത തുക നിശ്ചയിക്കാൻ ആസൂത്രണ സമിതിക്ക് അധികാരം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഉച്ച ഭക്ഷണ വില 30 രൂപയും പാഴ്സലിന് 35 രൂപയും നിശ്ചയിച്ചു കൊണ്ട് ആസൂത്രണ സമിതി യോഗത്തിൽ അംഗീകാരം നൽകിയത്.

കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ ഹോട്ടലുകൾക്കുള്ള വാടക, ഇലക്ട്രിസിറ്റി ചാർജ്ജ്, വാട്ടർ ചാർജ്ജ്, സിവിൽ സപ്ലൈസിൽ നിന്നും സബ്സിഡി നിരക്കിൽ അരി എന്നിവ ലഭ്യമാക്കണം.

ജനകീയ ഹോട്ടലുകളുടെ പ്രവർത്തനങ്ങള്‍ നിരീക്ഷിക്കുവാനും വിലയിരുത്തുവാനും ജില്ലാ ആസൂത്രണ സമിതി സബ് കമ്മിറ്റിക്ക് രൂപം നൽകി. ഹോട്ടലുകളുടെ പ്രവർത്തനം യോഗത്തിൽ അവലോകനം ചെയ്യും. നിശ്ചയിച്ച നിരക്കില്‍ നിന്നും കൂടുതല്‍ പണം ഈടാക്കിയാൽ ജനകീയ ഹോട്ടൽ എന്ന പേര് തുടരുന്നത് സംബന്ധിച്ചുള്ള തീരുമാനവും ഡി. പി. സി. ക്ക് സ്വീകരിക്കാം. P R D

- pma

വായിക്കുക: , , , , , , , ,

Comments Off on ജനകീയ ഹോട്ടലുകളിൽ ഉച്ച ഭക്ഷണ നിരക്ക് 30 രൂപയായി നിശ്ചയിച്ചു

Page 6 of 118« First...45678...203040...Last »

« Previous Page« Previous « ജേണലിസം പഠനത്തിന് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
Next »Next Page » ബുറൈമിയും അൽ ഐനും ബന്ധപ്പെടുത്തി പ്രതിദിന ബസ്സ് സര്‍വ്വീസ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha