വക്കം പുരുഷോത്തമൻ അന്തരിച്ചു

July 31st, 2023

vakkom-purushothaman-ePathram
തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ സ്പീക്കറുമായ വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 96 വയസ്സുണ്ടായിരുന്നു. 1970, 1977, 1980, 1982, 2001 വര്‍ഷ ങ്ങളില്‍ ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ നിന്നും നിയമ സഭയില്‍ എത്തിയിരുന്നു. 1971-77, 1980-81, 2001-2004 കാലയളവില്‍ സംസ്ഥാന മന്ത്രി സഭകളിലും അംഗമായി. 1982-1984 കാലത്ത് നിയമ സഭാ സ്പീക്കര്‍ ആയിരുന്നു അദ്ദേഹം.

മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍ പദവിയിലും ലോക്സഭാംഗം, സംസ്ഥാന കാബിനറ്റ് മന്ത്രി എന്നീ നിലകളിലും ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ട്. തിരുവനന്തപുരം ഡി. സി. സി. സെക്രട്ടറി, കെ. പി. സി. സി. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on വക്കം പുരുഷോത്തമൻ അന്തരിച്ചു

അഡ്നോക് അല്‍ ദന്ന ആശുപത്രി യുടെ പ്രവര്‍ത്തന നടത്തിപ്പ് ചുമതല ബുര്‍ജീലിന്

July 25th, 2023

adnoc-s-al-dannah-hospital-operation-to-burjeel-holdings-ePathram
അബുദാബി : അഡ്നോക് ഉടമസ്ഥതയിലുള്ള അല്‍ ദഫ്ര മേഖലയിലെ ഏറ്റവും വലിയ ആശുപത്രിയുടെ പ്രവര്‍ത്തന ത്തിനും നടത്തിപ്പിനും ഉളള ചുമതല മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളില്‍ ഒന്നായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് കരസ്ഥമാക്കി. ആരോഗ്യ സ്ഥാപനങ്ങളുടെ ഓപ്പറേഷന്‍ & മാനേജ്മെന്‍റ് രംഗത്തെ മികവിനുള്ള അംഗീകാരം ആയിട്ടാണ് പടിഞ്ഞാറന്‍ മേഖലയിലെ സുപ്രധാന ആശു പത്രി യുടെ പൂര്‍ണ്ണ ചുമതല ബുര്‍ജീല്‍ ഗ്രൂപ്പിന് കൈ വരുന്നത്.

അഡ്‌നോക് ജീവനക്കാർക്കും കുടുംബങ്ങൾക്കും അൽ ദഫ്ര മേഖലയിലെ ജനങ്ങൾക്കും മികച്ച ആരോഗ്യ സേവനങ്ങൾ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ യാണ് ആശുപത്രിയുടെ ചുമതല ബുർജീൽ ഹോൾഡിംഗ്സിനു നൽകിയത്.

ഡോ. ഷംഷീർ വയലിൽ ചെയർമാനായ ബുർജീൽ ഹോള്‍ഡിംഗ്സ് വിവിധ രാജ്യങ്ങളിൽ പ്രവർത്തന വിപുലീകരണ പദ്ധതികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് അഡ്‌നോക് നിർണ്ണായക ചുമതല ബുര്‍ജീല്‍ ഗ്രൂപ്പിനെ ഏൽപ്പിക്കുന്നത്. സംയോജിത ക്ലിനിക്കൽ പ്രവർത്തനങ്ങൾ, ഏകോപിത നടപടികൾ, രോഗീ കേന്ദ്രീ കൃതമായ പരിചരണം എന്നിവയിലൂടെ ആഗോള നിലവാരത്തില്‍ ഉള്ള സേവനങ്ങൾ മേഖല യിൽ ലഭ്യമാക്കുവാൻ ഈ നിയമനം ഗ്രൂപ്പിനെ പ്രാപ്തമാക്കും.

ആരോഗ്യ സേവന രംഗത്തെ അനുഭവ സമ്പത്ത് മുതൽക്കൂട്ടാക്കി ക്കൊണ്ട് അൽ ദന്ന ആശു പത്രി യിൽ കൂടുതല്‍ മികച്ച സേവന ങ്ങൾ ലഭ്യമാക്കും എന്ന് ബുർജീൽ ഹോൾഡിംഗ്സ് സി. ഇ. ഒ. ജോൺ സുനിൽ അറിയിച്ചു.

വിദഗ്ദ്ധരും പരിചയ സമ്പന്നരുമായ മെഡിക്കൽ സംഘത്തെ ആശുപത്രിയുടെ കാര്യക്ഷമത ഉറപ്പാക്കുവാനായി വിന്യസിക്കും. മികച്ച രോഗീ പരിചരണം നൽകുന്നതിനുള്ള വിപുലമായ സാങ്കേതിക സംവിധാനങ്ങൾ ഗ്രൂപ്പിനുണ്ട്. ട്രോമ, സ്ത്രീകളുടെ പരിചരണം, പീഡിയാട്രിക്സ്, ഓർത്തോ പീഡിക്സ്, നട്ടെല്ല്, ന്യൂറോ കെയർ, അവയവം മാറ്റി വെക്കൽ എന്നിവ ഉൾപ്പെടെ സങ്കീർണ്ണ ചികിത്സ പ്രദാനം ചെയ്യുന്നതിലെ വൈദഗ്ദ്യമാണ് ബുർജീൽ ഹോൾഡിംഗ്സിന്‍റെ മറ്റൊരു സവിശേഷത.

ഒക്യുപേഷണൽ മെഡിസിൻ, ഓർത്തോ പീഡിക്‌സ്, പീഡിയാട്രിക്‌സ്, അത്യാഹിത വിഭാഗം എന്നിവ യടക്കമുള്ള മൾട്ടി-സ്പെഷ്യാലിറ്റി സേവനങ്ങളാണ് ജോയിന്‍റ് കമ്മീഷൻ ഇന്‍റർ നാഷണലിന്‍റെ (ജെ. സി.ഐ.) അംഗീകാരം ഉള്ള അൽ ദന്ന ഹോസ്പിറ്റൽ പ്രദാനം ചെയ്യുന്നത്.

- pma

വായിക്കുക: , , ,

Comments Off on അഡ്നോക് അല്‍ ദന്ന ആശുപത്രി യുടെ പ്രവര്‍ത്തന നടത്തിപ്പ് ചുമതല ബുര്‍ജീലിന്

സോഷ്യൽ മീഡിയ പരസ്യത്തിലൂടെ ക്ലിക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് 9.5 ലക്ഷം രൂപ

July 24th, 2023

fraud-epathram
തിരുവനന്തപുരം : ‘വീട്ടിലിരുന്നു പണം സമ്പാദിക്കാം’ എന്ന രീതിയിൽ സോഷ്യൽ മീഡിയയിലെ പരസ്യ ങ്ങളിൽ ആകൃഷ്ടയായ തിരുവനന്തപുരം സ്വദേശിനിക്ക് നഷ്ടമായത് 9.5 ലക്ഷം രൂപ. ഈ തട്ടിപ്പിനെ കുറിച്ചു കേരളാ പോലീസ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ തന്നെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സംഭവം ഇങ്ങിനെ.

ഫേയ്സ് ബുക്കില്‍ കണ്ട ‘വീട്ടിലിരുന്നു പണം സമ്പാദിക്കാം’ എന്ന പരസ്യത്തിന് താഴെ താല്പര്യം അറിയിച്ച് കമന്‍റ് ചെയ്ത യുവതിയുടെ മെസ്സഞ്ചറിൽ ഉടൻ തന്നെ മറുപടി ലഭിച്ചു. തുടർന്ന് ഫോൺ കോളും ലഭിച്ചു. തങ്ങൾ അയച്ചു നൽകുന്ന വിഡിയോ ലിങ്കു കൾ തുറന്ന് ലൈക്ക് ചെയ്യുക എന്നതാണ് കമ്പനി ഇവർക്ക് നൽകിയ ജോലി. ഇരട്ടി പണം ലഭിച്ചതോടെ ആവേശമായി.

ബിറ്റ് കൊയ്നിൽ നിക്ഷേപിച്ചാൽ കൂടുതൽ പണം കിട്ടും എന്ന ഓഫറും കമ്പനി നൽകി. മോഹന വാഗ്ദാനത്തിൽ വീണ യുവതി ബിറ്റ് കൊയ്‌നിൽ പണം നിക്ഷേപിച്ചു. തന്‍റെ വെർച്ച്വൽ അക്കൗണ്ടിൽ പണം എത്തുന്നത് കണ്ട യുവതി ആവേശത്തോടെ കൂടുതൽ പണം നിക്ഷേപിച്ചു. ഒടുവിൽ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്. യുവതിയുടെ പരാതിയെ തുടർന്ന് സൈബർ ക്രൈം വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പാർട്ട് ടൈം ജോലി, ഷെയർ ട്രേഡിംഗ്, ബിസിനസ്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഓൺ ലൈൻ തട്ടിപ്പുകളിൽ കുടുങ്ങുന്നവരിൽ അധികവും വിദ്യാ സമ്പന്നരായ പ്രബുദ്ധ മലയാളികൾ തന്നെ എന്നതാണ് ഏറെ അതിശയകരം. ഡോക്ടർമാർ, എഞ്ചിനീയര്‍മാര്‍, ഐ. ടി. പ്രൊഫഷണലുകൾ, കച്ചവടക്കാർ തുടങ്ങി വിദ്യാർത്ഥികളും വരെ ഉൾപ്പെടുന്നു.

യുട്യൂബ് ചാനലുകൾ ലൈക്ക് ചെയ്യുകയും സബ്‌സ്‌ക്രൈബ് ചെയ്യുകയും വഴി വരുമാനം ഉണ്ടാക്കാം എന്ന് പറയുകയും ഒരു ലിങ്ക് അയച്ചു കൊടുക്കുകയുമാണ് തട്ടിപ്പുകാരുടെ രീതി. ഇതുവഴി വിവിധ ടാസ്കുകളിലൂടെ പണം ലഭിക്കും എന്ന് ബോദ്ധ്യപ്പെടുത്തി പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നു. ഇത്തരം തട്ടിപ്പുകൾക്ക് എതിരേ ജാഗ്രത പുലർത്തുക എന്നും കേരളാ പോലീസ് മുന്നറിയിപ്പു നല്‍കി. Twitter &  FB Page

- pma

വായിക്കുക: , , , , ,

Comments Off on സോഷ്യൽ മീഡിയ പരസ്യത്തിലൂടെ ക്ലിക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് 9.5 ലക്ഷം രൂപ

പ്ലസ് വണ്‍ പ്രവേശനം : രണ്ടാം സപ്ലിമെന്‍ററി അലോട്ട്‌ മെന്‍റിന് അപേക്ഷിക്കാം

July 19th, 2023

sslc-plus-two-students-ePathram
തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്‍ററി അലോട്ട്‌ മെന്‍റിന് ജൂലായ് 19 ബുധനാഴ്ച മുതല്‍ ഏക ജാലകം വഴി ഓണ്‍ ലൈനില്‍ അപേക്ഷ നല്‍കാം. വ്യാഴാഴ്ച വൈകുന്നേരം നാല് മണി വരെ മാത്രമെ അപേക്ഷിക്കുവാന്‍ കഴിയൂ. ഇതു വരെ അലോട്ട് മെന്‍റ് ലഭിക്കാത്തവര്‍ക്കും തെറ്റായ അപേക്ഷ നല്‍കിയതു മൂലം അലോട്ട് മെന്‍റില്‍ അവസരം കിട്ടാത്തവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം. സീറ്റ് വേക്കന്‍സിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഏക ജാലകം വെബ് സൈറ്റ് സന്ദര്‍ശിക്കാം

- pma

വായിക്കുക: ,

Comments Off on പ്ലസ് വണ്‍ പ്രവേശനം : രണ്ടാം സപ്ലിമെന്‍ററി അലോട്ട്‌ മെന്‍റിന് അപേക്ഷിക്കാം

ഉമ്മൻ ചാണ്ടി അന്തരിച്ചു

July 18th, 2023

ex-chief-minister-oommen-chandy-passes-away-ePathram

കൊച്ചി : മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഉമ്മന്‍ ചാണ്ടി (79) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 4.25 നാണ് അന്ത്യം.

അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയില്‍ ആയിരുന്നു. സംസ്കാരം വ്യാഴാഴ്ച സ്വദേശമായ പുതുപ്പള്ളിയിൽ നടക്കും.

മരണ വാർത്ത സ്ഥിരീകരിച്ചു കൊണ്ട് അദ്ദേഹത്തിന്‍റെ മകൻ ചാണ്ടി ഉമ്മൻ ഫേയ്സ് ബുക്കിലൂടെ അറിയിച്ചു. ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിൽ ആയിരുന്നു ഉമ്മൻ ചാണ്ടി.

നിയമ സഭാംഗം ആയി 50 വർഷം പൂർത്തീകരിച്ച, ഏറ്റവും കൂടുതൽ ദിവസം നിയമ സഭാ സാമാജികന്‍ ആയിരുന്ന ബഹുമതി ഉമ്മന്‍ ചാണ്ടി കരസ്ഥമാക്കി.

2004 മുതല്‍ 2006 വരെയും പിന്നീട് 2011 മുതല്‍ 2016 വരെയും സംസ്ഥാന മുഖ്യ മന്ത്രിയായി.1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കെ. കരുണാകരൻ മന്ത്രി സഭയിൽ ആഭ്യന്തര മന്ത്രി, 1991ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രി, 1982 ലെ നിയമ സഭാ കക്ഷി ഉപനേതാവ്. 1982 – 86 കാലത്ത് യു. ഡി. എഫ്. കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു.

മുൻ മുഖ്യമന്ത്രിയുടെ വിയോഗത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി ആയിരിക്കും. മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഉമ്മൻ ചാണ്ടി അന്തരിച്ചു

Page 8 of 118« First...678910...203040...Last »

« Previous Page« Previous « പ്രവാസി തൊഴിലാളികളുമായി പ്രസിഡണ്ട് സംവദിക്കുന്ന വീഡിയോ വൈറല്‍
Next »Next Page » നഷ്ടമായത് പ്രവാസികൾക്ക് എന്നും പിന്തുണയേകിയ ജനകീയ നേതാവിനെ : ഡോ. ഷംഷീർ വയലിൽ. »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha