ഹ​രി​ത പെ​രു​മാ​റ്റ​ ച്ച​ട്ടം : സർക്കാർ ഓഫീസു കളില്‍ ഇനി മുതല്‍ മഷി പ്പേന

June 9th, 2018

write-with-a-ink-pen-ePathram
കോട്ടയം : ഹരിത കേരളം മിഷന്‍ നടപ്പാക്കുന്ന ഗ്രീന്‍ പ്രോട്ടോ ക്കോള്‍ (ഹരിത പെരുമാറ്റ ച്ചട്ടം) കർശനം ആക്കുന്ന തിന്റെ ഭാഗ മായി സർ ക്കാർ ഓഫീസു കളില്‍ ഇനി മുതല്‍ മഷി പ്പേന മാത്രമേ ഉപയോഗിക്കാവൂ എന്ന് സർക്കാർ നിർദ്ദേശം. ഇതോടെ പ്ലാസ്റ്റിക് – ബോൾ പേന കൾ പടിക്കു പുറത്താവും.

ഭക്ഷണം കഴിക്കു വാനും ചായ കുടിക്കാനും സ്റ്റീല്‍, ചില്ല് പ്ലേറ്റു കളും കപ്പു കളും മാത്രമേ ഉപ യോഗി ക്കാവൂ. ഡിസ്പോസബിള്‍ കപ്പ്, പ്ലാസ്റ്റിക് പ്ലേറ്റു കള്‍, സ്പൂണ്‍, പ്ലാസ്റ്റിക് ബോട്ടില്‍, ടിഫിന്‍ ബോക്സ്, സ്ട്രോ, സഞ്ചികള്‍ തുടങ്ങി യവക്കെല്ലാം ഇനി മുതല്‍ സർ ക്കാർ ഓഫീസു കളി ലേക്ക് പ്രവേശനം ഇല്ലാ താവും. പുനരുപയോഗി ക്കാവുന്ന പാത്ര ങ്ങളിലേ ഭക്ഷണം എത്തി ക്കാവൂ.

കളക്ട റേറ്റ് മുതല്‍ തദ്ദേശ സ്ഥാപന ങ്ങൾ വരെ എല്ലാ ഓഫീസു കളിലും ഈ പെരുമാറ്റ ച്ചട്ടം നടപ്പാക്കും. സ്ഥാപന മേധാവി കൾ ക്കാണ് ചുമതല.

ജീവനക്കാര്‍ പ്ലാസ്റ്റിക് കാരി ബാഗു കള്‍ പൂർണ്ണ മായും ഒഴി വാക്കണം. പൊതു ചടങ്ങുകൾക്കും പ്രചാരണ ങ്ങൾക്കും തുണി ബാനറുകള്‍, ബോർഡു കള്‍ എന്നിവയേ ഉപയോഗിക്കാവൂ.

സ്ഥാപന ങ്ങളിലെ നോഡല്‍ ഓഫീസർ മാർ, ഹൗസ് കീപ്പിംഗ്, എസ്റ്റേറ്റ് ഓഫീസർ മാ‍ര്‍, മറ്റു ജീവനക്കാര്‍ എന്നിവർക്ക് പരിശീലനം നൽകി.

അഴു കുന്നതും അഴുകാത്തതു മായ മാലിന്യം ശേഖരി ക്കാനായി പ്രത്യേക സംവിധാനം ഒരുക്കണം. ഓഫീസു കളില്‍ ശൗചാലയ ങ്ങളില്‍ ആവശ്യത്തിന് വെള്ളവും വെളിച്ചവും വൃത്തിയും ഉറപ്പാക്കണം.

‘എന്റെ മാലിന്യം എന്റെ ഉത്തര വാദിത്തം’ എന്ന സന്ദേശ വുമായി ഹരിത കേരളം മിഷന്‍ ആണ് ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത്. തങ്ങളുടെ സ്ഥാപനത്തെ ഹരിത ഓഫീ സായി നില നിർത്താന്‍ പരിശ്രമിക്കും എന്ന് പ്രഖ്യാപിക്കുന്ന പ്രതിജ്ഞയും ഹരിത കേരളം മിഷന്‍ നൽകിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ഹ​രി​ത പെ​രു​മാ​റ്റ​ ച്ച​ട്ടം : സർക്കാർ ഓഫീസു കളില്‍ ഇനി മുതല്‍ മഷി പ്പേന

നോര്‍ക്ക റൂട്ട്‌സ് വായ്‌പ : പട്ടിക ജാതി – വികസന കോർപ്പറേഷൻ വഴി

May 31st, 2018

ogo-norka-roots-ePathram
തിരുവനന്തപുരം : പ്രവാസി പുനരധിവാസ ത്തിന്റെ ഭാഗമായി നോര്‍ക്ക റൂട്ട്‌സ് നല്‍കുന്ന വായ്പ പട്ടിക ജാതി – വികസന കോർപ്പ റേഷൻ വഴി ലഭ്യമാക്കു ന്നതിനുള്ള നടപടി ക്രമ ങ്ങള്‍ ആരംഭിച്ചു.

ഇതുമായി ബന്ധപ്പെട്ട രേഖകളില്‍ നോർക്ക -റൂട്ട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരി കൃഷ്‌ണൻ നമ്പൂ തിരിയും പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ വികസന കോർപ്പ റേഷൻ മാനേ ജിംഗ് ഡയറക്‌ടർ ഡോ. എം. എ. നാസറും ഒപ്പു വച്ചു.

രണ്ടു വർഷം എങ്കിലും വിദേശത്തു ജോലി ചെയ്ത ശേഷം പ്രവാസി ജീവിതം മതിയാക്കി തിരിച്ചെ ത്തിയ മല യാളി കൾക്കു സ്വന്ത മായി വ്യവ സായ സംരംഭങ്ങൾ ആരംഭിക്കുന്ന തിനു പരമാ വധി 20 ലക്ഷം രൂപ വരെ യാണു വായ്‌പ ലഭിക്കുക.

തുകയുടെ 15 ശതമാനം നോർക്ക റൂട്ട്സ് സബ്‌സിഡി യായി നൽകും.

വിവര ങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശി ക്കുകയോ 1800 425 3939 എന്ന ഈ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം.

- pma

വായിക്കുക: , ,

Comments Off on നോര്‍ക്ക റൂട്ട്‌സ് വായ്‌പ : പട്ടിക ജാതി – വികസന കോർപ്പറേഷൻ വഴി

നോര്‍ക്ക റൂട്ട്‌സ് വായ്‌പ : പട്ടിക ജാതി – വികസന കോർപ്പറേഷൻ വഴി

May 31st, 2018

ogo-norka-roots-ePathram
തിരുവനന്തപുരം : പ്രവാസി പുനരധിവാസ ത്തിന്റെ ഭാഗമായി നോര്‍ക്ക റൂട്ട്‌സ് നല്‍കുന്ന വായ്പ പട്ടിക ജാതി – വികസന കോർപ്പ റേഷൻ വഴി ലഭ്യമാക്കു ന്നതിനുള്ള നടപടി ക്രമ ങ്ങള്‍ ആരംഭിച്ചു.

ഇതുമായി ബന്ധപ്പെട്ട രേഖകളില്‍ നോർക്ക -റൂട്ട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരി കൃഷ്‌ണൻ നമ്പൂ തിരിയും പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ വികസന കോർപ്പ റേഷൻ മാനേ ജിംഗ് ഡയറക്‌ടർ ഡോ. എം. എ. നാസറും ഒപ്പു വച്ചു.

രണ്ടു വർഷം എങ്കിലും വിദേശത്തു ജോലി ചെയ്ത ശേഷം പ്രവാസി ജീവിതം മതിയാക്കി തിരിച്ചെ ത്തിയ മല യാളി കൾക്കു സ്വന്ത മായി വ്യവ സായ സംരംഭങ്ങൾ ആരംഭിക്കുന്ന തിനു പരമാ വധി 20 ലക്ഷം രൂപ വരെ യാണു വായ്‌പ ലഭിക്കുക.

തുകയുടെ 15 ശതമാനം നോർക്ക റൂട്ട്സ് സബ്‌സിഡി യായി നൽകും.

വിവര ങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശി ക്കുകയോ 1800 425 3939 എന്ന ഈ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം.

- pma

വായിക്കുക: , , ,

Comments Off on നോര്‍ക്ക റൂട്ട്‌സ് വായ്‌പ : പട്ടിക ജാതി – വികസന കോർപ്പറേഷൻ വഴി

നിപ്പ വൈറസ് : മെഡിക്കല്‍ കോളേജില്‍ രോഗി കൾക്ക് നിയന്ത്രണം

May 27th, 2018

nipah-virus-ePathram
കോഴിക്കോട് : നിപ്പ വൈറസ് ബാധിച്ച രോഗി കള്‍ ചികി ത്സ യില്‍ ഉള്ള തിനാല്‍ മുന്‍ കരുതല്‍ നടപടി എന്ന നിലക്ക് കോഴി ക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി കളെ പ്രവേശി പ്പിക്കു ന്നതി ന് നിയന്ത്രണം ഏര്‍പ്പെ ടുത്തി.

അത്യാഹിത വി ഭാ ഗ ത്തി ലുള്ള രോഗികള്‍ ഒഴികെ യുള്ള വരെ ഡിസ്ചാര്‍ജ്ജ് ചെയ്യും. പ്രസവ ത്തിന് എത്തു ന്നവരെ അഡ്മിറ്റ് ചെയ്യില്ല. മാത്ര മല്ല ആശു പത്രി ജീവന ക്കാര്‍ പ്രോട്ടോകോള്‍ പ്രകാര മുള്ള വസ്ത്രം ധരി ക്കണം. ജീവനക്കാര്‍ക്ക് അവധി നല്‍കുന്നതും നിയന്ത്രി ക്കും. അത്യാവശ്യമെഡിക്കല്‍ ലീവു കള്‍ മാത്രമെ അനു വദി ക്കുകയുള്ളൂ.

വകുപ്പ് മേധാവി കള്‍ക്ക് മെഡി ക്കല്‍ കോളേജ് പ്രിന്‍സി പ്പല്‍ അയച്ച സര്‍ക്കുല റില്‍ ആണ് ഇക്കാ ര്യങ്ങള്‍ അറി യിച്ചി രിക്കു ന്നത്.

- pma

വായിക്കുക: , ,

Comments Off on നിപ്പ വൈറസ് : മെഡിക്കല്‍ കോളേജില്‍ രോഗി കൾക്ക് നിയന്ത്രണം

നിപ്പയെ നേരിടാൻ മരുന്നെത്തി

May 23rd, 2018

nipah-virus-ePathram
കോഴിക്കോട് : നിപ്പ വൈറസ് ബാധിതരെ ചികിത്സി ക്കു വാനായി റിബാ വൈറിന്‍ ഗുളിക കള്‍ മലേഷ്യയില്‍ നിന്നും കോഴിക്കോട് മെഡി ക്കല്‍ കോളേജ് ആശു പത്രി യില്‍ എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

റിബ വൈറിൻ മറ്റുപല രോഗ ങ്ങൾക്കും ഉപ യോഗി ക്കു ന്നതാണ് എങ്കിലും നിപ്പ ബാധി തരിൽ എത്രത്തോളം ഫല പ്രദ മായിരിക്കും എന്ന തിനെ ക്കുറിച്ച് കൃത്യമായ വിവ രങ്ങള്‍ ലഭ്യ മല്ല. അതു കൊണ്ടു തന്നെ പാര്‍ശ്വ ഫല ങ്ങളെ ക്കുറിച്ചു പരി ശോധിച്ച തിനു ശേഷം മാത്ര മായി രിക്കും റിബാ വൈറിന്‍ ഗുളിക കള്‍ രോഗി കള്‍ ക്ക് നല്‍കുക.

- pma

വായിക്കുക: , , ,

Comments Off on നിപ്പയെ നേരിടാൻ മരുന്നെത്തി

Page 36 of 42« First...102030...3435363738...Last »

« Previous Page« Previous « തൂത്തുക്കുടി സ്റ്റെര്‍ ലൈറ്റ് ഫാക്ടറി വികസന ത്തിന് സ്റ്റേ
Next »Next Page » എഛ്. ഡി. കുമാര സ്വാമി കര്‍ണ്ണാടക മുഖ്യമന്ത്രി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha