ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു

March 11th, 2025

logo-sharjah-jwala-kala-samskarika-vedhi-ePathram

അജ്മാൻ : ജ്വാല കലാ സാംസ്കാരിക വേദി, ജ്വാല ഉത്സവ് 2025 എന്ന പേരിൽ സംഘടിപ്പിക്കുന്ന വാർഷിക ആഘോഷ പരിപാടിയുടെ ബ്രോഷർ പ്രകാശനം ചെയ്തു. അജ്മാൻ ഇന്ത്യ സോഷ്യൽ സെന്ററിൽ നടന്ന ജ്വാല വാർഷിക ജനറൽ ബോഡി യോഗത്തിൽ ജനറൽ കൺവീനർ മാധവൻ, പബ്ലിസിറ്റി കൺവീനർ അരവിന്ദൻ, ഗംഗാധരൻ എന്നിവരാണ്   ജ്വാല ഉത്സവ് 2025 ബ്രോഷർ പുറത്തിറക്കിയത്.

2025 മെയ് 10 ന് അജ്മാൻ ഇന്ത്യ സോഷ്യൽ സെന്ററിൽ സംഘടിപ്പിക്കുന്ന ജ്വാല ഉത്സവ് എന്ന പരിപാടിയിൽ വാഗ്മിയും എഴുത്തുകാരനുമായ വി. കെ. സുരേഷ് ബാബുവിന്റെ പ്രഭാഷണം, ഗായകന്‍ അലോഷിയുടെ ഗസല്‍ സന്ധ്യ എന്നിവയാണ് മുഖ്യ ആകർഷണം. കൂടാതെ ട്രിബ്യൂട്ട് ടു ലെജന്റ്‌സ് എന്ന പേരില്‍ തയ്യാറാക്കിയ നൃത്ത-ഗാനാര്‍ച്ചന, കഥകളി, നാടകം, വിവിധ നൃത്ത നൃത്യങ്ങളും അരങ്ങിലെത്തും.

- pma

വായിക്കുക: , , , , , , , , , ,

Comments Off on ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു

ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു

March 5th, 2025

ramadan-kareem-iftar-dates-ePathram
അബുദാബി : പൊന്നാനി നിവാസികളുടെ പ്രവാസി കൂട്ടായ്മ പൊന്നാനി വെൽഫെയർ കമ്മിറ്റി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ വെച്ച്, പഠനത്തിൽ ഉന്നത നിലവാരം പുലർത്തിയ വിദ്യാർത്ഥികളെ ആദരിച്ചു.

സന ഫഹ്മിദ, യുംന അനൂഷ്, മിൻഹ മൻസൂർ, ഷിരിൻ, മുഹമ്മദ് ഷിഹാദ്, റിഹാബ്, അബൂബക്കർ എന്നിവരെ യാണ് ആദരിച്ചത്.  ദീർഘകാലം സേവനം അനുഷ്ഠിച്ച സുബൈദ ടീച്ചറെ ചടങ്ങിൽ അനുമോദിച്ചു.

ആക്ടിംഗ് പ്രസിഡണ്ട് ഷാജി, സെക്രട്ടറി റഈസ്, ട്രഷറർ അഫ്സൽ, ഭാരവാഹികളായ കൈനാഫ്, ഷഫീഖ്, അബ്ദുൽ മജീദ്, താഹ മാഷ്, അക്ബർ പാലക്കൽ, മൻസൂർ, ഷക്കീബ്, അനൂഷ്, നൂർഷാ, അമീർ, മുഹ്സിൻ, തമീം തുടങ്ങിയവർ നേതൃത്വം നല്കി. വനിതാ വിഭാഗം അംഗങ്ങൾ വീടുകളിൽ തയ്യാറാക്കിയ വിഭവങ്ങളും ഇഫ്താർ സംഗമത്തെ കൂടുതൽ രുചികരമാക്കി.

- pma

വായിക്കുക: , , , , ,

Comments Off on ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു

അബുദാബി മലയാളീസ് സിംഫണി അരങ്ങേറി

March 1st, 2025

abudhabi-malayalees-symphony-2025-ePathram

അബുദാബി : കലാ സാംസ്കാരിക കൂട്ടായ്മ അബുദാബി മലയാളീസ് സംഘടിപ്പിച്ച ‘ADM SYMPHONY 2025’ എന്ന പ്രോഗ്രാം അൽ വഹ്‌ദാ മാളിൽ അരങ്ങേറി. ബിഗ് ബോസ് മത്സരാർത്ഥി ഷിയാസ് കരീം വിശിഷ്ട അതിഥിയായിരുന്നു.

അബുദാബി മലയാളീസ് ചെയർമാൻ മമ്മിക്കുട്ടി കുമരനെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് വിദ്യ നിഷൻ, ജനറൽ സെക്രട്ടറി റാഫി വസ്മ, വൈസ് പ്രസിഡണ്ട് സമീർ, ജോയിന്റ് സെക്രട്ടറി ഷഫാന, ലേഡീസ് കൺവീനർ നാദിയ, ആർട്ട് സെക്രട്ടറി സുബീന, ഇവന്റ് ഡയറക്ടർ എം. കെ. ഫിറോസ് എന്നിവർ നേതൃത്വം നൽകി. സാംസ്കാരിക സംഘടനാ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു.

എൽ. എൽ. എച്ച്. ആശുപത്രിയുടെ റമദാൻ മെഡിക്കൽ ക്യാമ്പ് പോസ്റ്റർ പ്രകാശനം, അഹല്യ മെഡിക്കൽ ക്യാമ്പ് വോളണ്ടിയറിംഗ് മെംബേഴ്സ് സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടന്നു.

അബുദാബി മലയാളീസ് അംഗങ്ങൾ അഭിനയിച്ച് വിദ്യ നിഷൻ സംവിധാനം ചെയ്ത ഷോർട്ട് ഫിലിം പ്രീമിയർ ഷോ, ഗ്രൂപ്പ് അംഗം നവനീത് സംവിധാനം ചെയ്ത ഷോർട്ട് ഫിലിം റ്റീസർ പ്രദർശനം, കബീർ സംവിധാനം ചെയ്തു ഗ്രൂപ്പ് അംഗങ്ങൾ അഭിനയിച്ച ലഘു നാടകം, D BAND അബു ദാബിയുടെ ഗായകർ അണി നിരന്ന മ്യൂസിക്കൽ നൈറ്റ്, വൈവിധ്യങ്ങളായ നൃത്ത നൃത്യങ്ങൾ എന്നിവ പരിപാടിയുടെ മാറ്റ് കൂട്ടി.

വളർന്നു വരുന്ന കലാകാരികളായ സാന്ദ്ര നിഷൻ, നൈഗ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അസർ അവതാരകനായി. അബുദാബി മലയാളീസ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ റജ, സുമോദ്, ഷിൻസി, രാജി, ടീം അംഗങ്ങളായ നിതീഷ്, ആരിഫ്, ജുബൈർ, ഉജ്ജ്വൽ, സൗമി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ADM Instagram

- pma

വായിക്കുക: , , , , , ,

Comments Off on അബുദാബി മലയാളീസ് സിംഫണി അരങ്ങേറി

സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു

February 25th, 2025

social-worker-pallikkal-babu-abdul-kalam-samajam-ex-vice-prsident-passes-away-ePathram
അബുദാബി : മലയാളി സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു (അബ്ദുൽ കലാം 78) അന്തരിച്ചു. തിരുവനന്തപുരം പള്ളിക്കൽ കുന്നിൽ സ്വദേശിയാണ്. മുപ്പത്തി അഞ്ച് വർഷത്തോളം അബു ദാബിയിൽ ഇത്തിസലാത്ത്‌ ടെലികോം കമ്പനിയിൽ ജോലി ചെയ്തിരുന്നു.

പ്രവാസ ജീവിതത്തിൽ അബുദാബിയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിദ്ധ്യവും അബു ദാബി മലയാളി സമാജം വൈസ് പ്രസിഡണ്ട് പദവി യിലും പ്രവർത്തിച്ചിട്ടുണ്ട്. ഖബറടക്കം നിലമേൽ മുരുക്കമൺ പള്ളി ഖബർ സ്ഥാനിൽ.

ഭാര്യ നാദിറ ബീവി. മക്കൾ : ഡോക്ടർ നവീൻ അബ്‌ദുൾ ശ്യാം, ഷൈൻ അബ്‌ദുൾ കലാം, ഷഹാന കലാം. മരുമക്കൾ : ഡോക്ടർ നൂറാ ഹമീദ്. നിഷാദ് നൗഷർ.

- pma

വായിക്കുക: , ,

Comments Off on സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു

നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ

February 20th, 2025

ima-pravasi-bhavanam-indian-media-minister-ganesh-kumar-announce-home-ePathram
അബുദാബി : വർഷങ്ങളോളം പ്രവാസ ലോകത്ത് അദ്ധ്വാനിച്ചിട്ടും വീട് എന്ന സ്വപ്‍നം സഫലീകരി ക്കാതെ പോയ പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുവാൻ ‘കരുതൽ’ പദ്ധതി പ്രഖ്യാപിച്ച് അബു ദാബി യിലെ ഇന്ത്യൻ മാധ്യമ പ്രവർത്ത കരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ (ഇമ). നിർദ്ധനരും നിരാലംബരുമായവർക്ക് കൈത്താങ്ങ് ആയിട്ടുള്ള പദ്ധതിയുടെ വിവരങ്ങൾ ഗതാഗത വകുപ്പ്‌ മന്ത്രി കെ. ബി. ഗണേഷ്‌ കുമാർ അനാവരണം ചെയ്‌തു.

ima-indian-media-members-minister-ganesh-kumar-pma-rahiman-ePathram

ഇമ അംഗങ്ങൾ മന്ത്രി കെ. ബി. ഗണേഷ് കുമാറിനോടൊപ്പം

ഇന്ത്യൻ മീഡിയ കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിച്ച പദ്ധതിയിലൂടെ നാട്ടിൽ വീടില്ലാതെ ബുദ്ധി മുട്ടുന്ന കുടുംബത്തിന്‌ വീട്‌ നിർമ്മിച്ചു നൽകുക യാണ് ലക്‌ഷ്യം.

വി. പി. എസ്. ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറും ബുർജീൽ ഹോൾഡിംഗ്സ് ചെയർമാനുമായ ഡോ. ഷംഷീർ വയലിലിന്റെ പിന്തുണ യോടെയാണ് ആദ്യ വീട് നിർമ്മിക്കുക. ഏറെ ക്കാലത്തെ പ്രവാസ ത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി സാമ്പത്തിക പിന്നാക്കാവസ്ഥയിൽ കഴിയുന്നവരുടെ കുടുംബത്തി നാണ് മുൻഗണന നൽകുക.

ഭൗതികമായി തിരിച്ചൊന്നും പ്രതീക്ഷിക്കാത്തതാണ് ജീവകാരുണ്യ പ്രവർത്തനമെന്ന് പദ്ധതി നടപ്പാക്കു ന്നതിൽ ഇന്ത്യൻ മീഡിയയെ അഭിനന്ദിച്ച മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ പറഞ്ഞു. സഹായം നല്‍കുന്ന വ്യക്തി അല്ലെങ്കില്‍ കുടുംബം പ്രത്യേക നിമിഷത്തില്‍ അനുഭവിക്കുന്ന സംതൃപ്തിയും സുരക്ഷാ ബോധവും ആയിരിക്കും നമുക്ക് കിട്ടുന്ന പ്രതിഫലം.

അടച്ചുറപ്പില്ലാത്ത കൂരയില്‍ യാതൊരു സുരക്ഷയും ഇല്ലാതെ പ്രായമായ പെണ്‍ മക്കളുമായി കഴിയുന്ന ഒരു സ്ത്രീക്ക് സഹായമായി വീട് നല്‍കിയാൽ അവര്‍ക്കുണ്ടാവുന്ന സംതൃപ്തി വിവരിക്കുവാൻ കഴിയില്ല. സ്വന്തം മക്കളുമായി രാത്രിയില്‍ കതകടച്ച് സുരക്ഷിതമായി കിടക്കുമ്പോൾ അവർക്കു ലഭിക്കുന്ന സന്തോഷവും അതിന്റെ ആശ്വാസം അവർ ദൈവത്തോട് പങ്കു വയ്ക്കുന്ന നിമിഷവുമാണ് ജീവ കാരുണ്യ പ്രവർത്തന ത്തിന് ലഭിക്കുന്ന അനുഗ്രഹം. സഹായം ലഭിക്കുന്നവരുടെ മനസ്സറിഞ്ഞുള്ള പ്രാര്‍ത്ഥന യിലെ പുണ്യമാണ് ഏറ്റവും വലുതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

യു. എ. ഇ. യിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ്‌, ബുർജീൽ ഹോൾഡിംഗ്സ് ഡയറക്ടർ ഡോ. പദ്മനാഭൻ , വി. പി. എസ്‌. ഗ്രൂപ്പ് മീഡിയ & കമ്മ്യൂണിക്കേഷൻ മാനേജർ എം. ഉണ്ണി കൃഷ്ണൻ, അംഗീകൃത സംഘടനാ നേതാക്കളായ ജയറാം റായ്‌, എ. കെ. ബീരാൻ കുട്ടി, സലിം ചിറക്കൽ, എം. ഹിദായത്തുള്ള, ഇന്ത്യൻ മീഡിയ അബുദാബി ഭാര വാഹികളും ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , , , , , , , , , ,

Comments Off on നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ

Page 4 of 101« First...23456...102030...Last »

« Previous Page« Previous « അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
Next »Next Page » പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha