ഫീനിക്സ് 2k21 : ഇസ്ലാമിക് സെന്‍ററില്‍ വിന്‍റര്‍ ക്യാമ്പ്

December 19th, 2021

logo-indian-islamic-center-abudhabi-ePathram
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക്‌ സെന്റർ എജ്യുക്കേഷൻ വിംഗ് കുട്ടികള്‍ക്കായി ഒരുക്കുന്ന വിന്‍റര്‍ ക്യാമ്പ്, ഡിസംബര്‍ 21 മുതൽ 24 വരെ വൈകുന്നേരം 5.30 മുതല്‍ 9.30 വരെ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ‘ഫീനിക്സ് 2k21’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ അഞ്ചാം ക്ലാസ്സ് മുതല്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കും. വിശദ വിവരങ്ങൾക്ക് സെന്‍റർ ഓഫീസുമായി  02 642 4488 എന്ന നമ്പറില്‍ ബന്ധപ്പെടുക. അപേക്ഷാ ഫോം, സെന്‍റര്‍ ഫേയ്സ് ബുക്ക് പേജില്‍ ലഭ്യമാണ്

- pma

വായിക്കുക: , , ,

Comments Off on ഫീനിക്സ് 2k21 : ഇസ്ലാമിക് സെന്‍ററില്‍ വിന്‍റര്‍ ക്യാമ്പ്

സാംസ്കാരിക പരിപാടി കളോടെ എക്സ്പോ യില്‍ ഇന്ത്യന്‍ പ്രാതിനിധ്യം

October 3rd, 2021

dubai-expo-2020-al-wasl-plaza-dome-ePathram
ദുബായ് : വൈവിദ്ധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളോടെ ദുബായ് വേള്‍ഡ് എക്സ്പോ – 2020 യിലെ ഇന്ത്യൻ പവിലിയൻ ഉല്‍ഘാടനം ചെയ്തു. ഒക്ടോബർ ഒന്നിന് നടന്ന വർണ്ണാഭമായ ചടങ്ങിൽ കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പു മന്ത്രി പിയൂഷ് ഗോയൽ ഇന്ത്യൻ പവിലിയൻ ഉല്‍ഘാടനം ചെയ്തു.

ഇന്ത്യയിലെ യു. എ. ഇ. സ്ഥാനപതി ഡോ. അഹമദ് അൽ ബന്ന, ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി, സ്പെഷ്യൽ സെക്രട്ടറി എസ്. കിഷോർ, ലുലു ഗ്രൂപ്പ് ചെയർമാന്‍ എം. എ. യൂസഫലി, ലുലു ഫിനാൻഷ്യൻ ഹോൾഡിംഗ്സ് എം. ഡി. അദീബ് അഹമദ്, മറ്റു വ്യവസായ വാണിജ്യ രംഗ ത്തെ പ്രമുഖര്‍, എംബസ്സി പ്രതി നിധികൾ, സംഘടനാ സാരഥി കളും അടക്കം നിരവധി പേര്‍ സംബന്ധിച്ചു.

450 കോടി രൂപ ചെലവില്‍ നാലു നിലകളില്‍ ഒരുക്കി യിരിക്കുന്ന ഇന്ത്യന്‍ പവിലിയൻ, ദുബായ് എക്സ്പോ യിലെ ഏറ്റവും വലിയ പവിലിയനു കളില്‍ ഒന്നാണ്. സ്വയം തിരിയുന്ന അറുനൂറില്‍ അധികം ഡിജിറ്റൽ ബ്ലോക്കുകള്‍ കൊണ്ടാണ് പവിലിയൻ കെട്ടിട ത്തിന്റെ പുറം ഭാഗം രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.

- pma

വായിക്കുക: , , , , , , ,

Comments Off on സാംസ്കാരിക പരിപാടി കളോടെ എക്സ്പോ യില്‍ ഇന്ത്യന്‍ പ്രാതിനിധ്യം

വേള്‍ഡ് എക്സ്പോ : ലോകം ഇനി ദുബായില്‍

October 2nd, 2021

expo-2020-dubai-uae-new-logo-ePathram
ദുബായ് : വര്‍ണ്ണാഭമായ പരിപാടികളോടെ ദുബായ് വേള്‍ഡ് എക്സ്പോ-2020 ക്കു തുടക്കം കുറിച്ചു. വ്യാഴാഴ്ച രാത്രിയില്‍ നടന്ന ഉല്‍ഘാടന പ്രോഗ്രാമിനു ശേഷം ഒക്ടോബർ 1 വെള്ളിയാഴ്ച മുതൽ ദുബായ് എക്സ്‌പോ നഗരി യിലേക്ക് ജന പ്രവാഹമാണ്. 192 രാജ്യങ്ങൾ എക്സ്പോ യിൽ പങ്കാളികള്‍ ആവുന്നുണ്ട്.

2022 മാർച്ച് 31 വരെ 182 ദിവസ ങ്ങളിലെ ആഗോള സംഗമ ഭൂമിയാണ് ദുബായ് വേള്‍ഡ് എക്സ്‌പോ. ഒരു ദിവസ ത്തെ പ്രവേശനത്തിന് 95 ദിർഹം ടിക്കറ്റ് നിരക്ക്. എക്സ്പോ യുടെ വെബ് സൈറ്റ് വഴി പ്രവേശന ടിക്കറ്റ് എടുക്കാം. 30 ദിവസവും പ്രവേശിക്കുവാന്‍ ടിക്കറ്റ് നിരക്ക് 195 ദിര്‍ഹം. സീസണ്‍ ടിക്കറ്റ് 495 ദിർഹം. ഇതില്‍ ആറു മാസക്കാലം എപ്പോള്‍ വേണമെങ്കിലും ദുബായ് വേള്‍ഡ് എക്സ്പോ സന്ദര്‍ശിക്കാം.

സന്ദര്‍ശകരില്‍ 18 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത പി. സി. ആർ. നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ട് ഹാജരാക്കണം. വിവിധ എമിറേറ്റു കളില്‍ നിന്നും എക്സ്പോ നഗരിയിലേക്ക് പൊതു ഗതാഗത സൗകര്യവും ദുബായ് മെട്രോ സര്‍വ്വീസ് എന്നിവ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on വേള്‍ഡ് എക്സ്പോ : ലോകം ഇനി ദുബായില്‍

വിദ്യാര്‍ത്ഥി സുരക്ഷ : സ്കൂള്‍ ബസ്സു കളില്‍ നിന്നും മറ്റു വാഹനങ്ങള്‍ അകലം പാലിക്കുക

September 22nd, 2021

keep-distance-5-meters-from-school-bus-to-ensure-students-cross-safely-ePathram
അബുദാബി : വിദ്യാര്‍ത്ഥികളെ കയറ്റി ഇറക്കുവാന്‍ വേണ്ടി നിര്‍ത്തി ഇട്ടിരിക്കുന്ന സ്കൂള്‍ ബസ്സ് മറി കടക്കുന്ന മറ്റു വാഹനങ്ങളുടെ ഡൈവര്‍മാര്‍ക്കുള്ള മുന്നറിയിപ്പു പുതുക്കി കൊണ്ട് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ അബുദാബി പോലീസ്.

സ്കൂള്‍ ബസ്സുകളുടെ ‘സ്‌റ്റോപ്പ് സൈന്‍’ നിര്‍ദ്ദേശം പാലിക്കുകയും അതോടൊപ്പം ബസ്സുകളില്‍ നിന്നും ചുരുങ്ങിയത് 5 മീറ്റര്‍ അകലം പാലിച്ചു കൊണ്ടു മാത്രമേ മറ്റു വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പാടുള്ളൂ എന്നും പോലീസ് ഓര്‍മ്മിപ്പിക്കുന്നു.

സ്‌റ്റോപ്പ് സൈന്‍ നിര്‍ദ്ദേശം പാലിക്കാതെ കടന്നു പോകുന്നവർക്ക് 1000 ദിർഹം പിഴ ശിക്ഷയും അതോടൊപ്പം ഡ്രൈവിംഗ് ലൈസൻസിൽ 10 ബ്ലാക്ക് പോയിന്റും പിഴ നൽകും.

- pma

വായിക്കുക: , , , , , , , , ,

Comments Off on വിദ്യാര്‍ത്ഥി സുരക്ഷ : സ്കൂള്‍ ബസ്സു കളില്‍ നിന്നും മറ്റു വാഹനങ്ങള്‍ അകലം പാലിക്കുക

നവ്യാനുഭവമായി ‘നീർമാതള ത്തോപ്പ്’

September 9th, 2021

kamala-surayya-pencil-sketch-epathram
ദുബായ് : കെ. എം. സി. സി. തൃശൂർ ജില്ലാ കമ്മിറ്റി, നീർമാതള ത്തോപ്പ് എന്ന പേരില്‍ സംഘ ടിപ്പിച്ച കമല സുരയ്യ അനുസ്മരണവും സാഹിത്യ അവാർഡ് സമർപ്പണവും നവ്യാനു ഭവ മായി. കെ. എം. സി. സി. ജനറൽ സെക്രട്ടറി അൻവർ നഹ പരിപാടി ഉല്‍ഘാടനം ചെയ്തു. കെ. എം. സി. സി. സെക്രട്ടറിയും സംഘാടക സമിതി ചെയർമാനുമായ അഷ്‌റഫ് കൊടുങ്ങ ല്ലൂർ അദ്ധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് ജമാൽ മനയത്ത് ആമുഖ പ്രഭാഷണം നടത്തി. ദുബായ് കെ. എം. സി. സി ആക്ടിംഗ് പ്രസിഡണ്ട് ഹസൈനാര്‍ ഹാജി മുഖ്യാതിഥി ആയിരുന്നു.

സാഹിത്യരംഗത്തു നല്‍കി വരുന്ന കെ. എം. സി. സി. പുരസ്കാരം എഴുത്തു കാരി ഡോ. ഹസീന ബീഗത്തിന് സമ്മാനിച്ചു. തൃശൂര്‍ ജില്ലാ വനിതാ കെ. എം. സി. സി. നേതാവ് നെബു ഹംസ പൊന്നാട അണിയിച്ചു. പി. എ. അബ്ദുൾ ജബ്ബാർ മെമെന്റൊ കൈമാറി. മുഹമ്മദ് അക്ബർ ചാവക്കാട് പ്രശസ്തി പത്രം വായിച്ചു.

മോട്ടിവേഷൻ ട്രെയ്നര്‍ ജെഫു ജൈലാഫ്നി, കമല സുരയ്യ അനുസ്മരണം നിർവ്വഹിച്ചു. മിഡിൽ ഈസ്റ്റ് ചന്ദ്രിക എഡിറ്റർ ജലീൽ പട്ടാമ്പി, ദുബായ് കെ. എം. സി. സി. നേതാക്കള്‍ പി. എ. ഫാറൂഖ്, ഉബൈദ് ചേറ്റുവ, മുഹമ്മദ് വെട്ടുകാട്, മുഹമ്മദ് ഗസ്‌നി, കബീർ ഒരുമനയൂർ, ആർ. വി. എം. മുസ്തഫ തുടങ്ങിയവർ ആശംസകൾ നേർന്നു. സംഘാടക സമിതി കൺവീനർ ബഷീർ സൈയ്തു സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് കിള്ളി മംഗലം നന്ദിയും പറഞ്ഞു.

ഭാര വാഹി കളായ അബു സമീർ, സത്താർ മാമ്പ്ര, അബ്ദുൽ ഹമീദ്, ഹനീഫ തളിക്കുളം, മുസമ്മിൽ ചേലക്കര, സാദിക്ക് തിരുവത്ര, ഹംസ കൊടുങ്ങല്ലൂർ, മുസ്‌തഫ നെടും പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , , , , , ,

Comments Off on നവ്യാനുഭവമായി ‘നീർമാതള ത്തോപ്പ്’

Page 51 of 103« First...102030...4950515253...607080...Last »

« Previous Page« Previous « രാത്രിയാത്രാ നിയന്ത്രണവും ഞായർ ലോക്ക് ഡൗണും പിൻവലിച്ചു
Next »Next Page » രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് യാത്രാ അനുമതി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha