ദുബായ്: കോഴിക്കോട് ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസ്സി യേഷൻ (ഫോസ) ഒരുക്കുന്ന കോളേജ് ഡേ ആഘോഷ പരിപാടി കളുടെ ബ്രോഷർ പ്രകാശനം ഡോ. ആസാദ് മൂപ്പൻ നിർവ്വഹിച്ചു. ചടങ്ങിൽ ഫോസ ഭാരവാഹികളായ മുഹമ്മദലി, അബൂബക്കർ, യാസർ ഹമീദ്, ജലീൽ മഷ്ഹൂർ എന്നിവർ സംബന്ധിച്ചു.
കവിയും ഗാന രചയിതാ വുമായ ഗിരീഷ് പുത്തഞ്ചേരി യുടെ പത്താം ചരമ വാർഷിക ത്തോട് അനുബന്ധിച്ച് സ്മരണാഞ്ജലി യായി ‘പിന്നെയും പിന്നെയും’ എന്ന പേരില്‍ കോളേജ് ദിന ങ്ങളെ ത്തെ അനുസ്മരിപ്പിക്കുന്ന വിവിധ കലാ പരിപാടി കൾ, റിഥം ഓഫ് എക്സ് പാറ്റ്സ് അവതരിപ്പി ക്കുന്ന ഗാനമേള, കുട്ടികൾ ക്കുള്ള കളറിംഗ് മത്സര ങ്ങൾ, കുടുംബിനി കൾ ക്കായി ബിരിയാണി പാചക മത്സരം തുടങ്ങിയ വയാണ് ‘കോളേജ് ഡേ’ യുടെ ആകര്‍ഷക ഘടകങ്ങള്‍.
ദുബായ് ഗിസൈ സിലെ ക്രസന്റ് സ്കൂളി ല്‍ ഫെബ്രുവരി 21 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ‘പിന്നെയും പിന്നെയും’ എന്ന പരിപാടി ക്കു തുടക്കമാവും.