അബുദാബി : ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും വിദ്യാ ഭ്യാസ പരിശീലന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖ സ്ഥാപനമായ ‘ആസ്‌ക് ഐ. ഐ. ടി. യൻസ്’ അബുദാബി യിൽ പരിശീലന കേന്ദ്രം ആരംഭിച്ചു. ഇന്ത്യ യിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപന ങ്ങളായ എ. ഐ. ഐ. എം. എസ്., ഐ. ഐ. ടി., എൻ. ഐ. ടി., ഐ. ഐ. ഐ. ടി. തുടങ്ങി യവ യിലും മറ്റു വിദേശ സർവ്വ കലാ ശാല കളിലും പ്രവേശനം നേടുന്നതി നുള്ള പരീക്ഷ കൾക്ക് വിദ്യാർത്ഥി കളെ സജ്ജരാക്കുന്ന പരിശീലന ക്ലാസ്സു കളാണ് ‘ആസ്‌ക് ഐ. ഐ. ടി.യൻസ്’ നൽകി വരുന്നത്.
അബുദാബി ഇലക്ട്ര റോഡിലെ ഹോണ്ടാ ഷോറൂമിനു പിന്നിലെ എ. ഡി.സി. പി. ടവർ (ബി) യിലാണ് അത്യാ ധുനിക സാങ്കേതിക സൗകര്യങ്ങളോടെ ‘ആസ്‌ക് ഐ. ഐ. ടി. യൻസ്’ പ്രവർത്തനം ആരംഭിച്ചത്.
പ്രവാസി വിദ്യാർത്ഥി കൾക്ക് ജീ, നീറ്റ്, സാറ്റ്, എം-സാറ്റ് പരീക്ഷകൾക്കായുള്ള പരിശീലന ത്തിന് വൻ തുക മുടക്കി നാട്ടിലേക്ക് പോകാതെ യു. എ. ഇ. യിൽ തന്നെ പഠനാവസരം ഒരുക്കുക യാണ് ആസ്‌ക് ഐ. ഐ. ടി. യൻസി ന്റെ ലക്ഷ്യം എന്ന് ഡയറക്ടർ രമേഷ് പണിക്കർ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
ഐ. ഐ. ടി. യിൽ നിന്ന് ഉന്നത വിജയം നേടിയ വരും സമർത്ഥരുമായ അദ്ധ്യാപകരുടെ ക്ലാസ്സുകള്‍ ‘ആസ്‌ക് ഐ. ഐ. ടി. യൻസിന്റെ പ്രത്യേകത ആയിരിക്കും എന്ന് ഡയറ ക്ടറും കോ – ഫൗണ്ടറു മായ നിഷാന്ത് സിൻഹ പറഞ്ഞു.
യു. എ. ഇ. യിലെ അടുത്ത അദ്ധ്യയന വര്‍ഷം തുടങ്ങുന്ന ഏപ്രിൽ ആദ്യവാരം ആദ്യ ബാച്ചി ന്റെ ക്ലാസ്സു കൾക്ക് തുടക്കമാവും. ഏഴാം തരം മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടി കൾക്ക് പരിശീലനം നല്‍കുന്നുണ്ട് എന്നും അധി കൃതർ വ്യക്തമാക്കി.
വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങൾ ഉൾക്കൊണ്ട് യുവ തലമുറ യുടെ താൽപര്യ ങ്ങൾക്ക് അനു സരിച്ച് ഏറ്റവും നവീനമായ വിവര സാങ്കേതിക സംവി ധാനങ്ങൾ ഉപ യോഗിച്ചു കൊണ്ടാണ് ‘ആസ്‌ക് ഐ. ഐ. ടി. യൻസി ന്റെ ക്ലാസ്സുകൾ ഒരുക്കുന്നത്.
വിദ്യാർത്ഥി കൾക്കും രക്ഷിതാ ക്കൾ ക്കും ഉപകാര പ്രദ മാകും വിധം മൊബൈൽ ആപ്പ് വഴി യുള്ള പഠന രീതി യും അവലംബിക്കുന്നു എന്നും അധികൃതർ അറി യിച്ചു.
ആസ്‌ക് ഐ. ഐ. ടി.യൻസ് ജനറൽ മാനേജർ സതീഷ് റാവു, ഡയറക്ടർ എൻ. വി. മോഹൻ ദാസ്, അബുദാബി സെന്റർ മാനേജർ വിനീത് ഗാന്ധി, ഹൈ ലൈൻ ഗ്രൂപ്പ് ഡയറക്ടർ വി. ജി. ശ്രീജൻ എന്നിവർ വാര്‍ത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.
വിശദ വിവരങ്ങള്‍ക്ക് : +971 2 44 42 245. 📱 +971 55 814 5487 എന്നീ നമ്പറു കളില്‍ ബന്ധ പ്പെടാവുന്നതാണ്.