പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ

January 2nd, 2025

lieutenant-general-mohammed-ahmed-al-marri-dubai-gdrfa-ePathram
ദുബായ് : യു. എ. ഇ. പ്രഖ്യാപിച്ച പൊതു മാപ്പ് പദ്ധതി, 2024 ഡിസംബർ 31 നു അവസാനിച്ചപ്പോൾ ദുബായ് എമിറേറ്റിൽ 2,36,000 പേർ അവസരം പ്രയോജന പ്പെടുത്തി എന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി. ഡി. ആർ. എഫ്. എ.) മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി.

ഇതിൽ അര ലക്ഷത്തിൽ അധികം ആളുകൾ രാജ്യം വിടുകയും ഒട്ടനവധി പേർ റസിഡൻസ് സ്റ്റാറ്റസ് ഭേദഗതി ചെയ്യുകയും ബാക്കിയുള്ളവർ അവരുടെ സ്വദേശത്തേക്ക് മടങ്ങാനുള്ള ശ്രമത്തിലുമാണ്. പൊതു മാപ്പ് സംരംഭം വിജയകരം ആയിരുന്നു. ഇതിനായി തങ്ങൾക്കൊപ്പം ചേർന്നുനിന്ന എല്ലാ വകുപ്പുകൾക്കും നയതന്ത്ര കാര്യാലയങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

ദുബായിൽ 55,200 എക്‌സിറ്റ് പെർമിറ്റ് പാസ്സുകൾ നൽകി. ഔട്ട് പാസ് ലഭിച്ച നിരവധി പേർ ഇനിയും രാജ്യം വിടാനുണ്ട്. ടിക്കറ്റുകളുടെ ലഭ്യത കുറവും ഉയർന്ന ടിക്കറ്റ് നിരക്കും പ്രധാന വെല്ലുവിളിയാണ്. എങ്കിലും ദുബായ് ജി. ഡി. ആർ. എഫ്. എ. അർഹതപ്പെട്ട നിരവധി ആളുകൾക്ക് യാത്രക്കുള്ള സഹായങ്ങൾ നൽകി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- pma

വായിക്കുക: , , , , , ,

Comments Off on പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ

ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം

December 26th, 2024

dubai-road-transport-nol-card-ePathram
ദുബായ് : കൂടുതല്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി നോള്‍ കാര്‍ഡ് സേവനം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ തരത്തിലുള്ള ഇലക്ട്രിക് സ്‌കൂട്ടർ പേയ്‌മെൻ്റ് ഇനി നോൾ കാർഡ് വഴി ചെയ്യാം എന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ. ടി. എ.) അറിയിച്ചു.

എല്ലാ അംഗീകൃത ഇലക്ട്രിക് സ്കൂട്ടർ ഓപ്പറേറ്റർ ആപ്പുകളിലും നോൽ കാർഡ് ഒരു പുതിയ പേയ്മെൻ്റ് രീതിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ സ്‌മാർട്ട്‌ ഫോണുകളിൽ NFC ടെക്‌നോളജി വഴി അവരുടെ നോൾ കാർഡ് ലിങ്ക് ചെയ്യുക. തുടർന്ന് മണിക്കൂർ കണക്കിന്, ദിനം പ്രതിയും അല്ലെങ്കിൽ പ്രതിമാസ തലത്തിൽ വിവിധ പാക്കേജുകൾ ഇപ്പോൾ സ്വന്തമാക്കാം. ഈ സേവനം ആക്സസ് ചെയ്യുന്നതിന് ഓപ്പറേറ്ററുടെ ആപ്പ് ഡൗൺലോഡ് ചെയ്താൽ മതിയാകും.

ബസ്സുകൾ, മെട്രോ – ട്രാമുകൾ, മറൈൻ ഗതാഗതം, ടാക്സികൾ, നഖീൽ മോണോറെയിൽ, ഇലക്ട്രിക് സ്കൂട്ടറുകൾ തുടങ്ങിയ സ്വകാര്യ ഗതാഗത സേവനങ്ങൾ ഉൾപ്പെടെയുള്ള പൊതു ഗതാഗതത്തിനും നോൽ കാർഡ് ഇതിനകം തന്നെ വ്യാപകമായിട്ടുണ്ട്.

കൂടാതെ പൊതു പാർക്കിംഗ്, മ്യൂസിയങ്ങളും ക്ലബ്ബുകളും ഉൾപ്പെടെ യുള്ള പൊതു സ്ഥലങ്ങളിൽ പ്രവേശിക്കുവാനും നോൾ കാർഡ് ഉപയോഗിച്ച് വരുന്നു. RTA &  media office

- pma

വായിക്കുക: , , ,

Comments Off on ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം

പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു

December 10th, 2024

logo-peruma-payyyoli-ePathram
ദുബായ് : പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം (പെരുമോത്സവം) വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളോടെ ആഘോഷിച്ചു. സപ്ലൈകോ സി. എം. ഡി. യും പത്തനം തിട്ട മുൻ കലക്ടറുമായ പി. ബി. നൂഹ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അദ്ധ്യക്ഷത വഹിച്ചു. ബഷീർ തിക്കോടി ആമുഖ പ്രഭാഷണം നടത്തി.

peruma-payyoli-20-th-year-perumolsavam-2024-ePathram
അഡ്വ. മുഹമ്മദ് സാജിദ്, ഇ. കെ. ദിനേശൻ എന്നിവരെ ആദരിച്ചു. ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് നേതൃത്വം നൽകി നിസാർ വയനാട്, റിയാസ് കരിയാട്, ഷെയ്ക്ക, ഷഹാന എന്നീ ഗായകർ പങ്കെടുത്ത ഗാനമേള, വയലിനിസ്റ്റ് റിഹാൻ റിയാസ്, സമദ് മിമിക്സ് എന്നിവരുടെ പ്രകടനവും അരങ്ങേറി.

എ. കെ. അബ്ദുറഹിമാൻ, പ്രമോദ് പുതിയ വളപ്പിൽ, ബിജു പണ്ടാരപ്പറമ്പിൽ, സതീഷ് പള്ളിക്കര, നൗഷർ ആരണ്യ, ഷാമിൽ മൊയ്തീൻ, വേണു പുതുക്കുടി, റമീസ് കെ. ടി., ഷാജി ഇരിങ്ങൽ, മൊയ്തു പെരുമാൾപുരം, നിയാസ് തിക്കോടി, ബഷീർ നടമ്മൽ, ഷംസീർ പയ്യോളി, ഉണ്ണി അയനിക്കാട്, ഹർഷാദ് തച്ചൻകുന്ന്, സത്യൻ പള്ളിക്കര, ബാബു തയ്യിൽ, ഫിയാസ് ഇരിങ്ങൽ, റയീസ് കോട്ടക്കൽ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ മൊയ്തീൻ പട്ടായി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , , , , ,

Comments Off on പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു

പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്

December 9th, 2024

dubai-ruler-sheikh-mohammed-bin-rashid-ePathram

ദുബായ് : കുടുംബങ്ങളുടെ ശാക്തീകരണവും ഐക്യവും ശക്തിപ്പെടുത്തലും കെട്ടുറപ്പും ലക്ഷ്യമിട്ട് യു. എ. ഇ. യില്‍ പുതിയ  കുടുംബ കാര്യ മന്ത്രാലയം രൂപീകരിച്ചു എന്ന് വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം.

കുടുംബ മന്ത്രാലയത്തിന് നേതൃത്വം നൽകുന്നത് സന ബിൻത് മുഹമ്മദ് സുഹൈൽ ആയിരിക്കും.

ബാല്യകാലം, കുടുംബം, നിശ്ചയ ദാര്‍ഢ്യമുള്ള ആളുകളെ പിന്തുണക്കല്‍, സര്‍ക്കാര്‍ സേവനത്തിലുള്ള കാലങ്ങളിൽ സാമൂഹിക പ്രവര്‍ത്തന മേഖലകളില്‍ സന സുഹൈല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. കുടുംബവുമായി ബന്ധപ്പെട്ട നയങ്ങള്‍, തന്ത്രങ്ങള്‍, നിയമ നിര്‍മ്മാണം, സംരംഭങ്ങള്‍ എന്നിവ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് പുതിയ മന്ത്രാലയത്തിൻ്റെ ചുമതലകൾ.

W A M

- pma

വായിക്കുക: , , , ,

Comments Off on പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്

ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി

December 5th, 2024

logo-peruma-payyyoli-ePathram
ദുബായ് : യു. എ. ഇ. ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി ഹെഡ് കോർട്ടേഴ്സിൽ ‘പെരുമ പയ്യോളി’ പ്രവർത്തകർ രക്തം ദാനം ചെയ്തു. ബ്ലഡ് ഡോണേഴ്സ് കേരളയുമായി സഹകരിച്ചാണ് രക്തദാനം സംഘടിപ്പിച്ചത്.

peruma-payyoli-blood-donation-for-uae-national-day-ePathram

ദുബായ് കമ്മ്യുണിറ്റി ഡവലപ്പ്മെൻറ് അതോറിറ്റി സീനിയർ എക്സിക്യൂട്ടീവ് അഹ്‌മദ്‌ അൽ സാബി ഉത്ഘാടനം ചെയ്തു. മുഹമ്മദ് അസീം, മുഹമ്മദ് അൽ വാസി, ഉമ്മു മറവാൻ എന്നിവർ അതിഥികൾ ആയിരുന്നു.

ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി നിരവധി വർഷങ്ങളായി രക്തദാനം മഹാദാനം എന്ന മുദ്രാ വാക്യം ഉയർത്തി പെരുമ പയ്യോളി ഈ മഹാ കർമ്മം നിർവ്വഹിക്കുന്നു.

പെരുമ പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. മുഹമ്മദ് സാജിദ്, നൗഷർ, സതീശൻ പള്ളിക്കര, വേണു അയനിക്കാട്, മൊയ്തു പെരുമാൾ പുരം, ഗഫൂർ പള്ളിക്കര, അഷ്റഫ് പള്ളിക്കര, ഹർഷാദ് തച്ചൻകുന്ന്, ജ്യോതിഷ് ഇരിങ്ങൽ തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതം പറഞ്ഞു. ട്രഷറർ മൊയ്തീൻ പട്ടായി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി

Page 10 of 53« First...89101112...203040...Last »

« Previous Page« Previous « ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
Next »Next Page » പ്രതിക്കു പകരം മണികണ്ഠൻ ആചാരിയുടെ ചിത്രം : പത്രത്തിനു എതിരെ നടൻ നിയമ നടപടിക്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha