മലയാളികള്‍ ആത്മവിശ്വാസം നഷ്ടമായ ജനത : ടി. എന്‍. സീമ

April 13th, 2015

tn-seema-ePathram
അബുദാബി : ആത്മവിശ്വാസം നഷ്ടപ്പെട്ട സമൂഹ മായി മലയാളി കള്‍ മാറിയിരിക്കുന്നു എന്ന് ടി. എന്‍. സീമ എം. പി. പറഞ്ഞു. അബുദാബി കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗം സംഘടി പ്പിച്ച മുഖാമുഖ ത്തില്‍ പ്രസംഗിക്കുക യായിരുന്നു അവര്‍.

മറ്റേതോ നാട്ടില്‍ നില നിന്നിരുന്നതും മറ്റേതോ കാലത്ത് ഉണ്ടായി രുന്നതു മായ അന്ധ വിശ്വാസ ങ്ങളും അനാചാര ങ്ങളും കേരളീയ കുടുംബ ങ്ങളിലേയ്ക്ക് കടന്നു വരാനുണ്ടായ കാരണം ഈ അത്മ വിശ്വാസമില്ലായ്മ യാണ്.

നവോത്ഥാന മൂല്യങ്ങള്‍ നഷ്ടപ്പെട്ട് മന്ത്രവാദ ത്തിലേയ്ക്കും ദുര്‍ മന്ത്രവാദ ത്തിലേയ്ക്കും സമൂഹം പോയി ക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ ഉന്നതി യിലും സമ്പൂര്‍ണ സാക്ഷരത യിലും അഭിമാനി ക്കുന്ന കേരള ത്തില്‍ അഞ്ച് സ്ത്രീ കളാണ് കഴിഞ്ഞ രണ്ട് വര്‍ഷ ത്തിനിട യില്‍ ദുര്‍മന്ത്രവാദം വഴി കൊല ചെയ്യപ്പെട്ടത്.

ഒരു കാലത്ത് സാമൂഹിക മുന്നേറ്റ ത്തിനു വേണ്ടി നില നിന്നിരുന്ന സംഘടന കള്‍ ഇന്ന് അധികാര വില പേശലിന് ഉള്ള ഉപാധി യായി മാറി യിരിക്കുന്നു. ചോദ്യം ചെയ്യുവാനുള്ള മലയാളി കളുടെ കഴിവാണ് കേരള ത്തിലെ സമൂഹിക മാറ്റ ത്തിനു വഴി വച്ചത്.

ചോദ്യം ചോദിക്കുക എന്നാല്‍ ഉത്തരം തേടുക എന്നതാണ്. ഇന്ന് ചോദ്യം ചോദിക്കു വാനുള്ള കഴിവ് നഷ്ടപ്പെട്ട് അവനവനി ലേയ്ക്ക് ചുരുങ്ങുന്നു. കമ്പോള സംസ്കാര ത്തെ ചോദ്യം ചെയ്യുന്ന തിന് എതിരെ യുള്ള പോരാട്ട മാണ് ഒാരോരുത്തരും നടത്തേണ്ടത് എന്നും അഖിലേന്ത്യാ ജനാധിപത്യ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കൂടിയായ ടി. എന്‍. സീമ പറഞ്ഞു.

സെന്റര്‍ പ്രസിഡന്റ് എന്‍. വി. മോഹനന്‍ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം കണ്‍വീനര്‍ സുധ സുധീര്‍, ദേവിക സുധീന്ദ്രന്‍, വിജയലക്ഷ്മി പാലാട്ട്, ഷെമീമ ഒമര്‍, ബിന്ദു ഷോബി, ഈദ്കമല്‍, പ്രിയ ബാലു, നന്ദന മണികണ്‍ഠന്‍, ഫൈസല്‍ ബാവ, മുഹമ്മദ്കുട്ടി, ബാബുരാജ് പിലിക്കോട്, ചന്ദ്ര ശേഖര്‍, മുഹമ്മദലി, വിനയ ചന്ദ്രന്‍, മണി കണ്ഠന്‍, ഇ. പി. സുനില്‍, വനിതാ വിഭാഗം ജോയിന്റ് കണ്‍വീനര്‍ ഷല്‍മ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on മലയാളികള്‍ ആത്മവിശ്വാസം നഷ്ടമായ ജനത : ടി. എന്‍. സീമ

ശക്തി തിയറ്റേഴ്സ് പ്രവര്‍ത്തനോദ്ഘാടനം : ടി. എന്‍. സീമ മുഖ്യാതിഥി

April 8th, 2015

tn-seema-ePathram
അബുദാബി : ശക്തി തിയറ്റേഴ്സ് അബുദാബിയുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രിൽ 9 വ്യാഴാഴ്ച രാത്രി 8:30നു കേരളാ സോഷ്യൽ സെന്ററിൽ നടക്കും.

പ്രമുഖ സാമൂഹ്യ പ്രവർത്തകയും രാജ്യ സഭാ മെമ്പറും അഖിലേന്ത്യാ ജനാതിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡണ്ടു മായ ഡോക്ടർ ടി. എന്‍. സീമ എം. പി. ഉത്ഘാടനം നിര്‍വഹിക്കും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര ചടങ്ങിൽ സംബന്ധികും.

വെള്ളിയാഴ്ച്ച രാത്രി എട്ടു മണിക്കു കെ. എസ. സി. യിൽ ശക്തി തിയറ്റേഴ്സ് കലാ സന്ധ്യയും ഉണ്ടായിരിക്കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on ശക്തി തിയറ്റേഴ്സ് പ്രവര്‍ത്തനോദ്ഘാടനം : ടി. എന്‍. സീമ മുഖ്യാതിഥി

കേരള സോഷ്യല്‍ സെന്ററിന് പുതിയ ഭാരവാഹികള്‍

March 28th, 2015

nv-mohan-madhu-paravoor-ksc-managing-committee-2015-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ നാല്‍പത്തി മൂന്നാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം എന്‍. വി. മോഹനനെ പ്രസിഡന്റായും മധു പരവൂരിനെ ജനറല്‍ സെക്രട്ടറി യായും ഐക കണ്‍ഠ്യേന തെരഞ്ഞെടുത്തു.

2015 – 2016 ലെ പ്രവര്‍ത്തന വര്‍ഷത്തെ ഭരണ സമിതിയി ലേയ്ക്ക് കെ. വി. പ്രേം ലാല്‍ (വൈസ് പ്രസിഡന്റ്), സി. കെ. ഷരീഫ് (ട്രഷറര്‍) എന്നിവരേയും വാസവന്‍ പുരയില്‍, ജ്യോതി കെ., ധനുഷ്കുമാര്‍ വി. വി., രാജേന്ദ്രന്‍ നായര്‍, സത്താര്‍ കാഞ്ഞങ്ങാട്, സി. കെ. മനോരഞ്ജന്‍, നൗഷാദ് യൂസഫ്, റഷീദ് പാലക്കല്‍, അബ്ദുല്‍ ഗഫൂര്‍ എടപ്പാള്‍, അനസ് കൊടുങ്ങല്ലൂര്‍, നാസര്‍ ചാവക്കാട്, കെ. കെ. അനില്‍കുമാര്‍ എന്നീ എക്സിക്യൂട്ടീവ് അംഗ ങ്ങളേയും തെരഞ്ഞെടുത്തു.

യു. എ. ഇ. സാമൂഹിക ക്ഷേമ മന്ത്രാലയ പ്രതിനിധി സൈദ് അഹമ്മദ് ഹുസൈന്‍ അമീന്റെ സാന്നിധ്യ ത്തില്‍ നടന്ന ജനറല്‍ ബോഡി യില്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ അഷറഫ് കൊച്ചി വരവ് ചെലവ് കണക്കു കളും അവതരിപ്പിച്ചു.

ഓഡിറ്റര്‍ സുരേഷ് പാടൂര്‍ പിന്നിട്ട പ്രവര്‍ത്തന വര്‍ഷത്തെ പ്രവര്‍ത്തന ങ്ങളെ വിലയിരുത്തി ക്കൊണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് എം. യു. വാസു അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ച യില്‍ ടി. പി. ഗംഗാധരന്‍, വിനയ ചന്ദ്രന്‍, കബീര്‍ വയനാട് എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും ജോയിന്റ് സെക്രട്ടറി ഒ. ഷാജി നന്ദിയും പറഞ്ഞു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on കേരള സോഷ്യല്‍ സെന്ററിന് പുതിയ ഭാരവാഹികള്‍

കെ. വി. ഉദയ ശങ്കറിന് യാത്രയയപ്പ്‌ നല്കി

March 28th, 2015

kv-udaya-shankar-farewell-from-ksc-ePathram
അബുദാബി : 38 വര്‍ഷത്തെ പ്രവാസ ജീവിത ത്തിന് വിരാമമിട്ട് നാട്ടിലേക്ക് പോകുന്ന കേരളാ സോഷ്യല്‍ സെന്ററിന്റെ മുന്‍ ഭാര വാഹിയും ശക്തി തിയറ്റേഴ്‌സ് അബുദാബി യുടെ പ്രവര്‍ത്ത കനു മായ കെ. വി. ഉദയ ശങ്കറിന് കെ. എസ്. സി. യും ശക്തി തീയറ്റേഴ്‌സും സംയുക്തമായി യാത്രയയപ്പ് നല്‍കി.

memento-to-kv-udaya-shankar-in-farewell-party-ePathram

സെന്റര്‍ പ്രസിഡന്റ് എം. യു. വാസുവിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗ ത്തില്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, കെ. ബി. മുരളി, എന്‍. വി. മോഹനന്‍, ബി. ജയ കുമാര്‍, കെ. ടി. ഹമീദ്, പി. കെ. ജയരാജന്‍, രമണി രാജന്‍, റഷീദ് പാലയ്ക്കല്‍, വേണു ഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കെ. എസ്. സി. യുടെയും ശക്തി യുടേയും ഉപഹാരം പ്രസിഡന്റു മാരായ എം. യു. വാസുവും കെ. ടി. ഹമീദും സമ്മാനിച്ചു. എം. ഇ. എസ്. പൊന്നാനി കോളേജ് അലംനിയുടെ യുടെ ഉപഹാരം മെസ്‌പോ പ്രസിഡന്റ് അബൂബക്കര്‍ സമ്മാനിച്ചു. കെ. വി. ഉദയ ശങ്കര്‍ മറുപടി പ്രസംഗം നടത്തി.

ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും ജയപ്രകാശ് വര്‍ക്കല നന്ദിയും പറഞ്ഞു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on കെ. വി. ഉദയ ശങ്കറിന് യാത്രയയപ്പ്‌ നല്കി

കെ. എസ്. സി. വാര്‍ഷിക യോഗം

March 26th, 2015

ksc-logo-epathram
അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ 44 -ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം, മാര്‍ച്ച് 26 വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് അബുദാബി സാമൂഹിക കാര്യ മന്ത്രാലയം പ്രതിനിധി യുടെ സാന്നിദ്ധ്യത്തില്‍ നടക്കും.

ജനറല്‍ ബോഡി യോഗത്തില്‍ 60 ശതമാനം അംഗ ങ്ങളും സംബന്ധിച്ചാല്‍ മാത്രമേ യോഗ നടപടികള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയുക യുള്ളൂ എന്ന മന്ത്രാലയ ത്തിന്റെ കര്‍ശന നിര്‍ദേശം ഉള്ളതിനാല്‍ മുഴുവന്‍ അംഗ ങ്ങളേയും യോഗത്തിന് എത്തിക്കു വാനുള്ള ശ്രമത്തി ലാണ് ഭാരവാഹി കള്‍ എന്ന് ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി പറഞ്ഞു.

വാര്‍ഷിക റിപ്പോര്‍ട്ട്, വരവ് ചെലവ് കണക്കുകള്‍, ഓഡിറ്റ് റിപ്പോര്‍ട്ട് എന്നിവയുടെ അവതരണവും ചര്‍ച്ച യുമാണ് ആദ്യം. തുടര്‍ന്ന് ഭരണ സമിതിയെ തെരഞ്ഞെടുക്കും.

കേരളാ സോഷ്യല്‍ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അബുദാബി ശക്തി തിയറ്റേഴ്‌സ്, യുവ കലാ സാഹിതി, ഫ്രണ്ട്‌സ് എ. ഡി. എം. എസ്, കല അബുദാബി എന്നീ സംഘടനകള്‍ സമവായ ത്തിലൂടെ കണ്ടെത്തിയ വര്‍ ആയിരിക്കും ഇത്തവണ ഭാരവാഹികളായി ചുമതല യേല്‍ക്കുന്നത്.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on കെ. എസ്. സി. വാര്‍ഷിക യോഗം

Page 30 of 58« First...1020...2829303132...4050...Last »

« Previous Page« Previous « ബാബുരാജ് സ്മാരക ഫുട്‌ബോള്‍ മേള അബുദാബിയില്‍
Next »Next Page » സമര്‍പ്പണം : നാടോടി നൃത്തോല്‍സവം »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha