അബുദാബി : പ്രവാസി മലയാളികളുടെ സംഗമ വേദിയായ അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ 2022 ഡിസംബര്‍ 30 വെള്ളിയാഴ്ച മുതല്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കേരളോത്സവം ആഘോഷിക്കും. അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന കെ. എസ്. സി. യുടെ അങ്കണത്തില്‍ അരങ്ങേറുന്ന ഈ വര്‍ഷത്തെ കേരളോത്സവം പ്രവാസി കളുടെ കലാ സാംസ്‌കാരിക ആഘോഷമാക്കി മാറ്റുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി എന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒന്നാം സമ്മാനം ഇരുപത് പവൻ സ്വർണ്ണം ഉൾപ്പെടെ 101 ആകർഷകമായ സമ്മാനങ്ങള്‍ കേരളോത്സവ ത്തില്‍ പങ്കാളികള്‍ ആവുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. പത്തു ദിര്‍ഹം വിലയുള്ള കേരളോത്സവ പ്രവേശന കൂപ്പണില്‍ സമാപന ദിവസമായ ജനുവരി 1 നു നടക്കുന്ന നറുക്കെടുപ്പിലെ ആദ്യ വിജയിക്ക് 160 ഗ്രാം സ്വര്‍ണ്ണവും കൂടാതെ മറ്റു 100 പേര്‍ക്ക് വില പിടിപ്പുള്ള വിവിധ സമ്മാനങ്ങളും നല്‍കും.
ഗൃഹാതുരത്വം വിളിച്ചോതുന്ന, കേരള തനിമ യുള്ള ഭക്ഷണ വിഭവങ്ങൾ ലഭ്യമാകുന്ന നാടൻ തട്ടു കടകൾ, പ്രശസ്തരായ കലാകാരൻമാർ പങ്കെടുക്കുന്ന നൃത്ത സംഗീത പരിപാടികൾ, വനിതകൾ ഉൾപ്പെടുന്ന ചെണ്ട മേളം, കുട്ടികൾക്കായി അണിയിച്ചൊരുക്കിയ വിവിധ ങ്ങളായ കളികൾ, സയൻസ് കോർണർ, പുസ്‌തക മേള, മറ്റു വാണിജ്യ സ്റ്റാളുകൾ എന്നിവയാണ് കേരളോത്സവ ത്തിന്‍റെ പ്രധാന ആകർഷണം. ഇന്ത്യൻ കുടുംബങ്ങൾ ഉൾപ്പെടെ സ്വദേശികളും വിദേശികളുമായ പതിനായിരത്തില്പരം ആളുകളെയാണ് കേരളോത്സവ ത്തിലേക്ക് പ്രതീക്ഷിക്കുന്നത്.
സമാപന ദിവസം ജനുവരി 1 നു പ്രശസ്ത ജന പ്രിയ ഗായകൻ അതുൽ നറുകര നേതൃത്വം നല്‍കുന്ന ഗാനമേള അരങ്ങേറും.
കൊവിഡ് സൃഷ്ടിച്ച രണ്ടു വർഷത്തെ പ്രതി സന്ധിക്ക് ശേഷമാണ് ഇങ്ങിനെയൊരു ജനകീയോത്സവം സംഘടിപ്പിക്കുന്നത് എന്നും കെ. എസ്. സി. പ്രസിഡണ്ട് വി. പി. കൃഷ്ണ കുമാര്‍, ജനറല്‍ സെക്രട്ടറി ഷെറിൻ വിജയന്‍, ട്രഷറര്‍ നികേഷ്, കണ്‍വീനര്‍ അഡ്വ. അന്‍സാരി സൈനുദ്ധീൻ, വൈസ് പ്രസിഡണ്ട് റോയ് വര്‍ഗ്ഗീസ്, അഹല്യ മെഡ് സീനിയർ ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.