അബുദാബി : കേരള സോഷ്യൽ സെന്ററി ന്റെ 2017-18 വർഷത്തെ കമ്മിറ്റി യുടെ പ്രവർത്തന ഉദ്ഘാടനം പ്രശസ്ത എഴുത്തു കാരൻ ടി. ഡി. രാമ കൃഷ്‌ണൻ നിർവ്വ ഹിച്ചു.
സമകാലിക ഇന്ത്യയിൽ വെറുപ്പിന്റെ വ്യാപാരമാണു നടന്നു കൊണ്ടി രിക്കുന്നത് എന്നും കലാ സാംസ്‌കാ രിക സാമ്പത്തിക മേഖല കളി ലെല്ലാം ഇതു പടർന്നു കൊണ്ടിരി ക്കുകയാണ്. ഇതിനെ ചെറുക്കേ ണ്ടതായ ഉത്തര വാദിത്വ മാണ് നമ്മള്‍ ഓരോ രുത്തരിലും നിക്ഷിപ്ത മായി ട്ടുള്ളത് എന്നും ടി. ഡി. രാമ കൃഷ്‌ണൻ പറഞ്ഞു. എഴുത്തു കാരുടെ കയ്യൊപ്പോടു കൂടിയ പുസ്‌തക സമാഹരണ പദ്ധതി യുടെ ലോഗോ പ്രകാശനവും ടി. ഡി. രാമകൃഷ്‌ണൻ നിർവ്വ ഹിച്ചു.
ടി. കെ. മനോജ് അധ്യക്ഷത വഹിച്ചു. ജയപ്രകാശ് വര്‍ക്കല സ്വാഗതവും അജീബ് പരവൂര്‍ നന്ദിയും പറഞ്ഞു. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സംഘടനാ ഭാര വാഹികളും ചടങ്ങിൽ സംബന്ധിച്ചു. കെ. എസ്. സി. കലാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ വൈവിധ്യ മാർന്ന കലാ പരിപാടികള്‍ അരങ്ങേറി.