അബുദാബി : കേരളാ സോഷ്യൽ സെന്റർ ഭരത് മുരളി നാടകോത്സവ ത്തിലെ അവസാന നാടക മായ ‘ചിരി’ ജനുവരി 15 ഞായറാഴ്ച രാത്രി 8. 30ന് അബു ദാബി ശക്‌തി തിയ്യറ്റേഴ്‌സ് അവ തരി പ്പിക്കും.
ലോകത്തെ മുഴുവൻ കുടു കുടെ ചിരിപ്പിച്ച വിശ്വ പ്രസിദ്ധ കലാ കാരൻ ചാർലി ചാപ്ലിന്റെ ജീവിത ത്തെ ആസ്‌പദ മാക്കി യുള്ള നാടക ത്തിന്റെ രചന യും സംവി ധാനവും ജിനോ ജോസഫ്.
‘ചിരി’ വെറുതെ ചിരിച്ചു തള്ളാൻ ഒരു വാക്കല്ല എന്നും അത് എരി വുള്ള ജീവിതം വാറ്റി ഉണ്ടാക്കിയ രസായന മാണ് എന്നും ‘ചിരി’ എന്ന ഈ നാടകം വ്യക്ത മാക്കുന്നു.
ചാര്‍ലി ചാപ്ലിന്‍ എന്ന അതുല്യ പ്രതിഭയെ കുറിച്ചും അതോടൊപ്പം അദ്ദേഹ ത്തിന്റെ കാല ഘട്ട ത്തില്‍ ഒരേ ജീവിത സാഹചര്യ ത്തില്‍ വളര്‍ന്ന ഹിറ്റ്‌ലർ എന്ന ഏകാധി പതി യു ടെയും ജീവിത ത്തിലെ സമാനത കളും വൈരുദ്ധ്യ ങ്ങളും ഈ നാടക ത്തില്‍ ചിത്രീകരിക്കുന്നു.
ഒരാള്‍ ചിരിച്ചു കൊണ്ട് ലോകത്തെ കരയി പ്പിച്ചപ്പോൾ മറ്റൊരാൾ കരഞ്ഞു കൊണ്ട് ലോക ത്തെ ചിരിപ്പി ക്കുക യായി രുന്നു.
ജനുവരി 16 തിങ്കൾ രാത്രി എട്ടു മണിക്കു നാടകോൽസവ ത്തിന്റെ ഫല പ്രഖ്യാപനവും പുരസ്‌കാര ദാനവും നടക്കും.